ദക്ഷിണാമൂർത്തി സ്തോത്രം-71
ഈ ജഗത് മുഴുവൻ, ജഗതാകാരമായിട്ട് വിജ്രിംഭണമാകുന്നത് മുഴുവനും ആശ്രയം മനസ്സാണ്. മനസ്സിനാശ്രയം അഹങ്കാരം. അഹങ്കാരത്തിനാശ്രയം അഹംബോധം, ഉണർവ്വ്, ജീവബോധം. ആ ജീവബോധം എന്താണ് എന്ന് സദാ വിചാരം ചെയ്യേണ്ടതാണ്.
ഭഗവാൻ ഗീതയിൽ പറയുന്നു മത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയ എന്നിൽ നിന്നന്യമായി ഇവിടെ മറ്റൊരു വസ്തുവില്ല ഹേ ധനഞ്ജയ.
മയി സർവമിദം പ്രോതം സൂത്രേ മണിഗണാ ഇവ. എന്നിൽ ഇവയൊക്കെ ഓത പ്രോതം അഥവാ ഊടും പാവുമായി കോർക്കപ്പെട്ടിരിക്കുന്നു. സൂത്രേ മണിഗണാ ഇവ. ഒരു നൂലിൽ മണികളെന്ന കണക്ക് സകലതും കോർക്കപ്പെട്ടിരിക്കുന്നു.
മയി സർവമിദം പ്രോതം സൂത്രേ മണിഗണാ ഇവ. എന്നിൽ ഇവയൊക്കെ ഓത പ്രോതം അഥവാ ഊടും പാവുമായി കോർക്കപ്പെട്ടിരിക്കുന്നു. സൂത്രേ മണിഗണാ ഇവ. ഒരു നൂലിൽ മണികളെന്ന കണക്ക് സകലതും കോർക്കപ്പെട്ടിരിക്കുന്നു.
രസോഹമപ്സു കൗന്തേയ വെള്ളത്തിന്റെ ജലത്വം ഞാനാണ്. പ്രഭാസ്മി ശശിസൂര്യയോഃ സൂര്യനിൽ വെളിച്ചം ഞാനാണ്, ചന്ദ്രനിൽ വെളിച്ചം ഞാനാണ്.
പ്രണവഃ സർവവേദേഷു വേദത്തിന്റെ ആധാര ശബ്ദമായ 'ഓം' പ്രകട രൂപമാണ്. ആ പ്രണവത്തിനും മൂല രൂപമായിട്ടുള്ള ധ്വനി ആ ധ്വനിയെയാണ് ഇവിടെ പ്രണവം എന്ന് പറയുന്നത്. ആ പ്രണവം ഞാനാണ്.
ശബ്ദഃ ഖേ പൗരുഷം നൃഷു ആകാശത്തിൽ ശബ്ദം ഞാനാണ്. മനുഷ്യരിൽ പൗരുഷം ഞാനാണ്. ഇവിടെ പൗരുഷം എന്നാൽ വ്യക്തിബോധം എന്നാണ് ഉദ്ദേശിക്കുന്നത്. നമ്മളിൽ അഹംകൃതിയും വ്യക്തിബോധമായും പ്രകാശിക്കുന്നത് ഭഗവാനാണ്.
പുണ്യോ ഗന്ധഃ പൃഥിവ്യാം ഭൂമിയുടെ ആധാരം ഗന്ധമാണ്. ആദ്യത്തെ മഴയിലുണ്ടാകുന്ന മണ്ണിന്റെ ഗന്ധം. മണ്ണിൽ നിന്ന് മണം വന്നു എന്നല്ല ശാസ്ത്രം പറയുന്നത് മണത്തിൽ നിന്ന് മണ്ണ് വന്നു എന്നാണ്.
ച തേജശ്ചാസ്മി വിഭാവസൗ അഗ്നിയിലെ തേജസ്സ് ഞാനാണ്.
ജീവനം സർവഭൂതേഷു തപശ്ചാസ്മി തപസ്വിഷു സകല പ്രാണികളിലേയും ജീവൻ ഞാനാണ്. തപസ്വികളിൽ തപസ്സ് ഞാനാണ്.
ജീവനം സർവഭൂതേഷു തപശ്ചാസ്മി തപസ്വിഷു സകല പ്രാണികളിലേയും ജീവൻ ഞാനാണ്. തപസ്വികളിൽ തപസ്സ് ഞാനാണ്.
ഇങ്ങനെ എല്ലാവരിലും ഇഴികി ചേർന്ന് നിൽക്കുന്ന ചൈതന്യമാണ് പ്രപഞ്ചാകാരമായി വിരിഞ്ഞ് കാണപ്പെടുന്നത്. ഈ പ്രപഞ്ചത്തിന് മുഴുവൻ ആശ്രയവും ഈ ജീവ ബോധമായിട്ടുള്ള ഉണർവ്വാണ്, അവബോധമാണ്. ആ അവബോധമില്ലെങ്കിൽ പ്രപഞ്ചത്തിനെ ആര് ഗ്രഹിക്കും? പ്രപഞ്ചത്തിനെ മുഴുവൻ പ്രകാശിപ്പിക്കുന്ന വിളക്ക് ഈ അവബോധമാണ്. അവബോധമായ വിളക്കിനാൽ പ്രപഞ്ചം വിളക്കപ്പെടുന്നു, പ്രകാശിപ്പിക്കപ്പെടുന്നു.
തമേവ ഭാന്ധം അനുഭാതി സർവ്വം തസ്യ ഭാസാ സർവ്വമിധം വിഭാതി
എല്ലാത്തിനേയും പ്രകാശിപ്പിക്കുന്ന ആത്മ ജ്യോതി. ജ്യോതിഷാം അപി തത് ജ്യോതിഹി തമസ പരം ഉച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാന ഗമ്യം രവി സർവ്വസ്യ വിഷ്ടിതം. അതുകൊണ്ട് വേദം അതിന് പ്രജ്ഞാ നേത്രം എന്ന് പേര് പറയുന്നു. പ്രജ്ഞാ നേത്രോവൈ ലോകഃ പ്രജ്ഞയാകുന്ന കണ്ണു കൊണ്ട് പ്രപഞ്ചം മുഴുവൻ അറിയപ്പെടുന്നു. ആ കേന്ദ്രത്തിൽ നിന്നും ലോകത്തെ കാണുമ്പോൾ അഷ്ടമൂർത്തിയായി, ഭഗവാന്റെ സ്വരൂപമായി കാണുന്നു. അന്യത്കിംചന ന വിദ്യതേ. മറ്റൊന്നും തന്നെയില്ല. അനുഭവ മണ്ഡലത്തിൽ ആ ഉറപ്പുണ്ടെങ്കിൽ പിന്നെ ജീവിതത്തിൽ എന്ത് പ്രശ്നം. സാധനയില്ല, സാധകനില്ല സാദ്ധ്യം മാത്രം പ്രകാശിക്കുന്നു.

Nochurji
malini dipu
No comments:
Post a Comment