പണ്ട് മുത്തശ്ശിമാര്‍ ചൊല്ലിക്കേട്ട ഒരു വായ്ത്താരി പങ്കു വെയ്ക്കുന്നു !
അമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ ഇരിയ്ക്കുന്ന സരസ്സനായ ഒരാളോട് വഴിയേ പോയ സുഹൃത്ത് ചോദിച്ചു - 'എന്തേ ! ആരേ , കാത്തിരിയ്ക്കുകയാണ് ?' സരസ്സന്‍ പറഞ്ഞ മറുപടി --
'ഒരുത്തന്‍ പോയി ഒരുത്തിയായി , ഒരുത്തി പെറ്റ് ഇരുവരായി ,
ഇരുവരും കരുത്തരായ് !
കരുത്തരില്‍ കനിഷ്ഠന്‍െറ ,
ബന്ധൂന്‍െറ , ശത്രൂന്‍െറ ,
ഇല്ലം ചുട്ടുകരിച്ചവന്‍െറ ,
അച്ഛന്‍െറ വരവും കാത്ത് ഇരിയ്ക്കുകയാണ് !! ' .
ഒരുത്തന്‍ പോയ് --അരുണന്‍ സ്ത്രീയായത് .
ഒരുത്തി പെറ്റിരുവര്‍ --ബാലിയും സുഗ്രീവനും .
കനിഷ്ഠന്‍ - അനുജന്‍ (സുഗ്രീവന്‍ )
കനിഷ്ഠന്‍െറ ബന്ധു
- ശ്രീ രാമന്‍ !
ബന്ധൂന്‍െറ ശത്രു - രാവണന്‍
ശത്രൂന്‍െറ ഇല്ലം - ലങ്ക
ലങ്ക ചുട്ടു കരിച്ചവന്‍ -ഹനുമാന്‍ !
ഹനുമാന്‍െറ അച്ഛന്‍ - വായു !
വായുവിന്‍െറ വരവ് - കാറ്റ് !
കാറ്റ് വരുന്നതും കാത്ത് ഇരിയ്ക്കുന്നു എന്ന് ചുരുക്കം !
**********
No comments:
Post a Comment