വാസ്തുശാസ്ത്രത്തിലെ കാലനിര്‍ണ്ണയം നടത്തുന്നതെങ്ങനെ?*
*വാസ്തുശാസ്ത്രവിധിയനുസരിച്ച് ഭവനം നിര്‍മ്മിക്കുമ്പോള്‍ കാലനിര്‍ണ്ണയം നടത്തേണ്ടതുണ്ട്. ഭൂമിയുടെ സഞ്ചാരം മൂലം ഉണ്ടാകുന്ന കാലവ്യതിയാനങ്ങള്‍ കണക്കാക്കപ്പെടുന്നു. അത് ജ്യോതിശാസ്ത്ര പശ്ചാത്തലത്തില്‍ തന്നെയാണ് കണക്കാക്കുന്നത്. ജനുവരി പതിനാല് മുതല്‍ സൂര്യന്‍ തെക്ക് ദിശയിലേയ്ക്ക് ചാഞ്ഞ് ഉദിച്ച് വടക്ക് ദിശയിലേയ്ക്ക് ചാഞ്ഞ് അസ്തമിക്കുന്ന ഒരു പ്രതീതി നമുക്ക് അനുഭവപ്പെടുന്നു. ഈ പ്രക്രിയ ജൂലൈ പതിനാല് വരെ തുടരും. ഇക്കാലത്തെ ഉത്തരായനകാലം എന്നും പറയുന്നു. (മകരമാസം മുതല്‍ മിഥുനമാസം വരെ)*
*ജൂലൈ പതിനാല് മുതല്‍ ജനുവരി 14 വരെ സൂര്യന്‍ വടക്ക് മാറി പ്രതീതി ഉളവാക്കുന്ന കാലത്തെ ദക്ഷിണായനം (കര്‍ക്കിടകമാസം മുതല്‍ ധനുമാസം വരെ) എന്നും കണക്കാക്കുന്നു. ഭവനനിര്‍മ്മാണത്തിന് ഉത്തരായനകാലം ഉത്തമമാണ്*.
*കാരിക്കോട്ടമ്മ*
[13/08, 21:00] +91 99610 02135: *അഷ്ഠദിക്ക് ദേവതകള്‍ ആരെല്ലാം?*
*പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. ഇവയെ പരിപാലിക്കാന്‍ ഓരോ ദേവതമാരും ഉണ്ട്. ഇവരെയാണ് അഷ്ഠദിക്ക് ദേവതമാര്‍ എന്ന് പറയുന്നത്. ഈ ദേവതമാരെ പ്രീതിപ്പെടുത്തുന്നതുവഴി ഐശ്വര്യ പ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇന്ദ്രന്‍, അഗ്നി, യമന്‍, നിരൃതി, വരുണന്‍, വായു, കുബേരന്‍, ഈശാനന്‍ ഇവരാണ് അഷ്ഠദിക്ദേവതമാര്‍*.
*കാരിക്കോട്ടമ്മ*
[13/08, 21:03] +91 99610 02135: *പഴയവീട് പുതുക്കി പണിയുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?*.
*ആദ്യം നിലവിലുള്ള വീടിന്‍റെ ഉത്തരപൂറം ചുറ്റളവ് കാണുക. ഈ ചുറ്റളവ് ഉത്തമമായിരുന്നാല്‍ മുകളിലേയ്ക്കും സ്വീകരിക്കുക. ഇതുകഴിഞ്ഞ് ഓരോ മുറിയുടേയും അകത്തെ അളവുകള്‍ ഉത്തമങ്ങളായ ചുറ്റളവിലേക്ക് യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഗൃഹമദ്ധ്യസൂത്രം തട്ടാന്‍ ഇടവരാത്ത രീതിയില്‍ ചെയ്യുക*.
*ഗൃഹമദ്ധ്യസൂത്രത്തില്‍ ശൗചാലയങ്ങള്‍ വരാതേയും, കട്ടിള, ജനാലകള്‍ മുതലായവ നേര്‍ക്കുനേര്‍ മദ്ധ്യങ്ങള്‍ ഒഴിവാക്കിയും വേണം ചെയ്യാന്‍*.
*പുതിയ മുറികള്‍ കൂട്ടിയെടുക്കുമ്പോള്‍ മരത്തില്‍ ഉത്തരം, കഴുക്കോല്‍, എന്നിവകൊണ്ട് മേല്‍ക്കുര നിര്‍മ്മിച്ച തെക്കിനിപ്പുരയുടേയും, പടിഞ്ഞാറ്റിപ്പുരയുടേയും ഉത്തരപ്പുറത്ത് നിന്നുള്ള തള്ള് ഉത്തമമായിരിക്കണം*.
*എന്നാല്‍ ഒന്നാം നില വാര്‍ത്തിട്ടുള്ളതാണെങ്കില്‍ ഭിത്തിപ്പുറം ചുറ്റളവിനാണ് പ്രാധാന്യം. പാദുകപ്പുറം ചുറ്റളവും ഉത്തമമായിരിക്കാന്‍ ശ്രദ്ധിക്കണം*.
*കാരിക്കോട്ടമ്മ*
[13/08, 21:05] +91 99610 02135: *മരണച്ചുറ്റ് എന്താണ്?*
*പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുള്ള ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ വാസ്തുശാസ്ത്രത്തിലുമുണ്ട്*.
*ഇതില്‍ മരണവിഭാഗത്തിലുള്ള അളവുകള്‍ അനുസരിച്ച് ഗൃഹം പണിതാല്‍ ദോഷഫലങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു അനുശാസിക്കുന്നു. ഈ എടുക്കുന്ന "ചുറ്റാണ് " മരണച്ചുറ്റ്. വാസ്തുവില്‍ എടുക്കേണ്ടത് കൗമാരം, യൗവന കണക്കുകളാണ്*.
*ഭൂമിയുടെ അധിപന്‍ സൂര്യനാണ്. ഓരോ ദിക്കിനും അനുയോജ്യമായ കണക്കുണ്ട്. ദിക്കനുസരിച്ച് ഗൃഹത്തിന് നല്‍കാവുന്ന ആകൃതിയെ കുറിച്ചും വാസ്തുവില്‍ പ്രതിപാദിക്കുന്നുണ്ട്. കിഴക്കിനും വടക്കിനും ഏത് ആകൃതിയും യോജിക്കും*.
*കാരിക്കോട്ടമ്മ*
No comments:
Post a Comment