Sunday, August 11, 2019

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു.
എന്റെ മരണം സംഭവിച്ചിരിക്കുന്നു.....
☹☹☹☹☹
ജീവിതത്തിൽ ചില സൽകർമ്മങ്ങൾ ചെയ്തതിനാൽ ആവാം എന്നെ 
സ്വർഗത്തിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ദൈവം പുഞ്ചിരിച്ചു കൊണ്ട് എന്നെ സ്വാഗതം ചെയ്തു.  😄😄😄😄😄എന്റെ കയ്യിലെ ബാഗ് കണ്ടു അദ്ദേഹം ചോദിച്ചു:
"അതിൽ എന്താണ്?'

ഞാൻ പറഞ്ഞു ...
"എന്റെ ജീവിതകാലം കൊണ്ട് സമ്പാദിച്ച പണം ആണ്.  അഞ്ച് കോടി രൂപ."😎😎😎😎😎

ദൈവം  'BRP-16011966'  ലോക്കറിന്റെ നമ്പറിലേക്ക് ചൂണ്ടിക്കാണിച്ചു
"നിങ്ങളുടെ സമ്പാദ്യം അതിൽ സൂക്ഷിക്കുക" എന്നു പറഞ്ഞു. 

ഞാൻ ബാഗ് ലോക്കർ ൽ വച്ചു.  എനിക്ക് ഒരു മുറി ലഭിച്ചു. ഞാൻ കുളിച്ചു തയ്യാറായി മാർക്കറ്റിലേക്ക് ഇറങ്ങി. അവിടുത്തെ ഷോപ്പിംഗ് മാളിലെ മനോഹരമായ വസ്തുക്കൾ കണ്ടപ്പോൾ എനിക്ക്  മനസ്സിനെ നിയന്ത്രിക്കാനായില്ല ..!  ഇഷ്ടപ്പെട്ട വസ്തുക്കൾ എടുത്ത് കുട്ടയിലാക്കി കൗണ്ടറിലേക്ക് നടന്നു. രണ്ടായിരത്തിന്റ പിടക്കുന്ന നോട്ടുകൾ എടുത്തുകൊടുത്തു.  നോട്ടുകൾ നോക്കി മാനേജർ പറയുകയാ..
"ഈ കറൻസി ഇവിടെ എടുക്കില്ല ..!"

ഇത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു ..!  ദൈവത്തിന്റെ അടുത്ത് പോയി പരാതി പറഞ്ഞു.  ദൈവം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഒരു വ്യാപാരി ആയിട്ടു കൂടി നിങ്ങൾക്ക്‌ ഇതൊന്നും അറിയില്ലേ ..? നിങ്ങളുടെ കറൻസി അയൽ രാജ്യങ്ങളായ  പാകിസ്ഥാൻ, ശ്രീലങ്കെ, ബംഗ്ലാദേശിൽ പോലും ചിലവാകില്ല. അപ്പോൾ പിന്നെ ഇവിടെ എങ്ങിനെ പറ്റും.

എനിക്ക് തല കറങ്ങുന്ന പോലെ.  ഞാൻ ഉറക്കെ കരയാൻ തുടങ്ങി.  ദൈവത്തെ വിളിച്ചു അലമുറയിട്ടു. 

"അയ്യോ ദൈവമേ.. എന്താണ് സംഭവിക്കുന്നത്.  ഞാൻ എത്ര കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം ആണ്." 

"രാത്രിയെന്നോ പകൽ എന്നോ ഇല്ലാതെ ജോലി ചെയ്തു പണമുണ്ടാക്കി."

“ഞാൻ എന്റെ മാതാപിതാക്കളെ മറന്നു, 
കുട്ടികളെ പരിപാലിച്ചില്ല,  ഭാര്യയുടെ ആരോഗ്യകാര്യങ്ങൾ  ശ്രദ്ധിച്ചില്ല, 
പണം സമ്പാദിക്കുക മാത്രമായിരുന്നു ലക്ഷ്യം ...! '

'സഹോദരങ്ങളോടും സുഹൃത്തുക്കളോടും സഹതാപം പുലർതത്തിയില്ല. നന്നായി ഉറങ്ങിയില്ല. 
ശരിയായി ഭക്ഷണം കഴിച്ചിട്ടില്ല ... എല്ലായ്പ്പോഴും പണം സമ്പാദിക്കുക മാത്രം ചെയ്തു.! ''

'' എന്നിട്ട് ഇപ്പോൾ ഇതെല്ലാം പാഴായെന്നോ.? ''  ദൈവമേ , ഇനി എന്തു ചെയ്യും." 

ദൈവം പറഞ്ഞു:
''കരഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. പലരും കൊണ്ടുവന്ന പണം ഇവിടെ പാഴായി കിടക്കുകയാണ്.  ടാറ്റയുടെ 55 ആയിരം കോടി,
ബിർലയുടെ 47 ആയിരം കോടി, അംബാനിയുടെ 29 ആയിരം കോടി യുഎസ് ഡോളർ ...!  എല്ലാ പണവും ഇവിടെ കെട്ടി കിടക്കുന്നു ...! "

ഞാൻ ദൈവത്തോട് ചോദിച്ചു-
"പിന്നെ ഇവിടെ ഏത് കറൻസിയാണ് ഉള്ളത്..? "

ദൈവം പറഞ്ഞു-
"ഭൂമിയിൽ നിങ്ങൾ സൽക്കർമങ്ങൾ ചെയ്യുക. പാവപ്പെട്ടവരെ സഹായിക്കുക, കരയുന്നവരെ 
അശ്വസിപ്പിക്കുക., നിർധനരായ പെൺകുട്ടികളെ
വിവാഹം കഴിപ്പിക്കുവാൻ സഹായം ചെയ്യുക. അനാഥാർക്ക് താങ്ങാവുക,സ്‌കൂളുകൾ അനാഥമന്ദിരങ്ങൾ, പള്ളികൾ , ആശുപത്രികൾ  തുടങ്ങിയ സ്ഥലങ്ങളിൽ ദാന ധർമ്മാദികൾ ചെയ്യുക...! "

"അത്തരം സൽകർമ്മങ്ങൾ ചെയ്യുന്നവർക്ക്
ഒരു ക്രെഡിറ്റ് കാർഡ് ഇവിടെ ലഭിക്കും. അതുപയോഗിച്ച്  സ്വർഗ്ഗത്തിലെ സൗകര്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം."

ഞാൻ പറഞ്ഞു,
"ദൈവമേ .... എനിക്കത് അറിയാമായിരുന്നില്ല. എന്റെ ജീവിതം വെറുതെ പാഴായി. !! "  എനിക്ക് കുറച്ച്  സമയം കൂടി തരൂ ..!"
ദൈവം പറഞ്ഞു
അതൊരിക്കലും 
നടക്കില്ല ..........

എന്റെ ഉറക്കം തെളിഞ്ഞു..! 🙏

കുറിപ്പ്:  രചന മറ്റൊരാളുടെതാണ്.  നിങ്ങളിലേക്ക് എതത്തിക്കുവാൻ എന്റെ വിരലുകൾ ഉപയോഗിച്ചു എന്നു മാത്രം.  നിങ്ങൾക്കിഷ്ടമായെങ്കിൽ, മറ്റുള്ളവരിലേക്ക് എത്തിക്കുക.

No comments: