അടിച്ചാല്‍ തളിക്കാത്തിടത്ത് ചവുട്ടിയാല്‍ കുളിക്കണമോ*?
*അടിച്ചാല്‍ തളിക്കാത്തിടത്ത് ചവുട്ടിയാല്‍ കുളിക്കണമെന്നൊരു ചൊല്ലുണ്ട്. അടിക്കുക എന്നാല്‍ തൂത്തുവാരുകയെന്നാണര്‍ത്ഥം*.
*സാധാരണ മുറ്റം തൂത്തുവാരുമ്പോള്‍ പൊടി പറക്കുക പതിവായുള്ളതാണ്. ഇങ്ങനെ പറക്കുന്ന പൊടിയിലൂടെ മുറ്റത്ത് ഒതുങ്ങിക്കിടന്നിരുന്ന രോഗാണുക്കള്‍ ശരീരത്തില്‍ പറ്റാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് അടിച്ചു കഴിഞ്ഞാല്‍ വെള്ളം കൊണ്ട് തളിക്കുന്ന പതിവുണ്ട്. ഇങ്ങനെയായാല്‍ അന്തരീക്ഷത്തില്‍ രോഗാണുവിനോടൊപ്പം പടരുന്ന പൊടി വെള്ളത്തില്‍ കുതിരാനുള്ള സാധ്യതയുണ്ട്. ഇത് ശാസ്ത്രീയമായും അംഗീകരിച്ചിട്ടുണ്ട്*.
*അടിച്ചാല്‍ തളിക്കാത്തിടത്ത് ചവുട്ടിയാല്‍ കുളിക്കണമെന്നത് വെറും ഒരു വിശ്വാസം മാതമല്ല. അത് വൈദ്യശാസ്ത്രത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അടിച്ചിടത്ത് തളിക്കണമെന്ന രീതി നിലവില്‍ ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്യാത്തിടത്ത് ചവുട്ടിയാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പറ്റിപ്പിടിക്കാന്‍ ഇടയാകും. അത് ഒഴിവാക്കാന്‍ കുളിക്കുക തന്നെ വേണം*.
*കാരിക്കോട്ടമ്മ*
[13/08, 20:13] +91 99610 02135: *നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യരുത് എന്തുകൊണ്ട്*?
*നാലും കടം കൊണ്ടവന്‍ കൃഷി ചെയ്യരുത് എന്നൊരു വിശ്വാസം കേരളത്തിലെ കാര്‍ഷിക വൃദ്ധിയുമായി ബന്ധപ്പെട്ടുണ്ട്. വിത്ത്, പോത്ത്, വല്ലി, പണി ഇവ നാലും കടം വാങ്ങി ആരും കൃഷി ചെയ്യാന്‍ പാടില്ല. വിതയ്ക്കേണ്ട വിത്തും ഉഴവു നടത്തേണ്ട പോത്തും നിലമൊരുക്കേണ്ടതിന്‍റെ പണവും ജോലി ചെയ്യേണ്ടുന്ന പണിക്കാരെയും കടം കൊണ്ട് കൃഷി ചെയ്‌താല്‍ വിളവെടുക്കുമ്പോള്‍ കടം തീര്‍ക്കാനെ അതുകൊണ്ട് ഉപകരിക്കു. പ്രകൃതി കനിഞ്ഞില്ലെങ്കില്‍ വിളവ് മോശമായാല്‍ വീണ്ടും കടം വാങ്ങിച്ചാലേ ആദ്യത്തെ കടം വീട്ടാനാകു. ഇത് കൊണ്ടാണ് ഇത് നാലും സ്വന്തമായുള്ളവര്‍ കൃഷി ചെയ്‌താല്‍ മതിയെന്ന് പറയുന്നത്*.
*കാരിക്കോട്ടമ്മ*
[13/08, 20:15] +91 99610 02135: *കറിവേപ്പില കൈയില്‍ കൊടുക്കാമോ?*
*കറിക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായാണ് മലയാളി കറിവേപ്പിലയെ കണക്കാക്കി വരുന്നത്. കറിയോടൊപ്പം എല്ലാപേരും കറിവേപ്പില കഴിക്കില്ലെങ്കിലും അതു കറി പാകം ചെയ്യാന്‍ അനിവാര്യം തന്നെ. എന്നാല്‍ കറിവേപ്പില കയ്യില്‍ കൊടുക്കുന്നതിനെ അനുവദിച്ചിട്ടില്ല. കറിവേപ്പില കയ്യില്‍ കൊടുത്താല്‍ കൊടുക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ താമസിയാതെ പിണങ്ങുമത്രേ!. ആര്‍ക്കും ആരോടും അങ്ങനെയങ്ങ് പിണങ്ങാന്‍ താല്‍പ്പര്യമില്ലാത്തതു കൊണ്ടായിരിക്കാം കറിവേപ്പില സാധാരണ കയ്യില്‍ കൊടുക്കാറുമില്ല. എന്നാല്‍ കറിവേപ്പില വെന്തുകഴിഞ്ഞാല്‍ ഗുണമാണെങ്കിലും പച്ച കറിവേപ്പിലയില്‍ നിന്ന് വിപരീതോര്‍ജ്ജം പ്രസരിക്കുന്നുണ്ടത്രേ!. അതുകൊണ്ടാണ് അതു കയ്യില്‍ കൊടുക്കരുതെന്ന് പറയുന്നത്. ഇത് പറയുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ചെമ്പരത്തി, മുല്ല, തുളസി തുടങ്ങിയ ചെടികളില്‍ നിന്നും അനുകൂല ഊര്‍ജ്ജം പ്രസരിക്കുന്നുവെന്നാണ്. അതുകൊണ്ടാണ് ഇവ വീട്ടുമുറ്റത്ത് തന്നെ വച്ചുപിടിപ്പിച്ചിരുന്നതും. പക്ഷേ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയില്‍ നിന്നും പ്രതികൂല ഊര്‍ജ്ജമാണ് പ്രസരിച്ചുകൊണ്ടിരിക്കുന്നതും*. *ആധുനിക അലങ്കാരസസ്യസ്നേഹികള്‍ ക്ഷമിക്കുക*.
*കാരിക്കോട്ടമ്മ*
[13/08, 20:17] +91 99610 02135: *കാല്‍ വിറപ്പിച്ചു കൊണ്ടിരിക്കാമോ*?
*ചിലര്‍ എല്ലായ്പ്പോഴും കാലുകള്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്നതായി കാണപ്പെടാറുണ്ട്. ഇത് മോശമായൊരു ശീലമാണെന്നും ഇങ്ങനെ ചെയ്യുന്നത് ദോഷങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് ഇത്തരക്കാരെ ദോഷം ക്ഷണിച്ചുവരുത്തുന്നവരുടെ പട്ടികയിലാണ് കണക്കാക്കിയിരുന്നത്. ഇത് വെറും അന്ധവിശ്വാസമാണെന്നാണ് പലരും കരുതി വരുന്നത്. എന്നാല്‍ ഇത് ഒരു അന്ധവിശ്വാസമല്ലെന്നാണ് ആധുനിക മനശാസ്ത്രത്തിന്‍റെ വിലയിരുത്തല്‍. മറ്റു ജോലികളില്‍ വ്യാപൃതരായിരിക്കുന്നതിനിടയിലും ഇങ്ങനെ കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നവരെ മനചാഞ്ചല്യം ഉള്ളവരായിട്ടാണ് മനശാസ്ത്രം നിര്‍വചിക്കുന്നത്*.
*കാരിക്കോട്ടമ്മ*
ReplyForward
|
No comments:
Post a Comment