മനുഷ്യ ജീവിതത്തിൽ സുഖമായി ജീവിയ്ക്കാവുന്ന എല്ലാ വഴികളേ കുറിച്ചും ഭാഗവതം പോലുള്ള പുരാണങ്ങളിലൂടെ (പല പല കഥകളിലൂടെ ) ആത്മീയ ചിന്തകരായ മഹർഷിവര്യന്മാർ നമുക്ക് തന്നിട്ടും അതൊന്നും ശ്രദ്ധിയ്ക്കാതെ, വ്യവഹാരീക തലം മാത്രമാണ് സത്യം എന്ന് കരുതുന്നത് വലിയ കഷ്ടം തന്നെയാണ്.
ഭാഗവതത്തിൽ മാത്രമല്ല, ബൈബിളിലായാലും ഖുറാനിലായാലും ഒരു കൂട്ടം രാജാക്കന്മാരുടെ കഥകൾ ഉണ്ട് ഭക്തന്മാരുടെ കഥകൾ ഉണ്ട്. ഈശ്വരന്റെ കഥകൾ ഉണ്ട്. ഈ കഥകൾ എല്ലാം മനുഷ്യനന്മയ്ക്കാണ്. ഫേസ് ബുക്കിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തർക്കിക്കാനുളളതല്ല.
കാണ്‍ക നമ്മുടെ സംസാരംകൊണ്ടത്രേ വിശ്വമീവണ്ണം നില്പുവെന്നും ചിലര്‍.
No comments:
Post a Comment