Saturday, May 19, 2018

വിഘ്‌നേശ്വരനാണ് ഗണപതി. ഏതൊരു കര്‍മങ്ങളും ആദ്യം തുടങ്ങുമ്പോള്‍ തടസങ്ങളൊഴിവാക്കാനും കാര്യം ഭംഗിയായി നടക്കാനും ഗണപതിയെ പ്രസാദിപ്പിക്കണം. അതിനാല്‍ ഗണപതി വിഗ്രഹം വീട്ടില്‍ വെയ്ക്കുമ്പോഴും ശ്രദ്ധിക്കണം.
സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതി വിഗ്രഹം വേണം വീട്ടില്‍ വയ്‌ക്കേണ്ടത്. 
വ്യക്തിപരമായ ഉയര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ കുങ്കുമവര്‍ണത്തിലെ ഗണപതി വിഗ്രഹം ആണ് വേണ്ടത്. 
വീട്ടിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാന്‍ ഗണപതിയുടെ ഇരിക്കുന്ന രൂപത്തിലുള്ള വിഗ്രഹം വെയ്ക്കുക. ഗണേശ വിഗ്രഹമാണ് ജോലി സ്ഥലത്ത് ഏറെ നല്ലത്.
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വിഗ്രഹം വയ്ക്കുന്നത് വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകാന്‍ വേണ്ടിയാണ്. സ്വീകരണമുറിയിലെ അലമാരകളില്‍ വയ്ക്കുന്ന വിഗ്രഹം ഒരിഞ്ച് അകത്തി വെയ്ക്കാന്‍ ശ്രദ്ധിക്കണം. തുകലില്‍ ഉണ്ടാക്കിയ സാധങ്ങള്‍ ഒന്നും വിഗ്രഹത്തിനടുത്ത് പാടില്ല. പൂജാമുറിയില്‍ ഒരു ഗണപതി വിഗ്രഹം മാത്രം വയ്ക്കുക.
വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വിഗ്രഹം വയ്ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്‍ ദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
അതിന് പരിഹാരമായാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്ക്കുന്നത്. അതോടൊപ്പം തന്നെ സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. 
janmabhumi

No comments: