വിവേകചൂഡാമണി -- 187
33. അനാത്മനിരൂപണം
ദേഹേന്ദ്രിയപ്രാണ
മനോऽഹമാദയഃ
സർവ്വേ വികാരാഃ
വിഷയാഃ സുഖാദയഃ
വ്യോമാദിഭൂതാ-
ന്യഖിലം ച വിശ്വം
അവ്യക്തപര്യന്ത-
മിദം ഹ്യനാത്മാ (122)
ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണന്മാർ, മനസ്സ് -- അഹങ്കാരം തുടങ്ങിയവയും, അവയുടെ സകല വികാരങ്ങളും, വിഷയങ്ങളും, സുഖാദ്യനുഭവങ്ങളും, ആകാശാദി മഹാഭൂതങ്ങളും, അവ്യക്തം വരെയുള്ള വിശ്വം മുഴുവനും "അനാത്മാവു തന്നെയാണ്.
മായാ മായാകാര്യം സർവ്വം
മഹാദാദിദേഹപര്യന്തം
അസദിദമനാത്മതത്വം
വിദ്ധി ത്വം മരുമരീചികാകല്പം.
(123)
മായയും മായാകാര്യങ്ങളായ "മഹത്” തൊട്ട് ദേഹം വരെയുള്ള സകലതും അനാത്മാവാണെന്നും മരുമരീചികപോലെ അസത്താണെന്നും അറിയുക.
അനാത്മാവിന്റെ സ്വരൂപമെന്താണ്, എന്തെല്ലാം ഘടകങ്ങൾ ചേർന്നതാണ് എന്നും മറ്റും ഇതുവരെയായി നിരൂപണം ചെയ്ത കഴിഞ്ഞു. ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണന്മാർ, മനസ്സ്, അഹങ്കാരം, സുഖദുഃഖാദി വികാരങ്ങൾ, വിഷയങ്ങൾ, പഞ്ചമഹാഭൂതങ്ങൾ, അവ്യക്തം വരെയുള്ള ദൃശ്യപ്രപഞ്ചം -- ഇവയെല്ലാം അനാത്മാ* വാണ്.
ബാഹ്യമോ ആന്തരികമോ ആയി നമുക്കനുഭവവിഷയമാകുന്ന സകലതും -- വാസനയടക്കം അവ്യക്തം ഉൾപ്പെടെയുള്ള സകല പ്രപഞ്ചവും ആത്മാവിൽനിന്ന് ഭിന്നമാകയാൽ, "അനാത്മാവ്" തന്നെ. ആത്മസ്വരൂപം അറിയാത്ത അവസ്ഥയിൽ 'മായ'യാൽ സൃഷ്ടിക്കപ്പെട്ടതാണ് അനാത്മാവ്. 'ഉണയില്ലാത്തത്' എന്നാണ് 'മായ'യ്ക്കർത്ഥം. ഉണ്മയില്ലാത്തതിൽ നിന്ന് വല്ലതും ഉണ്ടായി എന്നു വന്നാൽ അതിനും ഉണ്മയുണ്ടാവാൻ വയ്യല്ലോ. ഇവയ്ക്കൊന്നും യഥാർത്ഥത്തിൽ ഉണ്മയില്ലെങ്കിലും വ്യവഹാരദശയിൽ, വ്യാമോഹം ഹേതുവായി, ഉള്ളതുപോലെ നമുക്കനുഭവമുണ്ടുതാനും. അവ വെറും ഭ്രമപ്രതിഭാസം മാത്രമാണ്.
കാനൽജലം നാം 'കാണുന്നു'ണ്ടെങ്കിലും അതിന് ഉണ്മയില്ല. അതുപോലെ, അനാത്മവസ്തുക്കളായ ദൃശ്യപ്രപഞ്ചം മുഴുവനും അസത്താണ്, മനസ്സിന്റെ വെറും ആകസ്മികമായ തോന്നലുകൾ മാത്രമാണ്.
സത്യത്തെ അറിയുന്നതിന് അസത്പദാർത്ഥങ്ങളെ നിഷേധിക്കുകയും അവയ്ക്കതീതമാകുകയും വേണം. അടുത്ത ശ്ലോകം മുതൽ ശങ്കരൻ അനുഭവവേദ്യമായ പരമാത്മസ്വരൂപത്തെക്കുറിച്ച് വിവരിക്കുകയാണ്.
* ഗീതയിൽ, ഇതിനെ 'ക്ഷേത്ര'മെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഗീത-xiii 5-ഉം, 6-ഉം ശ്ലോകങ്ങൾ നോക്കുക. പഞ്ചമഹാഭൂതങ്ങളും -- അഹങ്കാരം, ബുദ്ധി, അവ്യക്തം, പത്ത് ഇന്ദ്രിയങ്ങൾ, മനസ്സ്, അഞ്ച് ഇന്ദ്രിയ വിഷയങ്ങൾ, ഇച്ഛ, ദ്വേഷം, സുഖം, ദുഖം, സംഘാതം, ചേതന, ധൃതി ഇവയെല്ലാമാണ് ക്ഷേത്രം. അവയുടെ വികാര പരിണാമങ്ങൾ സംക്ഷിപ്തമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.
ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:
Post a Comment