ഏതൊരു വിഷയത്തിലും പ്രായോഗികത എന്നത് നോക്കണമല്ലോ! ഉദാഹരണത്തിന്, നമുക്ക് ഒരു ജീവിതസുഖം നഷ്ടപ്പെടുമ്പോള്‍ അത് തിരികെ കിട്ടാന്‍ നാം പരിശ്രമിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അവിടെ നാം നഷ്ടപ്പെട്ട ഏതോ വസ്തുവിനെയാണ് വീണ്ടും നേടാന്‍ മോഹിക്കുന്നത്. നഷ്ടപ്പെട്ട സുഖം ആ വസ്തുവിലാണ് എന്ന വിചാരം ആണ് നഷ്ടബോധമായും ദുഃഖമായും മാറുന്നത്. അങ്ങനെ നാം ഈശ്വരനോട് പലതും വേണമെന്ന അര്‍ത്ഥന ജന്മങ്ങളായ് നടത്തികൊണ്ടിരിക്കുന്നു. ഇവിടെ പ്രായോഗികത നോക്കുകയാണെങ്കില്‍ ഒരു ചോദ്യം സ്വയം ചോദിക്കേണ്ടതുണ്ട്. നാം പ്രാര്‍ത്ഥിക്കുന്നത്, നാം മോഹിക്കുന്നത്, എന്തിനുവേണ്ടിയാണോ അത് ഒരിക്കലും നശിക്കാത്ത ഒന്നാണോ? നശിക്കുന്ന ഒന്നിനുവേണ്ടിയാണ് പ്രാര്‍ത്ഥന എങ്കില്‍ അങ്ങനെ നേടുന്ന ജീവിതസുഖങ്ങളില്നിന്നുണ്ടാകുന്ന ദുഃഖങ്ങളെല്ലാം അതിന്റെതന്നെ സ്വഭാവം ആണെന്നറിയണം! ആ ദുഃഖം ഒഴിവാക്കാന്‍ ഒരീശ്വരനും സാധിക്കുന്നതല്ലല്ലോ! എന്നുവരുമ്പോള്‍ നാം അനുഭവിക്കുന്നതെല്ലാം നമ്മുടെ തന്നെ സൃഷ്ടിയായ സുഖദുഃഖങ്ങളാണെന്നു കാണാം. നല്ലപോലെ പ്രാര്‍ത്ഥന നടത്തിയിട്ടും ദുഃഖം ഉണ്ടാകുന്നു എന്നതല്ല, എന്തു പ്രാര്‍ത്ഥിക്കുന്നു എന്തുനേടുന്നു എന്നുള്ളിടത്താണ് ഈശ്വരശക്തിയുടെ ശരിയായ ദിശ നിലകൊള്ളുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ശബ്ദം പ്രാണശക്തിതന്നെയാണ്. ചിന്തകള്‍ നശ്വരസുഖങ്ങള്ക്കുവേണ്ടിയുള്ള അര്‍ത്ഥനകളില്‍ മുഴുകുമ്പോള്‍ പ്രാണശക്തി സുഖദുഃഖങ്ങളായ് അനുഭവപ്പെടുന്നു. പ്രാണശക്തിയെ അനശ്വരമായ സ്വരൂപത്തിലേയ്ക്ക് തിരിച്ചുവിടുമ്പോള്‍ അതാണല്ലോ ഈശ്വരമാര്ഗ്ഗം..........
ഓം...krishnakumar kp
No comments:
Post a Comment