എവിടെ ദൈവം?
---------------------------
ഈ പ്രകൃതിയാണ് ദൈവം...
ഭൂമി, ജലം, അഗ്നി, വായു, ആകാശം...
ഈ പഞ്ചഭൂതങ്ങൾ ആണ് ദൈവങ്ങൾ...
അതിനെയാണ് പണ്ടുമുതൽ നമ്മൾ ആരാധിച്ചിരുന്നത്...
അവയെ ബഹുമാനിക്കാനും സംരക്ഷിക്കാനും തന്നെയാണ് പൂർവികർ അവയെ ദൈവം എന്നുവിളിച്ചത്.
അഹം ബ്രഹ്മാസ്മി...
അത് നീതന്നെ ആകുന്നു
എന്നും പഠിപ്പിച്ചത്..
ഇന്ന് നമ്മളിലെ ദൈവാംശം നഷ്ടപ്പെട്ടിരിക്കുന്നു,
അതുകൊണ്ടു തന്നെ നമ്മൾ പ്രകൃതിയെ വെല്ലുവിക്കാൻ തുടങ്ങിയിരിക്കുന്നു...
നമ്മൾ അവയോടു ചെയ്ത ധിക്കാരങ്ങൾക്കും ക്രൂരതക്കും ഉള്ള തിരിച്ചടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്,
അപ്പോൾ, തെറ്റ് ചെയ്യാത്തവരും അനുഭവിക്കുന്നില്ലേ എന്ന് ചോദ്യമുയരാം,
ഉണ്ട്, ആ തെറ്റുചെയ്യാത്തവർ അനുഭവിക്കുന്നതിന്റെ ഉത്തരവാദിത്വവും തെറ്റുചെയ്തവർക്കുണ്ട്,
കണക്കുകൾ അവസാനിച്ചു എന്ന് ആരും കരുതേണ്ട.
പ്രകൃതിക്ക് എല്ലാത്തിനും കൃത്യമായ കണക്കുണ്ട്.
പ്രാചീനകാലം മുതൽ നമ്മൾ ആരാധിച്ചുപോന്ന ഈ പഞ്ചഭൂതങ്ങളിൽ ഒന്ന് മാത്രം ചെറുതായി ഒന്നിടഞ്ഞപ്പോൾ ഉള്ള അവസ്ഥയാണ് ഇത്....
ബാക്കി പറയേണ്ടല്ലോ...
ദൈവം എന്തെ രക്ഷിക്കാത്തത് എന്ന് ചോദിക്കുന്ന ശാസ്ത്രവാദികളോടും യുക്തിവാദികളോടും ഒരു ചോദ്യം..
ശാസ്ത്രം ഒരുപാട് വളർന്നില്ലേ,
എന്തേ ശാസ്ത്രം രക്ഷിക്കാഞ്ഞത്?
എന്തെ ആവശ്യം കഴിഞ്ഞപ്പോൾ ആ മഴയങ്ങു നിർത്താൻ ശാസ്ത്രത്തിന് കഴിയാതിരുന്നത്?
വേണ്ടിടത് അത് പെയ്യിക്കാതിരുന്നത്?
എന്തേ ആ ജീവനുകൾ രക്ഷിക്കാതിരുന്നത്?
അവരുടെ സമ്പാദ്യങ്ങൾ സംരക്ഷിക്കാതിരുന്നത്?
ഇത്രേയുള്ളൂ,
ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല,
ശാസ്ത്രത്തിന് പരിമിതികളുണ്ട്,
അതിനതീതമായ കാര്യങ്ങൾ ഉണ്ട്,
ശാസ്ത്രത്തിന് അതീതമാണ് ഈ പഞ്ചഭൂതങ്ങൾ...
പ്രകൃതി...
നമ്മെ സംരക്ഷിക്കുന്നത് ഈ പ്രകൃതിയാണ്, അത് സംരക്ഷിക്കപ്പെടുകയും അതിനെ ബഹുമാനിക്കുകയും തന്നെ വേണം..
സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ പ്രകൃതി അസ്വസ്ഥമാവും...
അതാണ് നമ്മൾ കാണുന്നത്...
അനുഭവിക്കുന്നത്...
കിടപ്പാടത്തിനോ ജീവിക്കാനോ വേണ്ടി പ്രകൃതിയെ ഉപയോഗിക്കുന്നവർക്ക് വിഷമം തോന്നേണ്ട,
പ്രകൃതി നമ്മളെപ്പോലെയുള്ള ജീവജാലങ്ങൾക്ക് ജീവിക്കാൻ തന്നെയുള്ളതാണ്.
ആ അവകാശം ചൂഷണമാവുമ്പോൾ ആണ് പ്രകൃതി പ്രതികരിക്കുന്നത്.
ദുരന്തങ്ങൾ ഉണ്ടാവുന്നത്....
അതുകൊണ്ട് പ്രകൃതിയെ ബഹുമാനിക്കാം,
വിശ്വസിക്കാം,
സംരക്ഷിക്കാം...
ദുരന്തങ്ങൾ വഴിമാറട്ടെ....
No comments:
Post a Comment