സര്‍വ്വത്തിലും ഏകരസമായിരിക്കുന്ന ആനന്ദസ്വരൂപത്തെ സാക്ഷാത്കരിക്കുന്ന വിജ്ഞാനികളെ സംബന്ധിച്ച് യാതൊരു കര്‍മ്മവും ശേഷിക്കുന്നില്ലെന്ന് സ്വാമി ചിദാനന്ദപുരി. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത് വിചാരയജ്ഞം എട്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. അവര്‍ പരമാര്‍ത്ഥികമായി സംന്യാസനിഷ്ഠയില്‍ വിരാജിക്കുന്നു. എന്നാല്‍ ആ ഒരു നിഷ്ഠയിലേക്ക് ഉയരാത്തവര്‍ എല്ലാംതന്നെ സ്വധര്‍മ്മാനുസൃത കര്‍മ്മങ്ങളെ ചെയ്തേ മതിയാവൂ. ഇപ്രകാരം കര്‍മ്മാചരണത്തിന് ബാധ്യതപ്പെട്ട വ്യക്തികള്‍ കര്‍മ്മം ചെയ്യാതിരിക്കുന്നത് മഹാ അന്ധകാരത്തെ പ്രാപിക്കുന്നതിന് കാരണമാവും.
ആരാണോ കേവലമായ വൈദിക കര്‍മ്മത്തെ മാത്രം ആചരിച്ച് കഴിയുന്നത് അവര്‍ അന്ധകാരത്തെ പ്രാപിക്കുന്നു. എന്നാല്‍ ധര്‍മ്മാചരണത്തിന് ബാധ്യതയുണ്ടായിട്ടും അത് അനുഷ്ഠിക്കാതെ കേവലം അറിവില്‍ മാത്രം അഭിരമിച്ച് കഴിയുന്നവര്‍ മഹാ അന്ധകാരത്തെയാണ് പ്രാപിക്കുന്നതെന്ന് ഉപനിഷത് പറയുന്നു. അതുകൊണ്ടുതന്നെ അറിവും ആചരണവും ഒത്തുചേര്‍ന്ന ഒരു പദ്ധതിയെ നാം ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. അപ്പോഴാണ് രണ്ടിന്റെയും ഫലം ലഭിക്കുന്നതെന്ന് വിദ്വാന്മാര്‍ പറയുന്നു. ഈ വക തത്വങ്ങള്‍ ഉപദേശിച്ച ഋഷി തന്റെ അറിവിന്റെ ദൃഢതയില്‍ നിന്നാണ് ഉപദേശിക്കുന്നതെങ്കിലും പൂര്‍വ്വാചാര്യന്മാരെ എടുത്തുപറഞ്ഞുകൊണ്ടാണ് ലോകത്തിന് ആശയം കൈമാറിയിട്ടുള്ളത്. ഇതാണ് സനാതനധര്‍മ്മത്തിന്റെ ഏറ്റവും വലിയ ഒരു മഹിമ.
ഏതെങ്കിലും കാലത്ത് ഏതെങ്കിലും ഒരു വ്യക്തി ഒരു പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞതനുസരിച്ചല്ല, നമ്മുടെ ധര്‍മ്മ ശാസ്ത്രങ്ങളും വ്യവസ്ഥയും നിലകൊള്ളുന്നത്. മറിച്ച്, അനാദിയായ ഗുരുപരമ്പരയുടെ ഉപദേശക്രമമനുസരിച്ചാണ്. വേദസാരമായ ഭഗവദ്ഗീത ഉപദേശിച്ച ശ്രീകൃഷ്ണ ഭഗവാന്‍ തന്റെ അറിവിന്റെ പൂര്‍ണ്ണതയിലിരുന്നാണ് ഉപദേശിച്ചിരുന്നതെങ്കിലും ഉപനിഷത് വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് അത് ചെയ്തത്. ഉപനിഷത്താകട്ടെ, പൂര്‍വ്വാചാര്യന്മാരെ ഉദ്ധരിച്ചുകൊണ്ട് ഉപദേശിക്കുന്നു. ഈ മഹത്വം മനസ്സിലാക്കി അനന്തവിശാലവും അനാദികാലമായി ഗുരുപരമ്പരയാല്‍ പിന്തുടരപ്പെട്ടതും ഏത് യുക്തി കുശലന്റെ ഏതൊരു പ്രശ്നത്തിനും സമാധാനം നല്‍കുംവിധം ആവിഷ്കരിക്കപ്പെട്ടതുമായ സനാതന ധര്‍മ്മശാസ്ത്രങ്ങളെ ശ്രദ്ധയോടുകൂടി പഠിക്കുവാന്‍ നമ്മുടെ സമൂഹം മുന്നോട്ടു വരേണ്ടതുണ്ട്. കേവലം വിശ്വാസത്തിലധിഷ്ഠിതമായതും യുക്തിപൂര്‍വ്വമായ ചോദ്യം ചെയ്യലുകള്‍ക്ക് സ്ഥാനമില്ലാത്തതുമായ ഒന്നുംതന്നെ ആര്‍ഷ ഉപദേശങ്ങളിലില്ല.
എവിടെ ശാസ്ത്രീയവും യുക്തിയുക്തവുമായ ചോദ്യം ചെയ്യലുകള്‍ക്ക് അംഗീകാരമുണ്ടോ അവിടെ മാത്രമേ ദര്‍ശനങ്ങള്‍ ജീവിക്കുന്നുള്ളൂ. ഈ മഹത്വമാണ് ഹൈന്ദവ ധര്‍മ്മശാസ്ത്രങ്ങളിലുള്ളതെന്ന് ഈശാവാസ്യ ഉപനിഷത്തിനെ വ്യാഖ്യാനിക്കുന്ന സന്ദര്‍ഭത്തില്‍ സ്വാമികള്‍ പറഞ്ഞു...janmabhumi

No comments:
Post a Comment