സൗന്ദര്യലഹരി 77
Tuesday 13 August 2019 9:33 pm IST
യദേതത് കാളിന്ദീതനുതരതരങ്ഗാകൃതി ശിവേ
കൃശേ മധ്യേ കിഞ്ചിജ്ജനനി തവ യദ്ഭാതി സുധിയാം
വിമര്‍ദ്ദാദന്യോന്യം കുചകലശയോരന്തരഗതം
തനൂഭൂതം വ്യോമം പ്രവിശദിവ നാഭിം കുഹരിണീം
(ഹേ!) ശിവേ ജനനി! - സര്‍വ്വമംഗളയായ അല്ലയോ അമ്മേ!
തവ കൃശമദ്ധ്യേ - അവിടുത്തെ കൃശമായ (ഒതുങ്ങിയ) മദ്ധ്യപ്രദേശത്തിങ്കല്‍
യദേതത് - യാതൊന്ന്കാളിന്ദീതനുതരതരങ്ഗാകൃതി - കാളിന്ദീനദിയുടെ അതി സൂക്ഷ്മമായ (കറുപ്പുനിറമുള്ള) തിരമാലകളുടെ ആകൃതിയില്‍
കിഞ്ചിത് - ഏതൊരു (വസ്തുവാണോ)
സുധിയാം യദ് ഭാതി - ഭക്തന്മാര്‍ക്ക് കാണപ്പെടുന്നത്
കുചകലശോരന്തരഗതം - സ്തനങ്ങളുടെ ഉള്ളില്‍പ്പെട്ട
തനുഭൂതം വ്യോമ - അതിസൂക്ഷ്മമായ ആകാശം
അന്യോന്യം വിമര്‍ദ്ദാത് - പരസ്പരം മര്‍ദ്ദനംകൊണ്ട്
കുഹരിണീം നാഭിം - കഴിഞ്ഞ നാഭിയിലേക്ക്
പ്രവിശദ് ഇവ - പ്രവേശിച്ചപോലെ (പ്രകാശിക്കുന്നു)
സര്‍വ്വമംഗളയായ അല്ലയോ അമ്മേ! കാളിന്ദീനദിയുടെ അതിസൂക്ഷ്മമായ തിരമാലകളുടെ ആകൃതിയിലുള്ള ഏതൊന്ന് നിന്തിരുവടിയുടെ ഒതുങ്ങിയ അരിക്കെട്ടില്‍ ഭക്തന്മാര്‍ക്കു കാണത്തക്കവണ്ണം പ്രകാശിക്കുന്നുവോ, അത് അവിടുത്തെ സ്തനങ്ങളുടെ പരസ്പര വിമര്‍ദ്ദംകൊണ്ട് അതിസൂക്ഷ്മമായിത്തീര്‍ന്ന ആകാശം ആഴമുള്ള നാഭിയില്‍ പ്രവേശിക്കുന്നുവോ എന്നു തോന്നുംവണ്ണം പ്രകാശിക്കുന്നു.
No comments:
Post a Comment