ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 123
നനക്കപ്പെടാത്തവൻ എന്നറിഞ്ഞാൽ സമുദ്രത്തിൽ വീണാൽപ്പോലും ഇയാൾക്ക് ഒന്നും സംഭവിക്കില്ല. ഭക്തന്മാരെ ഒക്കെ അങ്ങനെ സമുദ്രത്തിൽ കല്ല് കെട്ടി താഴ്ത്തിയ കഥകൾ ഒക്കെ ഉണ്ട് തമിഴ്നാട്ടില്. അപ്പർസ്വാമികൾ പറയുന്നു പോലും ഉണ്ട്. " കൽത്തുണൈർ പൂട്ടിയോർ കടലിനുൾ പാച്ചു നോൽ നൽതുണൈയ് യാവത് നമ:ശിവായ വൈ " . എന്നെ സമുദ്രത്തിൽ താഴ്ത്തിയിട്ടും കാര്യം ഒന്നുല്ല്യ ഞാൻ ഭഗവാനെ പിടിച്ചിരിക്കുണൂ എന്നാണ് ഒന്നും സംഭവിക്കില്ല. ഭഗവാൻ എന്നു വച്ചാൽ എന്താ അർത്ഥം ഈ തത്വം ഉറച്ചു. ഞാൻ ശരീരമല്ല, പിന്നെ അവർക്ക് അകാല മൃത്യു ഒന്നും ഉണ്ടാവുകയേ ഇല്ല. അതിനു വേറെ ഒരു തെളിവ് വിവേകാനന്ദ സ്വാമികൾ തന്നെ ഈ കന്യാകുമാരിയിൽ വന്നപ്പോൾ , വിവേകാനന്ദ റോക്ക് കണ്ടിട്ടുള്ളവർക്ക് അറിയാം എത്ര ദൂരത്താണ് അത്. ആ സന്ധ്യാസമയത്ത് സമുദ്രത്തില് ചാടി നീന്തിയിട്ടാണ് പോയത് ആ പാറയിലേക്ക് . എന്നു വച്ചാൽ ഭയം ഉള്ളിൽ നിന്നും പൂർണ്ണമായി പോകുന്നു താൻ ശരീരമല്ലാ എന്നും അച്ഛേദ്യ നാണ് എന്നും അക്ലേദ്യ നാണ് എന്നും ശോഷിപ്പിക്കാൻ കഴിയാത്തവനാണെന്നും സനാതനമായ വസ്തുവാണ് എന്നും ആത്മാവാണെന്നും നല്ല ഉറപ്പ്. "നിത്യ സർവ്വഗത സ്ഥാണു അച ലോയം സനാതന :" ഇതൊക്കെ സ്വരൂപ ലക്ഷണമാണ് ശരീരലക്ഷണമല്ല. ഞാൻ ഇപ്പൊ ശാരീരികമായി ചില കഥകൾ ഒക്കെ പറഞ്ഞു. വിവേകാനന്ദ സ്വാമി സമുദ്രത്തിൽ നീന്തി. അതൊക്കെയാണ് ഇതിന്റെ പ്രയോജനം എന്നു ധരിക്കേണ്ട. ഇതൊക്കെ സ്വരൂപ ലക്ഷണമാണ്. പക്ഷേ ഈ സ്വരൂപ ലക്ഷണം ഉറപ്പുള്ള ആൾക്ക് ഫലശ്രുതി പോലെ ശ്രുതി ഇങ്ങനെ പറയുന്നുണ്ട് പ്രകൃതിയിലെ സകല ഭൂതങ്ങളും അവനെ ആരാധിക്കും. യാതൊരു കേടുപാടും വരില്ല ഈ തത്വം ഉറപ്പുള്ള ആൾക്ക് പ്രാരബ്ധം കഴിയുന്നതുവരെ അഥവാ പ്രാരബ്ദം അവർക്കില്ല . ഈ ഈശ്വരനിയതിയാൽ അവര് ഈ ലോകത്തിൽ എന്തു ചെയ്തു തീർക്കാനുണ്ടോ അതു ചെയ്തു തീർക്കുന്നതിനു മുൻപ് സകല ദേവതകളും ആ ശരീരത്തിനെ പൊന്നുപോലെ കാത്തുരക്ഷിക്കും. അതിന് ഒരു കേടുപാടും വരില്ല ഈ തത്വജ്ഞാനത്തിന്റെ ഉറപ്പ് അതാണ്. ഇത് അകമേക്കുള്ള ജ്ഞാനം മാത്രമല്ല ഈ അകമേക്ക് ഈ ഉറപ്പ് വന്നാൽ പുറമേക്ക് ആ ശരീരത്തിനെ , ഈ തത്വജ്ഞാനത്തിൽ ഉറപ്പു വന്ന ആ ശരീരത്തിനെ സകല ദേവതകളും പൊന്നുപോലെ കാത്തുരക്ഷിക്കും എന്നാണ്. അവർക്കു വേറെ ആരും നോക്കാനൊന്നും വേണ്ട ജഗദീശ്വരൻ തന്നെ രക്ഷിക്കും .
( നൊച്ചൂർ ജി)
Sunil Namboodiri
No comments:
Post a Comment