Thursday, August 08, 2019

*ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *പ്രഥമസ്കന്ധം*
             *രണ്ടാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

           *_രണ്ടാം അദ്ധ്യായത്തിൽ ആറിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു._*

*_1-പരമധർമ്മമാണ് ശാസ്ത്രത്തിന്റ സാരം. ഈശ്വരനിൽ നിഷ്കാമ ഭക്തിയെ പുഷ്ടിപ്പെടുത്തുവാൻ സഹായിക്കുന്നതേതോ അതാണ് പരമധർമ്മം. അതിനു സഹായിക്കാത്ത ധർമ്മം നിഷ്ഫല മെത്രേ. ജ്ഞാനം പോലും ആ കരുണാമൂർത്തിയിൽ പ്രേമമില്ലാതെ വന്നാൽ ശോഭിക്കുന്നില്ല. അപ്പോൾ ഭഗവദർപ്പിതമല്ലാത്ത വെറും കർമ്മങ്ങളുടെ കഥ പറയേണ്ടതില്ലല്ലോ ?_*

*_2 - ലോകത്തെ മുഴുവൻ ആനന്ദസാഗരത്തിൽ ആറാടിക്കുവാനാണ് ഭഗവാൻ ശ്രീദേവകീ ദേവിയിൽ അവതരിക്കുന്നത്._*

*_3 - ബ്രഹ്മാവിഷ്ണു മഹേശ്വരാദി രൂപേണ പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾ നിർവ്വഹിക്കുകയാണ് അവിത്തെ മഹത്തായ ധർമ്മങ്ങൾ_*

*_4 - എല്ലാറ്റിലും പ്രവേശിച്ചു സർവ്വത്തേയും നിയമനം ചെയ്യുകയും അദ്വിതീയനെങ്കിലും യോഗമായകൊണ്ടു ബഹുരൂപനായി പ്രകാശിക്കുകയും ചെയ്യുന്നതാണ് അവിടുത്തെ ലീല._*


                    *തുടരും,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: