Thursday, August 08, 2019

എന്താണ് മനസ്? 

ആധുനികശാസ്ത്രജ്ഞരും പൗരാണിക ഋഷീശ്വരന്മാരുമെല്ലാം ഇതിന് വ്യക്ത്യമായ പല നിർവ്വചനങ്ങളും കൊടുത്തിട്ടുണ്ട്.  ആത്മീയവും ഭൗതികവുമായ തത്വങ്ങൾ.  രണ്ടും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന സ്ഥിതിക്ക് ഏതാണ് ശരിയെന്നത് ഇന്നത്തെ വിദ്യാസമ്പന്നരായ സമൂഹത്തെ സംബന്ധിച്ചിടത്തോളം രണ്ടിലും ശരിയും തെറ്റും കാണാനാകാതെ, ഇതൊന്നും നമ്മെ സംബന്ധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ വിട്ടുകളയുന്നു.  


ആധുനിക മനശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം, മനുഷ്യനെന്ന ജീവിയുടെ മസ്തിഷ്കത്തിൽ സംഭവിക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഒരു മായ വിഭ്രമമാണ് മനസ്സ്.  പക്ഷേ എന്തുകൊണ്ട് ഇത് സകലരിലും വ്യത്യസ്തവും വിഭിന്നവുമായിരിക്കുന്നു എന്നതിനുള്ള മറുപടികളൊന്നും തൃപതമല്ല. ഓരോ വ്യക്തികൾക്കും അവരവരുടേതായ വ്യക്തിത്വങ്ങളും വീക്ഷണ-വിവേചന ശൈലികളുമുണ്ട്.  അപ്പോൾ മരണം സംഭവിച്ച് മിനുട്ടുകൾക്കുള്ളിൽ തന്നെ നശിച്ചു തുടങ്ങുന്ന ദശലക്ഷക്കണക്കിനു ന്യൂറോണുകളെ കൂട്ടിയുണ്ടാക്കിയ മനുഷ്യമസ്തിഷ്ക്കത്തിൽ എങ്ങനെയാണ് രാസപ്രവർത്തനങ്ങളിലെ വ്യത്യസ്തത പാലിക്കുവാൻ സാധിക്കുന്നത്?.  എത്രയോ കോടിക്കണക്കിന് ഗിഗാബൈറ്റുകളാണ് ഓരോ മസ്തിഷ്കത്തിലും ഉള്ളടക്കം ചെയ്തിരിക്കുന്നത്?.  ഓരോ ന്യൂറോണുകളുടെയും ആശയവിനിമയ സംവിധാനത്തിന്റെ വേഗതയും പ്രതിപ്രവർത്തന വിവേചന ശക്തിയുമെല്ലാം എങ്ങനെ ഓരൊരുത്തരിലും വിഭിന്നമായി? ഇതെല്ലാം ഇന്നും പരീക്ഷണങ്ങളിൽ ത്തന്നെ ഒതുങ്ങി നിൽക്കുന്നു.  


എന്നാൽ ഭാരതീയ തത്വസംഹിതകളും അതിനടിസ്ഥാനമായ സാനാതന ധർമ്മത്തിലും മെല്ലാം വളരെ വിശദവും വിശ്വസനീയവും പരീക്ഷിക്കപെടാവുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.  മനസ്സിനെ ജ്ഞാനേന്ദ്രിയങ്ങളൂടെ മുകളിലുള്ള ആറാമത്തെ ഇന്ദ്രീയമായാണ് അവതരിപ്പിക്കുന്നത്.  മനസ്സ്  ജീവാത്മാവിന്റെ സംവേദന സംവിധാനമാണ്.  മനുഷ്യശരീരവും അതിനുള്ളിലെ ഓരോ അവയവങ്ങളും ഭൗതികവും ആത്മീയവുമായ രണ്ടു തലങ്ങളിലാണ് പ്രവർത്തിക്കുന്നത്.  അവയവങ്ങൾ കോടാനുകോടി കോശങ്ങളുടെ ഏകീകരിച്ച പ്രവർത്തനത്തിന്റെ പ്രതിഫലനമാണ്.  ഇവയെ ഏകീകരിച്ച് പ്രവർത്തിപ്പിക്കുന്നതു നിലനിർത്തുന്നതും ജീവികളീലെ മസ്തിഷ്കത്തിൽ അവിചാരിതമായി നടക്കുന്ന രാസപ്രവർത്തനങ്ങളൊന്നുമല്ല, മറിച്ച് ഇവയെയെല്ലാം ഒന്നാക്കി നിറൂത്തി മസ്തിഷ്കമെന്ന "മാധ്യമ"ത്തിലുടെ പ്രവർത്തിക്കുന്ന അദൃശ്യമായ ആത്മീയ ചൈതന്യമാണ്.  അപ്പോൾ ഓരോ അവയവത്തിനും സൂക്ഷ്മവും സ്ഥൂലവും കാരണവുമായ മൂന്നു രൂപങ്ങളുണ്ടെന്നു തിർച്ചറിയുന്നു.  അപകടങ്ങളുലും മറ്റും അവയവങ്ങൾ നഷ്ടപ്പെട്ട ആളുകൾക്കു അദൃശമായ, നഷ്ടപ്പെട്ടില്ലാത്ത, ഒരു ആയുധത്തിനാലും മുറിച്ചുമാറ്റാൻ കഴിയാത്ത 

ആ അവയവത്തിന്റെ പ്രാപ്യത അനുഭവിച്ചിട്ടുണ്ടെന്ന വസ്തുത ചേദിച്ചു മനസ്സിലാക്കാവുന്നതേയുള്ളു.  അപ്പോൾ മനസ് സകല അവയവങ്ങളൂടെയും അവയെ നിർമ്മിച്ചിരിക്കുന്ന കോശങ്ങളൂടേയും പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഭൗതിക ശരീരത്തിനും സമാന്തരമായി പ്രവർത്തിക്കുന്ന ആ ചൈതന്യത്തിന്റെ നായകനാണ്.  ഇതു മനസെന്ന കൂട്ടങ്ങളൂടെ നായകന്റെ പ്രാഥമിക ഉത്തരവാദിത്തം.  എന്നാൽ ജ്ഞാനേദ്രീയങ്ങളാകുന്ന അഞ്ചു കൈകൾ കൊണ്ട് സ്വീകരിക്കുന്ന വിവരങ്ങളെ കൂട്ടി വായിച്ച് അതിനെ പ്രവർത്തന പ്രതിപ്രവർത്തന പരമായി വിലയിരുത്തി ആശയങ്ങളായും സംവേദനങ്ങളായും മസ്തിഷ്ക്കത്തിലെ ന്യൂറോണുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അതിൽ നിന്നും ത്യാജ ഗ്രാഹ്യ വിവേചന ശക്തിയെ നിയന്ത്രിക്കുന്ന ആ ശക്തിക്ക് ഒരു കുട്ടിയാനയുടെ സ്വഭാവമാണ്.  സ്വയം മെനഞ്ഞെടുക്കുന്ന ആശയങ്ങളും വിഷയങ്ങളുമൊക്കെയായ കൊടുംകാട്ടിലും ചതുപ്പിലുമെല്ലാം കൊമ്പുകുത്തി മറിഞ്ഞു മദിച്ചു നടക്കാനാണ് താത്പര്യം.  എന്തും ഭക്ഷിക്കുന്ന എത്രകിട്ടിയാലും മതിയാവത്ത പെരുവയറൻ ആനയെപ്പോലെ തന്നെയാണ് മനസെന്ന, ജീവാത്മാവായ പരബ്രഹ്മത്തിന്റെയും പ്രകൃതി ചൈതന്യമായ പരാശക്തിയുടേയും പുത്രനാണ്. ഇത്രയും ശക്തനൊക്കെയാണെങ്കിലും ആകാംഷയെന്ന വെറുമൊരു ചെറിയ എലിക്കു പോലും ഈ തടിയനെ വഹിച്ചുകൊണ്ടു പോകുവാൻ സാധിക്കുമെന്നുള്ളതാണ് രസകരമായൊരുകാര്യം.  എന്നാൽ എത്ര നിസ്സാരകാര്യവും വേണ്ടെന്നോ വയ്യന്നോ വെയ്ക്കാനും ഇടക്കു വെച്ച് നിറുത്താനും മൊക്കെ ശ്രമിക്കുന്ന ഒരു കുഴിമടിയനായതു കൊണ്ട് വിഘ്നങ്ങളൂടെ ഈശ്വരനായും അറിയപ്പെടുന്നു.   അങ്ങനെ കൂട്ടത്തിന്റെ നായകൻ - ഗണനായകനെന്നും ഗണപതിയെന്നുമൊക്കെ അർഥമാക്കുന്ന നമ്മൂടെ മനസ്സിന് ആകാംഷയെന്ന ചെറു ചുണ്ടെലി വലിച്ചു കൊണ്ടു പോകുന്ന ഒരു പെരു വയറൻ കൂട്ടിയാനയായി ചിത്രീകരിച്ചതിലെ മഹത്തായ തത്വാധിഷ്ടിതമായ ആശയവും ഭാവനയും ഇന്നും ഒരു ആധുനിക ശാസ്ത്രത്തിനും അതീതമാണെന്ന വാസ്തവം.

No comments: