Thursday, August 08, 2019

സുഭാഷിതം🌸🌞*

*📜ശ്ലോകം:*

*_🌻പരോടപി ഹിതവാൻ ബന്ധുബ്രന്ധുരപ്യഹിതഃ_*
*_അഹിതോ ദേഹജോ വ്യാധിഹിർതമാരണ്യമൗഷധം🌻_*
🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅

*🔊അർത്ഥം:*

*_🔖നമ്മുടെ ക്ഷേമം കാംക്ഷിക്കുന്നവർ ബന്ധുക്കളാണ്. ബന്ധുവായിട്ടും ക്ഷേമം കാംക്ഷിക്കാത്തവർ അപരിചിതർക്ക് തുല്യമാണ്. രോഗം ശരീരത്തിൽ പിറന്നതാണെങ്കിലും വേദനിപ്പിക്കുന്നതാണ്. എന്നാൽ കാട്ടിൽ പിറന്ന ഔഷധം ഉപകാരപ്രദമാണ്._*

*🎙വ്യാഖ്യാനം:*

*✒️മനുഷ്യർ കർമ്മബന്ധത്താൽ കോർത്തിണക്കപ്പെട്ടിട്ടുള്ളവരാണ്. അങ്ങിനെയുള്ള ഈ ഉലകത്തിൽ ആര് എപ്പോൾ ഉപകാരം ചെയ്യും എന്ന് പറയാനാകില്ല. അടുത്തുള്ളവരേക്കാൾ ചിലപ്പോൾ അകലെയുള്ളവരായിരിക്കും നമ്മേ സഹായിക്കുന്നത്. എന്തിന് പറയുന്നു അജ്ഞാതരായിട്ടുള്ളവർ പോലും സഹായ ഹസ്തം നീട്ടി വന്നെന്നിരിക്കും. അതിനാൽ പരസ്പരം സഹകരിച്ചും സഹായിച്ചും സ്നേഹം നിലനിർത്തിയും കർമ്മങ്ങൾ അനുഷ്ഠിച്ച് വർത്തിക്കാം. "പരോപകാര പ്രവണം പ്രപഞ്ചം" എന്നത് അന്വർത്ഥമാക്കാം

No comments: