Tuesday, May 15, 2018

അനുഷ്ഠാനകര്‍മ്മങ്ങള്‍ക്കും ഹോമാദികള്‍ക്കുമായി ഹൈന്ദവമത വിശ്വാസികള്‍ ഉപയോഗിക്കുന്ന ഒന്‍പത് ധാന്യങ്ങളാണ് നവധാന്യങ്ങള്‍. നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയര്‍, ഉഴുന്ന്, മുതിര, അമര എന്നിവയാണ് നവധാന്യങ്ങള്‍. പലവിധ വൈദിക താന്ത്രിക മാന്ത്രിക കര്‍മ്മങ്ങള്‍ക്കും മുളപ്പിച്ച ഈ ധാന്യങ്ങള്‍ ഉപയോഗിക്കുന്നു.
ക്ഷേത്രങ്ങളില്‍ വിശേഷ പൂജയ്ക്കായി ഇവ മുളപ്പിക്കുകയും മുളയറയില്‍ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. കലശപൂജകള്‍ക്ക് മുളപ്പിച്ച നവധാന്യങ്ങള്‍ ഉപയോഗിക്കാറുണ്ട്. ചില ഉത്സവങ്ങള്‍ ആരംഭിക്കുന്നത് നവധാന്യങ്ങള്‍ മുളപ്പിച്ചുകൊണ്ടാണ്. ചില പ്രദേശങ്ങളില്‍ ഗൃഹപ്രവേശത്തിന് നവധാന്യങ്ങളുമായി ദമ്പതികള്‍ പ്രവേശിക്കുന്ന ചടങ്ങുണ്ട്. നവധാന്യങ്ങള്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. സമാവര്‍ത്തനം എന്ന വൈദികക്രിയയ്ക്ക് നവധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ചടങ്ങ് അനുഷ്ഠിക്കുന്നു. പുരാതന കാലത്തുതന്നെ ആര്യപുരോഹിതവര്‍ഗം ഈ ധാന്യങ്ങള്‍ കൃഷിചെയ്ത് ഉപയോഗിച്ചിരുന്നു എന്ന് ഇത്തരം പാരമ്പര്യചടങ്ങുകള്‍ വ്യക്തമാക്കുന്നു.
തെക്കന്‍ കേരളത്തിലെ ചില ദേശങ്ങളില്‍ മരണാനന്തരമുള്ള സഞ്ചയനകര്‍മത്തിന്റെ ഭാഗമായി, മണ്ണിട്ടുമൂടിയ സംസ്‌കാരസ്ഥലത്ത് നവധാന്യങ്ങള്‍ വിതറുന്ന പതിവുണ്ട്. നവധാന്യങ്ങള്‍ ഓരോന്നും ഓരോ ഇഷ്ടദേവതയുടെ പ്രതീകമായിട്ടാണ് സങ്കല്‍പ്പിക്കുന്നത്.
നെല്ല്- ചന്ദ്രന്‍
ഗോതമ്പ്-സൂര്യന്‍
തുവര-ചൊവ്വ
പയര്‍-ബുധന്‍
കടല-വ്യാഴം
അമര-ശുക്രന്‍
എള്ള്-ശനി
മുതിര-കേതു
ഉഴുന്ന്-രാഹു
എന്നിങ്ങനെയാണ് ആ സങ്കല്‍പം. 
'യവം ധാന്യങ്ങളില്‍ രാജാവാണ് '
മതപരമായ പല ചടങ്ങുകളിലും ധാന്യങ്ങള്‍ക്ക് പ്രധാനമായ സ്ഥാനം ഉണ്ട്. സൂര്യന്‍, ചന്ദ്രന്‍, ശനി മുതലായ നവഗ്രഹങ്ങളുടെ ആരാധനയ്ക്ക് നവധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.
janmabhumi

No comments: