ശ്രീമദ് ഭാഗവതം 232*
ഗൃഹകുപിതോയാ ഇതി ഉപക്രോശ്യ തോകാൻ
എവിടെയെങ്കിലും വെണ്ണ ഒളിച്ചു വെച്ചാലോ, ആ ഇരുട്ട് മുറിയിൽ ഇവൻ പോകുമ്പഴേ ഒരു പ്രകാശം. ഒരിടത്തും വെയ്ക്കാൻ രക്ഷ ഇല്ല്യ.
ഗോപക്കുട്ടികളൊക്കെ ചെന്ന് പറയും.
"കൃഷ്ണാ ഞങ്ങളുടെ വീട്ടില് ധാരാളം വെണ്ണ ണ്ട്. അമ്മ തരണേ ഇല്ല്യ വരൂ. ഒരു ഗോപൻ അവന്റെ അമ്മ ഇല്ലാത്ത സമയത്ത് വന്നു പറഞ്ഞു, കണ്ണാ, ഞങ്ങളുടെ വീട്ടിൽ വെണ്ണ ണ്ട്. . കുട്ടികൾ എല്ലാവരും കൂടി ആ വീട്ടിലേക്ക് പോയി. കൂടാരത്തിന്റെ ഓല കൂര നീക്കി കൃഷ്ണൻ ഉള്ളിലേക്ക് ചാടി. ഈ വീട്ടിലെ ഗോപക്കുട്ടിയും പിന്നാലെ ണ്ട്. അവനും കൂടെ വന്നു. അവൻ മുട്ടുകുത്തി നിന്നു. കൃഷ്ണൻ ഈ ഗോപക്കുട്ടിയുടെ മേലേ കയറി നിന്നു. വെണ്ണ ക്കുടം ചോട്ടിലിറക്കി. വെണ്ണ എടുത്ത് പുറത്തു നില്ക്കണ കുട്ടികൾക്ക് distribution ആണ്! കുറെയൊക്കെ വായിലായി, കുറച്ച് ദേഹത്തായി.
ആ സമയത്ത് ഗോപിക വന്നു🧛♀. ഗോപക്കുട്ടികളൊക്കെ ഓടി പ്പോയി. ഇവൾ വാതിൽ തുറന്നു നോക്കുമ്പോ കണ്ണന്റെ സുന്ദരമായ ദേഹം മുഴുവൻ വെണ്ണ! . യശോദ ഒരു കോണകം ഉടുത്ത് കൊടുത്തണ്ട് രാവിലെ. കൃഷ്ണൻ വന്നാൽ അറിയാനായി ആ വീട്ടിന്റെ വാതിലിൽ ഒരു മണി കെട്ടി വെച്ചണ്ട് ഈ ഗോപിക . മണിയുടെ നാവ് ഈ കോണകം കൊണ്ട് കെട്ടിയിട്ടു അവൾ . വിശ്വരൂപദർശനം അപ്പോ! . വെണ്ണ ക്കാപ്പ് നന്നായി ചാർത്തി വെച്ചണ്ട്🥰.
കസ്ത്വം ബാല
ഹേ കുഞ്ഞേ, നീ ആരാണ് എന്ന് ചോദിച്ചു ഗോപിക
ബലാനുജ:
ഞാൻ ബലരാമന്റെ അനിയൻ.
ശരി ശരി ഇവിടെ എന്തിന് വന്നു?
മന്മന്ദിരാ ശങ്കയാ
എന്റെ വീടാണെന്ന് ധരിച്ചു വന്നതാ.
ഓഹോ, അത് നന്നായി!. ഈ വെണ്ണ പാത്രത്തിൽ നീ എന്തിനാ കൈയ്യിട്ടത്?
മാ..താ. ..അമ്മാ
കണ്ണൻ അമ്മാ എന്ന് വിളിച്ചതോട് കൂടെ ആ ഗോപിക ഈ ലോകമേ മറന്നു.
"മാതാ യശോദാമ്മ ഒരു രാവിലെ മാട് മേയ്ക്കാൻ പറഞ്ഞയച്ചപ്പോ ഒരു കിടാവിനെ കാണാനില്ല്യാട്ടോ. ആ കിടാവിനെ തിരഞ്ഞു നടന്നപ്പോ ആരോ പറഞ്ഞു നിങ്ങളുടെ വീട്ടിലെ വെണ്ണക്കുടത്തിൽ ണ്ട് പറഞ്ഞു. ഞാൻ കിടാവിനെ അന്വേഷിച്ച് കൈയ്യിട്ടതാ. കിടാവിനെ കിട്ടിയാൽ ഇപ്പൊ പോകും."
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi prasad
ReplyForward
|
No comments:
Post a Comment