*അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണോ*?
*അത്താഴമുണ്ട് കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് ഒരു ചൊല്ലുണ്ട്. ഇത് ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അരവയര്‍ മാത്രം അത്താഴം കഴിച്ചാല്‍പ്പോലും അല്പം നടന്നിട്ടേ കിടക്കാവു. അങ്ങനെ ചെയ്യാതെ ഉടന്‍ കിടക്കയിലേയ്ക്കാണ് വീഴുന്നതെങ്കില്‍ ആഹാരം ദാഹിക്കാതിരിക്കാനും സ്ഥിരമായി അങ്ങനെയായാല്‍ അത് വഴി മറ്റു രോഗങ്ങള്‍ വന്നുപെടാനും സാധ്യതയുണ്ട്. ഇത് നേരത്തെ തന്നെ പഴമക്കാര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് പറയുന്നത്*.
*കാരിക്കോട്ടമ്മ*
[14/08, 20:53] +91 99610 02135: *ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആകാമോ?*
*ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീടുപണി നടത്തരുതെന്നാണ് പ്രമാണം*.
*വീട് പണിക്കിടെ പണിസാധനങ്ങള്‍ കൊണ്ടോ മറ്റോ ഗര്‍ഭിണിയ്ക്ക് പരുക്ക് പറ്റാം എന്നതുകൊണ്ടാണോ ഇങ്ങനെയൊരു പ്രമാണമുള്ളതെന്ന് ചോദിക്കുന്നവരുണ്ടാകാം*.
*മേല്‍പറഞ്ഞത് പോലും ചോദിക്കാതെ, ഭാര്യ ഗര്‍ഭിണിയാണെന്ന് കരുതി വീടുപണി പാടില്ലെന്നത് വെറും അന്ധവിശ്വാസമാണെന്നു പറയുന്നവരുണ്ട്*.
*ഗൃഹനിര്‍മ്മാണമെന്നത് ഒരുവന്‍റെ മുഴുവന്‍ ശ്രദ്ധയും ശേഷിയും ആവശ്യമുള്ള അധ്വാനമാണെന്ന് ബോധ്യമുള്ള പരിചിതര്‍ക്ക് ഇതിന്‍റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ*.
*ഗൃഹനിര്‍മ്മാണ സമയത്ത് കുടുംബനാഥന്‍ വീട്ടില്‍ ചെലുത്തേണ്ട അതേ കരുതല്‍ ഗര്‍ഭിണിയായ ഭാര്യയുടെ കാര്യത്തിലും ആവശ്യമാണ്. തുല്യശ്രദ്ധ ആവശ്യമുള്ള രണ്ടുകാര്യങ്ങള്‍ ഒരേ സമയം വന്നാല്‍ രണ്ടിലും ശ്രദ്ധിക്കാന്‍ കഴിയാതെ പോകുമെന്നതാണ് വാസ്തവം*.
*ഭാരിച്ച ചെലവ് രണ്ടുകാര്യത്തിലും പ്രതീക്ഷിക്കേണ്ടതിനാല്‍ സാമ്പത്തിക ഭദ്രത സംബന്ധിച്ചും ഈ പ്രമാണം അന്വര്‍ത്ഥമാണ്*.
*കാരിക്കോട്ടമ്മ*
[14/08, 20:56] +91 99610 02135: *ആഹാരം കഴിച്ചയുടന്‍*
*കുളിക്കരുത്, എന്തുകൊണ്ട്*?
*ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ പിന്നീട് ആഹാരം കഴിക്കാന്‍ കിട്ടില്ലെന്നാണ് വിശ്വാസം*.
*നീന്തല്‍ക്കുളി സര്‍വ്വസാധാരണമായിരുന്ന പണ്ടത്തെക്കാലത്ത്, നീന്തലെന്ന ഏറെ കായികാധ്വാനം ആവശ്യമുള്ള കുളി, ആഹാരത്തിനു ശേഷമാകുന്നത് ആഹാരം കഴിഞ്ഞയുടനെ കഠിനജോലി ചെയ്യുന്നതിന് തുല്യമായതുകൊണ്ടാണ് ഇങ്ങനെ പാടില്ലെന്ന് പറയുന്നതെന്നായിരുന്നു വിശ്വാസം*.
*ഭക്ഷണപ്രിയരായ നമ്പൂതിരിമാരുടെയിടയില്‍ ആഹാരം കഴിച്ചയുടന്‍ കുളിക്കാന്‍ പാടില്ലെന്നതിനെപ്പറ്റി രസകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. മൂക്കുമുട്ടെ ആഹാരം കഴിച്ചിരുന്നാലും കുളിക്കിടെ കുറച്ചുവെള്ളം അകത്തുപോകുമല്ലോ! ഇതു വയര്‍ വീണ്ടും വീര്‍ക്കാന്‍ ഇടയാകുമെന്നതിനാല്‍ വയറിന്‍റെ വലുപ്പം ചെറുതാക്കാന്‍ മാത്രമാണ് കുളിയെ മുന്‍നിര്‍ത്തി ഈ വിലക്കുണ്ടായിരുന്നതെന്നാണ് സാരസന്മാര്‍ പറഞ്ഞുവരുന്നത്*.
*ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയാന്‍ മാത്രം ഇതില്‍ കാര്യമുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും അസ്ഥാനത്തല്ല*.
*ദഹനപ്രക്രിയ വേഗത്തില്‍ നടക്കുന്നതിന് ചൂട് ആവശ്യമാണ്. ആഹാരം കഴിഞ്ഞുടന്‍ കുളിച്ചാല്‍ എളുപ്പത്തില്‍ ദാഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തില്‍ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാല്‍ അടുത്ത ആഹാരത്തിനു താമസം നേരിടും*.
*ഇക്കാരണം കൊണ്ടാണ് ഊണ് കഴിഞ്ഞുടന്‍ കുളിക്കരുതെന്നും കുളിച്ചാല്‍ പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്*.
*കാരിക്കോട്ടമ്മ*
[14/08, 21:01] +91 99610 02135: *കൂപപ്രശ്നത്തില്‍ ജലസ്ഥിതി കണ്ടുപിടിക്കുന്നത് എങ്ങനെ?*
*1. പൃശ്ചകന്‍ കഴുത്തിനു മുകളില്‍ സ്പര്‍ശിച്ചാല്‍ വടക്കുകിഴക്ക് മൂലയില്‍ ജലം ഉള്ളതായി പറയണം*.
*2. പൃശ്ചകന്‍ തന്‍റെ ശരീരത്തിലെ ഇടതുഭാഗത്തെയാണ് സ്പര്‍ശിക്കുന്നതെങ്കില്‍ ജലം തെക്കുപടിഞ്ഞാറെ മൂലയിലുണ്ടെന്നു പറയണം*.
*3. പൃശ്ചകന്‍ ശരീരത്തിലെ മാംസളമായ ഭാഗത്തെയാണ് സ്പര്‍ശിക്കുന്നത് എങ്കില്‍ കിണറ്റിലെ വെള്ളത്തില്‍ ചെളി കാണും*.
*4. പൃശ്ചകന്‍ നെറ്റിയെയാണ് സ്പര്‍ശിച്ചതെങ്കില്‍ കിണറ്റില്‍ പാറകള്‍ ഉള്ളതായി പറയാം*.
*കൂപപ്രശ്നത്തില്‍ ലഗ്നമോ ആരൂഡമോ ചരരാശിയില്‍ വരികയും അവിടെ രാഹുവും ചന്ദ്രനും നില്‍ക്കുകയും ചെയ്‌താല്‍ ഉദ്ദിഷ്ടസ്ഥലത്ത് കിണറ് കുഴിച്ചാല്‍ വെള്ളം ഉണ്ടാകും*.
*ഏതു വ്യക്തിയുടെ ആവശ്യത്തിനു വേണ്ടിയാണോ പ്രശ്നം വയ്ക്കുന്നത് ആ വ്യക്തിയെ "പൃശ്ചകന്‍" എന്നുപറയുന്നു*
*കാരിക്കോട് ഭഗവതി ക്ഷേത്രം*
[14/08, 21:04] +91 99610 02135: *കൂപപ്രശ്നം വയ്ക്കുന്നത് എന്തിന്?*
*കൂപപ്രശ്നമെന്നാല്‍ കിണറിനെ സംബന്ധിക്കുന്ന പ്രശ്നം എന്നര്‍ത്ഥം. ശുചിത്വത്തിനും ശുദ്ധിക്കും വലിയ പ്രാധാന്യം നല്‍കിയിരിക്കുന്ന കേരളീയര്‍ അവരുടെ ജീവിതത്തില്‍ ശുദ്ധജലത്തിന് അത്ര തന്നെ പ്രാധാന്യം നല്‍കിവരുന്നു. അതിനാല്‍ കിണര്‍, കുളം ഇവ ഓരോ വീടിന്‍റെയും ക്ഷേത്രത്തിന്‍റെയും പ്രധാന ഭാഗമാകുന്നു. കൂപപ്രശ്നത്തിന്‍റെ സഹായത്തോടുകൂടിയാണ് ക്ഷേത്രപരിസരത്തും ഗൃഹപരിസരത്തും കൂപം (കിണര്‍) ഏതു സ്ഥാനത്താണ് നിര്‍മ്മിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. കൂപ പ്രശ്നത്തില്‍കൂടി ഗൃഹപരിസരത്തും ക്ഷേത്രപരിസരത്തും ഭൂമിയുടെ അന്തര്‍ഭാഗത്ത് ജലം എവിടെയുണ്ടെന്ന് കണ്ടുപിടിച്ച് അവിടെ കിണറും കുളവും കുഴിക്കുന്ന സമ്പ്രദായമാണ് പണ്ടുമുതല്‍ക്കേ നിലനിന്നിരുന്നത്. ഇന്നും പ്രാചീന വാസ്തുക്കാരന്‍മാര്‍ ഇത് അനുഷ്ഠിച്ചു വരുന്നു*.
*കാരിക്കോട്ടമ്മ*
[14/08, 21:06] +91 99610 02135: *പെന്‍ഡുലം ഉപയോഗിച്ച് വാസ്തുദോഷം കണ്ടുപിടിക്കുന്നത് എങ്ങിനെ?*
*ഒരു ചരടില്‍ തൂക്കിയിട്ടിരിക്കുന്ന കോണാകൃതിയിലുള്ള ലോഹദ്രവ്യത്തെ "പെന്‍ഡുലം" എന്ന് പറയുന്നു. പെന്‍ഡുലത്തിനെ വാസ്തുവിന്റെ രൂപരേഖാചിത്രത്തിന് (പ്ലാന്‍) നേരെയോ വാസ്തുവിന്റെ ബ്രഹ്മസ്ഥാനത്തിന് നേരെയോ പിടിച്ചാല്‍ വാസ്തുവിന് ദോഷം ഉണ്ടെങ്കില്‍ പെന്‍ഡുലം അപ്രദക്ഷിണ ഗതിയില്‍ ചലിക്കും. ദോഷമില്ലെങ്കില്‍ പ്രദക്ഷിണഗതിയില്‍ ചലിക്കും*.
*കാരിക്കോട്ടമ്മ*
[14/08, 21:08] +91 99610 02135: *വീട് ഒരു കാന്തിക മേഘലയാണെന്ന് പറയുന്നത് എന്ത്?*
*ഏതൊരു വീടും/വസ്തുവും ഒരു ചെറിയ കാന്തിക മേഘലയാണ്. വീട്ടിലായാലും പുരയിടത്തിലായാലും ആന്തരികവും ബാഹ്യവുമായ ദിവ്യശക്തികളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ട്. ഒരു വലിയ കാന്തത്തെ ചെറുകഷണങ്ങളാക്കി മുറിക്കുകയാണെങ്കില്‍ ഓരോ ചെറു കഷ്ണത്തിനും ഓരോ ഉത്തരധ്രുവവും ഓരോ ദക്ഷിണധ്രുവവും ഉണ്ടായിരിക്കും. അതുപോലെ ഏതൊരു ചെറിയ പുരയിടത്തിനും ഭൂമിയുടെ കാന്തികമേഖലയുടെ സ്വഭാവസവിശേഷതകള്‍ തന്നെ ഉണ്ടായിരിക്കും*.
*ഈ ശക്തികളുടെയും ഊര്‍ജ്ജങ്ങളുടെയും സാന്ദ്രതയും തീക്ഷ്ണതയും പുരയിടത്തിന്റെ ആകൃതിയും വലിപ്പമനുസരിച്ചായിരിക്കും*.
*കാരിക്കോട്ടമ്മ*
[14/08, 21:12] +91 99610 02135: *വാസ്തുശുദ്ധീകരണം എന്നാല്‍ എന്ത്?*
*ഗൃഹനിര്‍മ്മാണത്തിന് മുന്നോടിയായി നാം സ്വന്തമാക്കിയ ഭൂമിയില്‍ വാസ്തുശാസ്ത്രപ്രകാരം എന്തെങ്കിലും ദോഷം ഉണ്ടെന്ന് കണ്ടാല്‍ ആ ദോഷം പരിഹരിക്കണം. അതിനെ വാസ്തുശുദ്ധീകരണം എന്ന് പറയുന്നു. വാസ്തുദോഷ പരിഹാരം എന്നും ഇതിന് പേരുണ്ട്*.
*കാരിക്കോട്ടമ്മ*
[14/08, 21:15] +91 99610 02135: *നിവാസയോഗ്യമല്ലാത്ത ഭൂപ്രദേശങ്ങള്‍ ഏതെല്ലാം*?
*ധാന്യങ്ങള്‍ വിളയുന്ന പാടം, ഉറപ്പില്ലാത്ത മറ്റു ഭൂപ്രദേശങ്ങള്‍, ദേവാലയം, സമുദ്രം, നദി, തപസ്വികളുടെ ആശ്രമം, ഗോശാല, പര്‍വ്വതം എന്നിവയുടെ വളരെയടുത്ത് ഗൃഹം നിര്‍മ്മിച്ച് വസിച്ചാല്‍ പല പ്രകാരങ്ങളിലുള്ള നാശങ്ങളുണ്ടാകാന്‍ ഇടയുണ്ട്. ബ്രാഹ്മണാദി സര്‍വ്വജാതിക്കാര്‍ക്കും ഈ പ്രദേശങ്ങള്‍ യോജിച്ചവയല്ല*.
*കാരിക്കോട്ടമ്മ*
[14/08, 21:18] +91 99610 02135: *പുരയിടം, വസ്തു, വാസ്തു ഇവ എന്ത്*?
*മനുഷ്യര്‍ക്ക് ജീവിതവൃത്തിക്ക് ആവശ്യമായ ധാന്യങ്ങള്‍ കൃഷി ചെയ്തും, വൃക്ഷലതാദികളും ചെടികളും മറ്റും നട്ടുപിടിപ്പിച്ചും, ആടുമാടുകളെ വളര്‍ത്തിയും വസിക്കുന്നതിന് ഒരു പുര വയ്ക്കാനുള്ള ഇടത്തെ "പുരയിടം" എന്ന് പറയുന്നു*.
*ജനങ്ങള്‍ക്ക് വസിക്കാനുള്ള വീടുകളോ, വിദ്യാഭ്യാസാദികള്‍ക്കുള്ള കെട്ടിടങ്ങളോ, പണിയെടുക്കാനുള്ള തൊഴില്‍ശാലകളോ, ഈശ്വരാരാധനയ്ക്കുള്ള ദേവാലയങ്ങളോ നിര്‍മ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലത്തിനെ "വസ്തു" എന്ന് പറയുന്നു*.
*കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുക്കിയെടുക്കുന്ന ഖണ്ഡഭൂമിക്കാണ് പ്രധാനമായും "വാസ്തു" എന്ന് പറയുന്നത്*.
*കാരിക്കോട്ടമ്മ*
No comments:
Post a Comment