Tuesday, August 13, 2019



ഓം നമ ശിവായ 

ഹൈന്ദവ ആരാധനാമൂര്‍ത്തികളില്‍ ശിവന് പ്രത്യേക സ്ഥാനമുണ്ട്. ഒരേ സമയം ശാന്തതയും കോപവും ഒത്തിണങ്ങിയ ആരാധനാ മൂര്‍ത്തിയാണ് ശിവന്‍. ശിവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രമാണ് ഓം നമ ശിവായ. ഇതു ചൊല്ലിക്കൊണ്ടാണ് ശിവാര്‍ച്ചന നടത്തേണ്ടതും. ഓം നമശിവായ എന്ന മന്ത്രത്തെക്കുറിച്ചും ശക്തികളെക്കുറിച്ചും കൂടുതലറിയൂ,

ഓം നമ ശിവായ ജപിയ്ക്കുമ്പോൾ

പഞ്ചാക്ഷരീ മന്ത്രമെന്ന പേരിലും ഓം നമ ശിവായ അറിയപ്പെടുന്നു. ഞാന്‍ ശിവനു മുന്നില്‍ ശിരസു നമിയ്ക്കുന്നുവെന്നാണ് ഇതിന്റെ അര്‍ത്ഥം.

ഈ മന്ത്രം തുടര്‍ച്ചയായി ചൊല്ലുമ്പോള്‍ ശിവന് തന്നെത്തന്നെ സമര്‍പ്പിയ്ക്കുന്നു.

ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും ചൊല്ലാവുന്ന ഒന്നാണ് പഞ്ചാക്ഷരീ മന്ത്രം. ഇത് യോഗ, ധ്യാനം എന്നിവയ്ക്കു പകരം നില്‍ക്കുന്ന ഒന്നു കൂടിയാണ്.

ശിവനാമ ജപത്തിലൂടെ 99 ശതമാനം ഗ്രഹദോഷവും മാറുമെന്നാണ് വിശ്വാസം.

നാമം ആത്മാവിന് അമൃതിന്റെ ഗുണവും ശരീരത്തിന് സൗണ്ട് തെറാപ്പിയുടെ ഗുണവും നല്‍കുമെന്നാണ് പറയപ്പെടുന്നത്.

ശിവനാമ ജപത്തിലൂടെ അഹം എന്ന ഭാവം നശിയ്ക്കുമെന്നാണ് വിശ്വാസം.
[12/08, 20:40] +91 94953 02037: _*വിശ്വാമിത്രൻ*_

അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു കൂടുതലിഷ്ടം എന്നു ബോധ്യംവന്നപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷിക്ക് അതിന്റെ കാരണം എന്തെന്നറിഞ്ഞേ മതിയാകൂ. 
ഒരിക്കൽ‍ മഹാവിഷ്ണുവിനെ നേരിൽ‍ കണ്ടപ്പോൾ‍ വിശ്വാമിത്ര മഹർ‍ഷി തുറന്നുചോദിച്ചു. ഭഗവാനേ, ഞാനും വസിഷ്ഠനും ഒരേവിധത്തിൽ‍ തപശ്ശക്തി നേടിയവരും ഒരേപോലെ കഴിവുള്ളവരുമാണ്. എന്നിട്ടും എല്ലാവർ‍ക്കും വസിഷ്ഠനോടാണു കൂടുതലിഷ്ടം. എന്താണതിന്റെ കാരണം? എത്ര ചിന്തിച്ചിട്ടും എനിക്കതു മനസ്സിലാകുന്നില്ല. ദയവായി പറഞ്ഞുതന്നാലും.

മഹാവിഷ്ണു വിനീതപൂർ‍വം വിശ്വാമിത്രമഹർ‍ഷിയെ പ്രണമിച്ചുകൊണ്ടു പറഞ്ഞു, മഹാമുനേ, താങ്കളുടെ ചോദ്യത്തിന് ഉടനടി ഒരുത്തരം തരാൻ‍ പ്രയാസമാണ്. കുറച്ചുകാലം ക്ഷമയോടെ കാത്തിരുന്നാൽ‍ ഇതിന്റെ യാഥാർ‍ത്ഥ്യം അങ്ങേയ്ക്കു മനസ്സിലാക്കിത്തരാം. 
ദിവസങ്ങൾ‍ കടന്നുപോയി. ഒരു ദിവസം മഹാവിഷ്ണു വസിഷ്ഠനേയും വിശ്വാമിത്രനേയും തന്റെ സന്നിധിയിലേക്കു ക്ഷണിച്ചു. അതിഥികളെ ആദരിച്ചിരുത്തിയ ശേഷം മഹാവിഷ്ണു പറഞ്ഞു മാമുനിമാരേ നിങ്ങൾ‍ ഇരുവരും ശ്രേഷ്ഠരിൽ‍ ശ്രേഷ്ഠരാണ്. അതേപോലെ സദാ കർമ്‍മനിരതരുമാണ്. ഞാൻ‍ നിങ്ങളെ ഒരു കാര്യം ഏൽ‍പ്പിക്കുകയാണ്. കുറച്ചു ദിവസങ്ങൾ‍ക്കകം ഇരുവരും നിങ്ങളെക്കാൾ‍ താഴ്ന്നവരായ നൂറ്റൊന്നു പേരെ ഊട്ടണം. അതിനുശേഷം എന്നെ വന്നു കാണുകയും വേണം. 
വിഷ്ണുവിന്റെ നിർ‍ദ്ദേശം സ്വീകരിച്ചുകൊണ്ട് മഹർ‍ഷിവര്യർ‍ യാത്രയായി. പിറ്റേന്നു തന്നെ വിശ്വാമിത്ര മഹർ‍ഷി നൂറ്റൊന്നിനു പകരം ആയിരത്തൊ ന്നാളുകൾ‍ക്ക് വിഭവസമൃദ്ധമായ സദ്യ നടത്തി. തികഞ്ഞ സന്തോഷത്തോടെ അടുത്ത ദിവസം തന്നെ മഹാവിഷ്ണുവിന്റെ സമീപമെത്തി കാര്യങ്ങൾ‍ അറിയിക്കുകയും ചെയ്തു. 
ഒരു മാസം കഴിഞ്ഞിട്ടും വസിഷ്ഠ മഹർ‍ഷി എത്തിയില്ല. മഹാവിഷ്ണുവും വിശ്വാമിത്രനും ആകാംക്ഷയോടെ കാത്തിരുന്നു. കുറേയധികം ദിവസങ്ങൾ‍ കഴിഞ്ഞപ്പോൾ‍ വസിഷ്ഠ മഹർ‍ഷി ക്ഷീണിച്ച വശനായി വൈകുണ്ഠത്തിലെത്തി. കണ്ടമാത്രയിൽ‍ തന്നെ മഹാവിഷ്ണു ചോദിച്ചു അങ്ങ് തീരെ അവശനാണല്ലോ, എന്തേ വരാൻ ഇത്ര വൈകിയത്? 
ഭഗവാനേ ക്ഷമിക്കണം. അങ്ങ് ഏൽ‍പ്പിച്ച കർമ്മം നിർ‍വ്വഹിക്കാൻ എനിക്കു കഴിഞ്ഞില്ല. എന്നേക്കാൾ‍ താഴ്ന്ന നിലയിലുള്ള ഒരാളെപ്പോലും എനിക്കു ഭൂമിയിൽ‍ കണ്ടെത്താനായില്ല. പക്ഷിമൃഗാദികൾ ‍പോലും എന്നെക്കാൾ‍ ശ്രേഷ്ഠരാണ്. പിന്നെ എങ്ങനെയാണ് ഞാൻ താഴ്ന്നവരെ ഊട്ടുന്നത്. 
മഹാവിഷ്ണു വിശ്വാമിത്ര മഹർ‍ഷിയെ നോക്കി പറഞ്ഞു, എന്തുകൊണ്ടാണ് വസിഷ്ഠ മഹർ‍ഷിയെ ലോകം കൂടുതൽ‍ ഇഷ്ടപ്പെടുന്നതെന്നും ആദരിക്കുന്നതെന്നും ഇപ്പോൾ‍ അങ്ങേയ്ക്കു ബോധ്യമായിക്കാണുമല്ലോ. അങ്ങ് ലോകത്തുള്ള വരെല്ലാം അങ്ങയേക്കാൾ‍ താഴെ എന്നു വിശ്വസിക്കുന്നു.

വസിഷ്ഠ മഹർ‍ഷി എല്ലാവരും തന്നെക്കാൾ‍ വലിയവരെന്നു വിശ്വസിക്കുന്നു. അങ്ങയുടെ അഹങ്കാരത്തേക്കാൾ അദ്ദേഹത്തിന്റെ എളിമയാണ് ആളുകൾക്കിഷ്ടം.
[12/08, 20:40] +91 94953 02037: *ആവണി അവിട്ടം*
15 ആഗസ്റ്റ് വ്യാഴാഴ്ച
(15/08/2019)
🌾🌾🌾🌾🌾🌾🌾🌾

ആവണി മാസത്തിലെ അവിട്ടം നാള്‍. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അര്‍ഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗര്‍ണ്ണമി നാളാണ് ആവണി അവിട്ടം. മഹാരാഷ്ട്രയില്‍ ഇത് നാരിയല്‍ പൂര്‍ന്നിമ എന്ന പേരിലാണ് ആഘോഷിക്കുക

ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. തെക്കേ ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരില്‍ അഘോഷം നടക്കറുള്ളത്. പ്രത്യേകിച്ച് ബാരാഹ്മണാര്‍ ഇത അഘോഷിക്കുന്നു.

ബ്രാഹ്മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.

ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിഞ്ജാനത്തിന്‍റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം.

എന്നാല്‍ നാല് വേദങ്ങളില്‍ ഓരോന്നിനെയും പിന്‍തുടരുന്ന ബ്രാഹ്മണര്‍ വ്യത്യസ്ത തരത്തിലും വ്യത്യസ്ത ദിവസങ്ങളിലുമാണ് ഉപാകര്‍മ്മങ്ങള്‍ അനുഷ് ഠിക്കാറുള്ളത്.

ഋഗ്വേദികളുടെ ഉപനയനം ശുക്ള പക്ഷ ചതുര്‍ദശിയിലാണ്. നടക്കുക. സാമവേദികളാകട്ടെ ഗണേശ് ചതുര്‍ത്ഥി നാളിലാണ് ഉപാകര്‍മ്മം നടത്തുന്നത്.

ഇതിന്റെ പിന്നിലെ ഐതിഹ്യം എന്താണെന്നോ??

പണ്ട് ബ്രഹ്മാവിന് താന്‍ വേദങ്ങളുടെ സൂക്ഷിപ്പുകാരനാണെന്ന് വല്ല്യ അഹന്തയുണ്ടായത്രെ.

ആ അഹന്ത അടക്കാന്‍ വിഷ്ണു രണ്ട് അസുരന്മാരെ പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ് വിഷ്ണുവിന്‍റെ സഹായം തേടിയപ്പോള്‍ വിഷ്ണു ഹയഗ്രീവനായി അവതാരം കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു എന്നാണ് വിശ്വാസം.

അങ്ങനെ ആവണി അവിട്ടം ഹയഗ്രീവ ഉത്പത്തി ദിനമായും അറിയപ്പെടുന്നു.

പുരുഷന്മാര്‍ രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി സന്ധ്യാവന്ദനവും കാമമൃത്യുജപവും ബ്രഹ്മ യജ്ഞവും ദേവയജ്ഞവും പിതൃയജ്ഞവും മഹാസങ്കല്‍പവുമൊക്കെ അനുഷ്ഠിക്കുന്നു. അതിനുശേഷം കുളിച്ച് പൂണൂല്‍ മാറ്റിയശേഷം കാണ്ഡ ഋഷീ തര്‍പ്പണവും ഹോമവും ചെയ്യുന്നു.

ഇതെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ പുരുഷന്മാരെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവണി അവിട്ടം.

ഇന്നേ ദിവസം തന്നെയാണ് “രക്ഷാബന്ധൻ” അഥവാ ‘രാഖി’

ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന മറ്റൊരു ആഘോഷം.

ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘*ശചി*’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി,രാഖി കെട്ടികൊടുക്കുകയും ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി എന്നുമാണ്…..ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവത്തിന് ആരംഭമായി.

പിന്നീടെപ്പോളോ സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു.

ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.

ഉത്തരേന്ത്യയില്‍ പട്ടുനൂലുകൊണ്ടുണ്ടാക്കിയ രക്ഷ കൈയില്‍ കെട്ടുന്പോള്‍ ഏറ്റവും ബലവാനും ഉദാരമതിയുമായ ബലി മഹാരാജാവ് അണിഞ്ഞ ഈ രക്ഷ ഞന്‍ അങ്ങയുടെ കൈയില്‍ കെട്ടുകയാണ്. രക്ഷ ഒരിക്കലും കൈവിടരുതേ ! എന്ന പ്രാര്‍ത്ഥനയോടു  കൂടിയാണ് ചൊല്ലാറുണ്ട്.

ആചാരങ്ങള്‍ :

ഈ ദിവസം ബ്രാഹ്മണര്‍ കുളിച്ച് യജ-്ഞോപവീതം അഥവാ ജ-നയൂ എന്ന പേരില്‍ അറിയപ്പെടുന്ന പൂണൂല്‍ ധരിക്കുന്നു. അതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ പാപങ്ങള്‍ പോകാനായുള്ള മഹാസങ്കല്‍പ്പം നടത്തുന്നു. പ്രായശ്ഛിത്തമാണ് ആദ്യത്തെ പ്രാര്‍ത്ഥന.
പൂണൂല്‍ ധരിച്ച ശേഷം മറ്റൊരു മന്ത്രമാണ് ചൊല്ലുക. ദിവ്യവും ശുദ്ധവുമായ ഈ പൂണൂല്‍ എനിക്ക് ശക്തിയും മാന്യതയും നല്‍കട്ടെ എന്നായിരിക്കും അതിന്‍റെ സാരം.
ഉപാകര്‍മ്മത്തിന്‍റെ അര്‍ത്ഥം തുടക്കമെന്നാണ്.  ഈ ദിവസം മുതല്‍ ആറ് മാസം യജ-ുര്‍വേദികള്‍  വേദ പാരായണം നടത്തും. വേദങ്ങളേയും ബ്രാഹ്മണരേയും രക്ഷിക്കാനായി മഹവിഷ്ണു ഹയഗ്രീവനായി (ഞായത്തിന്‍റെ അദിപതിയായി) അവതാരമെടുത്തത് ഈ ദിവസമാണെന്നാണ് സങ്കല്‍പ്പം.
[12/08, 20:40] +91 94953 02037: *_ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ക്കുള്ള വേദവഴി_*

_ആചാര്യശ്രീ രാജേഷ്_ 

വേദസാരം

ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ പുരുഷാര്‍ഥ ചതുഷ്ടയങ്ങള്‍ എന്നാണല്ലോ അറിയപ്പെടുന്നത്. ഉത്തമജീവിതം എന്നത് സനാതനധര്‍മത്തിന്റെ കാഴ്ചപ്പാടില്‍ ഇവ നാലും നേടിത്തരുന്നതായിരിക്കണം. മോക്ഷം മാത്രമാണ് നേടേണ്ടത്, കാമവും അര്‍ഥവും അതിന് തടസ്സമാണ് എന്ന ചിന്ത സനാതനധര്‍മത്തിന്റേതല്ല. എങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ സംശയമാണ്, ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിവ എങ്ങനെയാണ് ഒന്നിച്ചുപോകുക എന്ന്. സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദം ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് കേള്‍ക്കുക. സാമവേദത്തിലെ ഒരു മന്ത്രമെഴുതാം.


ഓം അഗ്‌നിസ്തിഗ്മേന ശോചിഷാ യാസദ്വിശ്വം ന്യത്രിണമ്. അഗ്‌നിര്‌നോ വംസതേ രയിമ്.
(സാമവേദം 22)

അര്‍ഥം: (അഗ്‌നിഃ=) മോക്ഷമാകുന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമ്മെ മുന്നോട്ടുകൊണ്ടുപോകുന്ന ഈശ്വരന്‍ (തിഗ്മേന=) തീക്ഷ്ണമായ (ശോചിഷാ=) ജ്ഞാനദീപ്തിയാല്‍ (വിശ്വമ്=) നമുക്കുള്ളില്‍ പ്രവേശിക്കുന്ന, (അത്രിണമ്=) നമ്മെ കാര്‍ന്നുതിന്നുന്ന കാമം തുടങ്ങിയവയെ (നിയംസത്=) നിയന്ത്രിക്കുന്നു. എല്ലാ (രയിമ്=) ധനങ്ങളെയും ഉത്തമ പദാര്‍ഥങ്ങളെയും (നഃ=) നമുക്കായി (അഗ്‌നിഃ=) ആ ഈശ്വരനാണ് (വംസതേ=) നേടിത്തരുന്നത്.

കാമം, ക്രോധം തുടങ്ങിയവയുടെ അനിയന്ത്രിതമായ അവസ്ഥ മനുഷ്യന്റെ ശത്രുവാണ്. രഘുവംശത്തില്‍ രഘുമഹാരാജാവിന്റെ ഗുണങ്ങള്‍ വര്‍ണിക്കവേ മഹാകവി കാളിദാസന്‍ എഴുതുന്നുണ്ട്, 'ബാഹ്യശത്രുക്കള്‍ നശിക്കുന്നവരാണെന്ന് അറിവുള്ളതിനാല്‍ രഘുമഹാരാജാവ് ആദ്യമേതന്നെ ആന്തരികമായ ശത്രുക്കളെ ജയിച്ചു' എന്ന്. തന്റെതന്നെ ഉള്ളിലുള്ള കാമക്രോധമദമോഹലോഭമാത്സര്യങ്ങളാണ് ഈ ആന്തരികശത്രുക്കള്‍. ഈ ശത്രുക്കളെ ജയിച്ചാല്‍ പിന്നെ ബാഹ്യമായ ശത്രുക്കളെ ജയിക്കാന്‍ പ്രയാസമില്ല.  ഈ ആന്തരികശത്രുക്കളെ ശ്രദ്ധിക്കാതെ വിടുന്നവന്‍ ഏതു നിമിഷവും ഇവയാല്‍ ഹിംസിക്കപ്പെടാം.

എന്നാല്‍ കാമക്രോധാദി കള്‍ പൂര്‍ണമായും ഇല്ലാതാക്കേണ്ടതാണോ? അതുമല്ല, കാരണം അവ ജീവിതത്തില്‍ കൂടിയേതീരൂ. അതുകൊണ്ട് അവയെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. നിയന്ത്രിക്കുകയാണെങ്കില്‍ അവ മിത്രമായി ത്തീരുകയും ചെയ്യും. കാമത്തെക്കുറിച്ച് നമുക്ക് വിശേഷമായി ചിന്തിക്കേണ്ടതുണ്ട്.

'ധര്‍മാവിരുദ്ധോ ഭൂതേഷു കാമോളസ്മി ഭരതര്ഷഭ' (ഭഗവദ്ഗീത 7.11) എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെ പറയുന്നുണ്ട്. 'ജീവികളില്‍ ധര്‍മത്തിന് വിരുദ്ധ മല്ലാതിരിക്കുന്ന കാമം ഞാന്‍തന്നെ' എന്നര്‍ഥം.

ആഗ്രഹങ്ങളില്ലാത്തവരായി ആരുംതന്നെ ഇല്ല. എന്നാല്‍ എന്തിനെ സംബന്ധിച്ചാണ്, അതേപോലെ എത്രത്തോളമാണ് ആ ആഗ്രഹം എന്നതനു സരിച്ചുവേണം അത് ധര്‍മാനുകൂലമായ കാമമാണോ ധര്‍മ വിരുദ്ധകാമമാണോ എന്ന് നിര്‍ണയിക്കാന്‍. ഗുരുവില്‍നിന്നും ധാര്‍മികപഠനം ചെയ്ത ഒരുവന്/ഒരുവള്‍ക്ക് മാത്രമേ ധര്‍മത്തെ അറിഞ്ഞ് ഇത്തരത്തില്‍ കാമനിയന്ത്രണം ചെയ്യാനാകൂ. ഗുരുകുലവാസകാലത്ത് സ്വന്തം ഗുരുവിന്റെ ധര്‍മാചരണം കണ്ടാണ് ശിഷ്യനും ധര്‍മത്തെ മനസ്സിലാക്കുന്നത്. അതാകട്ടെ പുസ്തകത്തിലൂടെ പകര്‍ന്നുകിട്ടുന്ന അറിവുമല്ല.

ധര്‍മമനുസരിച്ച്, അറിവിനായി എത്രയും ആഗ്രഹിക്കാം. കിട്ടിയ അറിവില്‍ അധികം സന്തോഷിക്കാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ കിട്ടിയ അറിവില്‍ സന്തോഷിച്ച് ഇരുന്നാല്‍ അറിവിന്റെ ഒഴുക്ക് അതോടുകൂടി അവസാനിച്ചു എന്നര്‍ഥം. 'സന്തോഷസ്ത്രിഷു കര്‍ത്തവ്യഃ സ്വദാരേ ഭോജനേ ധനേ. ത്രിഷു ചൈവ ന കര്‍ത്തവ്യോ ദാനേ തപസി പാഠനേ' എന്ന് ഒരു സംസ്‌കൃത ശ്ലോകമുണ്ട്. അതായത്, സ്വന്തം പത്‌നിയിലും ഭോജനത്തിലും ധനത്തിലും സന്തോഷം ഉണ്ടായിരിക്കണം. എന്നാല്‍ ദാനം, പഠനപാഠനങ്ങള്‍, തപസ്സ് എന്നിവയില്‍ സന്തോഷം (തൃപ്തി) ഉണ്ടാവുകയും അരുത്.

ഇങ്ങനെ നിയന്ത്രിതമായ കാമത്താല്‍ മനുഷ്യര്‍ ധര്‍മത്തില്‍ ഊന്നിക്കൊണ്ട് അര്‍ഥം സമ്പാദിക്കുന്നു, ആവശ്യമുള്ള വസ്തുക്കളെ നേടുന്നു. ജീവിതയാത്രയുടെ അവസാന സമയത്ത് മോക്ഷവും നേടുന്നു. മന്ത്രത്തില്‍ അവസാനം പറയുന്നത് ഈ സര്‍വധനങ്ങളുടെയും ഉത്തമ ഭോഗ്യപദാര്‍ഥ ങ്ങളുടെയും ഉടയോന്‍ വാസ്തവത്തില്‍ ഈശ്വരനാണെന്നാണ്. ഭാഗ്യത്താലോ സ്വപ്രയത്‌നത്താലോ നമ്മിലേക്ക് വന്നുചേര്‍ന്ന ധനത്തിന്റെ പൂര്‍ണ അധികാരം തന്നിലാണെന്ന് ഒരു ഉപാസകന്‍ ഒരിക്കലും കരുതിക്കൂടാ. ഞാനാണ് ധനത്തിന്റെ അധിപന്‍ എന്ന ഗര്‍വ് ഉപാസനയ്ക്ക് തടസ്സമാണ്. ഞാന്‍ കേവലം നിമിത്തം മാത്രമാണെന്ന ഭാവം ഉള്ളത്തില്‍ സദാ ഉണര്‍ന്നിരിക്കണം. അങ്ങനെ വരുമ്പോള്‍ എത്രത്തോളം ധനം നമ്മില്‍ വന്നുചേര്‍ന്നാലും അത് ആധ്യാത്മിക വഴിയില്‍ ഒരിക്കലും പ്രതിബന്ധമാകുകയില്ല. മറിച്ച് ദാനാദി ധാര്‍മികപ്രവൃത്തികള്‍ക്ക് സാധനമായി കൂടുതല്‍ പവിത്രതയെ നേടിത്തരുകയേ ചെയ്യൂ. 'ദാനായ രയിം ചോദയ' (അഥര്‍വവേദം 3.20.5) ദാനത്തിനായിക്കൊണ്ട് ധനത്തെ വര്‍ധിപ്പിച്ചാലും എന്ന പ്രര്‍ഥന വേദങ്ങളില്‍ കാണാന്‍ കാരണമിതാണ്. 

മോക്ഷമാര്‍ഗത്തില്‍ നമുക്ക് സഹായക മാകുന്ന ഈ ധനത്തെക്കുറിച്ചാണ് വേദം നമ്മോട് പറയുന്നതത്രയും.

ഇങ്ങനെ ധര്‍മവും ധര്‍മത്തിലൂന്നിയ കാമവും കാമത്തിലൂടെ നേടിയ അര്‍ഥവും നമ്മെ പരമപുരുഷാര്‍ഥമായ മോക്ഷത്തിനായി ഒരുക്കുന്നു. ഇതാണ് ധര്‍മഅര്‍ഥകാമമോക്ഷങ്ങളുടെ വേദവഴി.
[12/08, 20:40] +91 94953 02037: _*ഓം എന്ന മഹാമന്ത്രം*_

ഓം ശബ്ദത്തിന്റെ ഉരുവിടല്‍ ശരീരത്തെ ഉന്മേഷഭരിതമാക്കുകയും മനസിനെ ശക്തമാക്കുകയും ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് ഓം എന്നും എല്ലാ മന്ത്രങ്ങളുടേയും ആരംഭമാണതെന്നും പറയുന്നു.


'ഓം', 'അ', 'ഉ', 'മ' എന്ന മൂന്നു വര്‍ണ്ണങ്ങളുടെ ഗുണാത്മകവും ശബ്ദാകാരവുമായ അതിപാവനമായ പദസഞ്ചയമാണ് 'ഓം' എന്ന 'ഓംകാരം'.
മനസ്സിന്റെ സ്പന്ദനങ്ങളെ അനന്തമായ പ്രപഞ്ചസംബന്ധിയായി അന്തര്‍ലീനപ്പെടുത്തി വലിയ ശബ്ദത്തിലോ, നിശ്ശബ്ദതയിലോ പോലും ഉണര്‍ത്തി ഉത്തേജി പ്പിക്കുന്നതാണ് 'ഓം' എന്ന സ്പന്ദനം.

സ്വരമെന്നും വ്യഞ്ജനമെന്നും രണ്ട് രൂപം പ്രസ്തുതാക്ഷരങ്ങള്‍ക്കുണ്ടായി. അവ ചേരുമ്പോള്‍ പദവും പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വാക്യങ്ങളുമുണ്ടായി. അവയുടെ രൂപമാണ് വേദം.

സകല വേദങ്ങളുടേയും വേദാന്തങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഒരേപോലെ പ്രതിധ്വനിക്കുന്നു. ആ ഒരു വാക്ക് അല്ലെങ്കില്‍ ഒരു ശബ്ദം ചെന്നെത്തുന്നത് മൂന്നു ഗുണങ്ങളിലേ ക്കാണ്. സൃഷ്ടി, പരിപാലനം, നശീകരണം. ഓരോ മനുഷ്യനും 'ഓം' എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ മൂന്നു ഗുണങ്ങളുടെ ഒന്നിച്ചുള്ള സങ്കലന-ഫലമാണ് നേടുന്നത്. ഇത് സത്യം പറയാതിരിക്കാനുള്ള ഉദ്യമത്തില്‍ നിന്നും ഏതു മനുഷ്യനേയും പിന്തിരിപ്പിക്കും.
ഈശ്വരന്റേയും പ്രകൃതിയുടേയും സമൂലമായ ഒത്തുചേരല്‍. പ്രപഞ്ച സൃഷ്ടിയുടെ പരിണാമം, അതിന്റെ പിറവിയില്‍ ആദിമദ്ധ്യാന്ത അനന്തരൂപം കൊണ്ട മന്ത്രം ആണ് 'ഓം'.

'ഓം' എന്ന ശബ്ദം സര്‍വ്വ ശബ്ദങ്ങളുടേയും മാതാവാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. 'ഓം' എന്നത് 'പ്രണവാ സര്‍വ്വ വാങ്മയഃ' എന്ന പ്രമാണമായി വ്യക്തമാക്കുന്നു.
ശബ്ദാകാരവും ഗുണാത്മകവുമായ പ്രണവംഃ, 'കണ്ഠം, ഓഷ്ഠം, താലു, മൂര്‍ദ്ധാവ്, ദന്തം, നാസിക' എന്നീ അവയവങ്ങളിലൂടെ 'ഓം' ആയി രൂപാന്തരപ്പെടുന്നു. 'ഓം' എന്ന മന്ത്രധ്വനി കാലം, ദേശം, വംശം, ജാതി, മതങ്ങളിലൂടെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.
'ഓം' പ്രപഞ്ചത്തിന്റെ ആന്തരിക സംഗീത മാണെന്ന് വിശ്വസിക്ക പ്പെടുന്നു. 'ഓം' ഒരു മന്ത്രവും പ്രാര്‍ത്ഥനയു മാണ്. 'ഓം' എന്ന സ്പന്ദനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു പോലെ പ്രതിധ്വനിക്കുന്നു.
മനുഷ്യന്‍ പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദങ്ങളുടേയും പ്രഭവകേന്ദ്രം 'ഓം' ആണെന്ന് ഉപനിഷത്തുക്കള്‍ വിശദീകരിക്കുന്നു. കണ്ഠത്തില്‍നിന്നും ആരംഭിക്കുന്ന 'അ' താലുവിലൂടെ, നാവിലൂടെ സഞ്ചരിച്ച് അധരോഷ്ഠങ്ങളില്‍ അവസാനിക്കുന്നു. നിശ്വാസത്തിലൂടെ ഓം പുറത്തുവരുന്നു.
മാണ്ഡൂക്യോപനിഷത് ഓം ശബ്ദത്തെ യോഗാത്മകമായ പ്രപഞ്ചാക്ഷരമായി വിശദീകരിക്കുന്നു. 'ഓം'-ല്‍ മൂന്നു സ്വനിമങ്ങള്‍ കലര്‍ന്നിട്ടുണ്ട്. അ (വൈശ്യവാനര), ഉ (ഹിരണ്യഗര്‍ഭ) 'മ്' (ഈശ്വര). ഇവ സൃഷ്ടി (ആരംഭത്തേയും) സ്ഥിതി (നിലനില്പ്പ്/ദൈര്‍ഘ്യ) സംഹാരം (അവസാനം) ഇവയേയും പ്രതിനിധീകരിക്കുന്നു. ഇത് ബ്രഹ്മാ-വിഷ്ണു-മഹേശ്വര തത്വത്തില്‍ അധിഷ്ഠിതമാണ്.
'ഓം'-ബ്രഹ്മവാചകം: അകാരം-മഹാവിഷ്ണു, ഉകാരം-ബ്രഹ്മാവ്, മ്കാരം-ശിവന്‍. അര്‍ദ്ധമാത്ര: ഗുണാതീതം-പരാശക്തി: അനുഭവവാക്യം, ജാഗ്രത്, സ്വപ്ന, സുഷുപ്തി, തുരീയം എന്നീ നാല് അവസ്ഥകള്‍- സമന്വയിക്കപ്പെട്ടിരിക്കുന്നു.
'അ' എന്ന അക്ഷരം നമ്മുടെ മണിപൂര ചക്രയിലും അവിടെനിന്ന് പുരോഗമിച്ച് 'ഉ' അല്ലെങ്കില്‍ 'ഒ' ഹൃദയത്തില്‍ കണ്ഠമധ്യത്തിലും, അനാഹത, വിശുദ്ധചക്രങ്ങളില്‍ എത്തി 'മ' ശബ്ദത്തില്‍ അവസാനിക്കുന്നു. ഇത് മസ്തിഷ്‌ക്കത്തിലെ ഉന്നത കേന്ദ്രങ്ങളായ അജ്‌ന, സഹസ്രാരചക്ര എന്നിവയെ പ്രകമ്പനം കൊള്ളിക്കുന്നു.
'ഓം' ശബ്ദത്തിന്റെ ഉരുവിടല്‍ ശരീരത്തെ ഉന്മേഷഭരിതമാക്കുകയും മനസിനെ ശക്തമാക്കുകയും ആത്മാവിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ മന്ത്രങ്ങളിലും വച്ച് ശ്രേഷ്ഠമായ ഒന്നാണ് 'ഓം' എന്നും എല്ലാ മന്ത്രങ്ങളുടേയും ആരംഭമാണതെന്നും പറയുന്നു.
ഓം മന്ത്രത്തിന്റെ ആവര്‍ത്തിച്ചുള്ള ഉരുവിടല്‍ മാനസികമായും വൈകാരികവുമായ ശാന്തത നല്‍കുന്നു. അതോടൊപ്പം എല്ലാ തടസ്സങ്ങളേയും പ്രയാസങ്ങളേയും അതിജീവിക്കുവാനും സഹായിക്കുന്നു.
തന്മാത്രാഘടനയെ പുനഃക്രമീകരിക്കുവാന്‍ 'ഓം' ശബ്ദത്തിന് പ്രാവീണ്യമുണ്ട്. ബോധത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാനും ഉണര്‍ത്തുവാനും ഇത് ഉപയോഗിക്കുന്നു.
ആന്തരികമായ ശക്തികേന്ദ്രങ്ങളെ പ്രാപഞ്ചികശക്തിയായി ഉയര്‍ത്തി സംവാഹനം ചെയ്യുന്നു. ഇവയെ ചക്രങ്ങളായി വിളിക്കപ്പെടുന്നു. നമ്മുടെ ബോധത്തിന്റെ ചലനമായും നിലകൊള്ളുന്നു.
ഈ ശബ്ദം പുരോഗമിക്കുന്നതിലൂടെ ഭൗതികലോകത്തുനിന്ന് ആന്തരിക ലോകത്തിലേക്ക് നാം മാനസികമായും ശാരീരികമായും വൈകാരികമായും എത്തിപ്പെടുന്നു. 'ഓം' ശബ്ദത്തിന്റെ പരമാവധി പ്രയോജനം ലഭിക്കുവാന്‍ ദിവസവും 108 പ്രാവശ്യം അല്ലെങ്കില്‍ മുപ്പത് മിനിട്ട് ഉരുവിടുകയാണ് വേണ്ടത്.
ആദ്യ പത്തു മിനിട്ട് ഉച്ചത്തിലും അടുത്ത പത്തു മിനിട്ട് പതുക്കെയും അതിനുശേഷം മനസ്സില്‍ മാത്രം ആവര്‍ത്തി ക്കുകയും ചെയ്യുക. അടുത്ത പത്തുമിനിട്ട് ചെവി അടച്ചുവയ്ക്കുക.

ഭാരതീയ സംസ്‌കാരമനുസരിച്ച് 'ഒന്ന്' (1) എന്നത് ആത്യന്തിക സത്യത്തിനായും 'പൂജ്യം) (0) എന്നത് പൂര്‍ണതയ്ക്കുവേണ്ടിയും എട്ട് (8) എന്നത് അലൗകികമായ ചലനത്തിനുവേണ്ടിയും നിലകൊള്ളുന്നു. '108' ഒരു ദിവ്യ സംഖ്യയാണെന്നു മാത്രമല്ല, മാനവിക യാത്രയുടെ 108 ഘട്ടങ്ങളേയും പ്രതിനിധാനം ചെയ്യുന്നു.

No comments: