Tuesday, August 13, 2019

സമസ്ത ചരാചരങ്ങളും സ്ഥൂലശരീരം കൊണ്ടു ഭൂലോകത്താണ്. പക്ഷേ എല്ലാപേരുടെയും ബോധമണ്ഡലം ഭൂലോകത്തായി ക്കൊള്ളണമെന്നില്ല. പലരുടെയും ബോധം തന്മൂലം അനുഭവവും അതലവിതലാദി പാതാളലോകം വരെയുള്ള അധോലോകങ്ങളിലായിരിക്കും. എന്നാല്‍ ചിലര്‍ ഉപരിലോകമായ ഭൂവര്ലോികത്തിലോ സ്വര്ലോുകത്തിലോ വളരെ അപൂര്വംം ചിലര്‍ മഹര്ലോരകത്തിലോ ബോധത്തെ ഉറപ്പിച്ചിട്ടുണ്ടാ യിരിക്കും. ലോകമെന്നത് അനുഭവമണ്ഡലമാണ്. അതു അവരുടെ കര്മ്മബവാസനകളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരവുമായി നടക്കുന്നവരില്‍ പലരും അതിക്രൂരന്മാരും അക്രമികളും എന്നാല്‍ ചിലരെങ്കിലും ദേവകല്പന്മാരും കരുണാമയന്മാരുമായി കാണപ്പെടുന്നത് അതുകൊണ്ടാകുന്നു. മഹര്ലോരകം പ്രകാശത്തിന്റെ ലോകമാണ്. ജ്ഞാനത്തിന്റെ ദിവ്യമണ്ഡലമാണ്. അവര്ക്കു കാണാന്‍ കഴിയുത്തതായി യാതൊന്നുമുണ്ടാവുകയില്ല. അവര്‍ ശ്രീരാമനെന്ന ദിവ്യാനന്ദത്തെ അനുഭവിക്കുന്നവരായിരിക്കും. അത്തരക്കാര്‍ കാവ്യമെഴുതിയാല്‍ അതുപുറപ്പെടുന്നത് ജ്ഞാനാനന്ദമയമായ മഹര്ലോ്കത്തുനിന്നാവും. ആ ദിവ്യലോകത്തിന്റെ പ്രഭാവം അവരുടെ സൂക്തങ്ങളില്നിഞറഞ്ഞുനില്ക്കുതകയും ചെയ്യും.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന് ചെങ്കോട്ടുകോണം സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച "പാദപൂജ" എന്ന വ്യാഖ്യാനത്തിന്റെ, പൂജപ്പുര കൃഷ്ണന്‍ നായര്‍ സാര്‍ എഴുതിയ വിവരണത്തില്‍ നിന്നും.

No comments: