Monday, July 15, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം -  124
ഇനി ഭഗവാൻ  മൂന്നു ശ്ലോകങ്ങൾ കൂടി ഇതു തന്നെ പറയാൻ പോവുന്നു " ന ശോചി തു മർഹസി " അർജ്ജു നാ ഇങ്ങനെ ഒക്കെ ആയതു കൊണ്ട് ന അ നുശോചി തുമർഹസി. അനുശോചനം ചെയ്യാൻ, ദു:ഖിക്കാൻ അർഹത ഇല്ലാന്നാണ്. എന്നു വച്ചാൽ താൻ ദു:ഖിക്കരുത് എന്നർത്ഥം. താൻ വിഷമിക്കരുത്, കരയരുത് . അരവിന്ദോ സാവിത്രി എന്നു പറഞ്ഞിട്ട് ഒരു കൃതി എഴുതി. അതിനാ രോ കാരണം പറഞ്ഞു എന്തുകൊണ്ടാ സാവിത്രി എടുത്തത് എന്ന്. അരബിന്ദോ ഒരു സ്ഥലത്ത് എഴുതിയിട്ടുണ്ട് ത്രേ . രണ്ടു പേരാണ് നമ്മുടെ സകല പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ തിരഞ്ഞു നോക്കിയാൽ ഒരു ചൊട്ടു കണ്ണീർ പോലും വിടാത്തവര്. ഒന്നു സാവിത്രി, ഒന്ന് ഭഗവാൻ കൃഷ്ണനും. ബാക്കി എല്ലാവരും കുറച്ച് കുറച്ച് കരഞ്ഞിട്ടുണ്ട് എന്നാണ്. ദു:ഖം തൊട്ടു തീണ്ടാത്ത രണ്ടു പേരാണ് കൃഷ്ണനും സാവിത്രിയും. അതില് കൃഷ്ണന്റെ കഥ നമുക്കറിയാം . സാവിത്രിയെ സെലെക്ട് ചെയ്യാൻ കാരണം അതുകൊണ്ടാണ് എന്ന് ആരോ പറഞ്ഞു. ഇനി ഇപ്പൊ അത് അങ്ങനെത്തന്നെ ആണോ എന്ന് എനിക്കറിയില്ല. എന്നു വച്ചാൽ അനുശോചനം ഇല്ല . ശോകം ഇല്യ എന്നർത്ഥം . ദുഃഖം ഇല്യ. ഈ ആത്മാവുണ്ടല്ലോ അത് അവ്യക്തമാണ്.  വ്യക്തം എന്നു വച്ചാൽ എന്താ  വ്യജ്ഞൻ എന്ന ധാതു വിന് മാനിഫെസ്റ്റ് എന്ന് അർത്ഥം. വ്യക്തമായിട്ടുള്ളത്, കണ്ണുകൊണ്ട് കാണാൻ പറ്റുന്നത്. ആത്മാ കണ്ണുകൊണ്ട് കാണാൻ പറ്റുന്നതല്ലല്ലോ. പിന്നെ എന്താ ആത്മാ ? ഏതുള്ളതുകൊണ്ടാണോ കണ്ണു കാണുന്നത്  അതാണാത്മാ.ഉപനിഷത്ത് അങ്ങനെ പറയുന്നു. കണ്ണു കൊണ്ടു കാണുന്നതാത്മാ വല്ല . ഏതൊന്നുള്ളതുകൊണ്ട് കണ്ണ് കാണുന്നുവോ അതാണാത്മാ. ചെവി കൊണ്ട് കേൾക്കണത് ആത്മാ വല്ല. ഏതുള്ളതുകൊണ്ട് ചെവി കേൾക്കുന്നുവോ അത് ആത്മാ'. മൂക്ക് കൊണ്ട് മണക്കുന്നത് ആത്മാ വല്ല ഏതുള്ളതുകൊണ്ട് മൂക്ക് മണക്കുന്നുവോ അത് ആത്മാ. അപ്പൊ അത് വ്യക്തമല്ല പിന്നെയോ ബോധമാണ്. അപ്പൊ അവ്യക് തോയം, അചിന്ത്യോയം. അചിന്ത്യം ചിന്തക്ക് പിടിക്കാൻ കഴിയാത്തത്. ചിന്തക്ക് പിടിക്കാൻ കഴിയുന്ന തൊക്കെ ലിമിറ്റഡ് ആണ്. പരിച്ഛിന്നമായ വസ്തുക്കൾ ചിന്തയിൽ ഒതുങ്ങും. മനസ്സിൽ ഒതുങ്ങും. ഏത് വ്യക്ത മോ അതിനെ ചിന്തിക്കാൻ പറ്റുള്ളൂ. നിർഗ്ഗുണം, നിരാകാരം, നിത്യ ശുദ്ധം എന്നൊക്കെ പറഞ്ഞാൽ ചിന്തിക്കാൻ പറ്റുമോ? ഇഡ്ഡലി, ഉപ്പുമാവ്, ദോശ എന്നു പറഞ്ഞാൽ ചിന്തിക്കും ല്ലേ? മനസ്സില് വരും രൂപം .ഭാവന വരും നാമം, രൂപം അതിന് എന്തെങ്കിലും ഒക്കെ ഗുണം ഉള്ളപ്പൊ അതിൽ മനസ്സു പോകും രൂപം വരും.ഇത് അചിന്ത്യം. 
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: