നമ്മെ വിട്ടുപിരിഞ്ഞുപോയ ഒരു മഹാ ത്യാഗി... അധികമാരും അറിയാത്ത ഒരു വ്യക്തിത്വമാണ് ഇവര്‍. മണ്മറഞ്ഞ മലയാളത്തിന്‍റെ പ്രശസ്ത കവി വയലാര്‍ രാമ വർമയുടെ ആദ്യ ഭാര്യ ചന്ദ്രമതി തമ്പുരാട്ടി.
1950 ലായിരുന്നു അവരുടെ വിവാഹം..ആറാം ക്ലാസ് വിദ്യാര്‍ഥി നിയായിരുന്നു ചന്ദ്രമതി. ആ ദാമ്പത്യം എട്ടര വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളു. കുട്ടികളുണ്ടാകാതിരുന്നതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബ ന്ധിച്ചു,മനസ്സില്ലാ മനസ്സോടെ വയലാര്‍ സമ്മതിച്ചു. മറുത്തു പറയാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. ഒറ്റമകനായിരുന്ന വയലാറിന് അമ്മയെ വലിയ ബഹുമാനമായിരുന്നു.
ചന്ദ്രമതിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വയലാര്‍ രണ്ടാമത് വിവാഹം കഴിച്ചു. ചന്ദ്രമതി ആ വീടുവിട്ടിറങ്ങി.. നിറകണ്ണുകളോടെ .. പിന്നില്‍ എല്ലാം തകര്‍ന്ന് വയലാര്‍ നില്‍പ്പുണ്ടായിരുന്നു..
അത്ര ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍..
രണ്ടാമത്തെ ബന്ധത്തില്‍ വയലാറിന് നാല് കുട്ടികളുണ്ടായി. മൂത്തയാളാണ് ഗാനരചയിതാവ് ശരത് ചന്ദ്ര വര്‍മ്മ. മറ്റു മൂന്നു പെണ്മക്കളും.
സാഹചര്യം കൊണ്ട് വേര്‍പിരിഞ്ഞെങ്കിലും മനസ്സുകൊണ്ട് തങ്ങള്‍ ഒന്നായിരുന്നെന്ന് ചന്ദ്രമതി എപ്പോഴും പറഞ്ഞിരുന്നു..തന്‍റെ കുടുംബത്തറവാട്ടില്‍ പൂജയും കാര്യങ്ങളുമായി ഒരു സന്യാസിനിയെപ്പോലെ അവര്‍ ജീവിച്ചു.
വയലാര്‍ അവര്‍ക്ക് നിരന്തരം കത്തുകളെഴുതുമായിരുന്നു . പ്രിയപ്പെട്ട ചന്ദ്രമതിക്ക് എന്ന് തുടങ്ങുന്ന കത്തുകള്‍ അവര്‍ സൂക്ഷിച്ചു വച്ചു.
അടിമകളിലെ (1969)
" മാനസേശ്വരി മാപ്പ് തരൂ
മറക്കാന്‍ നിനക്ക് കഴിയില്ലെങ്കില്‍
മാപ്പ് തരൂ, മാപ്പ് തരൂ."
എന്ന ഗാനം വയലാർ തനിക്കായി എഴുതിയാണെന്ന് ചന്ദ്രമതിക്കറിയാം.
മലയാളികളുടെ പ്രിയകവി മരണം വരെ കാത്തു സൂക്ഷിച്ച ചന്ദ്രമതിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി മനസിലാക്കുവാന്‍ ഈ ഒരൊറ്റ ഗാനം മതി..
വീണ്ടും അദ്ദേഹം ചന്ദ്രമതിക്കായി എഴുതിയത് എന്ന്‍ ഏവരും പൂര്‍ണ്ണമായി വിശ്വസിക്കുന്ന
"സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ …”
എന്ന ആസ്വാദകലോകം കീഴടക്കിയ ആ ഗാനം അദ്ദേഹത്തിന്‍റെ ചന്ദ്രമതിയോടുള്ള അടങ്ങാത്ത പ്രണയമാണ് വിളിച്ചോതുന്നത്..
---–----------------------------------------------------------
"
നിന്റ ദു :ഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങൾ അലിഞ്ഞു ,
സഗദ്ഗദം
എന്റെ മോഹങ്ങൾ മരിച്ചു,
നിന്റെ മനസ്സിന്റെ തീക്കനൽക്കണ്ണിൽ വീണ
എന്റെയാപ്പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ
_ _ _ _ _ _ _ _
നിന്റെ ഏകാന്തമാം ഓർമ തൻ വീഥിയിൽ
എന്നെ എന്നെങ്കിലും കാണും,
ഒരിക്കൽ നീ ,
എന്റെ കാൽപാടുകൾ കാണും
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍."
_________________________________________
മലയാളത്തിന്‍റെ രാജശില്‍പ്പിയുടെ ആദ്യഭാര്യക്ക് പ്രാണാമം...💐

No comments:
Post a Comment