Friday, August 09, 2019

https://ukmalayalampathram.com/news-in-malayalam-30799.html
മൂന്നു സന്ധ്യകളാണ് ഒരു ദിവസത്തിലുള്ളത്. പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം എന്നിവയാണാ സന്ധ്യകള്‍. ഇതിനെയാണ് ത്രിസന്ധ്യയെന്നു പറയുന്നത്. ഒരു വ്യക്തിയുടെ മാനസികമായ വ്യതിയാനങ്ങള്‍ക്ക് ഈ സന്ധ്യകള്‍ക്ക് പ്രത്യേകസ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ത്രിസന്ധ്യകളില്‍ ഈശ്വരഭജനം നിര്‍ബന്ധമാക്കിയത്. ത്രിസന്ധ്യകളില്‍ ഈശ്വരസ്മരണ അത്യുത്തമമായി വിധിക്കപ്പെട്ടിരിക്കുന്നു. ശ്രുതികളും സ്മൃതികളും എന്നല്ല; പുരാണേതിഹാസങ്ങള്‍കൂടി ഇതിനെ സാധൂകരിക്കുന്നുണ്ട്.

സന്ധ്യാവന്ദനസമയത്ത് പ്രധാനമായും മൂന്നുകാര്യങ്ങളാണ് ശ്രദ്ധിക്കാനുള്ളത്. ഒന്നാമത് കൃത്യനിഷ്ഠയോടെ സന്ധ്യാവന്ദനം ചെയ്യുന്നുവെങ്കില്‍, ഇതുവരെ ചെയ്തുപോയ മുഴുവന്‍ പാപകര്‍മ്മങ്ങളും പരിഹരിക്കപ്പെടുന്നു. രണ്ടാമത് ഇന്നുമുതല്‍ താനൊരു പുതിയ സൃഷ്ടിയാണെന്ന ബോധത്തോടെ ജീവിക്കാന്‍ തുടങ്ങുന്നു.

മൂന്നാമത് തനിക്ക് നേരിടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ഓരോ ദിവസവും മൂന്നുനേരങ്ങളില്‍ നമുക്ക് ഈശ്വരനെ സമീപിക്കാം. ഇപ്രകാരമുള്ള സന്ധ്യാവന്ദനം മനുഷ്യജീവിതത്തിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും ഏറ്റവുമുപരി ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും ചൈതന്യം പ്രദാനം ചെയ്യുന്നു
വീട് അമ്പലത്തില്‍ നിന്ന് അകലം പാലിക്കണം
Reporter
വീട് പണിയുമ്പോള്‍ ആരാധനാലയം ഏതായാലും നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ ഉഗ്രമൂര്‍ത്തികളുടെ ക്ഷേത്രങ്ങളുടെ അടുത്ത് വീട് വയ്ക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്. ഭദ്രകാളി, യക്ഷിയമ്മ, ദുര്‍ഗ, ശിവക്ഷേത്രങ്ങള്‍ എന്നിവയുടെ മുന്‍ഭാഗത്താണ് വീട് വയ്‌ക്കേണ്ടി വരുന്നതെങ്കില്‍ വാസ്തു നിയമപ്രകാരമുള്ള ദൂരം പാലിക്കേണ്ടതാണ്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുവശത്തും ക്ഷേത്രത്തോട് ചേര്‍ത്ത് ഗൃഹം പണിയുന്നത് ആപത്താണ്. എന്നാല്‍ പിറകുവശത്തും ഇടതുഭാഗത്തും ഗൃഹം വരുന്നതില്‍ തെറ്റില്ല. സൗമ്യസ്വഭാവമുള്ള വിഷ്ണു, കൃഷ്ണന്‍, ഭഗവതി, ഗണപതി എന്നിങ്ങനെയുള്ള ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ മുന്‍വശത്തും വലതുഭാഗത്തും ഗൃഹം പണിയുന്നതില്‍ തെറ്റില്ല. പൊതുവായി പറഞ്ഞാല്‍ ആരാധനാലയങ്ങളുടെ മതിലിനോട് നിശ്ചിത അകലം പാലിക്കാതെ പണിയുന്ന ഗൃഹങ്ങള്‍ക്ക് ദോഷഫലങ്ങളാണ് അനുഭവപ്പെടുക.

പഴയൊരു കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ആ കെട്ടിടത്തിന്റെ അസ്ഥിവാരത്തെപ്പറ്റി വ്യക്തമായി അറിവുണ്ടായിരിക്കണം. താമസിച്ചുകൊണ്ടിരിക്കുന്ന ഗൃഹം വാസ്തുനിയമപ്രകാരമാണെങ്കില്‍ രണ്ടാമാത്തെ നില പണിയുവാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ വാസ്തുനിയമപ്രകാരം താമസിച്ചുകൊണ്ടിരിക്കുന്ന ഭാഗം ക്രമീകരിച്ചശേഷം മാത്രമേ രണ്ടാമത്തെ നില പണിയാവൂ. രണ്ടാമത്തെ നില പണിയുമ്പോള്‍ തെക്ക് പടിഞ്ഞാറ് കന്നിമൂലഭാഗം മുതല്‍ കെട്ടിതുടങ്ങണം. വടക്ക് കിഴക്കേഭാഗം കെട്ടിടത്തിന്റെ ബാല്‍ക്കണിയായിട്ടോ ഓപ്പണ്‍ സ്‌പേസ് ആയിട്ടോ ഇടുന്നതാണ് ഉത്തമം. താഴത്തെ നിലയുടെ പൊക്കത്തെക്കാള്‍ മൂന്നിഞ്ച് എങ്കിലും രണ്ടാമത്തെ നിലയ്ക്ക് പൊക്കകുറവുണ്ടായിരിക്കണം. പുറത്താണ് സ്‌റ്റെയര്‍കെയ്‌സ് എങ്കില്‍ മൂല ചേര്‍ത്ത് പടിക്കെട്ട് ആരംഭിക്കരുത്. വീടിനകത്താണെങ്കില്‍ മദ്ധ്യഭാഗത്ത് നിന്നും ആരംഭിക്കരുത്. ഈ വക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രണ്ടാമത്തെ നിലയ്ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും.

വീട്ടിലേക്ക് കയറുന്ന പടികള്‍ ഇരട്ട സംഖ്യയില്‍ നില്‍ക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തില്‍. പണ്ടത്തെ കണക്കനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് കാലെടുത്ത് വയ്ക്കണം. സ്‌റ്റെയര്‍കെയ്‌സ് ആയിരുന്നാലും ഇതുതന്നെയാണ് തത്വം. വീടിന്റെ കട്ടിളപ്പടി, ജനലുകള്‍ എന്നിവയും ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.
ഭദ്രമഹായോഗമുള്ളവര്‍ക്കു ധനഭാഗ്യം, അമിതമായ കാമാസക്തിയുള്ളവര്‍ മാളവ്യയോഗക്കാര്‍
reporter
ഗ്രഹങ്ങളും ലക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ട്. ചില കാണുമ്പോള്‍ത്തന്നെ പറയാറില്ലേ, ലക്ഷണം കണ്ടാലറിയാം ആള്‍ കേമനാണെന്ന്.... ഓരോരുത്തര്‍ക്കും ഓരോരോ ലക്ഷണങ്ങള്‍ ചിട്ടപ്പെടാന്‍ കാരണം ഗ്രഹങ്ങളുടെ നിലയാണ്. അവന്റെയൊക്കെ യോഗം എന്ന് ചിലരുടെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നതിലൊരു ശാസ്ത്രമുണ്ട്. രുചക മഹായോഗം, ഭദ്രമഹായോഗം, ഹംസമഹായോഗം, മാളവ്യയോഗം, ശശമഹായോഗം എന്നിങ്ങനെ അഞ്ചു യോഗങ്ങളാണ് മനുഷ്യന്. അതില്‍ മൂന്നെണ്ണം വരുന്നയാള്‍ക്ക് നല്ലകാലമെന്നു ശാസ്ത്രം. ബാക്കി രണ്ടെണ്ണംകൂടി കിട്ടിയാല്‍ ഒരു യോഗം മറ്റൊരു യോഗത്തിന് എതിരായി വന്ന് കഷ്ടകാലം ഫലം.

1)രുചക മഹായോഗം - ബലവാന്‍. ഐശ്വര്യം, കീര്‍ത്തി, സുശീലം. സമര്‍ത്ഥന്‍, ഭരണാധികാരിയോ, ഭരിക്കുന്നവരില്‍ സ്വാധീനമുള്ളവനോ, സുന്ദരന്‍, ശത്രുവിനെ നശിപ്പിക്കുന്നവന്‍, ധനം, സുഖം, ബന്ധുബലം എന്നിവയുള്ളയാള്‍. എഴുപതു വയസുവരെ ജീവിക്കും.
2) ഭദ്രമഹായോഗം - ഗംഭീരന്‍, ആകര്‍ഷകമായ ശരീരവടിവ്, മധുരഭാഷി, മാന്യമായി ജീവിക്കുന്നവന്‍, ബുദ്ധി, കീര്‍ത്തി, ധനം നേടും. 80 വയസ് ആയുസ്.
3)ഹംസമഹായോഗം- സൗന്ദര്യം, നല്ല ഭാര്യ - ഭര്‍ത്താവ്, സത്കര്‍മ്മ താല്‍പര്യം, കലാതാത്പര്യം, പ്രശസ്തി, ജനപ്രീതി. ആയുസ് എണ്‍പത്തിരണ്ട് വരെ.
4)മാളവ്യയോഗം - സ്ത്രീകളുടെ ഭാവാവം. സുന്ദരശരീരം, രസികത്വമുള്ള ഭാവം. അമിതമായ കാമാസക്തി, ശാസ്ത്രവൈദഗ്ധ്യം, അമിതോല്‍സാഹം.എഴുപത്തിയേഴു വയസുവരെ ആയുസുണ്ടാകും.
5)ശശമഹായോഗം - അധികാരം, ഏകാന്തത ഇഷ്ടപ്പെടും, കഠിന ബുദ്ധി, നിര്‍ബന്ധബുദ്ധി, തര്‍ക്ക സ്വഭാവം, ഏതു തരത്തിലും തിരിച്ചടിക്കാന്‍ മടിയില്ലാത്തവര്‍, ഗുരുത്വശീലം, നേതൃത്വം സുഖിച്ചുള്ള ജീവിതം.
ഓരോ യോഗങ്ങളും ഓരോരുത്തരുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഓരോ കാലങ്ങളില്‍ നക്ഷത്രത്തിനൊത്ത് ഗുണവും ദോഷവും ഭവിക്കും.
 
Other News in this category

 

No comments: