Tuesday, August 20, 2019

ശ്രീമദ് ഭാഗവതം 247*
ഭഗവാന്റെ കാളിയനർത്തനം നടക്കാണ്. പതുക്കെ പതുക്കെ കാളിയന്റെ ഓരോ ശിരസ്സായിട്ട് താണ് താണ് വിഷം കക്കി ക്കൊണ്ടിരിക്കണു കാളിയൻ.
കാളിയപത്നികളൊക്കെ വന്നു. ഭഗവാനെ സ്തുതിച്ചു പതിയുടെ പ്രാണനെ ഭിക്ഷ ആയിട്ട് ചോദിച്ചു ഭഗവാനോട്.
കാളിയൻ വിഷം വമിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. അവന് ദണ്ഡം കൊടുത്തതും ന്യായം തന്നെ. എങ്കിലും ഞങ്ങൾക്ക് ഞങ്ങളുടെ പതിയെ തരണം എന്ന് ഭഗവാനോട് പ്രാർത്ഥിച്ചു.
കാളിയനും ഭഗവാനെ സ്തുതിച്ചു.
വയം ഖലാ: സഹോത്പത്ത്യാ താമസാ ദീർഗ്ഘമന്യവ:
സ്വഭാവോ ദുസ്ത്യജോ നാഥ ലോകാനാം യദസദ്ഗ്രഹ:
ഭഗവാനേ സ്വഭാവത്തിനെ എങ്ങനെ ത്യജിക്കാനൊക്കും. ഞാൻ വിഷം വമിക്കുന്നു എന്നുള്ളത് ശരി തന്നെ. പക്ഷേ അങ്ങല്ലേ എനിക്ക് വിഷം തന്നത്. അമൃതം തന്നാൽ അമൃതം വമിക്കാം. വിഷം തന്നതുകൊണ്ട് വിഷം വമിക്കുന്നു. പാമ്പായിട്ട് ജനിച്ചിട്ടല്ലേ ഞാൻ വിഷം വമിക്കണത്. ചിലര് മനുഷ്യരായി ജനിച്ചിട്ടേ വിഷം വമിക്കുണു! സർപ്പം വിഷം വമിക്കുന്നത് സർപ്പത്തിന്റെ സ്വഭാവം. ശരി ഇപ്പൊ മനുഷ്യൻ താമസിക്കുന്ന സ്ഥലത്ത് നീ വന്നു താമസിക്കാൻ പാടില്ല്യ എന്ന് പറയാണെങ്കിൽ അതും ശരിയല്ല. ഞങ്ങള് താമസിക്കണ സ്ഥലത്ത് നിങ്ങള് വന്നു ഫ്ലാറ്റ് കെട്ടിയാൽ ഞങ്ങളെന്തു ചെയ്യും? ഞങ്ങള് താമസിക്കുന്ന സ്ഥലത്ത് നിങ്ങള് കയറി വരാണ്.
ഭഗവാൻ കാളിയനോട് പറഞ്ഞു.
രമണകം ദ്വീപിലേക്ക് ചെല്ലാ. നിനക്ക് എന്റെ പാദസ്പർശം ഏറ്റതുകൊണ്ട് തന്നെ ഇനി മേലിൽ ഗരുഡനിൽ നിന്ന് ഒരു വിധത്തിലുള്ള ഉപദ്രവവും ണ്ടാവില്ല്യ.
രമണകം വ്രജ വാരിധിമധ്യഗം
ഫണിരിപൂർന കരോതി വിരോധിതാം
ഇതി ഭവദ്വചനാന്യതിമാനയൻ
ഫണിപതിർന്നിരഗാദുരഗൈ: സമം
അങ്ങനെ കാളിയനെ ഭഗവാൻ അവിടെ നിന്നും ഉദ്വാസനം ചെയ്തു.
അതിനുശേഷം ദാവാഗ്നി മോചനം. പ്രലംബവധം. ദാവാഗ്നി പാനം ഇതെല്ലാം കഴിഞ്ഞ് ഭഗവാന്റെ വേണുഗാനവാദനം ആണ്. ശരത്കാലം ആവിർഭവിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. .*
ॐ श्री गुरुभ्यो नमः
हरि: ॐ
Lakshmi Prasad

No comments: