✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍
_കൊല്ലവർഷം 1195 ചിങ്ങം 02 (18/08/2019) ഞായർ_
*അധ്യായം 13, ഭാഗം 8 - പുരൻജനോപാഖ്യാനം*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*ഓം നമോ ഭഗവതേ വാസുദേവായ...*
🚩🚩🚩🚩🚩
*ഈശ്വരതുല്യനായിരുന്നു പ്രിയവ്രതൻ. നാരദന്റെ ശിഷ്യത്വം സ്വീകരിച്ച്, അദ്ദേഹത്തോടൊപ്പം ഭഗവാന്റെ ഗാനങ്ങളും പാടി നടക്കുക. ഇതായിരുന്നു കുഞ്ഞുന്നാളിലെ ഒരു സ്വഭാവം. പിന്നെ കാരണവന്മാരും നാരദനുൾപ്പെടെയുള്ള ഗുരുനാഥന്മാരും നിർബന്ധിച്ചപ്പോൾ അദ്ദേഹം വിവാഹം കഴിക്കാൻ തയ്യാറായി. ബർഹിഷ്മതി എന്ന ആദ്യ പത്നിയിൽ അദ്ദേഹത്തിന് പത്ത് ഉണ്ണികളും ഒരു പെൺകുട്ടിയും പിറന്നു. രണ്ടാമത്തെ പത്നിയിൽ അദ്ദേഹത്തിന് ഉത്തമൻ, താമസൻ, രൈവതൻ എന്നിങ്ങനെ മൂന്ന് ഉണ്ണികൾ. അദ്ദേഹത്തിന്റെ താവഴിയിലെ അഗ്നീധ്രൻ - ജനറേഷൻ ഗാപ് എന്നൊക്കെ ഇന്ന് നമ്മൾ പറയാറില്ലേ - അതിന്റെ ഒരു പ്രതീകമായിരുന്നു. ഈശ്വരങ്കൽ ഉള്ളതിനേക്കാൾ അദ്ദേഹത്തിനാവേശം സുഖഭോഗങ്ങളിലായിരുന്നു. 'ലലനാ അനുനയാതി വിശാരദാ' അദ്ദേഹം ഡോക്റ്ററേറ്റ് എടുത്തത് സ്ത്രീകളെ എങ്ങിനെ സ്വാധീനിക്കാം എന്ന വിഷയത്തിലാണ്. പക്ഷേ എന്നിട്ടും ഏട്ടിലപ്പടി, പയറ്റിലപ്പടി എന്നുപറയുന്നതുപോലെ ഇയാളെ കല്യാണം കഴിക്കാൻ ഒരു സ്ത്രീയും മുന്നോട്ടുവന്നില്ല.*
*ഈരേഴുപതിനാലുലോകത്തിലും പെണ്ണില്ലാഞ്ഞ് അദ്ദേഹം ഒടുവിൽ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് പറഞ്ഞു, ഇങ്ങനെ ഓർഡർ അനുസരിച്ച് മോഡൽ ഗേൾസിനെ സൃഷ്ടിക്കൽ ഞാനിതുവരെ തുടങ്ങിയിട്ടില്ല. ഇനിയൊട്ട് തുടങ്ങാനും ഉദ്യേശിക്കുന്നില്ല. ഇരുവരും അങ്ങിനെ സംസാരിച്ചു നിൽക്കുമ്പോഴുണ്ട് അവിടെ ഒരു കുട്ടിയെ ക്ലാസ്സിൽനിന്ന് പുറത്താക്കുന്നു. സരസ്വതിയുടെ അടുത്ത് പാട്ട് പഠിച്ചുകൊണ്ട് ചില കുട്ടികൾ ഉണ്ടായിരുന്നു. അവരിലൊരാൾ ഇയാളെ നോക്കിയതിന് സരസ്വതി ആ കുട്ടിയെ പുറത്താക്കി. പൂർവചിത്തി എന്നൊരപ്സരസ്സ്. ഹാവൂ! ഇങ്ങനെ ഒരാളെങ്കിലും തന്നെ നോക്കാൻ ഉണ്ടായീല്ലോ. ആ പെൺകുട്ടിയെ വേളി കഴിച്ചുകൊണ്ടുവന്നു. അവരിൽ അദ്ദേഹത്തിന് ഒൻപത് കുട്ടികൾ പിറന്നു. അതിൽ നാഭി പരമഭക്തനായിരുന്നു. അദ്ദേഹത്തിന്റെ പത്നി മേരുദേവി അതിലും വലിയ ഭക്തയായിരുന്നു. 'ഉണ്ണികൃഷ്ണൻ മനസ്സിൽ കളിയ്ക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്' എന്ന ചിന്താഗതിക്കാരായിരുന്നതുകൊണ്ട് അവർക്ക് സന്തതി ഉണ്ടായില്ല. ഭഗവത്ഭജനത്തിൽ മാത്രമാണ് ശ്രദ്ധ. എപ്പോഴും ഭഗവാനെ ആരാധിക്കുവാനും, പൂജിക്കുവാൻമേ സമയമുള്ളൂ. നാട്ടിലെ പ്രജകളെല്ലാവരും കൂടി ഭഗവാനെ ഗംഭീരമായി വാഴ്ത്തി സ്തുതിച്ചു.*
*ഭഗവാൻ പ്രത്യക്ഷപ്പെട്ടപ്പോൾ രണ്ടു വരമാണ് അവർ ചോദിച്ചത്. അടിയങ്ങൾക്കു് വാക് സാമർഥ്യമൊക്കെ അവിടുന്ന് തന്നിട്ടുണ്ട്. എത്രയെത്ര വാക്കുകൾ ഞങ്ങൾ ഒരു ദിവസം സംസാരിക്കുന്നു. പക്ഷേ നാമം ജപിക്കുക എന്നു വരുമ്പോൾ ഞങ്ങൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ട്. കൃഷ്ണാ, ഗുരുവായൂരപ്പാ! എന്നു പറയുമ്പോഴേക്കും ഞങ്ങളുടെ നാവാകെ നാണംകൊണ്ട് ചൂളിപ്പോകുന്നു. അതുകൊണ്ട് ഏതു സന്ദർഭത്തിലും - മനസ്സിന് ചെറിയൊരു വിഷമം വരുമ്പോഴും, ഉത്സാഹം തോന്നുമ്പോഴും, ഭയം അനുഭവപ്പെടുമ്പോഴും ഒക്കെ അവിടുത്തെ തിരുനാമങ്ങൾ ജപിയ്ക്കാൻ അനുഗ്രഹിക്കണേ. രണ്ടാമത്തേത് അടിയങ്ങളുടെ മഹാരാജാവിന് അവിടുത്തേപ്പോലെ ഒരുണ്ണി പിറക്കണേ. ഭഗവാൻ പറഞ്ഞു ഈ രണ്ടു വരങ്ങളും തരാൻ ബുദ്ധിമുട്ടുള്ളതാണ്. നാമമാഹാത്മ്യം പറയാം എന്നല്ലാതെ നാമം ജപിക്കുക അത്ര എളുപ്പമല്ല. അതിന് കോടി ജന്മങ്ങളിലെ സുകൃതം ആവശ്യമാണ്. രണ്ടാമത്തേത്, എന്നെപ്പോലൊരുണ്ണി നിങ്ങളുടെ രാജാവിന് ഉണ്ടാവണമെങ്കിൽ ഒരു വഴിയേയുള്ളൂ. ഞാൻ തന്നെ ഇദ്ദേഹത്തിന്റെ മകനായി പിറക്കാം. നമുക്ക് ഭഗവാനോട് ആവശ്യമെന്താണെന്ന് ചോദിച്ചു വാങ്ങാനറിയില്ല. പക്ഷേ ഭഗവാൻ തന്നെ സേവിച്ച ആളുകളുടെ ആഗ്രഹം - അവർക്കെന്തു നൽകിയാലാണോ ക്ഷേമം - അതുപോലെ നടത്തിക്കൊടുക്കും. ഭഗവാൻ നാഭിയുടേയും, മേരുദേവിയുടേയും പുത്രനായി, ഋഷഭദേവനായി, പിറന്നു.*
♥♥♥
*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*
💙💙💙
_ഉണ്ണികൃഷ്ണൻ കൈതാരം_
© *സദ്ഗമയ സത്സംഗവേദി*
*തുടരും....*

No comments:
Post a Comment