പ്രണവോപാസനം
~~~~~~~~~~~~~~
പ്രണവോപാസനത്തിനു സാധകൻഎങ്ങനെയാണ് യോഗ്യനാകുന്നത്. പ്രണവോപാസം വിവേകത്തോടു കൂടി ആയാൽ മുക്തിയും അവിവേകത്തോടുകൂടി ആയാൽ നാശവും ആണ് ഫലം. അതുകൊണ്ടാണ് പ്രണവോപാസനം വിവേകിക്കേ പാടുള്ളൂ എന്ന് പറഞ്ഞതിന്റെ താത്പര്യം.. ശരീരാഭിമാനവും അഹങ്കാരവും വെടിഞ്ഞുള്ള പ്രണവോപാസനം ഉപാസകനെ മുക്തിയിലേക്ക് ഉയർത്തുന്നു. വിവേകം കൊണ്ട് ശരീരാഭിമാനത്തെയും ശരീരധർമങ്ങളിലുള്ള മമതയും അകറ്റി അവിവേകത്തെ നശിപ്പിച്ചാണ് പ്രണവോപാസനം ആരംഭിക്കേണ്ടത് . കേവലം അസ്ഥികൂടം തന്നെ നമ്മുടെയെല്ലാം ശരീരം. അതിലുള്ള അഹന്താമമതകൾ അകടറ്റപ്പെടണം. രസരക്തമാംസമേദോസ്ഥിമജ്ജാശുക്ലങ്ങൾ ആകുന്ന സപ്തധാതുക്കളുടെ വികാരങ്ങളെയും വിഷയങ്ങളെയും ഭുജിക്കുന്നതിൽ ഉള്ള ആസക്ത്തിയെയും നശിപ്പിക്കേണ്ടതാണ്'. ഒന്ന് വിട്ടാൽ മറ്റൊന്ന് എന്ന തോതിൽ അവസാനമില്ലാത്തവയാണ് അവയുടെ തൃഷ്ണ, ശരീരാഭിമാനത്തെ ദൂരത്തെറിയുകയും ധാതുവികാരങ്ങളെ നിശേഷം അകറ്റുകയും ചെയ്യുമ്പോഴാണ് ഒരാൾ അവിവേകത്തെ ജയിക്കാൻ പ്രാപ്തനാകുന്നത് . അവിവേകത്തെ ജയിച്ചു പൂർണ്ണവിവേകി ആകുമ്പോൾ സ്വാതകൻ സ്വതന്ത്രനും നിർഭയനും ആയിത്തീരുന്നു. പ്രണവോപാസനത്തിനു സാധകൻ അപ്പോൾ യോഗ്യൻ ആയിത്തീരുന്നു.
rajeev kunnekkat.
No comments:
Post a Comment