Tuesday, August 20, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 149
ആശ്ചര്യം എന്താണ്? Most unexpected place , most unexpected person. ഭാഗവതം മുഴുവൻ ആശ്ചര്യമല്ലെ? പ്രഹ്ലാദൻ, അസുരവംശത്തിൽ ജനിച്ച കുട്ടി അതും ചെറിയ കുട്ടി ആശ്ചര്യം .നാരദമഹർഷി ഇതിലൊരു റിസർച്ച് ചെയ്തു, ജ്ഞാനം ആളുകൾക്കു പദേശിക്കണം. നാരദൻ ആദ്യം ജനറൽ ഐഡിയ വച്ചു കൊണ്ട് ആരംഭിച്ചു. എല്ലാവരും ജീവിതത്തിൽ സുഖങ്ങൾ ഒക്കെ അനുഭവിച്ച ശേഷം ഭോഗങ്ങൾ ഒക്കെ അനുഭവിച്ച ശേഷം വയസ്സായിട്ടുള്ള ആളുകളെ പിടിച്ചു പദേശിച്ചാൽ അവർക്കു മനസ്സിലാവും. എന്താ എന്നു വച്ചാൽ വേറെ ആഗ്രഹം ഒന്നും ഉണ്ടാവില്ലല്ലോ എന്ന ഒരു ആശയം വച്ചു കൊണ്ട് നാരദൻ വയസ്സായവരെ ഒക്കെ പിടിച്ചു. അവര് ഇങ്ങനെ വരും കേൾക്കും കേട്ടുകൊണ്ടേ ഇരിക്കും ഉറങ്ങിപ്പോവും. അതു കഴിഞ്ഞിട്ട് പറയും നിങ്ങള് നല്ലവണ്ണം പ്രസംഗിച്ചുട്ടൊ. ഞങ്ങളുടെ അവിടെക്കുംവരണം എന്നൊന്നു വിളിച്ചിട്ടു പോകും. നാരദന് മതിയായി. ഇവരുടെ സർട്ടിഫിക്കറ്റ് കൊടുക്കലും പട്ടംകൊടുക്കലും ഇത് ഒക്കെ കണ്ടിട്ട് നാരദന് മതിയായി. അവരൊന്നും ഉപയോഗിക്കിണില്ല. അവര് ഒന്നും ശ്രദ്ധിക്കുന്നും ഇല്ല ജീവിതത്തില് ഇത് ഒന്നും പ്രയോജനപ്പെടുന്നില്ല, മാത്രമല്ല "ചിന്താസക്ത: " പഴയ കാര്യങ്ങളുടെ ഇംപ്രഷൻസ് ഒക്കെ ഉണ്ടായി പോയിരിക്കുണൂ അവർക്ക്. അപ്പൊ നാരദൻ തീരുമാനിച്ചു ഇവർക്ക് ഉപദേശിച്ചിട്ട് കാര്യം ഇല്ല.
( നൊച്ചൂർ ജി )

Sunil Namboodiri

No comments: