*ചൂട്*
ദൈവ കോടതിയിൽ വാദം നടക്കുകയാണ്...
പ്രകൃതിക്കെതിരെ മനുഷ്യൻ കേസ് കൊടുത്തിരിക്കുന്നു...
എന്താണ് വിഷയം എന്നു.. സൂര്യനും, കടലും, ന്യൂനമർദ്ധങ്ങളും, മേഘങ്ങളും, മരങ്ങളും ,മലകളും പരസ്പരം ചോദിച്ചു..
ദൈവം പറഞ്ഞു..
പ്രളയവും, മണ്ണിടിച്ചിലുമാണ് വിഷയം..
ദൈവം ചോദിച്ചു.. മനുഷ്യനോട്..." നിനക്ക് എന്താണ് പറയാനുള്ളത് ''
മനുഷ്യൻ : "ദൈവമേ ഈ പ്രകൃതി ഞങ്ങളെ ദ്രോഹിക്കുന്നു.. വർഷാവർഷം ആഗസ്ത് മാസത്തിൽ കാറ്റും മഴയും കൊണ്ട് വന്ന് ഞങ്ങളുടെ വീടുകളും ജീവനകളും നശിപ്പിക്കുന്നു.".
ദൈവം: എന്ത് അപരാധമാണ് പ്രകൃതീീീ....ഇത്..
പ്രകൃതി: "ദൈവമേ , മരങ്ങളും മലകളും അവരുടെ ജോലി ശരിയായി ചെയ്യുന്നില്ല.. അത് കൊണ്ടാണ്. "
ദൈവം: എവിടെ മലകളും മരക്കാടുകളും "
മലയും മരവും: "ഞങ്ങൾ ഹാജർ "
ദൈവം : നിങ്ങൾ ഇത്ര പേരേ ഉള്ളൂ..
മലയും മരവും: " അതെ ദൈവമേ .. ഞങ്ങളിൽ കുറേ പേരെ മനുഷ്യൻ കൊന്നു... ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്നു.. "
"ഇപ്പോൾ ഞങ്ങൾ കുറച്ച് പേർക്ക് എങ്ങിനെയാണ് ബംഗാൾ കടലുകളിൽ നിന്നും വരുന്ന ന്യൂന മർദ്ധങ്ങളെ നേരിടാൻ കഴിയുക "
"പുറമേ ന്യൂന മർദ്ധങ്ങൾ പഴയ അളവിലല്ല ഇപ്പോൾ മേഘങ്ങൾ കൊണ്ടു വരുന്നത് .. സാധാരണ കൊണ്ടുവരുന്നതിലും ഇരട്ടി കൊണ്ടു വരുമ്പോൾ ഞങ്ങൾ കുറച്ച് പേർ എന്ത് ചെയ്യാനാണ് .. കടപുഴകി, ഇടിഞ്ഞ് വീണ് മനുഷ്യന് മേൽ പതിക്കുകയല്ലാതെ.. "
ദൈവം കലി പൂണ്ടു.. ന്യൂനമർദ്ധത്തെ വിളിപ്പിച്ചു..
ദൈവം: "ന്യൂനമർദ്ധമേ നീ എന്തിന് ഇത്രയധികം മേഘങ്ങൾ കൊണ്ടു പോകുന്നു"
ന്യൂന മർദ്ധം: "ഞാനെന്തു ചെയ്യാനാണ് ദൈവമേ..
കടലുകൾ കൂടുതൽ അളവിൽ അവരുടെ ജലാംശം ബാഷ്പീകരിച്ച് മേഘമാക്കി മാറ്റിയാൽ... "
"എന്റെ മർദ്ധങ്ങളെ തടയാനുള്ള ശക്തി ഉണ്ടായിരുന്ന മലകളുടെ ആണിക്കല്ലുകൾ മനുഷ്യൻ മാന്തൽ യന്ത്രങ്ങൾ ഉപയോഗിച്ച് പിഴതെടുത്താൽ "
ദൈവം പിന്നെ കടലിനോടായി ചോദ്യം
ദൈവം: "കടൽ നിനക്ക് എന്താണ് പറ്റിയത്...
നീ എന്തിന് ആവശ്യത്തിൽ കൂടുതൽ മേഘം ബാഷ്പീകരിച്ചെടുക്കുന്നു"
കടൽ: ഞാനെന്തു ചെയ്യാനാണ് ദൈവമേ... സൂര്യൻ എന്നെ ആവശ്യത്തിൽ കൂടുതൽ താപീകരിക്കുന്നു... ഈ ചൂട് എനിക്ക് താങ്ങാൻ കഴിയാത്തതാണ്..
ഒരു പ്രാവശ്യം ഈ ചൂട് താങ്ങാൻ കഴിയാതെ ഞാനൊരു സുനാമിയായി കരയിൽ അഭയം പ്രാപിക്കാൻ നോക്കിയതാണ്...
അപ്പോഴും ഞാൻ മനുഷ്യരെ കൊന്നു എന്ന കേസ് ഇപ്പോഴും നില നിൽക്കുകയാണ്.. "
ദൈവം: " ok.. ok എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് " എവിടെ പോയി സൂര്യൻ അവനെ വിളിക്കൂ"
സൂര്യൻ: "ദൈവമേ കല്പിച്ചാലും "
ദൈവം: "എന്താണീ ഈ കേൾക്കുന്ന തൊക്കോ.. നീ എന്റെ വിശ്വസ്ത്ഥനായ സേവകൻ അല്ലേ.... പിന്നെ എങ്ങിനെയാണ് നിന്റെ ചൂട് കൂടുതൽ ഡിഗ്രിയിൽ കടലിൽ പതിക്കുന്നത് "
സൂര്യൻ: ദൈവമേ .. നീ തന്ന അളവിൽ മാത്രമേ എന്റെ പ്രകാശത്തിന്റെ താപത ഉണ്ടാകൂ എന്ന് നിനക്കറിയാമല്ലോ...
പക്ഷെ എന്ത് ചെയ്യാം എന്റ പ്രകാശ കിരണങ്ങൾ ഭൂമിയിലേക്ക് പതിക്കും മുമ്പ് എന്നെ തടഞ്ഞിരുന്ന പല പാളികളേയും മനുഷ്യൻ നശിപ്പിച്ചിരിക്കുന്നു.... എന്റെ പ്രകാശത്തെ നന്നായി ശുദ്ധീകരിച്ച് ഭൂമിയിലേക്ക് കടത്തി വിട്ടിരുന്ന ഓസോൺ പാളിയെ മനുഷ്യൻ ബലാത്ക്കാരം ചെയ്തിരിക്കുന്നു ''
ദൈവം ഓസോൺ പാളിയെ വിളിപ്പിച്ചു
ഏറെ സുന്ദരിയായിരുന്ന അവൾ ഇന്ന്.. മുഴുവനായി സുഷിരങ്ങളുള്ള വസ്ത്രവുമിട്ട് മെലിഞ്ഞുണങ്ങി വിസ്താരണ കൗണ്ടറിലേക്ക് കയറുന്നത് കണ്ട്... കാടും മലയും, കടലും എല്ലാം ഞെട്ടിപ്പോയി.
ദൈവം: നിനക്ക് എന്ത് പറ്റി ഓസോൺ..
ഓസോൺ:... ദൈവമേ മനുഷ്യൻ എന്നെ കാർബൺ തീറ്റിപ്പിച്ചു..
കാർബൺ മോണോക്സൈസുകൾ തിന്ന് തിന്ന് എന്റെ വസ്ത്രത്തിൽ സുഷിരങ്ങൾ വീണിരിക്കുന്നു...
കാർബൺ ഡയോക്സൈഡുകൾ സ്വീകരിച്ച് ഓക്സിജനാക്കി മാറ്റുന്ന മരങ്ങൾ എന്ന കൺവേർട്ടറുകളെ ... മനുഷ്യൻ കൊന്നു കൊണ്ടിരിക്കുന്നു..
മനുഷ്യന് ശുദ്ധവായു നൽ കുന്ന ,അവന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്ന... മരങ്ങളെ വരെ കൊല്ലുന്ന വനാണ് അവൻ ...
ഞാനെന്ന ഓസോൺ പാളിയെ ബലാത്ക്കാരം ചെയ്യുന്നതൊന്നും അവന് പ്രശ്നമേ അല്ല....
ഇന്നലെയും അവൻ പ്ളാസ്റ്റിക്കുകൾ കത്തിച്ച് എന്റെ വസ്ത്രത്തിൽ സുഷിരമുണ്ടാക്കി.. "
" ഞാനെന്തു ചെയ്യാനാണ് ദൈവമേ മനുഷ്യൻ ഇങ്ങിനെ ആക്രമിച്ചാൽ "
അവസാനം ദൈവം മനുഷ്യനോട്: മനുഷ്യാ നീ എല്ലാം കേട്ടില്ലേ.. നിനക്ക് എന്താണ് പറയാനുള്ളത്
മനുഷ്യൻ: എനിക്ക് പരാതിയില്ല. ശിക്ഷ അനുഭവിക്കാം ....

No comments:
Post a Comment