ശ്രീമദ് ഭാഗവതം 210*
രാമോ രാമോ രാമ ഇതി പ്രജാനാമഭവൻ കഥ:
രാമഭൂതം ജഗതഭൂത് രാമേ രാജ്യം പ്രശാസതി
രാമോരാമനാമൈ:ശ്രിത: രാമനേക്കാളും രാമനാമം ആ രണ്ട് അക്ഷരം 'രാ' 'മ' മഹത്തരം എന്ന് ശതകോടിരാമായണം.
ആദ്യമായി ബ്രഹ്മാവിന്റെ മുഖത്ത് നിന്നും നുറ് കോടി ശ്ലോകങ്ങൾ ആവിർഭവിച്ചു അത്രേ. ഇതറിഞ്ഞ് അസുരന്മാരും ദേവന്മാരും മനുഷ്യരും ഓടി ചെന്ന് ഞങ്ങൾക്കൊക്കെ വേണംന്ന് പറഞ്ഞു.
മുപ്പത്തിമൂന്ന് കോടി മുപ്പത്തി മൂന്നു കോടി, മുപ്പത്തി മൂന്നു കോടി, ആയി ശിവൻ പിരിച്ചു കൊടുത്തു. അപ്പോ ഒരു കോടി ബാക്കി വന്നു.
മുപ്പത്തി മൂന്നു ലക്ഷം, മുപ്പത്തി മൂന്നു ലക്ഷം, മുപ്പത്തി മൂന്ന് ലക്ഷം ,ആയിട്ട് വീണ്ടും പിരിച്ചു കൊടുത്തു. അപ്പോ വീണ്ടും ഒരു ലക്ഷം ബാക്കി വന്നു.
മുപ്പത്തി മൂവായിരം, മുപ്പത്തിമൂവായിരം, മുപ്പത്തി മൂവായിരം ആയി വീണ്ടും പിരിച്ചു കൊടുത്തു. ആയിരം ശ്ലോകം ബാക്കി വന്നു.
333 ആയിട്ട് വീണ്ടും പിരിച്ചു കൊടുത്തു. ഒരു ശ്ലോകം ബാക്കി വന്നു.
ഇവർ വീണ്ടും പറഞ്ഞു ഞങ്ങൾക്ക് ഇനിയും പിരിച്ചു തരണം. 32 അക്ഷരമുള്ള ആ ശ്ലോകത്തിനെ പത്ത്, പത്ത്, പത്ത് ആയി പിരിച്ചു കൊടുത്തു. മൂന്ന് പേരും എടുത്തു.
രണ്ടക്ഷരം ബാക്കി. അത് അങ്ങ് വെച്ചോളൂ എന്ന് അവർ ഭഗവാനോട് പറഞ്ഞു. ഭഗവാൻ എടുത്ത് ഹൃദയത്തിൽ വെച്ചു അത്രേ. രാ മ. തുളസീദാസിന്റെ കഥയാണ്. രണ്ടേ രണ്ടക്ഷരം!! രാമായണത്തിന്റെ സാരം എന്താ? രാ മ
രാമേതി മധുരാം വാണി വിശ്വാമിത്രാ: അഭ്യഭാഷിതാ
ദശരഥൻ രാമനെ കൂട്ടിക്കൊണ്ടു പോകുമ്പോൾ വിശ്വാമിത്രൻ രാ....മാ. .. ന്ന് വിളിച്ചു എന്ന് വാത്മീകി പറയുമ്പോൾ തന്നെ അത്യധികമായ ഒരു പ്രിയം. രാമലക്ഷ്മണന്മാർ വിശ്വാമിത്രനെ ഭയന്ന് കൊണ്ടാണ് പോണത്. സരയൂതീരം കടന്ന് കാട്ടിലേക്ക് പ്രവേശിച്ചതും വിശ്വാമിത്രന്റെ മുഖഭാവം മാറി. അങ്ങട് തിരിഞ്ഞു നിന്നിട്ട്,
രാമേതി മധുരാം വാണി വിശ്വാമിത്രോഽഭ്യഭാഷിതാ
ആ ഗംഭീരഭാവം ഒക്കെ വിട്ടു മുത്തശ്ശൻ പേരക്കുട്ടികളെ വിളിക്കുന്നതുപോലെ രാ....മാ. ..എന്ന് അതിമധുരമായി വിളിച്ചു അത്രേ. അത് വാത്മീകി പറയുമ്പോൾ തന്നെ ആ രാമനാമപ്രീതി. അങ്ങനെ രാമചരിത്രത്തിനെ ചുരുക്കി ശ്രീശുകമഹർഷി അനുഗ്രഹം ചെയ്തു. ഇനി കൃഷ്ണാവതാരത്തിലേയ്ക്ക് പ്രവേശിക്കാണ്.
ശ്രീനൊച്ചൂർജി
*തുടരും. ..*
ജാനകീകാന്ത സ്മരണം ജയ് ജയ് രാമ രാമ
Lakshmi prasad
No comments:
Post a Comment