🔱🔱🔱🔱🔱🔱🔱🔱🔱
*ശിവ പാർവതി കഥകൾ*
⚜⚜⚜⚜⚜⚜⚜⚜⚜
ഒരു ദിവസം ഭഗവാൻ പരമശിവനും പാർവതിദേവിയും രൂപം മാറി മനുഷ്യരെ സന്ദർശിക്കാൻ തീരുമാനിച്ചു. മഹാദേവന്റെ നിർദേശപ്രകാരം പാർവതിദേവി സുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷവും, നന്ദികേശൻ ഒരു സാധാരണ കാളയുടെ രൂപവും സ്വീകരിച്ചു. പരമശിവൻ അല്പം പ്രായം ചെന്ന ഒരു മനുഷ്യനായി രൂപം മാറി. ഭഗവാൻ ദേവിയോട് പറഞ്ഞു "ദേവീ, അവിടുന്ന് ഈ കാളയുടെ പുറത്ത് യാത്ര ചെയ്താലും." അങ്ങനെ ദേവി കാളയുടെ പുറത്തും, ഭഗവാൻ കാൽനടയായും അവർ യാത്ര തുടങ്ങി. ആളുകൾ ഇവർ മൂവരെയും ശ്രദ്ധിക്കാൻ തുടങ്ങി. യുവതിയായ ഒരു സ്ത്രീ കാളപ്പുറത്തും, അവരുടെ വൃദ്ധനായ ഭർത്താവ് നടന്നും പോവുന്നത് ആളുകൾ കൗതുകത്തോടെ നോക്കി.
കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം മനുഷ്യര് ഇത് കണ്ടു, കാളപ്പുറത്തു ഇരിക്കുന്ന സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. "എന്തൊരു ധിക്കാരി! വയസ്സായ തന്റെ ഭർത്താവിനെ നടത്തിയിട്ട് സുഖമായി കാളയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു. ഇത്രയും സ്വാർത്ഥയായ ഭാര്യയെ ലഭിച്ചത് ആ മനുഷ്യന്റെ ഭാഗ്യദോഷം തന്നെ". പരമശിവൻ ഇത് കേട്ട് പാർവതീ ദേവിയോട് പറഞ്ഞു "മനുഷ്യര് ദേവിയെ കുറ്റപ്പെടുത്തുന്നല്ലോ. ഒരു കാര്യം ചെയ്യാം, ഇനി ഞാൻ കാളയുടെ പുറത്ത് യാത്ര ചെയ്യാം, ദേവി നടന്നു വരൂ." . ദേവി സമ്മതിച്ചു.
മുന്നോട്ടു പോയപ്പോൾ വീണ്ടും മനുഷ്യര് ഇത് കണ്ടു അവരെ കുറ്റപ്പെടുത്തി സംസാരിച്ചു "എന്തൊരു ക്രൂരനായ മനുഷ്യനാണ് ഇത്. സുന്ദരിയും യുവതിയും ആയ ഭാര്യയെ നടത്തിയിട്ട് അയാള് സുഖമായി യാത്ര ചെയ്യുന്നു. ഇത്തരം ക്രൂരന്മാരായ ഭർത്താക്കൻമാരും ഈ ലോകത്ത് ഉണ്ടോ?" ഇത് ശ്രദ്ധിച്ച പരമശിവൻ പുഞ്ചിരിയോടെ പാർവതി ദേവിയോട് പറഞ്ഞു. "ദേവീ, മനുഷ്യര് നമ്മെ വീണ്ടും കുറ്റപ്പെടുത്തുന്നല്ലോ. എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും നടക്കാം..എന്താ?" . ദേവി സമ്മതിച്ചു.
പക്ഷെ എന്നിട്ടും വഴിയിൽ കണ്ടു മുട്ടിയ മനുഷ്യരുടെ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇത്തവണ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത് കൂടാതെ കളിയാക്കി ചിരിക്കാനും തുടങ്ങി. " ഹ ഹ ഹ...എന്തൊരു വിഡ്ഢികളായ മനുഷ്യരാണ് ഇത്? ഒരു കാള ഉണ്ടായിട്ടു കല്ലും മുള്ളും ചവിട്ടി നടന്നു പോവുന്നോ? അതിന്റെ പുറത്ത് കയറി യാത്ര ചെയ്തൂടെ ഇവർക്ക് "
പരമശിവൻ ദേവിയോട് പറഞ്ഞു, "ദേവീ എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാം..എന്താ? അങ്ങനെയെങ്കിലും കുറ്റപ്പെടുത്തൽ അവസാനിക്കുമോ എന്ന് നോക്കാം.". പുഞ്ചിരിയോടെ ദേവിയും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കാളയുടെ പുറത്ത് യാത്രയായി. കുറച്ച് ദൂരം പോയപ്പോൾ വീണ്ടും ആളുകൾ ഇവരെ കണ്ടു ഇങ്ങനെ പറഞ്ഞു " എന്തൊരു ക്രൂരന്മാര് ഈ ഭാര്യയും ഭർത്താവും.. ഒരു പാവം മിണ്ടാപ്രാണിയുടെ പുറത്ത് കയറി ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് യാതൊരു മടിയും ഇല്ലല്ലോ. കഷ്ടം. ഇങ്ങനെ പോയാൽ ഈ കാളയെ ഇവർ കൊല്ലുമല്ലോ"
പരമശിവനും, പാർവതീ ദേവിയും നന്ദികേശനും തിരിച്ചു കൈലാസത്തിൽ എത്തി. ഭഗവാൻ മന്ദഹാസത്തോടെ പറഞ്ഞു. "ദേവീ, അങ്ങ് കണ്ടില്ലേ? ഈ ലോകം എന്തിലും ഏതിലും കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരിക്കും. അത് ലോകത്തിന്റെ സ്വഭാവമാണ്."
നമ്മൾ നന്മ ചെയ്താലും അതിലും കുറ്റം കാണുന്ന ആളുകൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, എന്താണ് ശരി എന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ടോ അതാണ് ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാൾക്കോ, മറ്റു ജീവികൾക്കോ ഉപദ്രവമോ, നഷ്ടമോ ഉണ്ടാവില്ല എങ്കിൽപിന്നെ കുറ്റപ്പെടുത്തലുകളെ ഭയക്കേണ്ട കാര്യമില്ല. വിമർശനങ്ങൾ ഒരിക്കലും അവസാനിക്കില്ല. ചുറ്റും നിന്ന് വിമര്ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പല മനുഷ്യരും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നു. അങ്ങനെ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ നന്മ ചെയ്യുന്നത് തുടരുകയാണ് വേണ്ടത്, കുറ്റപ്പെടുത്തലുകളെ അവഗണിച്ചു ലക്ഷ്യത്തെ പിന്തുടരുക തന്നെയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്
🙏🙏🙏🙏🙏🙏🙏

No comments:
Post a Comment