Saturday, August 17, 2019

ദക്ഷിണാമൂർത്തി സ്തോത്രം-70

ജഗദയീശതീ യുക്ത സേവനം അഷ്ടമൂർത്തി വൃത് ദേവ പൂജനം. എന്ന് ഉപദേശസാരത്തിൽ ഒരു ശ്ലോകമുണ്ട്. ജഗത്ത് മുഴുവൻ ഈശ്വര സ്വരൂപമാണെന്ന് കണ്ട് സകല പ്രാണികളോടും ആദരവോട് കൂടെ പെരുമാറുന്നത് തന്നെ അഷ്ടമൂർത്തിയായ ഭഗവാനോടുള്ള പൂജയാണ്. ശാകുന്ദളം ആരംഭിക്കുമ്പോൾ കാളിദാസന്റെ ആദ്യ ശ്ലോകം അഷ്ടമൂർത്തിയെ സ്തുതിച്ച് കൊണ്ടാണ്. യാ സൃഷ്ടിഹി സൃഷ്ടുരാദ്ധ്യാ ബഹതിയിതി വൃതം യാ ഹവിർ യാ അജഹോത്രി എന്നാണ് ആരംഭിക്കുന്നത്. ജഗത്ത് മുഴുവൻ ഈ എട്ട് മൂർത്തികളെ കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ അന്യ വസ്തു ഒന്നും തന്നെയില്ല.

രമണ മഹർഷിയെ ഒരിക്കലെങ്കിലും ഭാരത യാത്രയ്ക്കു കൊണ്ട് പോകാൻ സ്വാമി രാജേശ്വരാനന്ദ ശ്രമിച്ചിരുന്നു. രമണ ഭഗവാനോ എന്ത് പറഞ്ഞാലും അനങ്ങാത്ത പർവ്വതം. അവസാനം ഹരിദ്വാറിലേയ്ക്ക് കൂട്ടി കൊണ്ട് പോകാമെന്ന് അവർ പദ്ധതിയിട്ടു. അതിന് ഭഗവാനെ സമ്മതിപ്പിക്കുന്നതിനായി അവർ പറഞ്ഞു ഭഗവാനെ നമുക്ക് ഹരിദ്വാറിൽ ഗംഗ എങ്ങനെ ഒഴുകുന്നു എന്ന് കാണണ്ടേ. അത് കാണാനും വേണം ഭാഗ്യം. ആ ഗംഗാ പ്രവാഹം നമുക്ക് കാണണ്ടേ? അതിന് വേണ്ടിയുള്ള ഏർപ്പാടുകൾ ചെയ്യട്ടെ? ഒരുപാടിങ്ങനെ പറഞ്ഞ് നിർബന്ധിച്ചപ്പോൾ അതുവരെ നിശ്ശബ്ദനായിരുന്ന ഭഗവാൻ പറഞ്ഞു എന്ന ഒയ് ഹരിദ്വാറിലെ അഞ്ച് ഭൂതങ്കളെ തവരെ ആറാമത് ഒരു ഭൂതം ഇരുക്കൊ? ഹരിദ്വാറിൽ പഞ്ചഭൂതങ്ങളല്ലാതെ ആറാമത് ഒരു ഭൂതം ഉണ്ടോ? പഞ്ചഭൂതാത്മകം വിശ്വം. ഹൃദയത്തിൽ ഭഗവത് ദർശനമുള്ളവർക്ക് എല്ലായിടത്തും ഭഗവത് ദർശനം ഉണ്ടാകും. അതില്ലാത്തവർക്ക് എവിടെ ചെന്നാലും എന്ത് കാണാൻ പോകുന്നു, ഏത് വസ്തുവിനെ കാണാൻ പോകുന്നു🙂 .വിശ്വം മുഴുവൻ ഭഗവത് സ്വരൂപമാണ്.

ഇതിന് വ്യതിരേകമായ ഒരു ഉദാഹരണമാണ് സ്വാമി രാംദാസിന്റെ കഥ. ഒരിക്കൽ സ്വാമിയോട് ഒരാൾ ചോദിച്ചു നിങ്ങളുടെ രാമനെവിടെയാണ് ? അദ്ദേഹം പറഞ്ഞു, രാമനെല്ലായിടത്തുമുണ്ട്. വീണ്ടും ചോദ്യം വന്നു,  രാമനെല്ലായിടത്തുമുണ്ടെങ്കിൽ എന്തിനാണിങ്ങനെ ചുറ്റി നടക്കുന്നത്. വീട്ടിൽ തന്നെ ഇരുന്നാൽ പോരെ? അദ്ദേഹം പറഞ്ഞു രാമനെല്ലായിടത്തും ഉള്ളതു കൊണ്ട് രാമനെ എല്ലായിടത്തും പോയി കാണാനായിട്ടാണ് ചുറ്റുന്നത് 😊. ഇവിടെ സ്വാമി രാംദാസ് പറഞ്ഞതും ഒരു വഴിയാണ് , രമണ ഭഗവാൻ പറഞ്ഞതും ഒരു വഴിയാണ് എന്നാൽ രണ്ട് ദിശയിലാണെന്ന് മാത്രം. ഇവിടെ കാര്യം എന്താണ്? അനുഭവ സ്ഥിതിയിൽ നിൽക്കണം. ഭഗവാനാണിവിടെ ഉള്ളത്, ഉള്ളത് മുഴുവൻ ഭഗവാൻ തന്നെ. രണ്ട് വ്യത്യസ്ത സ്വഭാവം ആണെങ്കിലും ഈ കാര്യത്തിൽ രണ്ടും യോജിച്ച് വരുന്നു.

ത്വയ് അർപ്പിത മനസാ ത്വാം പശ്യൻ സർവ്വം തവാകൃതിദയാ സതതം ഭജതേ
പുരുഷ സൂക്തത്തിലും, നാരായണ സൂക്തത്തിലും പറയുന്നു
|യച്ച കിംചിജ്ജഗത്സര്വം ദൃശ്യതേ ശ്രൂയതേഽപിവാ ||അന്തരംഗ ബഹിശ്ച തത്സര്വം വ്യാപ്യ നാരായണഃ സ്ഥിതഃ |
എന്തൊക്കെ കാണപ്പെടുന്നു, കേൾക്കപ്പെടുന്നു അതൊക്കെ അന്തർ ബഹിശ്ച തത് സർവ്വം വ്യാപ്യ നാരായണ സ്ഥിതഃ ഉള്ളും പുറവുമൊക്കെ വ്യാപിച്ച് നാരായണൻ നിൽക്കുന്നു. എല്ലാ രൂപത്തിലും ഭഗവാൻ നിൽക്കുന്നു. ഇതാണ് ഈ ശ്ലോകത്തിന്റെ മർമ്മം.

ഭൂരംഭാംസ്യനലോഽനിലോംഽബര മഹര്നാഥോ ഹിമാംശു: പുമാന്
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവ മൂര്ത്യഷ്ടകമ് |
നാന്യത്കിംചന വിദ്യതേ വിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 9 ||

ഭഗവത്ഗീതയിൽ ഭഗവാൻ ഇത് വേറൊരു രൂപത്തിൽ പറഞ്ഞിരിക്കുന്നു.

ഭൂമിരാപോനലോ വായുഃ ഖം മനോ ബുദ്ധിരേവ ച
അഹങ്കാര ഇതീയം മേ ഭിന്നാ പ്രകൃതിരഷ്ടധാ
അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം
ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത്
ഏതദ്യോനീനി ഭൂതാനി സർവാണീത്യുപധാരയ
അഹം കൃത്സ്നസ്യ ജഗതഃ പ്രഭവഃ പ്രലയസ്തഥാ
മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ
മയി സർവമിദം പ്രോതം സൂത്രേ മണിഗണാ ഇവ
രസോഹമപ്സു കൗന്തേയ പ്രഭാസ്മി ശശിസൂര്യയോഃ
പ്രണവഃ സർവവേദേഷു ശബ്ദഃ ഖേ പൗരുഷം നൃഷു
പുണ്യോ ഗന്ധഃ പൃഥിവ്യാം ച തേജശ്ചാസ്മി വിഭാവസൗ
ജീവനം സർവഭൂതേഷു തപശ്ചാസ്മി തപസ്വിഷു
ബീജം മാം സർവഭൂതാനാം വിദ്ധി പാർഥ സനാതനം

ഇങ്ങനെ പറഞ്ഞ് പോകുന്നു ഭഗവാൻ. അഷ്ടമൂർത്തികളെ ആദ്യമേ എടുത്ത് പറഞ്ഞു ഭൂമിഹി, ആപഹ, അനലോ ,വായുഃ ,ഖം, മനോ ബുദ്ധിരേവ ച അഹങ്കാര ഇതീയം മേ. ഈ അഷ്ടതാ പ്രകൃതിയെയാണ് നാം ലോകമെന്ന് വിളിക്കുന്നത്. ഈ അഷ്ടതാ പ്രകൃതി എവിടെ നിൽക്കുന്നു ? അപരേയമിതസ്ത്വന്യാം പ്രകൃതിം വിദ്ധി മേ പരാം ജീവഭൂതാം മഹാബാഹോ യയേദം ധാര്യതേ ജഗത്.
ഞാനുണ്ട് ഞാനുണ്ട് എന്ന ഉണർവ്വിനെ വഹിച്ച് കൊണ്ട് നിൽക്കുന്ന ജീവനുണ്ടല്ലോ, ആ ജീവ ബോധത്തിലാണ് ധാര്യതേ ജഗത്. ഈ അഷ്ടമൂർത്തി രൂപത്തിലുള്ള ജഗത്തിനെ ധരിക്കുന്നത്, ഈ ജീവബോധമാണ്. ഞാനുണ്ട് എന്ന അനുഭവത്തിലാണ് അഹങ്കാരം ഉദിക്കുന്നത്. അഹങ്കാരത്തിന്റെ തന്നെ further extension അഥവാ ഭാഗമായ വിരിഞ്ഞു വരുന്ന മനസ്സുദിക്കുന്നു, മനസ്സിൽ പഞ്ചഭൂതാത്മകമായ പ്രപഞ്ചമുദിക്കുന്നു.

ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നു കണ്ണിലൂടെ മനസ്സ് ആകാശമായി പൊന്തി വന്ന് സൂര്യനായി പ്രകാശിച്ചു എന്ന്. അതേ മനസ്സ് തന്നെ പുറമേയ്ക്ക് വിജ്രിംഭണമായി ചന്ദ്രനായി പ്രകാശിച്ചു. ചക്ഷുസ്സ് തന്നെ സൂര്യനായി പ്രകാശിച്ചു, മനസ്സ് തന്നെ ചന്ദ്രനായി പ്രകാശിച്ചു. ഇങ്ങനെ ഓരോ ഭാവത്തിൽ ശ്രുതി പറയുന്നു.

Nochurji🙏🙏
Malini dipu 

No comments: