Sunday, February 23, 2020




Saturday, July 3, 2010


നൃസിംഹാവതാരം/ഹിരണ്യകശിപുവധം


കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച...

മകന്‍ തന്നെ നിന്ദിക്കയും ഹരിയെ സേവിക്കയും ചെയ്യുന്നതില്‍ അത്യധികം പ്രകോപിതനായ ഹിരണ്യകശിപു ചോദിക്കും,
‘നിന്റെ ഹരി എവിടെ?'
‘ഹരി എല്ലായിടത്തുമുണ്ട്, തൂണിലും തുരുമ്പിലും ഒക്കെ ഹരി ഉണ്ട്’ എന്ന പറയുന്നു.
‘നിനക്ക് ഹരിയല്ലെ വലുത്, എന്നാല്‍ ഞന്‍ നിന്നെ കൊല്ലാന്‍ പോവുകയാണ് നിന്റെ ഹരി വരുമോ രക്ഷിക്കാന്‍ എന്നു നോക്കട്ടെ’ എന്നും പറഞ്ഞ് വാളോങ്ങുമ്പോള്‍, പെട്ടെന്ന് അവിടെയുള്ള തൂണു പൊട്ടി മനുഷ്യനും മൃഗവുമല്ലാത്ത ഒരു ഭീമാകാരമായ രൂപം പുറത്തു ചാടുന്നു...!

നൃസിംഹാവതാരം!

നരസിംഹം..(മനുഷ്യനും മൃഗവും അല്ലാത്തത്),സന്ധ്യാസമയത്ത്(രാത്രിയും പകലുമല്ലാത്ത നേരം), പടിയില്‍ വച്ച് (അകത്തും പുറത്തും അല്ലാതെ), തന്റെ മടിയില്‍ കിടത്തി (കരയിലും കടലിലും അല്ലാതെ), നഖങ്ങളാല്‍ മാറ് പിളര്‍ന്ന് (ആയുധം കൊണ്ടല്ലാതെ), ഹിരണ്യാക്ഷനെ അതി ദാരുണമായി കുടലുമാല പുറത്തെടുത്ത് , അതിഭീകരമായി നൃത്തം ചെയ്തും ചോരകുടിച്ചും നരസിംഹം കൊല്ലുന്നു.

ഇതുകണ്ട് എല്ലാവരും ഭയന്ന് വിറക്കുന്നു . നാരായണനാണ് നരസിംഹമെന്നറിയാമായിരുന്നിട്ടും ആര്‍ക്കും നരസിംഹത്തിന്റെ കോപം ശമിപ്പിക്കാന്‍ ആവാതെ വരുന്നു. ലക്ഷ്മീദേവിപോലും അടുത്തുപോകാന്‍ ഭയന്നു. എന്നാല്‍ ഭക്തോത്തമനായ പ്രഹ്ലാദന്‍ ഒരു കൂസലുമില്ലാതെ ശാന്തനായി നരസിംഹമൂര്‍ത്തിയുടെ കാല്‍ക്കല്‍ വീണു നമസ്കരിക്കുന്നു. പ്രഹ്ലാദന്റെ ഭക്തി നരസിംഹത്തിന്റെ കോപം ശമിപ്പിക്കുന്നു. നരസിംഹം ശാന്തനായി പ്രഹ്ലാദനെ അനുഗ്രഹിക്കുന്നു.
‘നിനക്കെന്തു വരമാണ് വേണ്ടത്‍?’ എന്നു ചോദിക്കുമ്പോള്‍,
‘ദയവായി എനിക്ക് കാമനകള്‍ തന്ന് അനുഗ്രഹിക്കാതിരിക്കുക. വരം ചോദിക്കുന്ന ഭക്തന്‍ യഥാര്‍ത്ഥ ഭക്തനുമല്ല-അവന്‍ വെറും ബിസിനസ്സുകാരന്‍-, വരം കൊടുക്കുന്ന ഈശ്വരന്‍ ഈസ്വരനുമല്ല-ഭിക്ഷക്കാരനെപ്പോലെ-’ എന്ന് ആദ്യം പറയുന്നു. ‘എങ്കിലും അങ്ങ് ചോദിച്ച് സ്ഥിതിക്ക് എനിക്ക് എപ്പോഴും അങ്ങയെ സ്മരിക്കാനുള്ള വരം തന്നനുഗ്രഹിക്കുക’ എന്ന് പറയുന്നു.
ഭഗവാന്‍ പ്രഹ് ളാദനോട് ‘സന്തോഷത്തോടെയും സമചിത്തതയോടും ജീവിച്ച്, ഒടുവില്‍ മരണശേഷം നീ എന്നില്‍ വിലയിക്കുക’ എന്നും പറഞ്ഞ് അനുഗ്രഹിക്കുന്നു. കൂടാതെ പ്രഹ് ളാദന്റെ വംശത്തില്‍ ഇനിയുള്ള 21 പരമ്പര ഭഗവത് ഭക്തന്മാരായി ജീവിക്കും എന്നും അനുഗ്രഹിക്കുന്നു.

Thursday, June 3, 2010


പ്രഹ്ളാദന്‍ - ഹിരണ്യകശിപു

ഹരി വരാഹമായവതരിച്ച് ഹിരണ്യാക്ഷനെ കൊന്നതറിഞ്ഞ് കോപം കൊണ്ട്
ഹിരണ്യ കശിപു കൊട്ടാരത്തിലെത്തി തന്റെ പ്രജകളോട് ഉത്തരവിടുന്നു.. ‘ആരും ഹരിയെ സേവിക്കരുത്, പകരം എന്റെ പേരു വിളിച്ചാല്‍ മതി’ എന്ന്. തുടര്‍ന്ന്, ഹിരണ്യ കശിപു രാജ്യത്തിലെ എല്ലാ നല്ല ആചാരങ്ങളും നിരോധിച്ച്, ഭഗവാനെതിരായി ജീവിക്കാന്‍ തുടങ്ങുന്നു.

ഹിരണ്യകശിപു മാറത്തടിച്ചു കരയുന്ന് അമ്മയോട് കുറെ വേദാന്തസാരങ്ങള്‍ ഉപദേശിക്കുന്നുണ്ട്!
‘അമ്മേ ധീരനായ ഒരു പുത്രന്‍ മരിച്ചാല്‍ ഒരിക്കലും കരയരുത്, ആത്മാവ് നിത്യമാണ്, ശരീരം മാത്രമാണ് മരണപ്പെടുന്നത്. വാസ്തവത്തില്‍ നാം തമ്മില്‍ കണ്ടിട്ടുണ്ടോ?, അമ്മ അമ്മയുടെ മകനെ കണ്ടിട്ടില്ല. എല്ലാവരും മറ്റുള്ളവരുടെ ശരീര അവയവങ്ങള്‍ മാത്രമാണ് കാണുന്നത് . ഉള്ളിലുള്ള ആത്മാവിനെ ആര്‍ക്കും കാണാനാകുന്നില്ല. ആ സ്ഥിതിക്ക് കാണാനാകാഞ്ഞ ആത്മാവിനെ ചൊല്ലി കരയേണ്ടതുണ്ടോ?! എന്നിങ്ങനെ പറഞ്ഞു സമാധാനിപ്പിച്ച് അമ്മയ്ക്ക് ജ്ഞാനം തെളിഞ്ഞ് അമ്മയുടെ ദുഃഖം ഇല്ലാതാക്കിയശേഷം, ഹിരണ്യകശിപു സഹോദരനെ ഹരി കൊന്നതില്‍ കോപാകുലനായി നേരെ ത്രികൂടത്തില്‍ എത്തി കഠിന തപസ്സ് തുടങ്ങുന്നു. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ബ്രഹ്മാവ് പ്രത്യക്ഷമായി ‘എന്തു വരമാണ് വേണ്ടത് ?’ എന്നു ചോദിക്കുമ്പോള്‍, ഹിരണ്യകശിപു‍ ‘തന്നെ ആരും കൊല്ലാതിരിക്കാനുള്ള വര’മാണ് ചോദിക്കുന്നത്.

‘തന്നെ മനുഷ്യനും കൊല്ലാന്‍ പാടില്ല മൃഗവും കൊല്ലാന്‍ പാടില്ല,
കരയില്‍ വച്ചും കൊല്ലരുത് കടലില്‍ വച്ചും ആരും കൊല്ലരുത് ,
രാത്രിയും കൊല്ലരുത് പകലും കൊല്ലരുത് ,
അകത്തുവച്ചും കൊല്ലരുത് പുറത്തുവച്ചും കൊല്ലരുത് ,
ഭൂമിയിലോ ആകാശത്തോ കടലിലോ ഒന്നും വച്ചു കൊല്ലാന്‍ പാടില്ല..
ആയുധം കൊണ്ട് കൊല്ലാന്‍ പാടില്ല ’ . ഇതായിരുന്നു ഹിരണ്യകശിപു ചോദിച്ച വരം.
ബ്രഹ്മാവ് വരം കൊടുത്ത് മറഞ്ഞു.

വരം സായത്തമായപ്പോള്‍, ഹിരണ്യകശിപുവിന്റെ അഹങ്കാരം ഒന്നുകൂടി കൂടി. ഇനി തന്നെ ആര്‍ക്കും കൊല്ലാന്‍ കഴിയില്ലല്ലൊ എന്ന അഹംഭാവത്താല്‍ അയാള്‍ വളരെ അഹങ്കരിച്ചു . തന്റെ സഹോദരനെ വരാഹമായി വന്ന് കൊന്ന ഹരിയെ കൊല്ലണമെന്നായിരുന്നു ഹിരണ്യകശിപുവിന്റെ വാശി. ‘ഹരി എന്ന നാമം പോലും ആരും ഉച്ചരിക്കരുത്, ആരും നാമം ജപിക്കരുത് പൂജചെയ്യരുത്, തന്നെ മാത്രം ഭജിച്ചാല്‍ മതി’ എന്നു ഉത്തരവിടുന്നു.

ഹിരണ്യാകശിപുവിന് ഒരു പുത്രനുണ്ടാകുന്നു. പ്രഹ്ലാദന്‍. ജനിച്ചപ്പോഴേ ചിരിച്ചും കൊണ്ട് വന്ന കുട്ടി!. എപ്പോഴും പ്രസന്നവാനായ കുഞ്ഞു ഭക്തിയിലും വിനയത്തിലും ഒക്കെ അനുഭാവമുള്ള സ്വഭാവം!
ഇതിനു കാരണം പ്രഹ്ലാദന്‍ തന്റെ അമ്മയുടെ ഗര്‍ഭത്തില്‍ കിടന്ന് ‘ഭാഗവതധര്‍മ്മം’ മനസ്സിലാക്കിയിട്ടുണ്ടായിരുന്നതു കൊണ്ടാണ്.
കഥ ഇപ്രകാരം: ‘ഒരിക്കല്‍ ഹിരണ്യകശിപു വീട്ടിലില്ലാത്ത സമയത്ത് ഗര്‍ഭിണിയായ ഹയാതു (പ്രഹ്ലാദന്റെ അമ്മ) ഇന്ദ്രന്‍ തട്ടിക്കൊണ്ടുപോകുന്നു. നാരായണവൈരിയായ ഹിരണ്യകശിപുവിന്റെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വച്ചു തന്നെ നശിപ്പിക്കാനായിരുന്നു ഇന്ദ്രന്‍ ബലാല്‍ക്കാരമായി കൊണ്ടുപോയത് . എന്നാല്‍ വഴിയില്‍ വച്ച് നാരദമുനി ഇന്ദ്രനെ തടുത്തു നിര്‍ത്തി പറയുന്നു.. ഹയാതുവിന്റെ ഗര്‍ഭത്തില്‍ വളരുന്ന കുട്ടി ഭാഗവതോത്തമനാണെന്നും, അവളെ വിട്ടയക്കാനും. തുടര്‍ന്ന്, നാരദന്‍ ഹയാതുവിനെ തന്റെ ആശ്രമത്തില്‍ കൊണ്ടുപോകുന്നു. അവിടെ വച്ച് ഭാഗവതം ചൊല്ലിക്കേള്‍പ്പിക്കുന്നു. ഹയാതു ഗര്‍ഭാലസ്യത്താല്‍ മയങ്ങിപ്പോകുന്നു. എന്നാല്‍ വയറ്റില്‍ കിടന്ന് പ്രഹ്ലാദന്‍ എല്ലാം ശശ്രദ്ധം കേള്‍ക്കുന്നുണ്ടായിരുന്നു. അങ്ങിനെ ആറാം മാസത്തില്‍ തന്നെ പ്രഹ്ലാദന്‍ ഭാഗവതധര്‍മ്മം മനസ്സിലാക്കിയിരുന്നു..

ഭാഗവതധര്‍മ്മം മനസ്സിലാക്കിയതിനാലാണ് ജനിച്ചപ്പോഴേ ഉത്സാഹവും നാരയണഭക്തിയും ഒക്കെ കുട്ടിയില്‍ പ്രകടമായത്. എന്നാല്‍ കുട്ടിയില്‍കാണുന്ന സത്ഗുണങ്ങളൊന്നും അസുരരാജാവിന് ഇഷ്ടപ്പെട്ടവയായിരുന്നില്ല. ഹിരണ്യകശിപു അസുരര്‍ക്കാവശ്യമായ ദുരാചാരങ്ങളും മറ്റും പഠിപ്പിക്കാനായി പ്രഹ് ളാദനെ ഒരു പ്രത്യേക ഗുരുകുലത്തില്‍ അയക്കുന്നു. അവിടെ തന്റെ പേരു ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ ഉത്തരവും നല്‍കി.

പക്ഷെ പ്രഹ്ലാദന്‍ ആരും പറയാതെ തന്നെ സദാ ‘നാരായണായ നമഃ’ എന്നും ജപിച്ചാണ് കഴിഞ്ഞിരുന്നത്. കുട്ടി ഇപ്പോള്‍ നന്നായിക്കാണും എന്നു കരുതി, ‘ആരാണു മോനേ വലിയവന്‍?’ എന്നു ഹിരണ്യകശിപു ചോദിക്കുമ്പോള്‍ , ‘അതു ഹരിതന്നെ. ഹരിയൊഴിഞ്ഞ് ആരുമില്ല. അച്ഛനും അദ്ദേഹത്തെ നമസ്ക്കരിക്കൂ’ എന്നു പറയുന്നു. കുട്ടിയില്‍ കണ്ട നാരായണ ഭക്തി ഹിരണ്യകശിപുവിനെ തെല്ലൊന്നുമല്ല കോപാകുലനാക്കിയത് . എങ്ങിനെയും കുട്ടിയുടെ മനസ്സുമാറ്റണം എന്നുകരുതി ഹിരണ്യകശിപു പല ക്രൂരതകളും കാട്ടിയെങ്കിലും ‘ഹരിതന്നെ ശരണം’ എന്ന നിലപാറ്റില്‍ ഉറച്ചു നിന്നു പ്രഹ്ലാദന്‍.

തന്റെ നാമം ചൊല്ലാത്തതില്‍ കുപിതനായ ഹിരണ്യാക്ഷണ്‍ ഒടുവില്‍ കോപം മൂത്ത് കുട്ടിയെ കൊന്നുകളായാന്‍ തീരുമാനിക്കുന്നു. തീയിലിട്ടു ദഹിപ്പിച്ചുനോക്കി , വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചു,
കുന്നിന്റെ മുകളില്‍ നിന്നും ഉരുട്ടിയിട്ടുനോക്കി, പാമ്പിനെ വിട്ടു കടിപ്പിച്ചു.. എന്തൊക്കെ ചെയ്തിട്ടും കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു!. ഒടുവില്‍ ആചാര്യന്മാര്‍ പറഞ്ഞു, ഒരിക്കല്‍ക്കൂടി ഞങ്ങള്‍ക്കവസരം തരിക ശ്രമിച്ചുനോക്കട്ടെ എന്ന് .

അങ്ങിനെ പ്രഹ്ലാദന്‍ വീണ്ടും ഗുരുകുലത്തില്‍ എത്തിപ്പെട്ടു. പക്ഷെ, ഗുരുക്ക്ന്മാര്‍ എത്ര ശ്രമിച്ചിട്ടും ഹരിയെക്കാളും വലുതായി ആരുമില്ല, എല്ലാവരും അദ്ദേഹത്തെ ആശ്രയിക്കുകയാണ് മോക്ഷത്തിനുള്ള മാര്‍ഗ്ഗം, എന്നൊക്കെ പറഞ്ഞ് പ്രഹ് ളാദന്‍ അവരെ എതിര്‍ത്തു. പോരാത്തതിനു ഗുരുക്കന്മാര്‍ വീട്ടിലില്ലാത്ത സമയത്ത് മറ്റുകുട്ടികളെ നാരായണ മാഹാത്മ്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്ത് അവരിലും ഹരിയോട് ഭക്തി വളര്‍ത്തി. ഒടുവില്‍ തോല്‍‌വി സമ്മതിച്ച് ഗുരുക്കന്മാര്‍ പ്രഹ്ലാദനെ തിരിച്ച് ഹിരണ്യകശിപുവിനെ തന്നെ ഏല്പിക്കുന്നു.

മകന്‍ തന്നെ നിന്ദിക്കയും ഹരിയെ സേവിക്കയും ചെയ്യുന്നതില്‍ അത്യധികം പ്രകോപിതനായ ഹിരണ്യകശിപു കശിപു ചോദിക്കും,
‘നിന്റെ ഹരി എവിടെ’ ?
‘ഹരി എല്ലായിടത്തുമുണ്ട്, തൂണിലും തുരുമ്പിലും ഒക്കെ ഹരി ഉണ്ട്’ എന്ന പറയുന്നു.
‘നിനക്ക് ഹരിയല്ലെ വലുത്, എന്നാല്‍ ഞന്‍ നിന്നെ കൊല്ലാന്‍ പോവുകയാണ് നിന്റെ ഹരി വരുമോ രക്ഷിക്കാന്‍ എന്നു നോക്കട്ടെ’ എന്നും പറഞ്ഞ് വാളോങ്ങുമ്പോള്‍, പെട്ടെന്ന് അവിടെയുള്ള തൂണു പൊട്ടി മനുഷ്യനും മൃഗവുമല്ലാത്ത ഒരു ഭീമാകാരമായ രൂപം പുറത്തു ചാടുന്നു...!

-----

നരസിംഹം (മനുഷ്യനും മൃഗവും അല്ലാത്തത്), സന്ധ്യാസമയത്ത് (രാത്രിയും പകലുമല്ലാത്ത നേരം), പടിയില്‍ വച്ച് (അകത്തും പുറത്തും അല്ലാതെ), തന്റെ മടിയില്‍ കിടത്തി (കരയിലും കടലിലും അല്ലാതെ), നഖങ്ങളാല്‍ മാറ് പിളര്‍ന്ന് (ആയുധം കൊണ്ടല്ലാതെ), ഹിരണ്യാക്ഷനെ അതി ദാരുണമായി കുടലുമാല പുറത്തെടുത്ത് , അതിഭീകരമായി നൃത്തം ചെയ്തും ചോരകുടിച്ചും നരസിംഹം കൊല്ലുന്നു.

ഇതുകണ്ട് എല്ലാവരും ഭയന്ന് വിറക്കുന്നു . നാരായണനാണ് നരസിംഹമെന്നറിയാമായിരുന്നിട്ടും ആര്‍ക്കും നരസിംഹത്തിന്റെ കോപം ശമിപ്പിക്കാന്‍ ആവാതെ വരുന്നു. ലക്ഷ്മീദേവിപോലും അടുത്തുപോകാന്‍ ഭയന്നു. എന്നാല്‍ ഭക്തോത്തമനായ പ്രഹ്ലാദന്‍ ഒരു കൂസലുമില്ലാതെ ശാന്തനായി നരസിംഹമൂര്‍ത്തിയുടെ കാല്‍ക്കല്‍ വീണു നമസ്കരിക്കുന്നു. പ്രഹ്ലാദന്റെ ഭക്തി നരസിംഹത്തിന്റെ കോപം ശമിപ്പിക്കുന്നു. നരസിംഹം ശാന്തനായി പ്രഹ്ലാദനെ അനുഗ്രഹിക്കുന്നു.
‘നിനക്കെന്തു വരമാണ് വേണ്ടത്‍?’ എന്നു ചോദിക്കുമ്പോള്‍,
‘ദയവായി എനിക്ക് കാമനകള്‍ തന്ന് അനുഗ്രഹിക്കാതിരിക്കുക. വരം ചോദിക്കുന്ന ഭക്തന്‍ യഥാര്‍ത്ഥ ഭക്തനുമല്ല-അവന്‍ വെറും ബിസിനസ്സുകാരന്‍-, വരം കൊടുക്കുന്ന ഈശ്വരന്‍ ഈസ്വരനുമല്ല-ഭിക്ഷക്കാരനെപ്പോലെ-’ എന്ന് ആദ്യം പറയുന്നു. ‘എങ്കിലും അങ്ങ് ചോദിച്ച് സ്ഥിതിക്ക് എനിക്ക് എപ്പോഴും അങ്ങയെ സ്മരിക്കാനുള്ള വരം തന്നനുഗ്രഹിക്കുക’ എന്ന് പറയുന്നു.
ഭഗവാന്‍ പ്രഹ് ളാദനോട് ‘സന്തോഷത്തോടെയും സമചിത്തതയോടും ജീവിച്ച്, ഒടുവില്‍ മരണശേഷം നീ എന്നില്‍ വിലയിക്കുക’ എന്നും പറഞ്ഞ് അനുഗ്രഹിക്കുന്നു. കൂടാതെ പ്രഹ് ളാദന്റെ വംശത്തില്‍ ഇനിയുള്ള 21 പരമ്പര ഭഗവത് ഭക്തന്മാരായി ജീവിക്കും എന്നും അനുഗ്രഹിക്കുന്നു.

Wednesday, June 2, 2010


നാരദയുധിഷ്ഠിരസംവാദം

ധര്‍മ്മപുത്രര്‍ നടത്തുന്ന രാജസൂയ യാഗത്തില്‍ അദ്ദേഹം ശ്രീകൃഷ്ണനെ ഇരുത്തി പൂജിക്കുമ്പോള്‍, ശിശുപാലന്‍ വളരെയധികം പരിഹാസത്തോടെ ശ്രീകൃഷ്ണനെ അധിക്ഷേപിക്കുന്നു.. ശ്രീകൃഷ്ണന്‍ പൂജ്യനല്ലെന്നും ഒക്കെ പറഞ്ഞ്.. ശിശുപാലന്റെ അഹങ്കാരത്തോടെയുള്ള കളിയാക്കല്‍ അതിരുകടക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ തന്നെ ശിശുപാലനെ വധിക്കുന്നു. ഇതുകണ്ട് ആഹ്ലാദഭരിതരായ ജനങ്ങള്‍ ‘ഹരേ..കൃഷ്ണാ’ എന്നു വിളിച്ച് ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ അവര്‍ അല്‍ഭുതകരമായ ഒരു കാഴ്ച്ച കാണാനിടയാകുന്നു.. ശിശുപാലന്റെ മൃതശരീരത്തില്‍ നിന്നും ഒരു തേജസ്സ് പോയി ശ്രീകൃഷ്ണനില്‍ ലയിക്കുന്നു!

ഇതുകണ്ട് ധര്‍മ്മപുത്രര്‍ ശ്രീകൃഷ്ണനെ വാഴ്ത്തുന്നു. ‘അങ്ങ് എത്ര ദയവാനാണ്!’ തന്നെ നിന്ദിച്ചവനെപ്പോലും സ്വീകരിച്ചല്ലൊ എന്നോര്‍ത്ത് അല്‍ഭുതപ്പെടുന്നു. അപ്പോള്‍ അതുകണ്ടുനിന്ന നാരദമഹര്‍ഷി ശ്രീകൃഷ്ണ ഭക്തി പലതരമുണ്ടെന്നും.. ശ്രീകൃഷ്ണനെ ഏതുവിധേന സ്മരിച്ചാലും ഒടുവില്‍ ഉന്നതി ഉണ്ടാകും എന്നും ധര്‍മ്മപുത്രര്‍ക്ക് പറഞ്ഞു മനസ്സിലാക്കിക്കുന്നു..
കംസന്‍ ഭയത്താല്‍ മുക്തിനേടി,
പ്രഹ്ലാദന്‍ ഭക്തിയാല്‍,
ക്രോധത്താല്‍ ഹിരണ്യകശിപു ,
പ്രേമത്താല്‍ ഗോപികമാര്‍..
അങ്ങിനെ പലപ്രകാരത്തിലും ഭഗവാനില്‍ ലയിക്കാനാകുമെന്ന് പറയുന്നു.
അവിടെ വച്ച് നാരദമുനി, പണ്ട് ഹിരണ്യകശിപു ഭഗവാനെ പ്രാപിച്ച കഥ പറയുന്നു.

മഹാവിഷ്ണുവിന്റെ ദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർ ഒരിക്കൽ സനകാദി മഹർഷിമാർ മഹാവിഷ്ണുവിനെ സന്ദർശിക്കാൻ വരുമ്പോൾ അകത്തേക്ക് കടത്തി വിടുന്നില്ല. കോപം കൊണ്ട സനകാദികൾ ജയവിജയന്മാരെ അസുരന്മാരായി ജനിക്കട്ടെ ഭവിക്കട്ടെ, എന്നു ശപിക്കുന്നു... ജയവിജയന്മാർ മഹവിഷ്ണുവിനോട് മാപ്പിരന്ന് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ മൂന്നു ജന്മത്തിലും നാരായണ വൈരികളായ അസുരന്മാരായി ജനിച്ച് എന്നാൽ തന്നെ കൊലചെയ്യപ്പെട്ട് ഒടുവിൽ എന്നിൽ വിലയിക്കും എന്ന് ശാപമോക്ഷം കൊടുക്കുന്നു..

ജയവിജയന്മാർ ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ദ്വിതീദേവിയുടെ ഗർഭത്തിൽ സന്ധ്യാസമയത്ത് ജനിക്കുന്നു.
തങ്ങളൊടെതിർക്കാൻ ആരുമില്ലെന്ന അഹംഭാവത്താൽ മതിമറന്ന് അവർ ജീവിക്കുന്നു..ഹിരണ്യാക്ഷൻ ഭൂമിയെ പാതാളത്തിലൊളിപ്പിച്ചു വയ്ക്കുന്നു.
ഭഗവാൻ പന്നിയായവതരിച്ച് ഹിരണ്യാക്ഷനെ കൊന്ന് ഭൂമിയെ സ്വതന്ത്രയാക്കുന്നു.

ഹിരണ്യകശിപു നാരായണവൈരിയായി നാരായണ ഭക്തനായ സ്വന്തം പുത്രൻ പ്രഹ്ളാദനെ വളരെ ക്രൂരമായും നികൃഷ്ടമായും ദ്രോഹിക്കുന്നതിൽ കോപാകുലനായി ഭഗവാൻ നരസിംഹമായവതരിച്ച് ഹിരണ്യകശിപുവിനെയും വധിക്കുന്നു..

ഇത്രയും കേട്ടപ്പോൽ ധർമ്മപുത്രൻ പ്രഹ്ളാദന്റെ കഥ വിശദമായി പറഞ്ഞു തരാൻ അപേക്ഷിക്കുന്നു..
(പ്രഹ്ളാദന്റെ കഥ അടുത്തതിൽ...)

Wednesday, May 5, 2010


പുരന്ദരാനുഗ്രഹം

ഇന്ദ്രനു ബ്രൃഹസ്പതിയിൽ നിന്നും ശാപം കിട്ടുന്നു പിന്നെ അതിൽ നിന്നും മോചനം നേടുന്നതുമായ കഥ

ഒരിക്കല്‍ ഇന്ദ്രന്‍ സുഖഭോഗങ്ങളില്‍ മതിമറന്നിരിക്കുമ്പോള്‍ ‍ ഗുരുവായ ബൃഹസ്പതിയെ നിന്ദിക്കാനിടയായി. മിക്കവര്‍ക്കും അമിത സുഖം കൈവരുമ്പോള്‍ ഈശ്വരവിശ്വാസം വിനയം ഒക്കെ കുറയാനിടയാകും..
ഇന്ദ്രന്‍ ഒരിക്കല്‍ കൊട്ടാരത്തില്‍ സുഖഭോഗങ്ങളില്‍ മുഴുകി അപ്സരസുന്ദരികളുടെ പാട്ടും ഡാന്‍സും ഒക്കെയായി ഉല്ലസിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗുരു കടന്നുവരുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് സ്വീകരിച്ചില്ല. അത്രയ്ക്ക് ഉന്മത്തനായിരിക്കുകയായിരുന്നു. ഗുരുവിന് ഇത് വലിയ അപമാനമായി. അദ്ദേഹം കോപത്തോടെ ഉടന്‍ കൊട്ടാരം വിട്ട് പോവുകയും ചെയ്തു.

ഇന്ദ്രനു ബോധം വന്നയുടന്‍ ഭയാക്രാന്തനായി ഗുരുവിനോട് മാപ്പുചോദിക്കാനായി ഓടി ഗുരുവിന്റെ വീട്ടിലെത്തുന്നു. ഗുരു അവിടെ ഉണ്ടായിരുന്നില്ല. ഇന്ദ്രനെ കണ്ട് ഗുരുപത്നി വിവരം അന്വേക്ഷിക്കുന്നു.. അപ്പോള്‍ ഇന്ദ്രന്‍ നടന്നതു വിവരിക്കുന്നു. ഗുരുപത്നിക്കും കോപം വരുന്നു. 'എന്റെ ഭര്‍ത്താവിനെ ഉടന്‍ കൊണ്ടുതന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കും' എന്നു പറഞ്ഞ് അയക്കുന്നു.

ഇന്ദ്രന്‍ ഗത്യന്തരമില്ലാതെ ബ്രഹ്മാവിന്റെ അടുത്തെത്തുന്നു. ഇന്ദ്രനെ കണ്ടാലുടന്‍ ബ്രഹ്മാവിനറിയാം എന്തോ കുരുത്തക്കേടും ഒപ്പിച്ചിട്ടാണ് വന്നിരിക്കുന്നതെന്ന്.
‘ഇപ്രാവശ്യം എന്തുപറ്റി?’ എന്നു ചോദിക്കുമ്പോള്‍, ‘ഞാന്‍ അശ്രദ്ധയാല്‍ എന്റെ ഗുരുവിനെ നിന്ദിക്കാനിടയായി. ഗുരു കോപിച്ചു ഇറങ്ങിപ്പോയി, അസുരഗുരുവായ ശക്രാചാര്യരാണെങ്കില്‍ ഏതുനിമിഷവും യുദ്ധത്തിനു തയ്യാറായി അസുരരെ തയ്യാറാക്കിക്കൊണ്ടുമിരിക്കുന്നു.’
‘ഗുരുകോപം ഇല്ലാതാക്കാന്‍ വേണ്ടുന്നത് ചെയ്യണം’ എന്നപേക്ഷിക്കുന്നു.
‘അതിനിനി ഒരാളെ നിനക്ക് ആശ്രയമായുള്ളൂ വിശ്വരൂപനെ ഗുരുവായി സ്വീകരിക്കുക' എന്ന് ബ്രഹ്മാവ് ഇന്ദ്രനെ ഉപദേശിക്കുന്നു.

ഇന്ദ്രന്‍ വിശ്വരൂപനെ ഗുരുവായി സ്വീകരിച്ച് പാപനിവാരണത്തിനായി ഹോമം നടത്തുന്നു. വിശ്വരൂപന്‍‍ ഓരോ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ഓരോ മന്ത്രം ഉരുവിടുന്നതിനിടയില്‍ ഇന്ദ്രന്‍ കേള്‍ക്കാതെ അസുരഗുരുവായ ‘ശുക്രാചാര്യ നമഃ’ എന്നൊരു മന്ത്രം കൂടി ഉരുവിടുന്നു. ഇത് കേള്‍ക്കാനിടയായ ഇന്ദ്രന്‍ ക്ഷിപ്രകോപത്താല്‍ വിറച്ച്, തന്റെ വാളെടുത്ത് വിശ്വരൂപന്റെ തല അറുക്കുന്നു.

അപ്പോള്‍ ആ ചോരയില്‍ നിന്നും ഒരു രൂപം ഉണ്ടാകുന്നു. ബ്രഹ്മഹത്യാപാപത്തില്‍ നിന്നും ബ്രഹ്മഹത്യാസത്വം ജനിക്കുന്നു. അത് ഇന്ദ്രനെ കൊല്ലാനോടുന്നു. ഇന്ദ്രന്‍ മരണവെപ്രാളത്തോടെ അതിവേഗം ഓടി രക്ഷപ്പെടാന്‍ നോക്കുന്നു. ബ്രഹ്മഹത്യാസത്വം പുറകെയും.

ഇന്ദ്രന്റെ മരണവെപ്രാളത്തോടെയുള്ള ഓട്ടം കണ്ട് ഭൂമീദേവിക്ക് ദയവുതോന്നി ബ്രഹ്മഹത്യാപാപത്തില്‍ നിന്നും ഒരു ഭാഗം ഭൂമീദേവി സ്വീകരിക്കുന്നു..
അത് മരുഭൂമിയായി തീരുന്നു. ഇന്ദ്രന്‍ ‘ആ മരുഭൂമിയൊക്കെ സമതലങ്ങളായി തീരട്ടെ’ എന്ന് ആശീര്‍വ്വദിക്കുന്നു.
പിന്നീട് ഒരു ഭാഗം മരങ്ങള്‍ സ്വീകരിക്കുന്നു. അതാണ് മരങ്ങള്‍ വെട്ടുമ്പോള്‍ കാണുന്ന കറ.
ഇന്ദ്രന്‍ മരങ്ങള്‍ വെട്ടുമ്പോള്‍ ആ വെട്ടുന്ന ഭാഗത്തുനിന്നും ‘പുതിയവ മുളക്കട്ടെ‘’ എന്ന് അനുഗ്രഹിക്കുന്നു.
പാപത്തിനെ ബാക്കി ഭാഗം കുറച്ചു കടല്‍ സ്വീകരിക്കുന്നു. അതാണ് കടലിലുണ്ടാകുന്ന നുരയും പതയും. ഇന്ദ്രന്‍ ആ നുരയും പതയും ‘വീണ്ടും വെള്ളമായി മാറട്ടെ’ എന്നു അനുഗ്രഹിക്കുന്നു.
ബാക്കി ബ്രഹ്മഹത്യാപാപം സ്ത്രീകലിലുണ്ടാകുന്ന തീണ്ടാരിയായി മാറുന്നു.
അതിന് സ്ത്രീകള്‍ക്ക് ‘കാമം ജനിക്കട്ടെ’ എന്ന് അനുഗ്രഹിക്കുന്നു (പ്രത്യുല്പാദനത്തിനായി).
അങ്ങിനെ ഇന്ദ്രന്റെ ബ്രഹ്മഹത്യാപാപം നാലായി വിഭജിച്ച് ഇന്ദ്രന്‍ രക്ഷപ്പെട്ടു.

വ്രത്രാസുരൻ
പക്ഷെ കഥ അവിടെയും തീര്‍ന്നില്ല..
വിശ്വരൂപനെ കൊന്നതിന്റെ വേദനയില്‍ വിശ്വരൂപന്റെ പിതാവ് തൊഷ്ടാവ് ഒരു പൂജചെയ്യുന്നു.
‘ഇന്ദ്രന്റെ കൊല്ലാന്‍ ഒരു മകനുണ്ടാവണേ’ എന്നും പ്രാര്‍ത്ഥിച്ച്. പക്ഷെ പ്രാര്‍ത്ഥന ഒരല്പം തെറ്റിപ്പോയി. ഇന്ദ്രനെ കൊല്ലാനായി എന്നതിനുപകരം ‘ഇന്ദ്രനാല്‍ കൊല്ലപ്പെടുന്ന ഒരു മകനെ തരണേ’ എന്നായിപ്പോയി പ്രാര്‍ത്ഥന. അങ്ങിനെ തൊഷ്ടാവിനുണ്ടായ മകനാണ് വ്രത്രാസുരന്‍.
വ്രത്രാസുരന്‍ ഇന്ദ്രനെ കൊല്ലാനായെന്നോണം ഓടിയടുക്കുമ്പോള്‍ ഇന്ദ്രന്‍ വീണ്ടും പ്രാണരക്ഷാര്‍ത്ഥം ബ്രഹ്മാവിന്റെ അടുക്കല്‍ ഓടിയെത്തുന്നു.
‘ഇപ്രാവശ്യം നീ എന്തു തെറ്റ് ചെയ്തു?’ എന്ന് ചോദിക്കുമ്പോള്‍, ‘ഗുരുവിന്റെ തലവെട്ടിയതാണ് ഇപ്രാവശ്യത്തെ തെറ്റ്’ എന്ന് പറയുന്നു. ‘പ്രതികാരവുമായി, വ്രത്രാസുരന്‍ തന്നെ കൊല്ലാന്‍ വരുന്നു, എങ്ങിനെയും എന്നെ രക്ഷിക്കണം’ എന്നും അപേക്ഷിക്കുന്നു.
‘അതിന് ഒരേ ഒരു മാര്‍ഗ്ഗമേ ഉള്ളൂ’ എന്നും ‘ദിതീജി മഹര്‍ഷിയുടെ അടുത്തു ചെന്ന് അദ്ദേഹത്തിന്റെ നട്ടെല്ല് ആവശ്യപ്പെടുക, അതുകൊണ്ട് ഒരു ആയുധമുണ്ടാക്കിയാല്‍ രക്ഷപ്പെടാനായേക്കും’ എന്നും പറയുന്നു.

ഇന്ദ്രന്‍ നേരെ ദിതീജി മഹര്‍ഷിയുടെ അടുക്കലെത്തി നട്ടെല്ലിനായി അപേക്ഷിക്കുന്നു.
മഹര്‍ഷി നട്ടെല്ലു ഇന്ദ്രനു നല്‍കുന്നു. ആ നട്ടെല്ല് കൊണ്ട് ഇന്ദ്രന്റെയും ദേവന്മാരുടെയും നേതൃത്വത്തില്‍ വിശ്വകര്‍മ്മാവ് ഒരു വജ്രായുധം ഉണ്ടാക്കുന്നു..

വ്രത്രാസുരനെ നേരിടാന്‍ വജ്രായുധവുമായി ഇന്ദ്രന്‍ വരുന്നതുകണ്ട് ഭയന്ന് മറ്റ് അസുരര്‍കളെല്ലാം പ്രാണര്‍ക്ഷാര്‍ത്ഥം ഓടാന്‍ തുടങ്ങുമ്പോള്‍, ‘മരണം ഒരിക്കലേ ഉണ്ടാകൂ‍ എന്നും അതിനെ ഭയക്കേണ്ടതില്ല ധീരതയോടെ നേരിടുകയാണു വേണ്ടത്’എന്നുമൊക്കെ പറഞ്ഞ് വ്രത്രാസുരന്‍ അസുരന്മാരെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി മറയുന്നു.

ഒടുവില്‍, തന്റെ അടുത്ത് വജ്രായുധവുമായി ഐരാവതത്തിനു മുകളില്‍ കയറി എത്തിയ ഇന്ദ്രനെ കണ്ട്, വ്രത്രാസുരന്‍ ഐരാവതത്തെ ആഞ്ഞടിക്കുമ്പോള്‍ അത് തിരിഞ്ഞുപോകുന്നു, ഒപ്പം ഇന്ദ്രന്റെ കയ്യില്‍ നിന്നും വജ്രായുധവും തെറിച്ചുവീഴുന്നു.

മരിക്കാന്‍ തയ്യാറായി തോറ്റ് നില്‍ക്കുന്ന ഇന്ദ്രനോട് വ്രത്രാസുരന്‍ വജ്രായുധം തിരിച്ചേല്‍പ്പിച്ച് പറയുന്നു. 'എനിക്ക് നിന്നെ കൊല്ലണമെന്ന് യാതൊരാഗ്രഹവുമില്ല.' മറിച്ച് 'എന്നെ ഒന്ന് കൊന്ന് തരാമോ?' എന്നാണ് അപേക്ഷിക്കുന്നത് . ‘ഈശ്വരനില്‍ അടുക്കാന്‍ വെമ്പി നില്‍ക്കുന്ന തന്റെ ആത്മാവിനെ ഈ ശരീരത്തില്‍ നിന്നും ദയവായി മോചിപ്പിച്ചു തരിക’ എന്ന അപേക്ഷിക്കയാണ് വ്രത്രാസുരന്‍!

ഇതുകേട്ട് സ്തംബ്തനായി നില്‍ക്കുന്ന ഇന്ദ്രനോട് വ്രത്രാസുരന്‍ തന്റെ അവസ്ഥ കൂടുതല്‍ വിശദമാക്കുന്നു.. ‘എന്റെ മനസ്സിന് യോഗസിദ്ധിയിലോ മോക്ഷത്തിലോ ഒന്നും ആഗ്രഹമില്ല. ഭഗവാനോട് അലിഞ്ഞുചേരാന്‍ മാത്രമാണ് മോഹം. അത്തരത്തിലൊരു മനസ്സുമായി സര്‍വ്വം മറന്നു നില്‍ക്കുകയാണ് ഞാന്‍.’
എന്റെ മനസ്സ് ഭഗവാനെ ചേരാന്‍ നില്‍ക്കുന്ന് അവസ്ഥ എങ്ങിനെയെന്നാല്‍;
‘ചിറകുമുളയ്ക്കാത്ത കിളിക്കുഞ്ഞുങ്ങള്‍ വൈകുന്നേരമാകുമ്പോള്‍ വിശപ്പും ദാഹവുമായി കൂട്ടില്‍ തിരികെ ഭക്ഷണവുമായി എത്തുന്ന മാതാപിതാക്കളെ കാ‍ത്തുനില്‍ക്കുമ്പൊലെ’,
‘ദൂരെ മേയാന്‍ പോയ പശുത്തള്ളയെ കാണാന്‍ വൈകി കാത്തു നില്‍ക്കുന്ന പൈക്കിടാവിന്റെ മനസ്സുപോലെ’,
‘നവവധു, വൈകുന്നേരമാകുമ്പോള്‍ പ്രേമത്തോടും സ്നേഹത്തോടും തന്റെ ഭര്‍ത്താവിന്റെ ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി നില്‍ക്കുമ്പോലെയൊക്കെ ദയനീയമാണ് എന്റെ മനസ്സ് അരവിന്ദാക്ഷനിലേക്കണയാന്‍ (ഈശ്വരനില്‍ ലയിക്കാന്‍) കാത്തുനില്‍ക്കുന്നത്. ദയവായി എന്റെ മനസ്സിനെ ഈ ശരീരത്തില്‍ നിന്നും സ്വതന്ത്രമാക്കി തരിക’

ഇന്ദ്രന്‍ ഐരാവതത്തില്‍ നിന്നിറങ്ങി വ്രത്രാസുരന്റെ ഭക്തിക്കുമുന്നില്‍ തന്റെ ശക്തി അടിയറവച്ച്, വ്രത്രാസുരനെ നമസ്ക്കരിക്കുന്നു. വ്രത്രാസുരന്‍ ഇന്ദ്രനെ വീണ്ടും തന്നെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നു. കൊല്ലേണ്ടതെങ്ങെനെയെന്നുപോലും വിവരിച്ചുകൊടുക്കുന്നു. ‘നീ എന്നെ കൊല്ലാന്‍ ഒരു നിമിത്തമായെന്നേ ഉള്ളൂ.. ശരിക്കും നീയല്ല കൊല്ലുന്നത കാലമാണ് കൊല്ലുന്നത്’ എന്നും പറയുന്നു..

ഇന്ദ്രന്‍ വ്രതാസുരനോട് പറയുന്നു, “നീ ധന്യനാണ്, കാരണം ഭഗവാന്‍ തന്നെ നിന്റെ സുഹൃത്തായിരിക്കുന്നു! നീ ഭക്തിയുടെ അമൃതില്‍ നീന്തി രമിക്കുമ്പോള്‍ എന്റെ സുഖം എന്നത് കേവലം ഓടയില്‍ കിടക്കുന്ന പുഴുവിന്റെ സുഖമാണ്”

വ്രത്രാസുരന്റെ ഭക്തിക്കുമുന്നില്‍ നമിച്ച്, വ്രത്രാസുരന്‍ പറഞ്ഞപ്രകാരം വ്രത്രാസുരനെ കൊല്ലുമ്പോള്‍ ആകാശത്തുനിന്നും പുഷ്പവൃഷ്ടിയുണ്ടാകുന്നു. വ്രത്രാസുരന്റെ ആത്മാവ് ഭഗവാനില്‍ വിലയിക്കുന്നു.

വ്രത്രാസുരന്റെ പൂര്‍വ്വജന്മം (ചിത്രകേതു)

വ്രത്രാസുരന്‍ കഴിഞ്ഞ ജന്മത്തില്‍ ശൂരസേനരാജാവിന്റെ മകൻ ചിത്രകേതു എന്ന രാജാവായിരുന്നു. അദ്ദേഹം ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നിട്ടും പുത്രദുഃഖത്താല്‍ വിഷമിക്കുന്നു. നാരദമഹര്‍ഷിയോടു ‘പുത്രനുണ്ടാകാന്‍ എന്തുവഴി’യെന്ന് ആരായുമ്പോള്‍ അദ്ദേഹം‍ പറയുന്നു, ‘ഏഴു ജന്മം കുട്ടികളുണ്ടാവില്ല എന്നാണ് വിധി’ എന്ന് .

ഇതുകേട്ട് രാജാവിനു ഭയങ്കര വിഷമം. അദ്ദേഹം ഒരു യാഗം നടത്തി. അതില്‍ നിന്നും പായസം കിട്ടുന്നു. ഇത് ആദ്യഭാര്യക്ക് കൊടുക്കുന്നു. അതുകഴിച്ച് ഭാര്യം ഗര്‍ഭിണിയായി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിക്കുന്നു.

സന്തോഷത്താല്‍ മതിമറന്ന് രാജാവും പത്നിയും ദുഃഖങ്ങളൊക്കെ മറന്ന് സദാ കുഞ്ഞിനെ കളിപ്പിച്ചും മറ്റും രസിപ്പിച്ചും കഴിയുന്നു. രാജാവിന്റെ മറ്റ് ഭാര്യമാര്‍ക്ക് അസൂയ മുഴുത്ത് അവര്‍ കുഞ്ഞിനെ വിഷംകൊടുത്ത് കൊല്ലുന്നു.

കുഞ്ഞ് മരിച്ചുപോയ വിഷമത്തില്‍ മനംനൊന്ത് രാജാവും പത്നിയും കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍
വീണ്ടും നാരദമഹര്‍ഷി വരുന്നു, ‘ഞാന്‍ പറഞ്ഞില്ലേ നിനക്ക് കുഞ്ഞുണ്ടാവാന്‍ വിധിയില്ല എന്ന്’ എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചിട്ടും രാജാവിന്റെ ദുഃഖം ഒഴിയുന്നില്ല. ഒടുവില്‍ നാരദമഹര്‍ഷി തന്റെ യോഗസിദ്ധിയാല്‍ കുഞ്ഞിന്റെ ആത്മാവിനെ വരുത്തുന്നു.
കുഞ്ഞിനോട് ചോദിക്കുന്നു,
“ഇത് നിന്റെ ശരീരമാണ്. നീ യുവരാജാവാകാന്‍ പോകുന്നു, നിനക്ക് സ്നേഹനിധികളായ മാതാപിതാക്കളുണ്ട്, എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിട്ടും എന്തേ ശരീരം വിട്ടുപോകുന്നത്?
ഈ ശരീരം വീണ്ടും സ്വീകരിച്ചുകൂടെ?”
അപ്പോള്‍ ജീവന്‍ ചോദിക്കുന്നു, “ഏതു ശരീരമാണു നാരദ മഹര്‍ഷെ ഞാന്‍ സ്വീകരിക്കേണ്ടത്?!, എനിക്ക് എത്രയോ ജന്മം കടന്നുപോയി. എത്രയോ ശരീരങ്ങള്‍ സ്വീകരിച്ചു, എത്രയോ അച്ഛനമ്മമാരുണ്ടായി. ഇവര്‍ ഇപ്പോള്‍ കരയുന്നത് എന്റെ ആത്മാവിനുവേണ്ടിയല്ല, ശരീരത്തിനുവേണ്ടി മാത്രമാണ് ”
ഇതെല്ലാം കേട്ട് ചിത്രകേതുവിന് ബോധോദയമുണ്ടായി. അദ്ദേഹം നാരദമഹര്‍ഷിയുടെ കാല്‍ക്കല്‍ വീഴുന്നു. “ ശരിയാണ് ജീവനെ ബന്ധിക്കാന്‍ ആര്‍ക്കും കഴിയില്ല. ജീവന്‍ സ്വതന്ത്രനാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഇതില്‍ നിന്നൊക്കെ ഉയരാന്‍ വഴിയെന്താണ്?” എന്നു ചോദിക്കുന്നു.
അതിന് അദ്ദേഹം ഒരു മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു. ആ മന്ത്രം ഉരുവിട്ട് ധ്യാനം ചെയ്ത് ഒടുവില്‍ സംഘര്‍ഷണമൂര്‍ത്തി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ച്, ചിത്രകേതു പ്രരമജ്ഞാനിയായി തീര്‍ന്നു .

വീണ്ടും ചിത്രകേതുവിനു ശാപം കിട്ടുന്നു...

അങ്ങിനെയിരിക്കുമ്പോള്‍ അദ്ദേഹം ഒരിക്കല്‍ കൈലാസത്തിനു മുകളിലൂടെ വിമാനത്തില്‍ പോകാനിടയായി. അപ്പോള്‍ പരമിശിവന്‍ പട്ടാപ്പകല്‍ പാര്‍വ്വതീദേവിയെ മടിയില്‍ വച്ച് ലാളിക്കുന്നത് കാണാനിടയാകുന്നു. ഇത്കണ്ട് സഹിക്കാതെ താഴെയിറങ്ങി വന്ന് പരമശിവനെ അധിക്ഷേപിക്കുന്നു.
ഇത് കേട്ട് പരമശിവന്‍ മിണ്ടാതിരിക്കുമ്പോള്‍, പാര്‍വ്വതീദേവിക്ക് ഉഗ്രകോപം വന്ന് ചിത്രകേതുവിനെ
ശപിച്ച് ‘അസുരനായി ജനിക്കട്ടെ’ എന്ന് ശപിക്കുന്നു. അങ്ങിനെയാണ് വ്രത്രാസുരനായി ജനിക്കേണ്ടി വരുന്നത്.

(ജീവിതാനുഭവങ്ങളിലൂടെ യഥാര്‍ത്ഥമായ സത്യം അറിഞ്ഞവനാണ് ചിത്രകേതു. ജ്ഞാനമുണ്ടായെങ്കിലും ഉള്ളിലുള്ള അഹങ്കാരം വിട്ടുപോകാഞ്ഞതുകോണ്ട് ശാപം കിട്ടുന്നു. ചിത്രകേതു വ്രത്രാസുരനായി ജനിച്ചെങ്കിലും ഉള്ളിലുള്ള സംസ്ക്കാരം വിട്ടുപോയില്ല. അതുകൊണ്ടാണ് അസുരനായി ജനിച്ചെങ്കിലും വ്രത്രാസുരന്റെ പൂര്‍വ്വജന്മത്തിന്റെ തുടര്‍ച്ചയായ ഭക്തോത്തമനായി ഈശ്വരാന്വേക്ഷണം തുടരുന്നത്. ചിത്രകേതു വ്രത്രാസുരനായി ജനിച്ചെങ്കിലും മനസ്സുകൊണ്ട് ഈശരനില്‍ ലയിക്കാന്‍ വെമ്പുന്നു. ഇതുപോലെ നാം ഓരോരുത്തരും ഇവിടെ ഉണ്ടാക്കുന്ന സംസ്ക്കാരം ഒരിക്കലും നമ്മെ വിട്ടുപോകില്ല, നല്ല സംസ്ക്കാരമായാലും ചീത്തസംസ്ക്കാരമായാലും. )

മരുത്തുക്കൾ

ദിതി ദേവി തന്റെ പുത്രന്മാരായ ഹിരണ്യാക്ഷനെയും ഹിരണ്യകശിപുവിനെയും കൊല്ലിച്ച ഇന്ദ്രനെ കൊല്ലാൻ തനിക്ക് ഒരു പുത്രനെ തരണേ എന്ന പ്രാർത്ഥനയോടെ വ്രതം നോറ്റ് ദിതി വീണ്ടും ഗർഭിണിയാവുന്നു. ദിതിയുടെ ഗർഭം കലക്കാൻ തക്കം പാർത്ത് നിന്നിരുന്ന ഇന്ദ്രൻ ഒരിക്കൽ സന്ധ്യാസമയത്ത് ശുദ്ധിയില്ലാതെ കിടന്നുറങ്ങിപ്പോയ ദിതിദേവിയുടെ ഗർഭത്തിൽ പ്രവേശിക്കയും
ഗർഭഭ്രൂണത്തെ എഴായി മുറിക്കുകയും ആ എഴുപേരും ഇന്ദ്രനെ കുമ്പിട്ട് വണങ്ങി അങ്ങ് ഞങ്ങളുടെ സഹോദരാണു‌ എന്നറിയിക്കുമ്പോൾ ശാന്തനായ ഇന്ദ്രൻ മരുത്തുക്കളൊടൊപ്പം ദിതിദേവിയുടെ ഗർഭത്തിൽ നിന്നും അസുരഭാവം വിട്ട് ഇന്ദ്ര സഹോദരരായി പുറത്തു വരുന്നു..

Tuesday, April 20, 2010


അജാമിളമോക്ഷം

പരീക്ഷിത്ത് ശ്രീശുകമുനിയോട് ചോദിക്കുന്നു, ‘മഹാവിഷ്ണുവിനോട് ജയവിജയന്മാരുടെ പുനര്‍ജനനമായ
ഹിരണ്യാക്ഷണും ഹിരണ്യകശിപുവിനും ദേഷ്യം തോന്നാന്‍ കാരണമെന്ത് ?’ എന്ന്.
അതിനുത്തരമായി ഭഗവാനോടുള്ള ഭക്തി പലര്‍ക്കും പല പ്രകാരമാണെന്നു പറയുന്നു.
വൈരവും ഭക്തിയുടെ ഒരു വകഭേദമാണ്. വൈരത്താല്‍ എപ്പോഴും മഹാവിഷ്ണുവിനെ സ്മരിച്ച് ജീവിച്ച്,  മഹാവിഷ്ണുവിനാല്‍ കൊല്ലപ്പെട്ട് മുക്തിയടഞ്ഞു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും..
മരണവേളയില്‍ ഭഗവാന്റെ നാമം ഉച്ചരിച്ചതിനാല്‍ മോക്ഷം കിട്ടിയ അജാമിളന്റെ കഥ ഭക്തിക്ക് ഉദാഹരണമായി പറയുന്നു ശ്രീശുകന്‍..
പിന്നീട് ഭക്തിയാല്‍ മാത്രം നാരദന്‍ ബ്രഹ്മപുത്രനായി ജനിച്ച് ബ്രഹ്മര്‍ഷിയായ കഥ പറയുന്നു..
അജാമിളന്റെ കഥ...
കന്യാകുബ്ജത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അജാമിളന്റെ ജനനം.
വളരെ ധര്‍മ്മിഷ്ഠനും, വേദകാര്യങ്ങളില്‍ തല്പരനും, പൂജാദി കര്‍മ്മങ്ങളില്‍ ശീലിച്ചവനും ആയ ഒരു സാധു ബ്രാഹ്മണ കുമാരന്‍. ഒരിക്കല്‍ ചമതയോ മറ്റോ പറിക്കാനായി വനത്തില്‍ പോകുമ്പോള്‍ അവിടെ ഒരു വേശ്യാസ്ത്രീ ഒരാളുമായി രമിക്കുന്നത് കാണാനിടയാകുന്നു. അത് കണ്ട് പെട്ടെന്ന് അജാമിളന് മനസ്ചാഞ്ചല്യമുണ്ടായി ആ വേശ്യാസ്ത്രീയില്‍ അനുരക്തനായി അവളോട് കൂടാന്‍ ആഗ്രഹിക്കുന്നു. അവള്‍ വേശ്യാവൃത്തിയൊക്കെ മാറ്റിവച്ച്, അജാമിളനോടൊത്ത് സ്ഥിരമായി ജീവിക്കാന്‍ താല്പര്യം കാട്ടുന്നു. അങ്ങിനെ അവര്‍ ഒരുമിച്ച് ജീവിക്കാനാരംഭിക്കുമ്പോള്‍ നിത്യവൃത്തിക്കായി അജാമിളന്‍ വളരെ കുറുക്കുവഴികളും ക്രൂരവും നീചവുമായ കൊള്ള, കൊല, മൃഗവേട്ട തുടങ്ങി പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു..
എന്നാല്‍ കുട്ടികള്‍ ജനിച്ച് തുടങ്ങുമ്പോള്‍ അവര്‍ക്ക് ഈശ്വരന്റെ നാമങ്ങള്‍ ഇടുന്നു. ഏറ്റവും ഒടുവിലത്തെ മകന്റെ പേര് നാരായണന്‍ എന്നും ഇടുന്നു. നാരായണനോടായിരുന്നു അജാമിളനു കൂടുതല്‍ വാത്സല്യവും. ഒടുവില്‍ പ്രായമേറെയായി, വാര്‍ദ്ധക്ക്യസഹചമായ അസുഖങ്ങളില്‍ പെട്ട് വിഷമിച്ച് രോഗശയ്യയില്‍ കിടക്കുമ്പോള്‍ തന്നെ കാലകിങ്കരന്മാര്‍ ബലാല്‍ക്കാരേണ കെട്ടിവലിച്ച് കൊണ്ടുപോകുന്നതായി ഒരു സ്വപ്നം കണ്ട് ഭയന്ന് മകനെ ഉച്ചത്തില്‍ വിളിക്കുന്നു, “നാരായണാ..” “നാരായണാ..” എന്ന്. ശരിക്കും അപ്പോള്‍ അവിടെ കാലകിങ്കരന്മാര്‍ അജാമിളനെ കൊണ്ടുപോകാനായി വന്നു നില്‍പ്പുണ്ടായിരുന്നു താനും!
---
എന്നാല്‍ ‘നാരായണാ’ എന്നു നിസ്സഹായനായി പ്രേമത്തോടെയുള്ള അജാമിളന്റെ വിളി സാക്ഷാല്‍ നാരായണന്‍ കേള്‍ക്കുകയും അദ്ദേഹം തന്റെ ദൂതന്മാരെ അജാമിളന്റെ രക്ഷയ്ക്കായി അയക്കുകയും ചെയ്യുന്നു..അജാമിളനെ പിടിച്ചുകെട്ടി കാലപുരിക്കു കൊണ്ടുപോകാന്‍ തയ്യാറായി കിടക്കയ്ക്കരികില്‍ നിന്ന യമഭടന്മാരെ നാരായണദൂതന്മാര്‍ വിലക്കുന്നു.
‘ഇയ്യാള്‍ മരണസമയത്ത് പ്രേമത്തോടെ ഭഗവത് നാമം ഉച്ചരിക്കയാല്‍ പുണ്യവാനായി’എന്നും, ‘ഇപ്പോള്‍ കൊണ്ടുപോകാന്‍ പറ്റില്ല’ എന്നും പറയുന്നു.
നരായണ ദൂതന്മാര്‍ കാലകിങ്കരന്മാരോട്, ‘അജാമിളന്‍ ചെയ്ത പാപങ്ങള്‍ എങ്ങിനെ അറിഞ്ഞു?’ എന്ന് ചോദിക്കുമ്പോള്‍, കാലകിങ്കരന്മാര്‍ ഉത്തരം പറയുന്നു,
‘ പകല്‍ സാക്ഷിയായി സൂര്യന്‍; രാത്രിയാണെങ്കില്‍ ചന്ദ്രന്‍, പിന്നെ വായുവും, ആകാശവും ഒക്കെ സാക്ഷിയാണ്’എന്ന് പറയുന്നു. (ഇത്രയും നല്ല സാക്ഷിമാരുള്ളതിനാല്‍ നാം ആരും അറിയില്ലെന്നു കരുതി ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകള്‍ പോലും കാലത്തില്‍ നിന്നു മറച്ചുവയ്ക്കാനാവില്ല എന്ന് ചുരുക്കം)

കിങ്കരന്മാര്‍ തിരിച്ച് യമരാജന്റെ അടുത്തെത്തി വിവരങ്ങള്‍ പറയുന്നു.. അജാമിളനെ എന്തുകൊണ്ടാണ് വിഷ്ണുദൂതന്മാര്‍ രക്ഷിച്ചതെന്ന് അവര്‍ യമരാജനോട് ചോദിക്കുമ്പോള്‍ അത് ‘ഭാഗവതധര്‍മ്മ‘ പ്രകാരമാണെന്ന് പറയുന്നു. ഭാഗവതധര്‍മ്മം മനസ്സിലാക്കിയവര്‍ വളരെ ചുരുക്കം പേരെ ഉള്ളൂ എന്നും പറയുന്നു.
ബ്രഹ്മാവ്
നാരദന്‍
സനല്‍ക്കുമാരന്മാര്‍
കപിലന്‍
സായംഭൂമനു
പ്രഹ്ലാദന്‍
ധ്രുവന്‍
ജനകന്‍
ഭീഷ്മര്‍
മഹാബലി
ശ്രീശുകന്‍
പിന്നെ താനും(യമരാജാവും) മാത്രമാണ് ഭാഗവതധര്‍മ്മം മനസ്സിലാക്കിയിട്ടുള്ളത് എന്ന് പറയുന്നു.
---
യമരാജന്‍ തന്റെ കിങ്കരന്മാരോടെ അജാമിളനെ കൊണ്ടുവരാന്‍ പറ്റാത്ത സ്ഥിതിക്ക് വീണ്ടും ഭൂമിയില്‍ പോയി,
‘നല്ലൊരു മനസ്സുണ്ടായിട്ടും ഭഗവാനെ സ്മരിക്കാത്തോരെ’, ‘നല്ലൊരു നാവുണ്ടായിട്ടും ഭഗവത് നാമം ഉരുവിടാത്തോരെ’, ‘നല്ലൊരു ശരീരം ഉണ്ടായിട്ടും ഭഗവാനെ സേവിക്കാത്തോരെ’, ‘നല്ലൊരു ശിരസ്സുണ്ടായിട്ടും ഭഗവാനെ കുമ്പിടാത്തോരെ’ ഒക്കെ പിടിച്ചുകെട്ടിക്കൊണ്ട വരാന്‍ പറയുന്നു.
----
മരണത്തില്‍ നിന്നും രക്ഷപ്പെട്ട അജാമിളന്‍ വിഷ്ണുഭക്തനായി തന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഹരിദ്വാറില്‍ 16 വര്‍ഷം തപസ്സുചെയ്ത്, ഒടുവില്‍ ഗംഗയില്‍ ശരീരം ത്വജിച്ച് ജീവന്മുക്തി പ്രാപിക്കുന്നു.
‘അജാമിളന്‍’ എന്നാല്‍ അര്‍ത്ഥം മനസ്സിനെ ദൈവത്തോട് ചേര്‍ത്തുവച്ചവന്‍ എന്നാണ്.

Monday, April 12, 2010


ഭരതചരിതം

ഭരതൻ പഞ്ചജനി എന്ന രാജകന്യയെ വിവാഹം കഴിക്കുന്നു.അതിൽ അഞ്ച് പുത്രന്മാരുണ്ടാവുകയും ഭാരതഖണ്ഡം അഞ്ചായി വിഭജിച്ച് അഞ്ച് പുത്രന്മാരുക്കായി കൊടുക്കുകയും ചെയ്യുന്നു.
ലൗകീക സുഖങ്ങളിൽ യാതൊരാസക്തിയുമില്ലാതിരുന്ന ഭരതൻ എല്ലാം ത്വജിച്ച് ഗംഗയുടെ പോക്ഷകനദിയായ ഗണ്ഡകിയുടെ ഉത്ഭവസ്ഥാനത്തി സാളഗ്രാമശൈലവനത്തിൽ ഒരു ആശ്രമം നിർമ്മിച്ച് അവിടെയിരുന്ന് തപസ്സനുഷ്ട്ക്കുന്നു..
ഒരിക്കൽ ഈശ്വരചിന്തയിൽ മുഴുകിയിരിക്കെ ഒരു സിംഹഗർജ്ജനം കേൾക്കയും
സിംഹത്തിന്റെ മുന്നീൽ അകപ്പെട്ട പൂർണ്ണഗർഭിണിയായ ഒരു മാൻ നീന്തി രക്ഷപ്പെടുന്നതിനിടയ്ക്ക് വെള്ളത്തിൽ പ്രസവിച്ചുപോകയും അമ്മ മാൻ മരിച്ചുപോകുന്നു.
ഭരതൻ മാൻ കുട്ടിയെ രക്ഷിച്ച് വളർത്തുന്നു.
മാൻ കുട്ടിയോട് അമിതമായ സ്നേഹം ഉടലെടുത്ത് അത് വളർന്നു വളർന്ന് ഒടുവിൽ മരിക്കാൻ സമയവും മാൻ കുട്ടിയെ തന്നെ സ്മരിച്ച് മരിക്കയാൽ
അദ്ദേഹം അടുത്ത ജന്മം
തന്റെ പൂർവ്വജമം ഓർമ്മയുണ്ടായിരുന്നു മാനായി ജനിച്ച ഭരതനു.
അദ്ദേഹം മാങ്കൂട്ടങ്ങളിൽ നിന്നകന്ന് സഞ്ചരിക്കെ, പുലഹ്യ മഹർഷിയുടെ ആശ്രമം കാണ്ട് അവിടെ ചെല്ലുന്നു. പുലഹൻ ആ മാനിനെ ആശ്രമമൃഗമായി സ്വീകരിക്കുന്നു. മാനായ് ഭർതനു ഒടുവിൽ ദേഹം ത്വജിച്ച് ജന്മം പൂർത്തിയാക്കാൻ തോന്നി, നധിയിൽ ചാടി ദേഹം പരിത്വജിക്കുന്നു.

അദ്ദേഹം അടുത്ത ജന്മത്തിൽ ഒരു ഭ്രാഹ്മണകുമാരനായി ജനിക്കുന്നു.
മൗനിയായ ഒരു കുമാരൻ.
തന്റെ ഭാക്ഷണം കൊണ്ട് മറ്റുള്ളവരുമായി സംഗബന്ധം ഒഴിവാക്കാനായാണ്‌ അദ്ദേഹം മൗനം ദീക്ഷിച്ചത്.
ആർക്കും ആ ബാലന്റെ യധാർത്ഥ അവസ്ഥ അറിയാമായിരുന്നില്ല.
ഇതിനകം കുട്ടിയുടെ താതൻ ഭൂസുരൻ മരണപ്പെടുന്നു. പിതാവ് മരിക്കുമ്പോൾ ചിതയിൽ ചാടി മാതാവും ദേഹം ത്വജിക്കുന്നു.
ഭരതൻ സഹോദരങ്ങളുടെ കീഴിലായി. ആർക്കും ഭരതന്റെ കാര്യത്തിൽ പ്രത്യേക ശ്രധ്ഢയൊന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും കിട്ടിയാൽ കഴിക്കും.. ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ ആ കുമാരൻ ജീവിച്ചു
ഒരിക്കൽ ജ്യേഷ്ടന്മാർ അവനു കാവൽ മാടത്തിൽ കാവലിനായി നിയോഗിച്ചു

ആ നാട്ടിലെ ഒരു ദുഷ്ടനായ ശൂദ്രരാജാവ് തനിക്ക് മക്കളുണ്ടാകാനായി നരബലി നടത്തുക പതിവുണ്ടായിരുന്നു. ഒരിക്കൽ ബലിക്കായി ആരേയും കിട്ടാതിരുന്നപ്പോൾ കാവല്ക്കാർ വന്ന് പാവം ഊമയെ പിടിചു കൊണ്ടു ബലിചെയ്യാൻ തുനിയുന്നു.
എന്നിട്ടും കുമാരൻ വാ തുറന്ന് ഒന്നും പറഞ്ഞില്ല. ജ്യേഷ്ടന്മാരും രക്ഷിക്കൻ ചെന്നില്ല.
ഒടുവിൽ ബലി സമയമായപ്പോൾ സാക്ഷാൽ ഭദ്രകാളി പ്രത്യക്ഷമായി കുട്ടിയെ രക്സിക്കുന്നു.
അപ്പോഴും മൗനമായി വലിയ ഭാവവ്യത്യാസമൊന്നും ഇല്ലാതെ ഭരതൻ കാവൽ മാടത്തിൽ തിരിച്ചുപോകുന്നു..

കുറച്ചു നാൾ കഴിഞ്ഞ് സിന്ധുരാജാവായ രഹുഗണൻ കപിലാചാര്യരെ കാണുവാനായി പല്ലക്കിൽ പോകുമ്പോൾ പല്ലക്കുചുമക്കുവാൻ ഒരാളുടെ ആവശ്യൻ നേറിട്ടു, അവർ ചെന്ന് ഊമയെ പിടിച്ച് പല്ലക്ക് ചുമപ്പിക്കുന്നു..
പല്ലക്കിൽ ഇരിക്കുന്ന രാജാവ് തന്നെ ചുമക്കുന്നവരെ വാതോരാതെ പുലഭ്യം പറഞ്ഞുകൊണ്ടായിരുന്നു നടന്നത്.
ഇതുകേട്ട് ഒടുവിൽ ഭരതൻ പല്ലക്ക് താഴെ നിർത്തി വച്ച്
ആദ്യമായി സംസാരിക്കുന്നു..!
രാജാവിനെ സൃഷ്ടിക്കുന്ന കൈകൾ തന്നെയാണ്‌ യാചകനെയും സൃഷ്ടിക്കുന്നത്,
ദൈവത്തിനു രാജാവിന്റെ കൊട്ടാരം നിസ്സാരവും ദരിദ്രന്റെ പുലമാടം
ശ്രേഷ്ടവുമായിരിക്കാം.. കപിലാചാര്യന്റെ ശിഷ്യനെന്നു ഭാവിച്ചിട്ട് ഇതൊക്കെയാണോ അദ്ദേഹത്തിൽ നിന്നും പഠിച്ചത്?! അങ്ങയുറ്റെ ഗുരുവായ കപിലാചാര്യന്റെ മാതുലൻ പ്രിയവ്രതനാണ്‌ എന്റെയും വംശപിതാവ്‌.
ശാശ്വതമായ ഈ ലോകത്തെ നശ്വരമെന്നു കരുതുന്നതത്രെ അങ്ങയുടേ അഹഹങ്കാരം!
എല്ലാം കേട് ചുമട്ടുകാരൻ നിസ്സരനല്ല എന്നു മനസ്സിലാക്കി അദ്ദേഹത്തെ കുംബിടുന്നു.
ഭരതൻ സിന്ധുരാജാവിനു മുക്തിപ്രദാനങ്ങളായ ആത്മജ്ഞാനങ്ങൾ ഉപ്ദേശിച്ചുകൊടുക്കുന്നു.
വിവേകം കൈവന്ന രാജാവ് എല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച്
തപസ്സനുഷ്ടിച്ച്. മുക്തിയടയുന്നു
ഭരതൻ ലോകോപകാരാർത്ഥം അജ്ഞന്മാർക്ക് വിജ്ഞാനപീയൂഷം പകന്നു കൊടുത്ത് ജീവിക്കുന്നു..
ഒടുവിൽ ജന്മമരണ വിമുക്തനായി വിഷ്ണുപദം പ്രാപിക്കുന്നു..

[അനന്തരം പരീക്ഷിത് സപ്ത സാഗരങ്ങളെപ്പറ്റിയും സപ്തദ്വീപുകളെപ്പറ്റിയും ഒക്കെ സംശയം ചോദിക്കുന്നു അതിനുത്തരമാൺ‌ അടുത്ത ഭാഗങ്ങളിലായ 'ഭൂഗുണിതം' തുടങ്ങിയവ]

Sunday, April 11, 2010


പ്രിയവ്രതചരിതം

സായം മനുഭൂവിനു മൂന്നു പുത്രിമാരും (ആകൂതി, പ്രസൂതി, ദേവഹൂതി) രണ്ടു പുത്രന്മാരും
(ഉത്താനപാദനും പ്രിയവ്രതനും) ആയിരുന്നല്ലൊ,

ദേവഹൂതിയെ കർദ്ദമ മഹർഷി വിവാഹം ചെയ്യുന്നു. അതിലുണ്ടാകുന്ന പുത്രൻ കപിലമഹർഷി.
അകൂതിയെ രുചി എന്ന പ്രജാപതി പാണീഗ്രഹണം ചെയ്യുന്നു യജ്ഞൻ എന്ന മകൻ ദേവേന്ദ്രനായി അവരോധിക്കപ്പെട്ട് കീർത്തിനേടി

പ്രസൂതിയെ ദക്ഷൻ വിവാഹം കഴിക്കുന്നു
അവർക്ക് അൻപതു പുത്രിമാരും അഷ്ഠവസുക്കളും ജനിക്കുന്നു.
(നരനാരായണന്മാർ ദക്ഷന്റെ പുത്രിയുടെ മക്കളാൺ‌)
ദക്ഷന്റെ വളർത്തുപുത്രിയാൺ‌‍ ഉമ (മഹേശ്വര പത്നി)

ത്താനപാദന്റെ സന്തതി ചരിത്രം വിവരിച്ചുവല്ലൊ,( ധ്രുവൻ, വേനൻ, പൃഥു, വിജിതാശ്വൻ, ഹവിർദ്ധനൻ, പ്രാചീന ബർഹിസ്സ്, പ്രചേതാക്കൾ..)

പ്രിയവ്രതൻ അതിബുദ്ധിമാനും ഗവേക്ഷണോത്സുകനുമായിരുന്നു..
അദ്ദേഹം ഭൂമിയെ എഴുവട്ടം പ്രദക്ഷിണം ചെയ്തും, ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഗോളമാണെന്നു മനസ്സിലാക്കി, ഭൂപ്രദക്ഷിണവേളയിൽ അദ്ദെഹം ഭൂമിയിൽ എഴുദ്വീപുകളും എഴുസമുദ്രങ്ങളും ഉണ്ടെന്ന് കണ്ടുപിടിച്ചു! എഴുസമുദ്രത്തിലേയും വെള്ളത്തിന്റെ രുചികൾ പോലും അദ്ദേഹത്തിനു വേർതിരിച്ചറിയാമായിരുന്നത്രെ! അദ്ദേഹം ഭൂമിയിലെ എഴുദ്വീപുകളെയും തന്റെ എഴുപുത്രന്മാരക്കായി നല്കി.

പ്രിയവ്രതന്റെ പുതിയാൺ‌ ഊർജ്ജസ്വത. ഊർജ്ജസ്വതയെ ശുക്രനു വിവാഹം ചെയ്തുകൊടുക്കുന്നു
അവരുക്കുണ്ടാകുന്ന പുതിയാൺ‌ ദേവയാനി (യയാതിയെ വരിച്ച് ദേവയാനി) - യദുകുലം

പ്രിയവ്രതന്റെ മകൻ അഗ്നീധ്രൻ (ജംബുദ്വീപിന്റെ നാഥൻ) ഭാര്യ പൂരവ്വചിത്തിയിൽ( ഒരു അപ്സരസ്ത്രീ) ഒൻപതു പുത്രന്മാരുണ്ടായി..അതിൽ നാഭി എന്ന മകൻ രാജ്യഭാരം എല്പിച്ച് അവർ തപസ്സിനു പോയി ദേഹം ത്വജിക്കുന്നു..

നാഭി പരവ്വത പുത്രിയായ മേരുദേവിയെ വിവാഹം കഴിക്കുന്നു. അവർക്ക് ഋഷഭൻ എന്ന അതിശ്രേഷ്ഠനായ പുത്രനുണ്ടാകുന്നു.. ഋഷഭനെ രാജ്യഭാരം എല്പ്പിച്ച് അവരും സല്ഗതി അടയുന്നു..

ഋഷഭ ചരിതം..
ഋഷഭൻ ഇന്ദ്രനന്ദിനിയായ ജയന്തിയെ വേൾക്കുന്നു. അവരുടെ പുത്രനാൺ‌ ഭരതൻ.
ഋഷഭൻ നന്നായി രാജ്യമൊക്കെ ഭരിച്ചെൻകിലു, എല്ലാ സുഖൈശ്വര്യങ്ങളിലും വിരക്തി വന്ന് രാജ്യഭാരം മകനെ ഏല്പിച്ച് ഘോരതപസ്സിനായി വനവാസം പുല്കുന്നു..
വളരെക്കാലം തപസ്സനുഷ്ടിച്ച് ഈശ്വരസാക്ഷാത്ക്കാരം നേടിയശേഷം ഒരു അവധൂതനെപ്പോലെ ദിക്കെങ്ങും സഞ്ചരിക്കവേ ഒരിക്കൽ കാട്ടുതീയിൽ പെട്ട് ജീവൻ മുക്തിയടയുന്നു. ഋഷഭൻ മുക്തിയടയുന്നു. യധാർത്ഥഭക്തിക്ക് ഉത്തമോദാഹരണമാണ്‌ ഋഷഭൻ.
യധാർത്ഥഭക്തിയാൽ മുക്തിയടയാമെന്ന് അദ്ദേഹത്തിന്റെ ജീവിതം കാട്ടിത്തരുന്നു.
ഭരതചരിതം

Tuesday, November 24, 2009


പ്രചേതാക്കളുടെ ശേഷം കഥ

(കഥയിതുവരെ )
രാജ്യമൊന്നും വേണ്ടെന്നു പറഞ്ഞ് ജലസ്തംഭന
തപസ്സിൽ മുഴുകി കഴിയുന്ന പ്രചേതാക്കൾ തപസ്സു തീർന്ന് തിരിച്ചുവരുമ്പോൾ അനാഥമായ രാജ്യം നശിക്കുന്നത് കാണുന്നു..
അത് കണ്ട് ഉണ്ടായ കോപാഗ്നിയാൽ രാജ്യം കത്തി നശിക്കാൻ തുടങ്ങുമ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് അവരോട് കോപം ഉപസംഹരിക്കാൻ പറയുന്നു. മാരിഷാ എന്ന യുവതിയെ വേൾക്കാനും ഉപദേശിക്കുന്നു.. മാരിഷയിൽ പ്രചേതാക്കൾക്കുണ്ടാകുന്ന പുതനാണു ദക്ഷൻ.. ദക്ഷന്റെ ആദ്യത്തെ 1000 മക്കളും വനവാസത്തിനു പോകുന്നു.. നാരദനാണു അതിനു കാരണം എന്നു മനസ്സിലാക്കി ദക്ഷൻ നാരദനെ ഒരിടത്തും അടങ്ങിയിരിക്കാതെ അലഞ്ഞുനടക്കുമാറാകട്ടെ എന്നു ശപിക്കുന്നു..
പിന്നീട് ദക്ഷനു 60 പുത്രിമാരുണ്ടാകുന്നു.. അവരില്ക്കൂടിയാണു പിന്നീടുള്ള സൃഷ്ടിയുടെ തുടക്കം..

Monday, November 23, 2009


പുരഞ്ചനോപാഖ്യാനം

പ്രുഥു ചക്രവർത്തിയുടെ മകന്‍ വിജിതാശ്വന്റെ മകനാണ് പ്രാചീന ബഹിര്‍സ്സ്. പ്രാചീനബഹിർസ്സിന്റെ പുത്രന്മാരാണു പ്രചേതാക്കൾ..
പ്രാചീന ബഹിർസ്സ് ഒരുപാട് യാഗങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും മനസ്സിനു ശാന്തി കിട്ടുന്നില്ല
അങ്ങിനെ നാരദ മഹർഷിയെ കാണുമ്പോൾ പരാതിപ്പെടുന്നു. നാരദമഹർഷി പറയുന്നു, നീ യാഗത്തിനു കൊന്ന മൃഗങ്ങളുടെ ശാപവും നരകത്തിൽ നിന്നെ കാത്തിരിപ്പുണ്ടാകും..
‘ഇതില്‍ നിന്ന് എങ്ങിനെ രക്ഷ നേടും?’ എന്ന ചോദ്യത്തിനുത്തരമായി നാര്‍ദമഹര്‍ഷി ഒരു കഥ പറഞ്ഞുകൊടുക്കുന്നു.. അതാണ് പുരഞ്ചനോപാഖ്യാനം..

പുരഞ്ജനൻ ചെറുപ്പക്കാരനായ ഒരു രാജാവായിരുന്നു (ഒരു 30,35 വയസ്സൊക്കെയുള്ള). അദ്ദേഹത്തിന് ഒരു അവിഞ്ജാത സുഹൃത്ത് ഉണ്ടായിരുന്നു. അവിജ്ഞാത എന്നാൽ കൂട്ടുകാരന് പുരഞ്ജനനെ അറിയാം പുരഞ്ജനന് കൂട്ടുകാരനെ അറിയില്ലാ താനും.
പുരഞ്ജനന് ഒരു നല്ല കൊട്ടാരവും രാജ്യവും ഒക്കെ സ്വന്തമായി വേണമെന്ന ആശയുണ്ടാകുന്നു. അദ്ദേഹം ലോകം മുഴുവനും അന്വേക്ഷിച്ചു നടക്കുന്നു.
ഒടുവിൽ ഹിമാലയത്തിൽ എത്തുന്നു.
അവിടെ അദ്ദേഹം 9 ഗോപുരങ്ങലുള്ള ഒരു കൊട്ടാരവും മനോഹരമായ ഉദ്യാനവും കാണുന്നു. കൊട്ടാരത്തിനു 11 ഭടന്മാർ കാവൽ നിൽ‌പ്പുണ്ട്.
അവര്‍ കൊട്ടാരത്തിലെ രാജ്ഞിയ്ക്ക് കാവലായി നിൽക്കയാണ്.
രാജ്ഞി ഉമ്മറപ്പടിയിൽ വരുന്നു.. രാജ്ഞിയെ കാണുമ്പോൾ പുരഞ്ജന് ഇഷ്ടമാകുന്നു. രാഞ്ജിക്കും ഇഷ്ടമാകുന്നു. അന്യോന്യം ഇഷ്ടപ്പെട്ട അവർ സ്വയം വരം കഴിച്ച് ഒരുമിച്ച് കഴിയാൻ തീരുമാനിക്കുന്നു.

എന്നാൽ രാജാവ് കൊട്ടാരത്തിനകത്ത് കയറാൻ തുടങ്ങുമ്പോൾ 5 തലയുള്ള ഒരു പാമ്പിനെ കണ്ട് ഭയപ്പെടുന്നു. രാജ്ഞി പറയുന്നു, ‘ഭയക്കണ്ട, അത് നമ്മുടെ രക്ഷയക്കായുള്ള പാമ്പാണ് ’എന്ന്.
രാജാവ് അകത്തു കയറുന്നു. രാജ്ഞിയോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു.

രാജ്ഞി പറയുന്നതിനപ്പുറം രാജാവിന് ഒന്നും ഇല്ല. അത്രയ്ക്കും രാജ്ഞിയുടെ വലയിൽ ആകൃഷ്ടനായി ജീവിക്കുമ്പോൾ ഒരിക്കൽ രാജാവ് വിളയാട്ടിനായി നായാട്ടിനു പോകുന്നു.

തിരിച്ചു വരുമ്പോൾ രാജ്ഞിയെ കാണാനില്ല. തോഴിമാരോട് അന്വേക്ഷിക്കുമ്പോൾ ഉള്ളിലത്തെ മുറിയിൽ ഉണ്ട് എന്നറിയിക്കുന്നു. അദ്ദേഹം ചെന്നു നോക്കുമ്പോൾ ജലപാനാദികൾ കഴിക്കാതെ കരഞ്ഞു മുടിയൊക്കെ അലങ്കോലമായി രാജ്ഞി തറയിൽ കിടക്കുന്നു.
‘എന്താ കാരണം?’ എന്ന് പരിഭ്രമിച്ച് ചോദിക്കുമ്പോൾ, ‘നിങ്ങൾ എന്നെക്കൂടാതെ നായാട്ടിനു പോയില്ലെ, നിങ്ങൾ പോയാൽ എനിക്കാരുണ്ട്?’ എന്നൊക്കെ പറഞ്ഞ് വീണ്ടും കരച്ചിൽ തുടങ്ങി
ഇതുകേട്ട് രാജാവ് ആശ്വാസത്തോടെ രാജ്ഞിയെ ആശ്വസിപ്പിച്ചു, ‘സാരമില്ല ഇനി നിന്നെക്കൂടാതെ എങ്ങും പോകില്ല’ എന്നു പറഞ്ഞ് പിന്നീട് പിരിയാതെ പത്നിയോടൊപ്പം അദ്ദേഹം ജീവിക്കുന്നു.

കുറേ നാൾ കഴിയുമ്പോൾ അദ്ദേഹത്തിന് തുടരെ തുടരെ ദുരന്തങ്ങളുണ്ടാകുന്നു.
ഒന്ന് - സൈന്യം ആക്രമിക്കുന്നു 315 ആണും പെണ്ണും അടങ്ങിയ പട
രണ്ടാമത് കാലപുത്രി ഭർത്താവായ യവനനുമായി പുരഞ്ജനന്റെ കൊട്ടാരം കൈക്കലാക്കാൻ എത്തുന്നു.
(ആ കഥ ഉപകഥകളില്‍..)
എല്ലാം കൂടിയായപ്പോൾ പുരജ്ഞനൻ ക്ഷീണിക്കുന്നു. താമസിയാതെ പുരജ്ഞനനും ഭാര്യയും മരിക്കുന്നു. അദ്ദേഹം അവസാനം മരിക്കാൻ നേരത്തുംതന്റെ ഭാര്യയെ ഓർത്തുകൊണ്ടാണ് ജീവൻ വെടിയുന്നത്. അതുകൊണ്ട് അദ്ദേഹം അടുത്ത ജന്മം ഒരു സ്ത്രീയായി ജനിക്കുന്നു,മലയജ്വദന്റെ ഭാര്യയായി.

മലയജ്വദനും ഭാര്യയുംമലയജ്വദൻ തപസ്സുചെയ്ത് ശരീരം ഉപേക്ഷിക്കുമ്പോൾ ‘തനിക്കിനി ആരുമില്ലേ‘ എന്നും പറഞ്ഞ് പൊട്ടിക്കരയുന്ന് ഭാര്യയുടെ അടുത്തേക്ക് ഒരു വൃദ്ധസന്യാസി വാരുന്നു.
‘നിനക്കെന്നെ ഓർമ്മയില്ലെ?’ എന്നു ചോദിക്കുന്നു
‘ഇല്ല’ എന്നുത്തരം പറയുമ്പോൾ, ‘ഓർത്തുനോക്ക് പണ്ട് നാം ഇരുവരം ഭാര്യാഭർത്താക്കന്മാരായി മാനസരോവരത്തിൽ ഒരുമിച്ചു കഴിഞ്ഞിരുന്നതോർക്കുന്നോ?’ എന്നു ചോദിക്കുന്നു
മലയജ്വദന്റെ ഭാര്യക്ക് അല്പാല്പം ഓർമ്മ വരുന്നു. ‘അവിടെ വച്ച് നീ ഒരു പെണ്ണിന്റെ ജന്മമെടുത്ത് എന്നിൽ നിന്നും അകന്നു.. പിന്നീടുള്ള ജന്മങ്ങളായിരുന്നു ബാക്കിയെല്ലാം. ഇനി നാം രണ്ടും ഒന്നാണ്’ എന്നു പറഞ്ഞ്, അവളെയും കൂട്ടി നടന്നകലുന്നു. ( ശരീരവും മനസ്സും ഒന്നിക്കുന്നു!)

കഥ ഇത്രയും പറഞ്ഞ് നാരദമ്മഹർഷി പ്രാചീന ബഹിർസ്സിനോട് ചോദിക്കുന്നു
‘കഥ മനസ്സിലായോ?‘
‘കഥയൊക്കെ കൊള്ളാം പക്ഷെ, എനിക്കെങ്ങിനെ പുണ്യം കിട്ടുമെന്ന് പറഞ്ഞില്ലല്ലൊ’ എന്ന്
അപ്പോൾ നാരദൻ കഥ വിശദീകരിക്കുന്നു
ഈ കഥ നിന്റെ തന്നെ കഥയാണ് എന്നും.
പുരം-ശരീരം
പുരഞ്ജനന്ന് ശരീരത്തെ കൊണ്ട് ജീവിക്കുന്നവൻ-മനസ്സ്
9 വാതിലുള്ള ഗോപുരം നിന്റെ ശരീരമാണെന്നും കണ്ണ് ചെവി മൂക്ക് വായ്, മലമൂത്രവിസർജ്ജനേന്ദ്രിയങ്ങൾ
അഞ്ച് ഭടന്മാർ- ഇന്ദ്രിയങ്ങൾ
പാമ്പ് 5 പ്രാണവായുകൾ
പ്രണൻ, അപാനൻ, ഉദാനായ, വ്യാനായ, മനോ..
സുന്ദരി?‌ മനസ്സ്!
മനസ്സിന്റെ ചാഞ്ചല്യം അനുസരിച്ച് നമ്മുടെ ശരീരം പ്രവർത്തിക്കുന്നു
മൃഗയാവിനോദം- ഉറക്കം.
(ഉറക്കത്തില്‍ നാം മനസ്സിനെ പറ്റി ബോധവാന്‍മാരല്ലല്ലൊ, ഉണര്‍ന്നു കഴിയുമ്പോള്‍ വീണ്ടും പരാതികളുമായി മനസ്സ് നമ്മെ മൂടുന്നു)
അസുഖങ്ങള്‍ വന്ന് ശരീരം ത്വജിക്കേണ്ടിവരുന്നതാണ് ശത്രുക്കള്‍ ആക്രമിച്ചതായി തോന്നിയത്.
ഒടുവിൽ ഭാര്യയെപ്പറ്റി ചിന്തിച്ചതുകൊണ്ട് സ്ത്രീയായി ജനിക്കുന്നു. (പുനർജ്ജന്മം)

വീണ്ടും മലയജ്വദന്റെ ഭാര്യയാകുമ്പോൾ മലയജ്വദൻ ഈശ്വര ന്നുവേക്ഷണത്തിൽ മുഴുകി കഴിയുന്നു എന്നതിനർത്ഥം ശരീരത്തിൽ നിന്നും മനസ്സ് വേറിട്ടു നിന്ന് ഈശ്വരനെ അനവേക്ഷിക്കുന്നു.. എന്നർത്ഥം
പിന്നീട് ഒടുവിൽ ബ്രാഹ്മണൻ വന്ന് ആത്മാവിനെ ഈശ്വരനിലേക്ക് ചേർത്തു വയ്ക്കുന്നു
മനസ്സിനെ അടക്കി ശാന്തി കൈവരികയാണ് പുണ്യം കിട്ടൽ എന്നും പറഞ്ഞുകൊടുക്കുന്നു. അതിനു വേണ്ടത് ഈശ്വരപ്രേമം മാത്രം എന്നും പറയുന്നു. ഒടുവില്‍ മലയജ്വദന്റെ ഭാര്യയായി ജനിച്ച് ആത്മാവ് മോക്ഷമടയുന്നു.

പ്രചേതാക്കളുടെ ശേഷം കഥ..അടുത്തതിൽ

പ്രചേതാക്കളുടെ കഥ

പൃഥുനന്ദനനായ വിജിതാശ്വന്റെ മകൻ ഹവിർദ്ധനൻ.

രാജ്യകാര്യങ്ങളിൽ ഒട്ടും തല്പരനല്ലാത്ത ഹവിർദ്ധനൻ തന്റെ മകൻ ഹർഹിസ്സിനെ രാജ്യഭാരമേല്പ്പിച്ച് അടവിയിൽ തപസ്സിനായി പോകുന്നു.

ഹവിർസ്സ് യാഗങ്ങൾ വലിയ തല്പരനായിരുന്നു. ഒരോ യാഗത്തിലും ദർഭപ്പല്ല് കൂമ്പാരമാക്കി കിഴക്കോട്ട് വയ്ക്കണമായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയിൽ നിറയെ ഈ ദർഭകൂമ്പാരം ആയതിനാൽ അദ്ദേഹത്തിൻ‌ പ്രാചീന (കിഴക്ക്) ബർഗിസ്സ് (ദർഭ) എന്ന പേരിൽ വിളിക്കപ്പെടുന്നു.

അദ്ദേഹത്തിനു പത്തു പുത്രന്മാർ ജനിക്കുന്നു. അവരെ പ്രചേതസ്സുകൾ എന്നു വിളിച്ചുവന്നു. അവർക്ക് ലൌകീകതയിൽ ഒട്ടും താല്പര്യമില്ലാതെ രാജ്യമുപേക്ഷിച്ച് സമുദ്രത്തിൽ മുങ്ങിക്കിടന്ന് ജല സ്തംഭന തപസ്സിൽ മുഴുകി കഴിയുന്നു
അവരുടെ മുന്നിൽ രുദ്രൻ പ്രത്യക്ഷപ്പെട്ട് രുദ്രഗീതം മന്ത്രം ഉപദേശിച്ചുകൊടുക്കുന്നു.
പ്രചേതാക്കളുടെ ശേഷം കഥ...

പൃഥുചരിത്രം

ധ്രുവനു ശേഷം അദ്ദേഹത്തിന്റെ മകൻ ഉൾക്കലൻ രാജ്യം ഭരിക്കുന്നു. അദ്ദേഹത്തിന്റെ പുത്രൻ അംഗന. അഗന് ഒരു ദുഷ്ടനായ പുത്രനുണ്ടാകുന്നു വേനൻ. വേനന്റെ ദുഷ്ടതകൾ കണ്ട് മനം മടുത്ത് അംഗൻ വനവാസത്തിനുപോകുന്നു. ഒടുവിൽ വേനന്റെ ദുഷ്ടതകൾ താങ്ങാ‍നാകാതെ വന്നപ്പോൾ മുനിമാരെല്ലാം കൂടി ചേർന്ന് യാഗം നടത്തി ‘ഹൂ.. ഹൂ’ എന്ന് മന്ത്രം ചെയ്ത് വേനനെ കൊല്ലുന്നു.

വേനനു ശേഷം പരമ്പര അന്യം നിന്നുപോകാതിരിക്കാൻ മഹർഷിമാർ തന്നെ ആദ്യം വേനന്റെ കാൽ കടയുന്നു.അപ്പോൾ നിഷാദന്മാർ ഉണ്ടാകുന്നു. വേനന്റെ തന്നെ സ്വഭാവഗുണങ്ങളോടെ
അവരെ നിഷാദന്മാർ എന്നു പറയുന്നു

അടുത്തതായി വേനന്റെ ഉരുക്കൾ/കൈകൾ കടയുമ്പോൾ പൃഥുവും അർച്ചിസ്സ്ദേവിയും ഉണ്ടാകുന്നു.

പൃഥു ജനിച്ചയുടൻ ശ്രുതിപാടടകന്മാര്‍ അദ്ദേഹത്തെ സ്തുതിച്ചു പാടാൻ തുടങ്ങുന്നു.. ഉടൻ അദ്ദേഹം പറയുന്നു, ‘ഒരാളെ കണ്ടയുടനല്ല സ്തുതിപാടേണ്ടത്. അയാളുടേ പ്രവർത്തികൾ കണ്ടറിഞ്ഞ ശേഷം പാടുക‘ എന്ന്.
തീരെ ചെറുതിലെ ആത്മീയ ഞാനം കൈവന്ന പൃഥു നോക്കുമ്പോൾ ഭൂമി വറ്റിവരണ്ട്, കിടക്കുന്നു. എങ്ങും ദാരിദ്ര്യം പട്ടിണി.. പൃഥു കുതിരപ്പുറത്തു കയറി ചെന്ന് ഭൂസമ്പത്തെല്ലാം ഒളിച്ചു വച്ചിരിക്കുന്നതില്‍ കുപിതയായി, ഭൂമീദേവിയെ യുദ്ധത്തിനു വെല്ലുവിളിച്ചു. ഭൂമീ ദേവി ഭയന്ന് ഒരു പശുവിന്റെ രൂപം ധരിച്ച് പ്രാണരക്ഷാര്‍ഥം ഓടി. അപ്പോള്‍ പൃഥു ചക്രവര്‍ത്തി ബ്രഹ്മാസ്ത്രം തൊടുക്കാന്‍ തുടങ്ങി. അപ്പോല്‍ ഭയന്ന് ഭൂമീ ദേവി പൃഥുവിന്റെ കാല്‍ പിടിച്ച് പറഞ്ഞു, “അങ്ങയുടെ പൂർവ്വികർ അധർമ്മത്തോടെ ഭൂമി ഭരിച്ചതുകൊണ്ടാണ് ഭൂമിയിൽ മഴ പെയ്യാതെ എല്ലാം വറ്റിവരണ്ട് ഈവ്വിധം ആയത്. ഞാൻ ഒരു കാര്യം ചെയ്യാം, ഒരു പശുവിന്റെ രൂപത്തിൽ നിൽക്കാം.. അങ്ങ് എന്റെ അകിട്ടിൽ നിന്ന് ആവശ്യമുള്ളതൊക്കെ കറന്നെടുത്തുകൊൾക” എന്ന് അങ്ങിനെ പൃഥുചക്രവർത്തി വീണ്ടും ഭൂമിയെ സമ്പന്നമാക്കി.

അദ്ദേഹം രാജ്യം ഭരിക്കെ, അശ്വമേഥയാഗം നടത്തി. ആദ്യ യാഗത്തിലും രണ്ടാമതു നടത്തിയ യാഗത്തിലും ഇന്ദ്രന്‍ വന്ന് യാഗാശ്വത്തെ പിടിച്ചുകൊണ്ടുപോയി.. മൂന്നാമത്തെ പ്രാവശ്യവും ഇതാവര്‍ത്തിച്ചപ്പോള്‍, സ്വതവെ ക്ഷമാശീലനായ പൃഥു ചക്രവര്‍ത്തി കോപം കൊണ്ട് ഇന്ദ്രനെ പിടിക്കാനോടി..
അപ്പോള്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു ചോദിക്കുന്നു, വിവരം ഇല്ലാതെ ഇന്ദ്രന്‍ ചെയ്തുപോളെ എന്റെ ഭക്തനും ചെയ്യാന്‍ പോവുകയാണോ?
അങ്ങേക്ക് സ്വര്‍ഗ്ഗം വേണോ അതോ എന്നില്‍ ഭക്തി വേണോ? എന്ന് ചോദിക്കുന്നു.
അപ്പോള്‍ പൃഥുചക്രവര്‍ത്തി പറയുന്നു ഭക്തി മതി എന്ന്.
എങ്കില്‍ യാഗാശ്വത്തെ വിട്ടേയ്ക്കുക.. അശ്വമേധയാഗം നടത്തുന്നതിലും പുണ്യം എന്നെ ഭജിച്ചുകൊണ്ട് നിസ്സംഗമായി സൂര്യനെപ്പോലെ കർമ്മം ചെയ്യുകയാണ് എന്നു പറയുന്നു.

എന്നിട്ട് എനിക്ക് അങ്ങയുടെ പ്രവര്‍ത്തികള്‍/ കര്‍മ്മങ്ങള്‍ തന്നെ അര്‍പ്പിച്ച് പൂജിച്ചാല്‍ മതിയാകും എന്ന്. ( ഏതു പ്രവര്‍ത്തിയും ഭഗവാനെ സ്മരിച്ച്, അദ്ദേഹത്തിനുവേണ്ടിയാണെന്ന് കരുതി ചെയ്യുക.. മക്കളെ സ്നേഹിക്കുന്നതും വീട്ടുജോലിചെയ്യുന്നതും അങ്ങിനെ എന്തുപ്രവര്‍ത്തിയായാലും അത് ഭഗവാന് അര്‍ച്ചിക്കുക)
എങ്കില്‍ സൂര്യനെപ്പോലെ നിസ്വാര്‍ദ്ധനായി എല്ലാവര്‍ക്കും പ്രകാശം നല്‍കി, എങ്കിലു സ്വയം ഒന്നിലും ആസക്തി വയ്ക്കാതെ ജീവിക്കുക.. എന്നു പറയുന്നു..
എന്നിട്ട് അദ്ദേഹത്തിന് എന്തു വരം വേണമെന്ന് ഭഗവാന്‍ ചോദിക്കുമ്പോള്‍
‘എനിക്ക് ആയിരം കര്‍ണ്ണങ്ങളുടെ ശക്തി വേണം എന്ന് പറയുന്നു.. നല്ലതു കേള്‍ക്കാന്‍.. ’
ഭഗവാന്‍ പ്രഥുചക്രവര്‍ത്തിയോട് ശാസ്ത്രീയമായി ആത്മീയകാര്യങ്ങള്‍ പഠിക്കാന്‍ പറയുന്നു..
പിന്നീട് പൃഥുചക്രവർത്തി അപ്രകാരം രാജ്യം ഭരിച്ചു. ഒന്നിലും ആസക്തിയില്ലാതെ..സൂര്യനെപ്പോലെ..ഊര്‍ജ്ജസ്വലനായി മറ്റുള്ളവര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് എങ്കിലും എല്ലാം ഭഗവാനില്‍ അര്‍പ്പിച്ച്...
അദ്ദേഹത്തിന്റെ പുത്രൻ വിജിതാശ്വൻ-
പ്രചേതാക്കൾ-
പ്രാചീന ബഹിർസ്സ് (ദർഭ കിഴക്കോട്ട് വയ്ക്കാൻ പഠിപ്പിച്ച് )
പ്രാചീന ബഹിർസ്സ് ഒരുപാട് യാഗങ്ങൾ നടത്തുന്നു.
ബാക്കി ഇവിടെ

ധ്രുവൻ

സായം ഭൂമനുവിന്റെയും ശതരൂപാദേവിയുടെയും മകനായ ഉത്താനപാദന്റെ മകനാണ് ധ്രുവന്‍‌.

ബ്രഹ്മാവിന്റെ വലത്‌ പകുതിയില്‍ നിന്നും ഉണ്ടായ സ്വയംഭൂമനുവിന്റെ (ആദ്യ മനു) മകന്‍ ഉത്താനപാദമഹാരാജാവിന്‌ രണ്ടുഭാര്യമാരുണ്ടായിരുന്നു. സുരുചിയും സുനീതിയും. (അന്നത്തെ ക്കാലത്ത്‌ രാജവംശത്തിന്റെ നിലനില്‍പ്പിന്‌ വേണ്ടി രാജാക്കന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുമായിരുന്നു.) സുരുചിയുടെ മകന്‍ ഉത്തമനും സുനീതിയുടെ മകന്‍ ധ്രുവനും. മക്കള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെ വാണിരുന്നെങ്കിലും. അമ്മമാര്‍ അത്ര രസത്തിലായിരുന്നില്ല. സുരുചിയുടെ അഹങ്കാരമായിരുന്നു അതിനു കാരണം. സുരുചിയക്ക്‌ സ്വതവേ താന്‍ മികച്ചവളാണെന്ന ഒരഹങ്കാരം, ഉണ്ടായിരുന്നു. ആ വിചാരം കൂടിക്കൂടി അത്‌ ആപത്തിലെത്തുംവരെ തുടര്‍ന്നു. സുരുചിയക്ക്‌ രാജാവിന്റെ സ്നേഹം മുഴുവനും വേണം, സുനീതിയുടെ മകനെക്കാള്‍ തന്റെ മകനെ രാജാവ്‌ ഇഷ്ടപ്പെടണം എന്നു തുടങ്ങിയ ദുര്‍വാശി കള്‍ ഉണ്ടായി.ഒരിക്കല്‍ രാജാവിന്റ അടുത്ത്‌ സുരുചിയും മകനും ഇരുന്നപ്പോള്‍ കേവലം അഞ്ചു വയസ്സുമാത്രം പ്രായമായ ധ്രുവരാജകുമാരനും അവിടെ വരാനിടയായി. ഉത്തമന്‍ അച്ഛന്റെ മടിയില്‍ ഇരിക്കുന്നതു കണ്ടപ്പോള്‍ തനിക്കും പിതൃവാത്സല്യം അനുഭവിക്കാന്‍ ആഗ്രഹമുണ്ടായി ധുവനും അടുത്തുചെന്നു. രാജാവ്‌ ധ്രുവനെക്കൂടി മടിയിലേറ്റി ലാളിക്കാന്‍ തുടങ്ങി. ഇത്‌ സുരുചിയ്ക്ക്‌ ഇഷ്ടമായില്ല. അവളില്‍ അസൂയ മുഴുത്തു. അവള്‍ ആക്രോശിച്ചു. "നീ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു കടന്നു വന്നത്‌ ? . ഞാനും എന്റെ മകനുമല്ലേ ഇവിടെ ഇരുന്നിരുന്നത്‌. സ്വസ്ഥത നശിപ്പിക്കനായി നീ എന്തിനു വന്നു ? . നിന്റെ അമ്മയുടെ വയറ്റില്‍ പിറന്ന കുറ്റത്താല്‍ നീ അമ്മയുടെ അടുത്തു തന്നെ നിന്നോളു. അതല്ല രാജാവിന്റെ മടിയില്‍ ഇരിക്കണമെങ്കില്‍ മഹാവിഷ്ണുവിനെ തപം ചെയ്‌ത്‌ എന്റെ മകനായി ജനിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുക" എന്നു പറഞ്ഞ്‌ പരിഹസിക്കാന്‍ തുടങ്ങി. ധ്രുവരാജകുമാരന്റെ കണ്‍കളില്‍ നിന്നു കണ്ണുനീര്‍ അടര്‍ന്നു വീണു, രാജാവ്‌ ഇതികര്‍ത്തവ്യാമൂഢനായി, സഹോദരന്റെ കണ്‍കളിലും കണ്ണൂനീര്‍ നിറഞ്ഞു. ഇതൊന്നും അഹങ്കാരതിമിരം ബാധിച ¸ുരുചി കാണുന്നുണ്ടായിരുന്നില്ല. എല്ലാം ഒരു നിമിഷത്തില്‍ കഴിഞ്ഞു. പരിഹാസ്യനായ ധ്രുവരാജകുമാരന്‍ കണ്ണീരോടെ അമ്മ സുനീതിയുടെ അടുത്തേയ്ക്കോടി. മകന്റെ കണ്ണീരിന്റെ കാരണം അന്വേക്ഷിച്ചറിഞ്ഞ സുനീതിക്കും സ്വയം നിയന്ത്രിക്കാനായില്ല. അവളും കരഞ്ഞുപോയി. "ദുര്‍ഭാഗ്യയായ എന്റെ ഉദരത്തില്‍ പിറന്നതുകൊണ്ടായിരിക്കാം നിനക്കീഗതിവരാന്‍ കാരണം. മോന്‍ മഹാവിഷ്ണുവിനെ ഭജിക്കുക. അദ്ദേഹം കനിഞ്ഞാല്‍ എല്ലാം നേരേയാകും" . എന്നു പറഞ്ഞു സമാധാനിപ്പിച്ചു.ധ്രുവരാജകുമാരന്‌തനിക്കേറ്റ അപമാനം, നീതികേട്‌ സഹിക്കാനാവുന്നതായിരുന്നില്ല. മഹാവിഷ്ണു മാത്രമേ തനിക്കു ശരണമായുള്ളു എന്ന്‌ ആ പിഞ്ചു മനസ്സ്‌ ഉറച്ചു, ധ്രുവന്‍ അമ്മയോടു പറഞ്ഞു, "അമ്മേ ഞാന്‍ മഹാവിഷ്ണുവിനെ തപസ്സു ചെയ്‌തു പ്രീതിപ്പെടുത്തി, എന്റെ ദുഖനിവാരണ മാര്‍ഗ്ഗം ആരായുവാന്‍ പോകയാണു". അത്‌ സുരുചിക്ക്‌ അതിലും വലിയ ദുഖഭാരമായി. ഇത്ര ഇളം വയസ്സിലേ തപസ്സുചെയ്യാന്‍ പോകയോ അതും! സിംഹങ്ങളും പുലികളും മറ്റു ക്രൂരജന്തു ക്കളും നിറഞ്ഞ ഘോരവനത്തില്‍. സുനീതിയ്ക്കത്‌ ഉള്‍ക്കൊള്ളാ നായില്ല." എനിക്ക്‌ ഒരാപത്തും വരില്ലമ്മേ, അമ്മയും ഞാനും ദിനവും കുമ്പിടുന്ന നാരായണന്‍ എന്നെ രക്ഷിച്ചുകൊള്ളും" എന്നുപറഞ്ഞ്‌ അമ്മയുടെ മൗനാനുവാദവും വാങ്ങി ആ ബാലന്‍ വനത്തിലേയ്ക്കു യാത്രയായി. ധ്രുവന്റെ കണ്ണുകളില്‍ അപ്പോഴും കണ്ണുനീര്‍ തളംകെട്ടി കിടന്നിരുന്നു.വഴിയില്‍ വച്ച്‌ ധ്രുവന്‍ നാരദമുനിയെ കണ്ടുമുട്ടി. അദ്ദേഹം കാരണമാരാഞ്ഞറിഞ്ഞു. ധ്രുവനെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കാന്‍ നോക്കി. എന്നാല്‍ തന്റെ ഉറച്ച തീരുമാനത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാന്‍ ധ്രുവന്‍ കൂട്ടാക്കിയില്ല . ഇത്ര ചെറുതിലേ ഇത്ര വൈരാഗ്യ ഭക്‌തിയുള്ള ധ്രുവന്റെ ഭക്‌തി സാക്ഷാത്കരിക്കുക തന്നെ ചെയ്യപ്പെടണമെന്നു നാരദമുനിക്കും തോന്നി. അദ്ദേഹം ധ്രുവനെ സമാധാനിപ്പിച്ച്‌ തപസ്സിനു വേണ്ട മന്ത്രങ്ങളും സുരക്ഷിതമായിരുന്ന്‌ - തപസ്സുചെയ്യാന്‍ ഒരിടവും കാട്ടിക്കൊടുത്തു മറഞ്ഞു.ധ്രുവന്‍ തപസ്സുതുടങ്ങി. വിശപ്പും ദാഹവും, വെയിലും മഴയും, കാറ്റും പിശറും ഒന്നും ധ്രുവന്‍ അറിഞ്ഞില്ല. അത്രയ്ക്കായിരുന്നു ധ്രുവനിലുള്ള ഭക്‌തി. ആദ്യ ദിവസങ്ങളില്‍ മൂന്നുദിവസം കൂടുമ്പോള്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചു, പിന്നീട്‌ ആറു ദിവസങ്ങളിലൊരിക്കല്‍ ഇലവര്‍ഗ്ഗങ്ങള്‍ പിന്നെ വെള്ളം മാത്രമായി, പിന്നെ വായുമാത്രമായി. പിന്നെ ഒന്നുമില്ലാതെ. വായുവിന്റെ ചലനം നിന്നു. വായുവിന്റെ ഗതിയാകെ നിന്നു. ജീവജാലങ്ങളൊക്കെ വിഷമിക്കാന്‍ തുടങ്ങി. ധ്രുവന്റെ ഭക്‌തികണ്ട്‌ മഹാവിഷ്ണുവിന്റെ മനസ്സു നിറഞ്ഞു. അദ്ദേഹം ആ പിഞ്ചുബാലന്റെ അരികിലെത്തി. ധ്രുവനെ തന്റെ മടിയിലിരുത്തി. ഇഷ്ടമുള്ള വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴും ധ്രുവന്റെ ആദ്യ ആഗ്രഹം തന്റെ സ്വന്തംപിതാവിന്റെ മടിയില്‍ അവകാശത്തോടെ ഇരിക്കണം എന്നതുതന്നെയായിരുന്നു. പിന്നീട്‌ ജീവിതാഭിലാഷമായ മഹാവിഷ്ണുവിനോടുള്ള തീവ്ര ഭക്‌തിയും വരമായി ചോദിച്ചു. അദ്ദേഹം പറഞ്ഞു, " നീ നിഷ്കാസിതനായിടത്ത്‌ നിന്നും പൂര്‍വ്വാധികം സ്നേഹം നിനക്കു കിട്ടും, നീ ആ രാജ്യം അനേകവര്‍ഷം ഭരിക്കും. എന്നില്‍ വന്നണയും. ഉത്തരപര്‍വ്വത്തിലുള്ള ധ്രുവപദത്തില്‍ എത്തി ധ്രുവനക്ഷത്രമായി ലോകാവസാനം വരെ പ്രഭതൂകി നില്‍ക്കും" , എന്നു പറഞ്ഞു മറഞ്ഞു.ധ്രുവന്റെ ഉള്ളം കുളിര്‍ത്തു. രാജകുമാരന്‍ നേരേ കൊട്ടാരത്തിലെയ്ക്ക്‌ നടന്നു. അവിടെ ധ്രുവനെ വരവേല്‍ക്കാന്‍ കണ്ണീരോടെ സുനീതിയും സ്വന്തം പ്രവൃത്തിയില്‍ പശ്ച്ഛാത്തപിച്ചു തുടങ്ങിയ സുരുചിയും ഉത്താനപാദനും ഉത്തമനും നിന്നിരുന്നു. അവര്‍ അവനെ വാരിപ്പുണര്‍ന്നു. രാജാവു മടിയിലിരുത്തി ലാളിച്ചു. അതുകണ്ട്‌ ഉത്തമന്‍ കൈകൊട്ടി ചിരിച്ച്‌ സന്തോഷം പ്രകടിപ്പിച്ചു. സുരുചിയും സുനീതിയും നിര്‍വൃതിയോടെ നോക്കിനിന്നു. ! പ്രായപൂര്‍ത്തി എത്തിയപ്പോള്‍ രാജാവ്‌ ധ്രുവനെ രാജഭരണം ഏല്‍പ്പിച്ചു. ധ്രുവരാജകുമാരന്‍ ഏവര്‍ക്കും പ്രിയപ്പെട്ടരാജാവായി പലവര്‍ഷം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ രാജ്യം പൂര്‍വ്വാധികം അഭിവൃദ്ധിപ്പെട്ടു. എങ്ങും സന്തോഷവും സുഭിഷതയും തിങ്ങി നിന്നു. ഇഹലോകത്തില്‍ തന്റെ കടമകള്‍ ഭംഗിയായി നിര്‍വ്വഹിച്ച ധ്രുവരാജാവ്‌ സംതൃപ്തിയോടെ സ്വര്‍ഗ്ഗലോകം പൂകി. മരിക്കുമ്പോൾ മരണദേവന്റെ രഥത്തിനെ അദ്ദേഹം തോൽ‌പ്പിക്കുന്നു. സ്വർഗ്ഗലോകത്തിൽ നിന്നും ധ്രുവനെ ആനയിക്കാനായി പ്രത്യേക പല്ലക്ക് വരുന്നു. അപ്പോൾ തൻന്െ അമ്മയോ‍? എന്നു പറഞ്ഞ് പല്ലക്കിൽ കയറാൻ മടിക്കുമ്പോൾ അമ്മയ്ക്ക് മറ്റൊരു പല്ലക്കുണ്ട് എന്ന് പറയുന്നു. മറ്റേ പല്ലക്കിലിരുന്ന് സുനീതി ധ്രുവനെ നോക്കി ചിരിക്കുന്നു. രണ്ടുപേരും സ്വർഗ്ഗലോകത്തേക്ക് യാത്രയാകുന്നു.



ധ്രുവന്റെ അദ്ദേഹത്തിന്റെ തീവൃഭക്‌തിയുടെ പ്രതിഫലമായി മഹാവിഷ്ണൂ അദ്ദേഹത്തിനെ നക്ഷത്രരാജ്യത്ത്ധ്രുവപദത്തില്‍ പ്രത്യേക ഇടം കൊടുത്തു. ലോകാവസാനംവരെ ഈശ്വരനെ വാഴ്ത്തിക്കൊണ്ട്‌ ഭക്‌തിയുടെ പ്രതീകമായി സത്യത്തിനും നീതിയ്ക്കും പ്രതീകമായി ധ്രുവരാജകുമാരന്റെ ആത്മാവ്‌ ഉത്തരഭാഗത്ത്‌ നമ്മെ നോക്കി നില്‍ക്കുന്നു. ധ്രുവനക്ഷത്രമായി പ്രഭതൂകിക്കൊണ്ട്‌..

ദക്ഷയാഗം

(ദക്ഷയാഗം-മഹാഭാഗവതം)

ഒരിക്കല്‍ പ്രജാപതികള്‍ ചെയ്യുന്ന യാഗത്തില്‍ ത്രിമൂര്‍ത്തികള്‍ ആഗതരായിരിക്കുമ്പോള്‍ അവിടേയ്ക്ക്
ദക്ഷപ്രജാപതി കടന്നു ചെല്ലുന്നു. താന്‍ പ്രജാപതിയാണ്, പോരാത്തതിനു ഉമയുടെ പിതാവുമാണ് എന്നിട്ടും തന്നെ കണ്ടിട്ട് എഴുന്നേറ്റു വണങ്ങാഞ്ഞ പരമശിവനോട് ദക്ഷന് അതിയായ കോപം ഉണ്ടായി അദ്ദേഹത്തേ വളരെ നികൃഷ്ടമായി കളിയാക്കുന്നു..
ഇത് കേട്ട് ശിവന്‍ മൌനം പൂണ്ടിരുന്നെങ്കിലും ശിവന്റെ സന്തതസഹചാരിയായ നന്ദികേശന്‍ കോപം പൂണ്ട് ദക്ഷനെയും പരിവാരങ്ങളെയും ഒക്കെയും ശപിക്കുന്നു..
പിന്നീടൊരിക്കല്‍ ദക്ഷന്‍ ഒരു യാഗം നടത്തുന്നു. പഴയ പക മനസ്സില്‍ വച്ച്, ദക്ഷന്‍ ശിവനെ ഒഴികെ ബ്രഹ്മാവ്, മഹാവിഷ്ണു, ഇന്ദ്രന്‍, ബൃഹസ്പതി, മറ്റു മഹാമഹര്‍ഷിമാര്‍ തുടങ്ങി എല്ലാ ദേവന്മാരെയും മഹര്‍ഷിമാരെയും യാഗത്തിനു ക്ഷണിക്കുന്നു.
നാരദമുനിമുഖാന്തിരം യാഗത്തെപ്പറ്റി അറിഞ്ഞ് ഉമയ്ക്ക് അത് കേട്ട് വലിയ വിഷമം തോന്നി, ‘താന്‍ പിതാവിന്റെ അടുക്കല്‍ ഒന്നു പോയിട്ടു വരട്ടെ’ എന്ന് പരമശിവനോട് അനുവാദം ചോദിക്കുന്നു. നിന്റെ പിതാവ് തീര്‍ച്ചയായും എന്നോടുള്ള പകയാല്‍ നിന്നെ അപമാനിച്ചയക്കും, അപമാനവും പേറി തിരിച്ചുവരുന്നത് അതിലും വലിയ അപഹാസ്യമാകും എന്നൊക്കെ പറഞ്ഞെങ്കിലും പിതാവിനെ തെറ്റിധരിക്കാന്‍ മടിച്ച് ഉമ യാഗത്തിനു ക്ഷണിക്കാതെ തന്നെ പോകാന്‍ ഉരുമ്പെടുനു. ഉമ തനിയെ പോകുന്നത് കണ്ട് രക്ഷക്കായി ശിവന്റെ ഭൂതഗണങ്ങളും അനുഗമിക്കുന്നു.
യാഗശാലയില്‍ ചെന്ന ശിവപത്നിയെ കണ്ട് ദേവന്മാരും മഹര്‍ഷിമാരും ഒക്കെ എഴുന്നേറ്റ് വണങ്ങിയെങ്കിലും ദക്ഷന്റെ സന്തതസഹചാരികള്‍ വളരെ നികൃഷ്ടമായി കളിയാക്കി. അച്ഛന്‍ രക്ഷിക്കുമെന്നു കരുതി അച്ഛാ എന്ന് അപേക്ഷയോടെ വിളിക്കുമ്പോള്‍ ദക്ഷനും താന്‍ നിന്റെ അച്ഛനല്ലെന്നും ഒക്കെ പറഞ്ഞ്‌ ക്ഷണിക്കാത്തിടത്ത് കയറി വന്ന ഉമയെ ആക്ഷേപിക്കുന്നു. ഇത് കണ്ട് സഹോദരിമാര്‍ പരിഹസിച്ചു ചിരിക്കയും! ആകെപ്പാടെ നിരാലംബയും, ശിവന്‍ പറഞ്ഞപോലെ തന്നെ സംഭവിച്ചല്ലൊ എന്ന ഖേദത്താല്‍ ശിവന്റെ വാക്ക് കേള്‍ക്കാതെ ഇറങ്ങിത്തിരിച്ച് ആകെ അപമാനം വരുത്തി വച്ചതില്‍ മനം നൊന്ത്, ഉമാദേവി അവിടെ വച്ചു തന്നെ ആത്മാഹൂതി ചെയ്യുന്നു.
തീയില്‍ വെന്തടങ്ങിയ പരമശിവപത്നിയുടെ അവസ്ഥ കണ്ട് കോപിച്ച്, ശിവഭൂതങ്ങള്‍ അവിടെ സംഹാരതാണ്ഡവം നടത്തുന്നു. യാഗാഗ്നിയും യാഗകുണ്ഡങ്ങളും ഒക്കെ അവര്‍ തല്ലിക്കെടുത്തി. ദക്ഷന്‍ ശിവഭൂന്തങ്ങളോട് നേരിട്ട് എതിര്‍ക്കാന്‍ തയ്യറെടുത്തു.. ഇതുകണ്ട് ഭൃഗുമുനി തന്റെ തപശ്ശക്തിയാല്‍ ഏതാനും ഭൂതഗണങ്ങളെ സൃഷ്ടിച്ചു. ശിവഭൂതങ്ങളും ഭൃഗുഭൂതങ്ങളും തമ്മില്‍ ഉഗ്രമായ പോരാട്ടം നടക്കുമ്പോള്‍, നാരദമുനി കൈലാസത്തുചെന്ന് ശിവനോട് വിശേഷങ്ങളെല്ലാം ഉണര്‍ത്തിക്കുന്നു!
തന്റെ പ്രിയതമയുടെ ദയനീയാന്ത്യം അറിഞ്ഞ് ഉഗ്രകോപം പൂണ്ട പരമശിവന്‍ കോപം അടക്കാ‍നാവാതെ തന്റെ ജട പിടിച്ച് വലിച്ച് നിലത്തടിച്ചു! അതില്‍ നിന്നും ഉഗ്രകോപം പോണ്ട ഒരു സത്വം ജനിക്കുന്നു. വീരഭദ്രന്‍!
വീരഭദ്രനോട് ദക്ഷയാഗം മുടക്കി, ദക്ഷനെയും അനുചരന്മാരെയും വധിക്കാന്‍ കല്പിച്ചയച്ചിട്ടും ഉഗ്രമൂര്‍ത്തിയുടെ കോപം കത്തിജ്വലിച്ചു നിന്നു. ആ കോപത്താല്‍ അദ്ദേഹം ശിവതാണ്ഡവനൃത്തം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തിരുനെറ്റിയില്‍ നിന്നും മറ്റൊരു ഉഗ്രദേവത ഭൂജാതയാകുന്നു.. വീരഭദ്ര (ഭദ്രകാളി!). വീരഭദ്രയോടും വീരഭദ്രനെ അനുഗമിച്ച് ദക്ഷനിഗ്രഹം ചെയ്യാന്‍ അജ്ഞാപിക്കുന്നു സദാശിവന്‍.
വീരഭദ്രനും ഭദ്രകാളിയും ശിവഭൂതങ്ങളും ചേര്‍ന്ന് ദക്ഷന്റെ യാഗശാല താറുമാറാക്കി, എതിര്‍ത്തവരെയും പരിഹസിച്ചവരെയും ഒക്കെ വളരെ നികൃഷ്ടമായി നിഗ്രഹിച്ചു ചടുലനൃത്തമാടി. ഇതിനകം ഭ്രഹ്മാവും മഹാവിഷ്ണുവും ഒക്കെ അവിടെ നിന്നും മറഞ്ഞുകളഞ്ഞു.
പ്രാണര്‍ക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ നോക്കിയ ഭൃഗുമുനിയെയും ഭൂതഗണങ്ങള്‍ പിടികൂടി ജടപിടിച്ചു വലിച്ച് ഓരോന്നായി ഊരിയെടുത്തു. മുനിയുടെ മുഖം രക്താവൃതമായി. അതുകണ്ട് ഭൂതഗണങ്ങള്‍ പൊട്ടിച്ചിരിച്ചു! ‘ഞങ്ങള്‍ പാഷണ്ഡന്മാരായതുകൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത് ’എന്നും പരിഹാസരൂപേണ പറഞ്ഞു. കാരണം ഭൃഗുമുനിയാണ്‌ പണ്ട് ശിവഭൂതങ്ങള്‍ പാഷണ്ഡന്മാരായി തീരട്ടെ എന്നു ശപിച്ചത്..
ഇതയുമായപ്പോള്‍ ശിവപാര്‍ഷദനായ നന്ദീകേശന്‍ ഭൃഗുമിനിയെ കാണുന്നു. നന്ദീകേശന്‍ ഓടിചെന്ന് ഭൃഗുവിന്റെ രണ്ടുകണ്ണുകളും കുത്തിപ്പൊട്ടിച്ച്, പല്ലുകളും പറിച്ചുകളയുന്നു. (നന്ദീകേസനേയും ഭൃഗുമുനി പണ്ട് ശപിച്ചിട്ടുണ്ട്)
ഈ സമയം വീരഭദ്രനും ഭദ്രകാളിയും ചേര്‍ന്ന് ദക്ഷനോട് നേരിട്ട് ദക്ഷനെ പിടിച്ച് തല ശൂലത്താല്‍ അരുത്ത് ഹോമകുണ്ഡത്തില്‍ എറിയുന്നു..
ദക്ഷനെ നിഗ്രഹിച്ചിട്ടും വീരഭദ്രന്റെ കോപം ശമിക്കാഞ്ഞതുകണ്ട് ഭയന്ന് മുനികളും ദേവന്മാരും ഒക്കെ ഓടി ബ്രഹ്മാവിന്റെ അടുക്കല്‍ സങ്കടവുമായി ചെല്ലുന്നു. ബ്രഹ്മാവ് പറയുന്നു, സംഹാരമൂര്‍ത്തിയായ ശിവന്റെ കോപം ശമിപ്പിക്കാന്‍ ത്രിലോകങ്ങളിലും ആര്‍ക്കും സാധ്യമല്ല, എന്റെ പുത്രനായ ദക്ഷന്‍ വലിയ അഹങ്കാരിയും ശിവദ്വേക്ഷിയും ആയതുകൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്, പരമശിവന്‍ വിചാരിച്ചാല്‍, മരണമില്ലാത്ത ദക്ഷനെ നിഗ്രഹിക്കാനും മരണമുള്ളവനു മരണമില്ലാത്ത അവസ്ഥയും സിദ്ധിക്കും, അതുകൊണ്ട്, നമുക്കെല്ലാവര്‍ക്കു ചേര്‍ന്ന് വൈകുണ്ഡത്തിലെത്തി, അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാനാവുമോ എന്ന് നോക്കാം. അദ്ദേഹത്തിന്റെ കോപം അടങ്ങിയാല്‍ എല്ലാം ശാന്തമാകും.
ബ്രഹ്മാവും മറ്റ് ദേവന്മാരും കൂടി കൈലാസത്തിലെത്തി ശിവനെ വാഴ്ത്തി സ്തുതിക്കുമ്പോള്‍ മുക്കണ്ണന്‍ സമാധിയില്‍ നിന്നുണര്‍ന്ന് അവരെ നോക്കുന്നു. അപ്പോള്‍ ബ്രഹ്മാവു തന്നെ ശിവന്റെ പാദങ്ങളില്‍ വീണ് ദക്ഷന് ആയുസ്സു തിരിച്ചു നല്‍കാന്‍ അപേക്ഷിക്കുന്നു. പരമശിവന്‍ ശാന്തനായി, യാഗത്തിനു ബലിയര്‍പ്പിക്കാന്‍ നില്‍ക്കുന്ന അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ചാല്‍ അദ്ദേഹം ജീവിക്കും എന്നരുളുന്നു. ഭൃഗുവിന്റെ ദുരിതങ്ങളും ശമിപ്പിച്ചു.
ദേവന്മാര്‍ സന്തോഷത്തോടെ കൈലാസത്തില്‍ നിന്നും യാത്രയായി. വീരഭദ്രനും ഭദ്രയും തിരിച്ചു ശിവനില്‍ തന്നെ ലയിക്കുന്നു. ദേവന്മാരും മഹര്‍ഷിമാരും ചേര്‍ന്ന് അജത്തിന്റെ ശിരസ്സുവെട്ടി ദക്ഷനു വച്ച് അദ്ദേഹത്ത് ജീവിപ്പിക്കുന്നു.
അജമുഖനായ ദക്ഷന്‍ അന്നുമുതല്‍ വലിയ ശിവഭക്തനായി തീരുന്നു.
യോഗശാലയില്‍ ദഹിച്ച സതി വീണ്ടും പര്‍വ്വതപുത്രിയായ പാര്‍വ്വതിയായി ജനിച്ച്, ശിവന്റെ പത്നിയായി തീരുകയും ചെയ്യുന്നു. തന്റെ ശരീരത്തിന്റെ പകുതി പത്നിക്കായി നല്‍കി അദ്ദേഹം അര്‍ദ്ധനാരീശ്വരനായും തീരുന്നുണ്ട്. പാര്‍വ്വതീ ദേവിയെ ഉമയെന്നും അംബികയെന്നും മഹേശ്വരി എന്നും നാമങ്ങളാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.
(പ്രജാപതിയായ ദക്ഷന്റെ അഹങ്കാരം ശമിപ്പിക്കാനായിരുന്നു ദേവി അദ്ദേഹത്തിനെ മകള്‍ ഉമ യായി അവതരിച്ചത്)





*

[കടപ്പാട്: ഡോ. പി. എസ്സ്. നായര്‍-മഹാഭാഗവതം ഗദ്യം)

ആകൂതി മുതലായവരുടെ സന്തതി ചരിത്രം

(ആകൂതി മുതലായവരുടെ സന്തതി ചരിത്രം- ഭാഗവതം)

അദിമനുവിന്റെ (സായംഭൂമനു) അഞ്ചു മക്കളായ ദേവഹൂതി, അകൂതി, പ്രസൂതി, ഉത്താനപാദൻ, പ്രിയവ്രതൻ ഇവരിലൂടെ..

1. ദേവഹൂതിയെ കർദ്ദമമഹർഷി വിവാഹം ചെയ്ത് 9 പെണ്മക്കളും പിന്നെ ഒരു ആണും ഉണ്ടാകുന്നു.
കപിലൻ.
കർദ്ദമന്റെ മരണശേഷം അമ്മയ്ക്ക് കപില മഹർഷി നല്കുന്ന ഉപദേശം വളരെ വേദാന്ത സാരങ്ങൾ നിറഞ്ഞതാണ്.

2. അകൂതിയുടെ കൊച്ചു മകൻ യജ്ഞൻ ത്രിലോകങ്ങളിലും പ്രസിദ്ധനായി ദേവേന്ദ്രനായി അവരോധിക്കപ്പെട്ടു കീർത്തിനേടി.

3. ഉത്താനപാദന്‍
അദ്ദേഹത്തിന്റെ മകനാണ് ധ്രുവന്‍..
ധ്രുവന്റെ മകന്‍-അംഗന്‍-അംഗന്റെ മകന്‍ വേനന്‍- വേനനില്‍ നിന്നും പൃഥു
പൃഥു-അര്‍ച്ചിസ്സ്(പത്നി)
വിജിതാശ്വന്‍ (തിരോധാനവിദ്യ ലഭിച്ചു) -സരസ്വതി(പത്നി)
ഹവിര്‍ദ്ധനന്‍- ശാതോദരി(ഭാര്യ)
ബഹിര്‍സ്സ് (പ്രാചീന ബഹിര്‍സ്സ്) -ശതദ്രുതി(ഭാര്യ)- [ പുരഞ്ചനോപാഖ്യാനം..]
(പ്രചേതാക്കള്‍ തപസ്സിനുപോകുമ്പോള്‍ നിരാശനായ പ്രാചീനബഹിര്‍സ് കപിലാശ്രമത്തില്‍ പോയി തപസ്സ് ചെയ്ത് മുക്തിനേടി)
പ്രചേതാക്കള്‍- മാരിഷ (ഭാര്യ)
ദക്ഷന്‍ (ദക്ഷപ്രജാപതി)- അസ്ക്നി (ഭാര്യ)
ദക്ഷനു ആയിരം പുത്രന്മാരുണ്ടായെങ്കില്‍ എല്ലാവരും സന്യാസം സ്വീകരിച്ചു. അതിനു കാരണം നാരദനാണെന്ന് കരുതി ദക്ഷന്‍ നാരദനെ ഒരിടത്തും ഉറച്ചു നില്‍കാവാതെയാകട്ടെ എന്ന് ശപിച്ചു.
പിന്നീട് ദ്ക്ഷനു അറുപത് പുത്രികളുണ്ടായി. അവരിലൂടെയാൺ‌ പിന്നീട് മനുഷ്യകുലം വളരുന്നത്..

4. പ്രിയവ്രതന്‍ (ഉത്താനപാദന്റെ ജ്യേഷ്ഠന്‍)പ്രിയവ്രതന്‍ ഒരു വിമാനത്തില്‍ കയറി ഏഴുവട്ടം ഭൂമിയെ പ്രദക്ഷിണം ചെയ്തു, ഭൂമി കറങ്ങുന്ന ഗോളമാണെന്ന് കണ്ടെത്തി, ഏഴു സമുദ്രങ്ങളും ഏഴുദ്വീപുകളും ഉണ്ടെന്ന് കണ്ടെത്തി..
ഋഷഭന്‍ - ജയന്തി( ഇന്ദ്രന്റെ പുത്രി)
ഋഷഭന്‍ നല്ല രാജാവായിരുന്നെങ്കിലും ആത്മീയത്തിലായിരുന്നു കൂടുതല്‍ പ്രതിപത്തി.
അദ്ദേഹം മകനായ ഭരതനെ രാജ്യം ഏല്‍പ്പിച്ച് തപസ്സിനായി പോകുന്നു.. ഒടുവില്‍ ദേശാടനസമയത്ത് കാട്ടുതീയില്‍ പെട്ട് ദേഹം വെടിയുന്നു. (കഥ ഋഷഭചരിതത്തില്‍..)

ഭരതന്‍ (ഭരതരാജാവിന്റെ ഭരണകാലത്താണ് ഭാരതത്തിന് ഭാരതം എന്ന പേര്‍‌ കിട്ടിയത്)
ഭരതന്റെ ഭാര്യയുടെ പേര്‍ പഞ്ചജനി.. (ബാക്കി കഥ ഭരതചരിതത്തില്‍..)

5. പ്രസൂതി.

സായം ഭൂമനുവിന്റെ പുത്രി പ്രസൂതിയെ ദക്ഷന്‍ വിവാഹം കഴിക്കുന്നു. അവര്‍ക്ക് 50 പുത്രിമാരും അഷ്ടവസുക്കളും ജനിക്കുന്നു. പുത്രിമാരില്‍ പത്തുപേരെ ധര്‍മ്മദേവനു വിവാഹം ചെയ്തു കൊടുക്കുന്നു..
ഇരുപത്തിയേഴുപേരെ ചന്ദ്രനു വിവാഹം ചെയ്തു കൊടുക്കുന്നു (27 നക്ഷത്രങ്ങള്‍)
പതിമൂന്നുപേരെ മരീചമുനിയുടെ പുത്രനായ കശ്യപമഹര്‍ഷിക്കു വിവാഹം ചെയ്തു കൊടുക്കുന്നു.
വീണ്ടും മൂന്നു പുത്രിമാരെക്കൂടെ ധര്‍മ്മദേവനു വിവാഹം ചെയ്തു കൊടുക്കുന്നു.
ധര്‍മ്മദേവനും മൂര്‍ത്തി എന്ന പുത്രിയ്ക്കുമായി ജനിക്കുന്നതാണ് വിഷ്ണുവിന്റെ അംശാമായ നരനാരായണന്മാര്‍.

നരനാരായണന്മാര്‍ സഹസ്രകവചനെ വധിക്കുന്നു.
ആയിരം കവചങ്ങളുള്ള സഹസ്രകവചനെ ആയിരം വര്‍ഷം യുദ്ധം ചെയ്യുകയും തുടര്‍ന്ന് ആയിരം വര്‍ഷം തപസ്സനുഷ്ഠിക്കാനും കഴിവുള്ളവര്‍ക്കേ സഹസ്രാക്ഷനെ വധിക്കാനാകൂ എന്ന് വരം ഉള്ളതിനാല്‍ ഒരാള്‍ ആയിരം വര്‍ഷം യുദ്ധം ചെയ്യുമ്പോള്‍ മറ്റേയാള്‍ തപസ്സനുഷ്ഠിക്കയും ചെയ്ത് മാറിമാറി യുദ്ധവും തപസ്സും ചെയ്ത് അവര്‍ സഹസ്രകവചന്റെ തൊണ്ണൂറ്റൊന്‍പതു കവചങ്ങളും അറുക്കുന്നു. ഒടുവില്‍ വീര്യം നഷ്ടപ്പെട്ട ആ അസുരന്‍ ഒരു കവചവുമായി ഭീതിയോടെ ഓടി പാതാളത്തില്‍ ഒളിക്കുന്നു.

പിന്നീട് നരനാരായണന്മാര്‍ ബദര്യാശ്രമത്തില്‍ പോയി തപസനുഷ്ഠിച്ച് വിഷ്ണുപദം പ്രാപിക്കുന്നു.
‘നരനാരായണന്മാര്‍ ബദരികാശ്രമത്തില്‍ സദാ പള്ളികൊള്ളുന്നു, അവിടെപോയി തപസ്സു ചെയ്താല്‍ ഭഗവത് സായൂജ്യം അനായാസേന സിദ്ധിക്കും’ എന്നതാണ് ബദരികാശ്രമത്തെ ഇത്രയും പാവനവും പുണ്യവും ആക്കി തീര്‍ക്കുന്നത്.

ദക്ഷന്റെയും പ്രസൂതിയുടെയും വളര്‍ത്തു പുത്രിയാണ് ഉമാദേവി (സതി).
ദക്ഷന്‍ ഒരിക്കല്‍ നാകമന്ദാകിനിയില്‍ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വിടര്‍ന്ന ചെന്താമരയില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ കിട്ടുന്നു. പ്രസൂതിയുടെ കയ്യില്‍ കൊണ്ട് ഏല്‍പ്പിക്കുന്നു. ആ കുഞ്ഞിനു ‘സതി’ എന്ന പേരും നല്‍കി വളര്‍ത്തി.
ദക്ഷന്‍ സതീദേവിക്ക് പലദിക്കിലും വരനെ തിരഞ്ഞെങ്കിലും, സതി യൌവ്വനാരംഭത്തിലേ സാക്ഷാല്‍ പരമശിവന്‍ തന്റെ പതിയായി ലഭിക്കേണമേ എന്ന പ്രാര്‍ത്ഥനയോടെ നോമ്പുകളും വ്രതങ്ങളും ഒക്കെ നോക്കാന്‍ തുടങ്ങി.
സതിക്ക് തന്നോടുള്ള പ്രേമം കണ്ട് മനസ്സ് കുളിര്‍ത്ത പരമശിവന്‍ ഒരിക്കല്‍, സതിയെ പരീക്ഷിക്കാനും കളിയാക്കാനുമായി ഒരു വൃദ്ധവടുവിന്റെ രൂപത്തില്‍ വന്ന പരമശിവനെ അധിക്ഷേപിച്ച് സംസാരിക്കുന്നു- ചുടലക്കളത്തിലെ ഭസ്മം പൂശി നടക്കുന്നവനെന്നും, പാമ്പുകളെ കഴുത്തില്‍ അണിഞ്ഞു നടക്കുന്നവനെന്നും സ്വന്തമായി പാര്‍പ്പിടം പോലും ഇല്ലാത്ത വിരൂപനും പ്രാകൃതനും ഒക്കെയാണ് ശിവന്‍ എന്നും ഒക്കെ പറഞ്ഞ് സതീദേവിയുടെ സുഖ ജീവിതവുമായി താരതമ്യപ്പെടുത്തുന്നു..
പരമശിവനെ എത്രയൊക്കെ തരം താ‍ഴ്ത്തി സംസാരിച്ചിട്ടും സതിക്ക് തന്നോടുള്ള പ്രേമം അണുവിട കുറയുന്നില്ലെന്ന് കണ്ട പരമശിവന്‍ സം‌പ്രീതനായി, ഒടുവില്‍ സ്വന്ത രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് തന്റെ വാഹനമായ് കാളപ്പുറത്ത് ഇരുത്തി കൈലാസത്തിലേക്ക് കൊണ്ടുപോകുന്നു.
ഇത് ദക്ഷനു ശിവനോടുള്ള സ്വതവേ ഉള്ള പക ഇരട്ടിപ്പിക്കുന്നു..

Sunday, November 15, 2009


കപിലോപദേശം

വരാഹമൂർത്തി ഹിരണ്യാക്ഷനെ കൊന്ന് ഭൂമിയെ വീണ്ടെടുത്തു കൊടുത്ത ശേഷം...
സായംഭൂമനുവിന് ശതരൂപാദേവിയിൽ അഞ്ച് മക്കളുണ്ടാകുന്നു
1) ഉത്താനപാദൻ (ധ്രുവന്റെ പിതാവ്)
2) പ്രിയവ്രതൻ
3)ദേവഹൂതി
4) അകൂതി
5) പ്രസൂതി

ആദ്യം ദേവഹൂതിയുടെ കഥ പറയുന്നു:

ദേവഹൂതി വിവാഹപ്രായമാകുമ്പോൾ സായംഭൂമനു പിതാവായ ബ്രഹ്മാവിനോട് ‘മകളെ ആർക്ക് വിവാഹം കഴിച്ചു കൊടുക്കട്ടെ’ എന്ന് ചോദിക്കുന്നു. അതിന് ഉത്തരമായി ബ്രഹ്മാവ് പറയുന്നു, കർദ്ദമ മഹർഷിക്ക് വിവാഹം ചെയ്തുകൊടുക്കാൻ.

അപ്പോൾ ധ്യാനിച്ചുകൊണ്ടിരിക്കുന്ന കർദ്ദമമഹർഷിയുടെ മുന്നിൽ വിഷ്ണുഭഗവാൻ പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്യുന്നു, ‘സായം ഭൂമനു ഇപ്പോൾ തന്റെ മകൾ ദേവഹൂതി എന്ന കന്യകയെയും കൊണ്ട് ഇവിടെ വരും നീ അവളെ വിവാഹം ചെയ്ക്’ അന്ന്. അത് കേട്ട് കർദ്ദമൻ ‘വിവാഹം വേണ്ട’ എന്ന് പറയുമ്പോൾ, “നീ അവളെ വിവാഹം കഴിച്ചാലേ എനിക്ക് നിന്റെ പുത്രനായി ജനിച്ച് മണ്മറഞ്ഞുപോയ സാംഖ്യശാസ്ത്രം പുനർപ്രകാശിക്കാനാകൂ” എന്നു പറയുന്നു.

കുറച്ചുകഴിയുമ്പോൾ, ഭഗവാൻ അരുൾ ചെയ്തപോലെ, സായംഭൂമനു ദേവഹൂതിയേയും കൊണ്ട് കർദ്ദമന്റെ അരികിൽ കന്യാദാനത്തിനായെത്തുന്നു. കർദ്ദമൻ പറയുന്നു, ‘ഞാൻ ഇവളെ വിവാഹം കഴിക്കാം എന്നാൽ എപ്പോൾ എനിക്ക് ഇവളിൽ ഒരു പുത്രനുണ്ടാകുന്നുവോ അതുവരെ മാത്രമേ ഒരുമിച്ച് ജീവിക്കുകയുള്ളൂ’ എന്ന്. ദേവഹൂതി സമ്മതിക്കുന്നു.
അങ്ങിനെ കന്യാദാനം നടക്കുന്നു.
കർദ്ദമന് ദേവഹൂതിയിൽ 9 പെണ്മക്കളുണ്ടാകുന്നു.
പിന്നീട് പത്താമതായി ഉണ്ടാകുന്നതാണ് ഈശ്വരന്റെ അവതാരമായ ‘കപിലൻ’.
അതിനുശേഷം കർദ്ദമൻ തപോനിഷ്ഠനായി, പിന്നെ ദേഹത്യാഗം വരിക്കുന്നു.
അപ്പോൾ വിഷാദയായ ദേവഹൂതി മകനായ കപിലനോട്, മകനെ ഗുരുവായി കണ്ട് നമസ്കരിച്ച്,
‘ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എനിക്ക് മനസ്സിനു ശാന്തിയും മോക്ഷവും കിട്ടാൻ?’ എന്നു ചോദിക്കുമ്പോൾ, കപിലവാസുദേവൻ അമ്മയ്ക്ക് ചെയ്യുന്ന ജ്ഞാനോപദേശമാണ് കപിലോപദേശം

കപിലൻ അമ്മയോട് പറയുന്നു,
യോഗഃ അദ്ധ്യാത്മികതഃ

ആരോഗ്യമുള്ള ജീവിതത്തിന് വേണ്ടത്
നമ്മുടെ ശാരീരികം, മാനസികം, ഭൌതികം, ആത്മീയം എന്നീ നാലു കാര്യങ്ങളും ബാലൻസ് ചെയ്യലാണ്.
ശരീരം മാത്രം നന്നായിരുന്നാൽ പോരാ (നല്ല ആഹാരം; എക്സർസൈസൊക്കെ ചെയ്ത് നല്ലതാക്കി വയ്ക്കുക)
മനസ്സ് നല്ല ബലമായിരിക്കണം ( സത് ചിന്തകൾ,..)
അറിവു വളർത്തണം
പിന്നെ ഈശ്വരങ്കലേക്കുള്ള ഭക്തിവളർത്തണം
ഇതു നാലും തുല്യമായി ചെയ്യാൻ കഴിഞ്ഞാൽ സന്തോഷകരമായ ജീവിതമായി.
എന്നാൽ, മനസ്സ് യോഗയുക്തമാക്കുക.

ആഹരം തന്നെ മൂന്നുവിധം ഉണ്ട് സാത്വികം രാജസം താമസം
സാത്വികമായ ഭക്ഷണങ്ങൾ (വെജിറ്റേറിയൻ ആഹാരം) എളുപ്പം ദഹിക്കുന്നു, അത് കഴിക്കുമ്പോൾ മനസ്സിന് തൃപ്തി, രോഗശാന്തി ഒക്കെ ലഭിക്കുന്നു
രാജസമായ ആഹാരങ്ങൾ രോഗം അസസ്ഥത ഒക്കെ ഉണ്ടാക്കുന്നു
താമസമായിട്ടുള്ളത് തീരെ വർജ്ജിക്കുക. അത് നമ്മെ ഉന്മേഷരഹിതാക്കി മാറ്റുന്നു.

മനസ്സിനു വേണ്ടത്:
സ്നേഹമാ‍ണ് മുഖ്യമായി മനസ്സിനു വേണ്ടത്. സ്നേഹം കിട്ടാത്ത മനസ്സ് മുരടിച്ചുപോകും.
അത് ഈശ്വരനോടുള്ള പ്രേമമാകുമ്പോൾ നമുക്ക് ശാശ്വതമായ മനശ്ശാന്തി ലഭിക്കുന്നു.

ബുദ്ധിക്ക് ( ഭൌതീകം)
വിദ്യാഭ്യാസാത്തിലൂടെ കിട്ടുന്ന അറിവ്

ആത്മീയം
ഉത്സാഹവും ധൈര്യവും എങ്ങിനെ നേടിയെടുക്കാം, എന്നൊക്ക്
(നമ്മുടെ ഋഷീശ്വരൊക്കെ മരിക്കുംവരെ പൂർണ്ണ ആരോഗ്യവാന്മാരായിരുന്നു എന്നോർക്കുക)

നമ്മുടെ ശരീരത്തെ ഒരു മാമ്പഴമായി സങ്കല്പിക്കുക
ആദ്യം മൃദുവായ കണ്ണിമാങ്ങ(ശിശുക്കളുടെ ശാരീരം)
പിന്നെ മാങ്ങയണ്ടി കഠിനമാകുന്നു, ഉറച്ച് പുറം ചട്ടകൊണ്ടും മൂടപ്പെടുന്നു(യൌവ്വനം)
പിന്നെ മാങ്ങ പഴുക്കുമ്പോൾ പുറം തോൽ വീണ്ടും മൃദുലമാകും കാഠിന്യം കുറയും.. പക്ഷെ ഉള്ളിലെ മാങ്ങയണ്ടി കുറച്ചുകൂടി കട്ടിയാറ്റിട്ടുണ്ടാകും (വാർദ്ധക്ക്യത്തിലേക്ക്)
അതും കഴിഞ്ഞ് പുറം ഭാഗങ്ങൾ (വാർദ്ധക്ക്യഥാൽ ) അഴുകി തുടങ്ങുന്നു.
ഒടുവിൽ ശേഷിക്കുന്നത് കടുകട്ടിയായ മാങ്ങയണ്ടി മാത്രം (നമ്മുടെ ഉറപ്പുള്ള മനസ്സ്).
മനസ്സ് ശാന്തമാക്കാൻ, ഉറപ്പുള്ളതാക്കാൻ എന്താണ് ചെയ്യേണ്ടത്?,
അമ്പലത്തിൽ പോകാം.
അമ്പലത്തിൽ പോയാൽ ശാന്തി ലഭിക്കുമോ?
എന്നാൽ കപിലൻ പറയുന്നു,
ശാന്തിക്കുവേണ്ടി അമ്പലത്തിൽ പോകരുത് എന്നാണ്. അമ്പലത്തിലും ശാന്തി കണ്ടെത്താൻ പ്രയാസമാണ്. കാരണം മനസ്സ് ശാന്തമാകുമ്പോഴേ ശാന്തികിട്ടൂ . അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ലാതെയിരിക്കുമ്പോൾ നിന്നു തൊഴുമ്പോൾ ശാന്തികിട്ടും. എന്നാൽ വലിയ തിരക്കും ബഹളവും ഒക്കെയാണെങ്കിൽ നമ്മുടെ മനസ്സ് അടക്കി പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടാണ്.
മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കിട്ടുന്നു എന്നത് വ്യക്തമായി.
ശാന്തിയിരിക്കുന്നത് മനസ്സിൽ.
എന്നാൽ മനസ്സിലും അല്ല ശാന്തി
പിന്നെയെവിടെയാണ് ശാന്തി?
ശാന്തി, സമാധാനം, ആനന്ദം, സംതൃപ്തി, സ്വസ്ഥത ഒക്കെ ഇരിക്കുന്നത് ഭഗവാനിലാണ്.
ഭഗവാൻ/ഈശ്വരൻ ഇരിക്കുന്നത്?
നമ്മുടെ ഉള്ളിൽ.
നമുക്ക് ശാന്തിയും സമാധാനവും ഒക്കെ അനുഭവിക്കാൻ ഈശ്വരൻ തന്നിട്ടുള്ള ഉപകരണമാണ് മനസ്സ്
മനസ്സ് അസ്വസ്ഥമാകുമ്പോ‍ൾ ശാന്തി നഷ്ടപ്പെടുന്നു
മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കൈവരുന്നു.
മനസ്സ് സ്വസ്ഥമാകാൻ (ശാന്തി അനുഭവിക്കാൻ) എന്തുചെയ്യണം
യോഗ ചെയ്യണം. എന്നാൽ മനസ്സിനെ നിയന്ത്രിക്കാനായുള്ള മെഡിറ്റേഷൻസ് ചെയ്യണം (യോഗ എന്നാൽ ആസനം അല്ല). മനസ്സിനെ ഈശ്വരിങ്കലേയ്ക്ക് തിരിക്കണം.

അമ്മേ എല്ലാ പ്രശ്നങ്ങളും ഇരിക്കുന്നത് മനസ്സിലാണ്
ഒരേ മനസ്സ് വിചാരിച്ചാൽ നമ്മെ സ്വസ്ഥരാക്കാനും പറ്റും
അസ്വസ്ഥരാക്കാനും പറ്റും
നമുക്ക് വേണ്ടത് സ്വസ്ഥതയോ അസ്വസ്ഥയോ എന്ന് തീരുമാനിക്കുക
സ്വസ്ഥതയാണ് വേണ്ടതെങ്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. ഭഗവാനെപ്പറ്റി ചിന്തിക്കുക.
ഭഗവാനെപ്പറ്റി ചിന്തിക്കാൻ വേണ്ടത് ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയാണ്.
സ്വസ്ഥതയാണ് നമുക്ക് വേണ്ടത് എന്ന് തീരുമാനിക്കുതിന് വിവേകബുദ്ധി ഉണ്ടാകണം
ഭക്തി കൂടും തോറും വിവേകബുദ്ധിയും കൂടും.
ഭഗവാൻ തന്നെ അരുളിച്ചെയ്യുന്നു, “ ആരാണോ എന്നെ പ്രേമത്തോടുകൂടി പ്രാർത്ഥിക്കുന്നത്, അവർക്ക് ഞാൻ വിവേകബുദ്ധി കൊറ്റുക്കും” എന്ന്.

എപ്പോൾ, എന്തു, ചെയ്യണമെന്ന നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നത് വിവേകബുദ്ധിയാണ്.
അതിന് ദിവസവും പ്രേമത്തോടുകൂടി ഭഗവാനെ പ്രാർത്ഥിക്കണം.

ഭഗവത് സ്നേഹം ഉണ്ടാകാൻ ജ്ഞാനവും വൈരാഗ്യവും ഉണ്ടാകണം.
ജ്ഞാനം എന്നാൽ;
ഭഗവാനുള്ളതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്,
ഞാൻ ജീവിക്കുന്നത് ഹാർട്ടുള്ളതുകൊണ്ടല്ല,
ഭഗവാനുള്ളതുകൊണ്ടാണ് ഹാർട്ടുള്ളത്
എന്നിങ്ങനെ ഭഗവത് ചൈതന്യം എല്ലാറ്റിലും ദർശിക്കുക.
വൈരാഗ്യം
വൈരാഗ്യം എന്നാൽ ഭക്തി. ദൃഢമായ ഭക്തി.
ഭക്തിയുണ്ടെങ്കിൽ ശക്തി കൈവരും എന്നാണ് പാഞ്ചാലിയുടെയും പ്രഹ്ലാദന്റെയും ഒക്കെ കഥ നമുക്ക് പറഞ്ഞു തരുന്നത്.
ഭഗവാനിൽ ഉറച്ച മനസ്സ് നമ്മെ ഭക്തിയിലേക്കും, പിന്നെ ശാന്തിയിലേക്കും/മുക്തിയിലേക്കും എത്തിക്കുന്നു.

ചുരുക്കത്തിൽ...
ശാന്തി എവിടെ? മനസ്സിൽ .
മനസ്സ് സ്വസ്ഥമാകണമെങ്കിൽ ഭഗവത് ഭക്തിയുണ്ടാകണം
ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയുണ്ടാകണം
അതിനു ഭക്തിയുണ്ടാകാൻ വിവേകബുദ്ധിവേണംജ്ഞാനവും വൈരാഗ്യവും വേണംയഥാർത്ഥ ഭക്തി
ഒന്നിലും പ്രത്യേകമായ അഭിനിവേശമോ- ആസയോ-പ്രതിഫലേച്ഹയോ കൂടാതെയുള്ള നിഷ്കാമഭക്തിയാണ് യധാർത്ഥ ഭക്തി
ഒൻപതു ഉപാസനകൾ (ഭക്തിയുടെ വിവിധ രൂപങ്ങൾ
1) ഭഗവാന്റെ ചരിതങ്ങൾ കേൾക്കുക
2)തിരുനാമങ്ങൾ കീർത്തിക്കുക
3)ഭഗവാനെ സദാ മനസ്സിൽ സ്മരിക്കുക
4)അദ്ദേഹത്തെ മനസ്സിൽ സങ്കല്പിച്ച് ഒരോ പ്രവർത്തിയും ചെയ്യുക
5)ഭഗവാന്റെ രൂപത്തിലോ വിഗ്രഹത്തിലോ പുഷ്പാർച്ചനകൾ നടത്തുക
6)ഭഗവത് വിഗ്രഹത്തെ ദർശിച്ച് കൈകൂപ്പി വന്ദിക്കുക
7) ഭഗവാനെ തന്റെ തോഴനായോ യജമാനനായോ ഭാവിക്കുക.
8) ഭഗവാന്റെ ദാസനാണെന്നു കരുതി ഭക്തിയോടുകൂടി അശ്രുക്കൾ വാർക്കുക
9) സരവ്വവും ഭഗവാനിൽ ആത്മാർപ്പണം ചെയ്യുക
ഇതിൽ എതെങ്കിലും ഒന്നുണ്ടായാൽ പോലും അവൻ ഭക്തനാണ്.
( അവലംബം: പി. എസ്സ്. നായരുടെ മഹാഭാഗവതം- ഗദ്യം എന്ന ഗ്രന്ഥം)
വിവേകബുദ്ധിയ്ക്ക് ഒരുദാഹരണ കഥ ഉദിത്ചൈതന്യയതി പറയുന്നു...





Thursday, November 12, 2009


വരാഹാവതാരം

ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു. ആദ്യം സനൽക്കുമാരന്മാർ, പിന്നെ നാരദൻ, പിന്നെ സപ്തർഷികൾ..പക്ഷെ, ആരും പുത്രോൽ‌പ്പാദനത്തിനു തയ്യാറായില്ല. അങ്ങിനെ എന്തെങ്കിലും കുറവോടെ നിർമ്മിച്ചാലേ രക്ഷയുള്ളൂ എന്നുകരുതി ചെറിയ കുറവുകളോടെ ആദ്യത്തെ ആണായ സായംഭൂമനുവിനെയും ശതരൂപാദേവിയേയും സൃഷ്ടിച്ചു.

അവർക്ക് എന്തോ കുറവുള്ളതായി തോന്നുകയും. തങ്ങളുടെ ആനന്ദം അപൂർണ്ണമായി തോന്നുകയും അത് മറ്റേ ആൾ നികത്തും എന്നും ഉള്ള തോന്നലുണ്ടാകുന്നു. അങ്ങിനെ അന്യോന്യം ആകൃഷ്ടരാകുന്നു. അവർക്ക് ജീവിക്കാൻ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല!

ബ്രഹ്മാവ് ധ്യാനനിരതനായി നോക്കുമ്പോൾ കണ്ടു, ഭൂമിയെ അസുരന്മാർ പാതാളത്തിൽ കൊണ്ടുപോയിരിക്കുന്നു!അങ്ങിനെ ബ്രഹ്മാവ് ഭഗവാനോട് അപേക്ഷിക്കുന്നു ഭൂമിയെ രക്ഷിച്ച് പൂർവ്വ സ്ഥൽത്ത് കൊണ്ടെത്തിക്കാൻ. അങ്ങിനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ബ്രഹ്മാവി‍ന്റെ നാസാദ്വാർത്തിൽ നിന്നും പെരുവിരലിന്റെ ആകൃതിയിലും വലിപ്പത്തിലും എന്തോ ഒന്ന് പുറത്തു ചാടുന്നു! അത് ഉടൻ തന്നെ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ഭീമാകാരനായി ഒരു പന്നിയുടെ രൂപത്തിൽ വളർന്നു. അത് ഭഗവാന്റെ ജ്ഞാനവരാഹമാണെന്നു കണ്ടു എല്ലാവരും ഗുരുവായി നമസ്കരിച്ചു

വരാഹം നേരെ കാർജന(?)ത്തിലേക്ക്(ആഴി) ചാടുന്നു. അവിടെ നിന്നും ഭൂമിയെ തന്റെ കൊമ്പുകളിൽ ഉയർത്തിക്കൊണ്ട് വരുമ്പോൾ അതാ വഴിമധ്യേ നിൽക്കുന്നു എതിർക്കാനായി ഹിരണ്യാക്ഷൻ!
--

ഹിരണ്യാക്ഷന്റെ കഥ
കശ്യപ മഹർഷിയുടെ പത്നി, ദിതി ഒരിക്കൽ സന്ധ്യാവന്ദന സമയത്തിൽ മുനിയോട് നിർബന്ധിച്ച് ബന്ധപ്പെടുന്നു. അപ്പോൾ മുനി പറയുന്നു, ‘സന്ധ്യാ സമയത്തു ബന്ധപ്പെട്ടതുകൊണ്ട്, ജനിക്കുന്ന കുട്ടികൾ അസുരഗുണമുള്ളവനായിരിക്കും’. ദിതിയ്ക്ക് ഉണ്ടായ മക്കളാണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും.

ദിതി ഹിരണ്യാക്ഷനെ 100 വർഷം ഗർഭത്തിൽ കൊണ്ടു നടന്നു. ഒടുവിൽ പ്രസവിച്ചയുടൻ ഹിരണ്യാക്ഷൻ മുഷ്ടി ചുരുട്ടിക്കൊണ്ട് അമ്മയോട് ചോദിക്കുന്നു, ‘അമ്മേ എന്റെ കൈ തരിക്കുന്നു എനിക്ക് ആരെയെങ്കിലും പൊരുതണം’ എന്ന്. ദിതി വരുണലോകത്തേക്ക് പോകാൻ പറയുന്നു. ഹിരണ്യാ‍ക്ഷനെ കണ്ട് പേടിച്ച് വരുണഭഗവാൻ ഓടുന്നു. അതിനിടയ്ക്ക് വിളിച്ചു പറയുന്നു, ‘പോയി നാരദമുനിയോട് ചോദിക്കാൻ’ നാരദമുനിയെ തടുത്തു നിർത്തുമ്പോൾ അദ്ദേഹം പറയും ‘ഹരിയോടെതിർക്കാൻ’ .

ഹരി എവിടെ എന്നും പറഞ്ഞ് ഹിരണ്യാക്ഷൻ നോക്കുമ്പോൾ ഭൂമിയേയും കൊമ്പിൽ ഉയർത്തിക്കൊണ്ട് വരാഹം വരുന്നു!
“ഈ പന്നിയാണോ എന്നെ എതിർക്കുന്നത്?!” എന്നൊക്കെ പറഞ്ഞ് കളിയാക്കാൻ തുടങ്ങുന്നു
ഭഗവാൻ പറയുന്നു, “നിന്നെപ്പോലെ മൃഗങ്ങളോടെതിർക്കാൻ പന്നി തന്നെ വേണം”.
അതിനിടെ ഹിരണ്യാക്ഷനെ കണ്ട് ഭയന്ന് കരയാൻ തുടങ്ങിയ ഭൂമിദേവിയെ സമാധാനിപ്പിച്ച്, പൂർവ്വ സ്ഥലത്ത് നിക്ഷേപിച്ച ശേഷം വരാഹമൂർത്തി ഹിരണ്യാക്ഷനുമായി പൊരുതുന്നു. ഇടക്ക് ഹിരണ്യാക്ഷൻ ഭഗവാന്റെ ഗദ തെറിപ്പിക്കുന്നു. ‘എങ്കിൽ പിന്നെ എനിക്കും വേണ്ട ഗദ’ എന്നൊക്കെ ഗമയിൽ പറഞ്ഞ് ഹിരണ്യാക്ഷൻ പൊരുതുന്നു. അപ്പോൾ യുദ്ധം കാണാൻ കൂടി നിന്ന ദേവന്മാർ ഭഗവാനെ ഓർമ്മിപ്പിക്കുന്നു ‘സന്ധ്യയോടറുക്കാറായി. സന്ധ്യയടുക്കുമ്പോഴാണ് അസുരന്മാർക്ക് ബലം കൂടുന്നത്. സൂര്യനസ്തമിക്കും മുൻപ് കൊല്ലാനപേക്ഷിക്കുന്നു. അങ്ങിനെ ഭഗവാൻ, ഹിരണ്യാക്ഷനെ അതി ശക്തമായ പ്രഹരം കൊടുത്ത്, തകർത്ത് മലർത്തിയിടുന്നു’.

ഹിരണ്യാക്ഷനെ കൊല്ലാനും ഭൂമിയെ വീണ്ടെടുക്കാനുമായായിരുന്നു ഭഗവാൻ വരാഹമായവതരിച്ചത്.


ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും പൂർവ്വ കഥ:

വിഷ്ണുവിന്റെ ദ്വാരപാലകരായിരുന്നു ജയവിജയന്മാർ.
ഒരിക്കൽ സനൽകുമാരന്മാർ വിഷ്ണുവിനെ കാണാൻ ചെല്ലുമ്പോൾ ജയവിജയന്മാർ ഉള്ളിലേക്ക് കടത്തിവിടുന്നില്ല. ആ ദേഷത്തിൽ സനൽക്കുമാരാദി മഹർഷികൾ ജയവിജയന്മാർ അസുരയോനിയിൽ ജനിക്കുമാറാകട്ടെ എന്ന് ശപിക്കുന്നു
ശാപം കിട്ടിയ ജയവിജന്മാർ മഹാവിഷ്ണുവിനോട് പാപവിമുക്തമാക്കാൻ അപേക്ഷിക്കുന്നു
മഹാവിഷ്ണു പറയുന്നു, പണ്ട് ലക്ഷ്മീ ദേവിയും ഒരിക്കൽ എവിടെയോ പോയിട്ട് തിരിച്ച് വരാൻ താമസിക്കുമ്പോൾ നിങ്ങൾ കടത്തിവിട്ടില്ല, നിങ്ങൾക്കല്പം അഹംഭാവം കൂടയിട്ടുണ്ട്. അതിനാ‍ൽ ഈ ശാപം വേണ്ടത് തന്നെ. പക്ഷെ, നിങ്ങൾ ജനിക്കുമ്പോൾ എന്നെത്തന്നെ സ്മരിക്കാൻ പാകത്തിൽ
എന്റെ ബദ്ധവൈരികളായി ജനിക്കും. അപ്പോൾ എപ്പോഴും എന്നെത്തന്നെ കോപത്താൽ സ്മരിച്ച്
നിങ്ങൾക്ക് അടുത്ത ജന്മം വീണ്ടും തിരിച്ച് വൈകുണ്ഠത്തിൽ എത്താനാ‍കും” എന്ന്.
അങ്ങിനെയാണ് ഹിരണ്യാക്ഷണും ഹിരണ്യകശിപുവും ദ്വിതിയുടെ വയറ്റിൽ അസുരന്മാരായി ജനിക്കുന്നത്. രണ്ടുപേരും വിഷ്ണുവരികളായാണ് ജനിക്കുനതും. ഹിരണ്യാക്ഷനെ വരാഹമൂർത്തി കൊല്ലുമ്പോൾ ഹിരണ്യകശിപുവിന്റെ പ്രഹ്ലാദനെ രക്ഷിക്കാനായി ഭഗവാൻ നരസിംഹമൂർത്തിയായി പ്രത്യക്ഷമായി കൊല്ലുന്നു.


Wednesday, November 11, 2009


ചതുർശ്ലോകീ ഭാഗവതം

ചതുർശ്ലോകീ ഭഗവതം
ബ്രഹ്മാവിനോട് മകന്‍ നാരദന്‍, ‘അങ്ങു വസിക്കുന്ന താമര എങ്ങിനെ ഉണ്ടായി?’ എന്നൊക്കെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, സൃഷ്ടിയുടെ രഹസ്യമറിയാനായി താമര തണ്ടിലൂടെ താഴേക്ക് ചെല്ലുന്ന ബ്രഹ്മാവിന് ഭഗവാന്‍ നേരിട്ട് ഉപദേശിക്കുന്നതാണ് ചതുർശ്ലോകീ ഭഗവതം .

ഭാഗവതം കഥയുടെ ചതുര്ശ്ലോകീ ഭാഗവതത്തിന്റെ വിപുലീകരിച്ചതാണ്. ( എസ്സന്‍സ് ഓഫ് ഭാഗവതം)
ഭാഗവതത്തിന്റെ സത്ത/വിത്ത് എന്നും പറയാം..
--
--
--
--
ചതുര്‍ശ്ലോകീ ഭാഗവതത്തില്‍ ഭഗവാൻ അരുൾചെയ്യുന്നു,
‘സത്തും അസത്തുമായി ഇരിക്കുന്നതും ഞാനാണ്,
സത്തും അസത്തും ഇല്ലാതാകുമ്പോൾ ശേഷിക്കുന്നതും ഞാൻ മാത്രം”

ഉള്ളതെന്താണ് ഉണ്ടായതെന്താണ് എന്ന് ഭഗവാൻ വിശദീകരിക്കുന്നു..സ്ഥൂലമായതും സൂക്ഷ്മമായതും/ ശരീരവും മനസ്സും. ശരീരം ഉണ്ടായതും മനസ്സ് എന്നും നിലനിൽക്കുന്നതും. ശരീരം മനസ്സിൽ ഉണ്ടായി നശിക്കുന്നു! വീണ്ടും ജനിക്കുന്നു, നശിക്കുന്നു. മനസ്സ് എപ്പോഴും അവിടെ ഉണ്ട് എന്ന തത്വം

ശ്രീ ശങ്കരാചാര്യരുടെ ഒരു ഉദാഹരണ കഥ ഉദിത്ചൈതന്യയതി ഇവിടെ പറയുന്നു.
‘മണ്ണിൽ നിന്നും കലവും കുടവും ഒക്കെ ഉണ്ടാക്കുന്നു. അപ്പോൾ മണ്ണ്‌ കലത്തോടായി പറയുന്നു. ഞാൻ എന്നും ഇങ്ങിനെ ഉണ്ടാകും. എന്നാൽ നീ എന്നിൽ നിന്നും ഉണ്ടായി വീണ്ടും നശിച്ച് എന്നിലേക്ക് തിരിച്ചു വരും’ എന്ന്! അതുപോലെ, മണ്ണിനെ കുടമായി മാറ്റാന്‍ ഒരു ശക്തി/ആള്‍ വേണം. അതാണ് ഈശ്വരന്‍
ചൈതന്യത്തില്‍ നിന്നും മനസ്സുണ്ടാകുന്നു, മനസ്സിൽ നിന്നും ശരീരങ്ങൾ ഉണ്ടാകുന്നു.

ശാസ്ത്രഞ്ജന്മാരോട് ചോദിച്ചാൽ അവർ പറയും നമ്മുടെ ശരീരം എന്നാൽ കുറെ പ്രോട്ടോണും ന്യൂട്ട്രോണും ഇലക്ട്രൊണും ഒക്കെ ചേർന്നതാണ് ശരീരം ഇല്ലാതാകുമ്പോൾ ഇതൊക്കെ പ്രകൃതിയിൽ തന്നെ വിലയിക്കുന്നു. ഇത് തന്നെയാണ് ഒരു ആത്മീയാചാര്യനും പറയുന്നത്. ഒന്നുമില്ല്ലായ്മയിൽ നിന്നുണ്ടായി വീണ്ടും ഒന്നുമല്ലാതായി മറയുന്നു!

വേറൊന്ന്, പ്രകൃതിയിലെ ഒരു സൂക്ഷമായ ആറ്റത്തിന്റെ ഘടനയും വലിയ ജീവജാലങ്ങളുടെ ഘടനയും ഭൂമിയുടെ ഘടനയും ഒക്കെ ഒരുപോലെയാണ്!

മറ്റൊരു ഉദാഹരണം ഉദിത് ചൈതന്യയതി പറയുന്നു..
സ്റ്റാറ്റിക് എനര്‍ജി
കൈനറ്റിക് എനര്‍ജി
ഡൈനാകിക് എനര്‍ജി
ഒരു ഡാമില്‍ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ അത് സ്റ്റാറ്റിക് എനര്‍ജി
അത് ഒഴുക്കി ഇലക്ട്രിസിറ്റി ഉണ്ടാക്കുമ്പോള്‍ അത് കൈനറ്റിക് എനര്‍ജി ആകുന്നു
ആ ഇലക്ട്രിസിറ്റി കൊണ്ട് ഓരോന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അത് ഡൈനാമിക് എനര്‍ജി ആകുന്നു

അതുപോലെ നിശ്ചലമാണ് നമ്മുടെ ഉള്ളിലെ ചൈതന്യം (സ്റ്റാറ്റിക് എനര്‍ജി)
പിന്നെ ചിന്തകളുടെ രൂപത്തില്‍ അത് മനസ്സില്‍ ചലനം സൃഷ്ടിക്കുന്നു..(കൈനറ്റിക് എനര്‍ജി)
ചിന്തിച്ച പ്രകാരം നാം ഓരോന്നു ചെയ്തുകൂട്ടുന്നു..(ഡൈനാമിക് എനര്‍ജി)
നമ്മുടെ പ്രവര്‍ത്തികള്‍ നന്നാകണമെങ്കില്‍ മനസ്സ് നന്നാകണം, മനസ്സ് നന്നാകണമെങ്കില്‍ നിശ്ചലമായ
ചൈതന്യത്തെ നാം അറിയണം... ഇത് പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ഒക്കെ സാധിക്കുന്നു.
ഭാഗവതത്തിന്റെ മുക്തിയിലേക്കുള്ള പത്തു പടവുകള്‍ !
1) സർഗ്ഗം (എന്റെ, എന്റേത് എന്നുള്ള സ്വാര്‍ത്ഥത നമ്മെ എത്രമാത്രം തളര്‍ത്തുന്നു എന്നത് കാട്ടുന്നു ത്രിതീയ സ്കന്ധത്തില്‍)
2) വിസർഗ്ഗം (ഞാന്‍ എന്ന നാം ഓരോ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തി ഒടുവില്‍ വിഷമം ഉണ്ടാകുന്നത്. ഉദാ: ദക്ഷന്റെ കഥ- നാലാം സ്കന്ധത്തില്‍)
3) സ്ഥാനം (മനസ്സിനു എതെല്ലാം സ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം എനത്.. സ്വാര്‍ത്ഥമായും ജീവിക്കാം.. ബ്രഹ്മസായൂജ്യത്തിനായും ജീവിക്കാം- അഞ്ചാം സ്കന്ധത്തില്‍)
4) പോഷണം (മനസ്സിനെ ദുഃഖിപ്പിക്കാതിരിക്കാന്‍ പോസിറ്റീവ് ആയ ചിന്തകള്‍ പോക്ഷിപ്പിക്കണം- ഉദാ: അജാമിളന്റെ കഥ)
5) ഊഭയാ (എന്തു പ്രകടിപ്പിക്കണം..രണ്ടും നമ്മളില്‍ തന്നെ ഉണ്ട്. നിശ്ചയിക്കേണ്ടത് നാമാണ്. ദൈവീകമോ? ആസുരികമോ? ഉദാ: പ്രഹ് ളാദനും ഹിരണ്യകശിപുവും)
6) മന്വന്തര: ( മനസ്സിന്റെ അന്തരങ്ങള്‍- മൂന്നു ഭാവങ്ങള്‍-തമോഗുണ, രജോഗുണം, സാത്വികഗുണം.. മൂന്നും ബാലന്‍സ് ചെയ്യുക. തമോഗുണം അധികരിച്ചപ്പോള്‍ ആപത്തായ കഥ: ഗജേന്ദ്രന്റെ കഥ; രജോഗുണം അധികരിച്ച ഇന്ദ്രന്റെ കഥ- പാലാഴിമഥനം; സാത്വികഗുണം മഹാബലിയുടെ കഥ... പൂര്‍ണ്ണതയിലെത്തിക്കുന്ന കഥ മത്സ്വാവതാര കഥ)
7) ഈശാനകഥ (ഈശ്വരത്വത്തിലേക്ക് ഉയരാന്‍ സഹായിക്കുന്ന കഥകള്‍: ആത്മബലം ഉണ്ടാക്കുന്ന കഥകള്‍.. അംബരീക്ഷന്റെ കഥ.. ദുര്‍വ്വാസാ‍വു ശപിച്ചിട്ടും തളരാതെ.. യധാര്‍ത്ഥ ഭക്തര്‍ ഒരിക്കലും ഒന്നിന്റെ മുന്നിലും തളരില്ല)
8) നിരോധം (തളര്‍ത്തുന്ന ചിന്തകളെ നിരോധിക്കുക. ഒന്നിനെ നിരോധിക്കാന്‍ മറ്റൊന്നിനോട് ആകര്‍ഷണം തോന്നിപ്പിക്കുകയാണു വേണ്ടത്. ഭഗവാനോട് ആകര്‍ഷണം തോന്നിയാല്‍ മറ്റ് ചാപല്യങ്ങളും ദുഃഖങ്ങളും ഒക്കെ വിട്ടൊഴിയും)
9) മുക്തി (നിരന്തരമായ ഈശ്വരസ്മരണയാണ് മുക്തി- മെഴുകുതിരി ഉരുകി തീരുമ്പോലെ മറ്റു ചിന്തകളെല്ലാം ഉരുകി തീര്‍ന്ന് ഭഗവാനില്‍ ലയിക്കണം)
10) ആശ്രയം ( മനസ്സിനെ നിലനിര്‍ത്തുന്നത് ആരുടെ ആശ്രയത്താലാണൊ, ആ ആശ്രയത്തില്‍ മനസ്സിനെ വിലയിപ്പിക്കുക- ഒരു വള്ളിച്ചെടി മരക്കമ്പില്‍ ചുറ്റുമ്പോലെ ഭഗവാനില്‍ ചുറ്റി വരിഞ്ഞ് ഒടുവില്‍ താദാമ്യം പ്രാപിക്കുക)

ഈശ്വരനെ ശരണം പ്രാപിച്ച് ജീവിക്കേണ്ടതെങ്ങിനെ എന്ന് ഒരു കിളിയുടെ കഥയിലൂടെ:

ഒരു പരുന്ത് ആകാശത്തിൽ അങ്ങുമിങ്ങും പറന്ന് ഒടുവിൽ തളർന്ന് ഒരു മരക്കൊമ്പിൽ വന്നിരിക്കുന്നു.
അല്പം കഴിയുമ്പോൾ ആ മരക്കൊമ്പ് ഒടിഞ്ഞു വീഴുന്നു എന്നാൽ അതിൽ മുറുകെപ്പിടിച്ചിരിക്കയായിരുന്ന പരുന്ത്, ഉടൻ തന്റെ ചിറക് വിടർത്തി ആകാശത്തേയ്ക്ക് പറന്നുയരുന്നു.

ഇതുപോലെയാവണം നാമും. ലൌകീകബന്ധങ്ങളിൽ മുറുകെ പിടിക്കുമ്പോഴും എപ്പോഴും ഉള്ളിൽ
ഇത് ഏതു നിമിഷവും ഒടിഞ്ഞു വീണേയ്ക്കാവുന്ന ഒരു ചില്ലയാണെന്നു കരുതി വേണം ജീവിക്കാൻ.
എപ്പ്ഴും ആശ്രയമായി ഭഗാനെ സ്മരിച്ചുകൊണ്ട് ജീവിച്ചാൽ ചില്ല ഒടിയുമ്പോൾ നാമും താഴെവീഴാതെ
ഭഗവാനിലേക്ക് പറ്ന്നുയരാം.

പാഞ്ചാലിയുടെ അവസാനം

5 ഭർത്താക്കന്മാർ നോക്കി നിൽക്കുമ്പോഴും ശ്രീകൃഷ്ണനെ സ്മരിച്ചുകൊണ്ടാണ് പാഞ്ചാലി
ദേഹം ത്വജിക്കുന്നത്.

കുന്തിയും ഭീക്ഷമർ ഒക്കെ ഭഗവത് ഭക്തിയുടെ ഉദാഹരണങ്ങളാണ്

Sunday, November 8, 2009


ആയുർ പരിണാമം; സൃഷ്ടി

മൈത്രേയമുനി വിദുരരോട് ആയുർപരിണാമത്തെപ്പറ്റിയും. പിന്നെ സൃഷ്ടിയുടെ ഉത്ഭവത്തെപ്പറ്റിയും വിവരിക്കുന്നു.

ആയുർ പരിണാമത്തെപ്പറ്റി ഇവിടെ

സൃഷ്ടിയുടെ (തുടക്കം)

മഹാപ്രളയം കഴിഞ്ഞ്, വിഷ്ണുഭഗവാൻ ഒരാലിലയിൽ കിടക്കുന്നു. അപ്പോൾ ഭഗവാന്റെ പൊക്കിളിൽ ഔർ താമരയുണ്ടായി അതിൽ ബ്രഹ്മാവ് ഉണ്ടാവുന്നു. താൻ എവിടെയാണെന്ന് സംഭ്രമിച്ച് നാലുപാടും നോക്കുന്നു- സംഭ്രമിച്ച് നാലുദിക്കിലേക്കും നോക്കയാൽ നാലുമുഖങ്ങളുണ്ടാക്കുന്നു- താമരത്തണ്ടിലൂടെ ഊർന്നിറങ്ങി താഴെ ചെല്ലുമ്പോൾ ഭഗവാൻ അനന്തശയനം ചെയ്യുന്നു. ഭഗവാൻ ബ്രഹ്മാവിന് ആദ്യം വേദങ്ങൾ ഉപദേശിച്ചു കൊടുക്കുന്നു. പിന്നെ ഭഗവാൻ ബ്രഹ്മാവിനോട് ഭൂമിയിൽ സൃഷ്ടി നടത്താൻ പറയുന്നു.


ബ്രഹ്മാവ് സൃഷ്ടി ആരംഭിച്ചു. ആദ്യം സനൽക്കുമാരന്മാർ, പിന്നെ നാരദൻ, പിന്നെ സപ്തർഷികൾ
പക്ഷെ, ആരും പുത്രോൽ‌പ്പാദനത്തിനു തയ്യാറായില്ല. അങ്ങിനെ എന്തെങ്കിലും കുറവോടെ നിർമ്മിച്ചാലേ രക്ഷയുള്ളൂ എന്നുകരുതി ചെറിയ കുറവുകളോടെ ആദ്യത്തെ ആണായ സായംഭൂമനുവിനെയും ശതരൂപാദേവിയേയും സൃഷ്ടിച്ചു.

അവർക്ക് എന്തോ കുറവുള്ളതായി തോന്നുകയും. തങ്ങളുടെ ആനന്ദം അപൂർണ്ണമായി തോന്നുകയും അത് മറ്റേ ആൾ നികത്തും എന്നും ഉള്ള തോന്നലുണ്ടാകുന്നു. അങ്ങിനെ അന്യോന്യം ആകൃഷ്ടരാകുന്നു. അവർക്ക് ജീവിക്കാൻ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല!

ബ്രഹ്മാവ് ഭൂമിയെ നോക്കുമ്പോൾ ഭൂമിയെ കാണുന്നില്ല. അങ്ങിനെ അദ്ദേഹം ധ്യാനനിരതനായി നോക്കുമ്പോൾ ഭൂമിയെ അസുരന്മാർ പാതാളലോകത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കയാണ്. ബ്രഹ്മാവ് വിഷ്ണുഭഗവാനോട് ഭൂമീദേവിയെ രക്ഷിക്കാൻ അപേക്ഷിക്കുന്നു. അപ്പോൾ ബ്രഹ്മാവിന്റെ മൂക്കിൽ നിന്നും പെരുവിരലിന്റെ രൂപത്തിൽ പുറത്തുവരുന്ന രൂപമാണ് വരാഹം. വരാഹമൂർത്തി പാതാളത്തിൽ പോയി ഭൂമീദേവിയെ രക്ഷിച്ചു കൊണ്ടുവരുന്നു.

(അടുത്ത പോസ്റ്റിൽ വരാഹകഥ തുടരുന്നു.)

വിദുരമൈത്രേയ സംവാദം

ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും വനവാസത്തിനും പോയി ഭാ‍രതയുദ്ധത്തിന്റെ ഒടുവിൽ
അതുണ്ടാക്കുന്ന നാശങ്ങളും നഷ്ടങ്ങളും ദുഃഖങ്ങളും ഒക്കെ മുൻ‌കൂട്ടിക്കണ്ട് വിദുരർ തീർത്ഥാടനത്തിനു പോകുന്നു. വഴിയിൽ വച്ച പാണ്ഡവർ കൌരവരെ നശിപ്പിച്ച് രാജ്യം വാഴുന്ന കാര്യം അറിയുന്നു.
പിന്നീട് തീർത്ഥാടനം തുടരുന്നു. അദ്ദേഹം കാളിന്ദീതീരത്തു നിൽക്കുമ്പോൾ ഉദ്ധവരെ കാണുന്നു, സംസാരിച്ചിരിക്കുന്നു. യാദവന്മാരുടെ നാശവും ശ്രീകൃഷ്ണന്റെ ദേഹവിയോഗവും അറിഞ്ഞ് മനസ്സ് വളരെ വിഷമിക്കുമ്പോൾ ഉദ്ധവരോടായി ആത്മജ്ഞാനം ഉപദേശിച്ചു തരാൻ അപേക്ഷിക്കുന്നു.
അതിനു കുറച്ചുകൂടി യോഗ്യം മൈത്രേയ മുനിയാണെന്ന് പറയുന്നു.
വിദുരൻ ഗംഗാതീരത്ത് വച്ച് മൈത്രേയ മുനിയെ കാണുകയും അദ്ദേഹം ഭഗവാനെപ്പറ്റിയും
പ്രളയം കഴിഞ്ഞ് ബ്രഹ്മാവ് ആലിലയിൽ കിടക്കുന്ന വിഷ്ണുവിന്റെ പൊക്കിളിൽ നിന്നും കിളിർത്ത ചെന്താമരയിൽ ജനിക്കുന്നതും അവിടെ കിടന്ന് പരിഭ്രമിച്ച് നാലുവാശത്തേയ്ക്കും നോക്കുന്നു. ഒന്നും മനസ്സിലാകാഞ്ഞ്, താമർതണ്ടിലൂടെ താഴെയിറങ്ങിച്ചെല്ലുമ്പോൾ അനന്തശയനം ചെയ്യുന്ന നാരായ്ണമൂർത്തിയെ കാണുന്നു. വിഷ്ണുഭഗവാൻ, ബ്രഹ്മാവിനു വേദങ്ങൾ ഉപദേശിച്ചുകൊടുക്കയും പിന്നെ സൃഷ്ടി നടത്താനും അരുളിചെയ്യുന്നു.

[കടപ്പാട്: ശ്രീമഹാഭാഗവതം- തുഞ്ചത്തെഴുത്തച്ഛൻ, ശ്രീമഹാഭാഗവതം ഗദ്യം-ഡോ. പി. എസ്സ്. നായർ]
*

വിരാഡ്‌രൂപധ്യാനം

ഭഗവാന്റെ ഏതുരൂപമാണ് ഞാൻ മനസ്സിൽ സങ്കല്പിക്കേണ്ടത് എന്നപരീക്ഷിത്തു മഹാരാജാവിന്റെ ചോദ്യത്തിന് മറുപടിയായി ശ്രീശുകമഹർഷി ഭഗവാന്റെ രൂപം വർണ്ണിക്കുന്നതാണ് വിരാഡ്‌രൂപധ്യാനം.
ഭഗവാന്റെ ശരിക്കുമുള്ള രൂപം വർണ്ണിച്ചിട്ട് കുറച്ചുകൂടി വിശദമായി വിവരിക്കുന്നു
ഈരേഴുപതിന്നലു ലോകങ്ങളും ഭഗവാന്റെ വിരാട്‌രൂപമാണെന്ന് സങ്കല്പിച്ച് ധ്യാനിക്കാം,
ഭഗവാന്റെ പാദങ്ങൾ-പാതാളം
കുതികാൽ- മഹാതലം
ഗുലഫം- രസാതലം
ജാനുക്കൾ (കാൽമുട്ടുകൾ)-തലാതലം
തൃത്തുടക്കാമ്പുകൾ- അതലവിതലങ്ങൾ
നിതംബം- വിതലം
നാഭി-ഭൂലോകം
തിരുവക്ഷസ്സ്- ദേവലോകം
ഗളമൂലം- മഹർല്ലോകം
കണ്ഠപ്രദേശം- തപോലോകമായും
മുഖം- ജനലോകം
ശിരസ്സ്- സത്യലോകം
ഈ രൂപത്തിൽ ഭഗവാനെ ധ്യാനിച്ചാൽ അഭീഷ്ടസിദ്ധിയും, പുണ്യവും ഒക്കെ ലഭിക്കും


ഭഗവത്‌ഭജനാരംഭം

ഭഗവത്‌ഭജനാരംഭം
ശ്രീശുകൻ പറയുന്നു, അങ്ങ് ഭാഗ്യവാനാണ്. മൃത്യുകാലമടുത്തിരിക്കുമ്പോൾ ഇങ്ങിനെ അങ്ങെയ്ക്ക് തോന്നിയത് മഹാഭാഗ്യം. അങ്ങ് തുറന്നു പറഞ്ഞല്ലൊ, എനിക്ക് ഭയമുണ്ടെന്നും എന്തു ചെയ്താ‍ൽ
ജീവന്മുക്തി ലഭിക്കും എന്നും ഒക്കെ. പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങളാണ് അത്.
ഞാൻ എന്റെ പിതാവിൽ നിന്നു കേട്ടിട്ടുള്ള ശ്രീമഹാഭാഗവതം അങ്ങേക്ക് പറഞ്ഞുതരാം..
ഏഴുദിവസമേ ഉള്ളൂ എന്നുള്ള കാര്യത്തിൽ വിഷമിക്കണ്ട്. പണ്ട്, ഖഡ്വാംഗദൻ ജീവിതത്തിന്റെ രണ്ടുനിമിഷം കൊണ്ട് ഇതിനു സാധിച്ചിട്ടുണ്ട്. ഞാൻ ഭക്തിമാർഗ്ഗത്തെപ്പറ്റി അങ്ങേയ്ക്ക് ചുരുക്കി പറഞ്ഞു തരാം.

നാലു കാര്യങ്ങൾ ചെയ്താൽ അങ്ങയ്ക്ക് ഇത് ശ്രദ്ധിച്ചു മനസ്സിലാക്കാൻ സാധിക്കും
ജിതാസനൻ. (ഏഴുദിവസം കൊണ്ട് ഇത് കേൾക്കും എന്ന് നിശ്ചയിച്ചുറക്കുക)
ജിതശ്വാസോ (ശ്വാസം നിയന്ത്രിക്കുക/പരിഭ്രമങ്ങളില്ലാതെ ഇരിക്കുക)
ജിതസംഗോ (മനസ്സിൽ സത് ചിന്തകൾ-സത്‌സംഗം)
ജിതോന്ദ്രിയോ (നാവിനെ നിയന്ത്രിക്കുക-ആവശ്യമില്ലാതെ സംസാരിക്കതിരിക്കുക)

Saturday, November 7, 2009


പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

പരീക്ഷിത്ത് ഒരിക്കൽ നായാട്ടിനു പോകുമ്പോൾ ധ്യാനനിരതനായിരിക്കുന്ന ശമീകമഹർഷിയോട് (അംഗിരസ്സിന്റെ പുത്രൻ) ദാഹജലം ചോദിക്കുകയും ധ്യാനത്തിൽ എല്ലാം മറന്നിരുന്ന അദ്ദേഹം അത് കേൾക്കാഞ്ഞത് മനപൂർവ്വമാണെന്ന് കരുതി കോപപ്പെട്ട് അടുത്തുകിടന്ന ഒരു ചത്തപാമ്പിനെ അദ്ദേഹത്തിന്റെ കഴുത്തിൽ വലിച്ചെറിഞ്ഞ് നടന്ന് മറയുകയും ചെയ്യുന്നു.

ക്ഷിപ്രകോപത്താൽ ഇത്രയും ചെയ്തുപോയെങ്കിലും പിന്നീട് അദ്ദേഹം കൊട്ടാരത്തിൽ എത്തുമ്പോൾ പശ്ചാത്തപിക്കുന്നു.

മഹർഷിയുടെ കഴുത്തിൽ പാമ്പിനെ കണ്ട് വന്ന മഹർഷിയുടെ മകൻ ശൃംഗിക്ക് കാര്യം മനസ്സിലാകയും പരീക്ഷിത്തിനെ 7 ദിവസത്തിനകം സർപ്പങ്ങളുടെ രാജാവായ തക്ഷകൻ എന്ന സർപ്പം കൊത്തി മരിക്കാനിടയാകട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു.

ധ്യാനത്തിൽ നിന്നുണർന്ന മഹർഷി, പരീക്ഷിത്ത് നല്ല മനുഷ്യനായിരുന്നെന്നും അദ്ദേഹത്തോട് നടന്ന കാര്യങ്ങൾ പോയി പറയാനും മകനോട് ശട്ടം കെട്ടുന്നു.

മുനിയുടെ മകൻ കൊട്ടാരത്തിലെത്തി പരീക്ഷിത്തിനോട് ശാപവൃത്താന്തം അറിയിക്കുന്നു. എന്നാൽ പരീക്ഷിത്ത് ശാന്തനായി പറയുന്നു, ‘താൻ ഈ ശിക്ഷ അർഹിക്കുന്നു എന്നും അമ്മയുടെ ഗർഭപാത്രത്തിൽ വച്ചേ മരിച്ചുപോകേണ്ടിയിരുന്ന താൻ ഇത്രയുമെങ്കിലും ജീവിക്കാനായത് ഭഗവത് കൃപ ഒന്നുകൊണ്ടുമാത്രമാണെന്നും’ സമാധാനിക്കുന്നു.

തനിക്ക് അന്ത്യമടുത്തു എന്ന തോന്നലാൽ, മഹാത്മാക്കളെ വിളിച്ചുവരുത്തി ഉപായം ആരായുന്നു. മഹാത്മാക്കൾ പറയുന്ന്, “മരണം അടുത്തെത്തിയെന്നറിയുന്നവർ ചെയ്യുന്നത്, കാശിയിൽ, അല്ലെങ്കിൽ ഹരിദ്വാറിൽപോയി 7 ദിവസം നിരാഹാരവൃതമെടുത്ത്, ഏഴിന്റ അന്ന് ഗംഗയിൽ ഇറങ്ങി സമാധി കൈക്കൊള്ളുന്നു. പ്രായോഗവേശം എന്നാണ് ഇങ്ങിനെ സമാധികൈക്കൊള്ളുന്നതിന് പറയുന്നത്”. (‘സമാധിസ്ഥൽ’ എന്നൊരു സ്ഥലം ഹരിദ്വാറിൽ ഇപ്പോഴും ഉണ്ട്.)
ഇതു കേട്ട്, പരീക്ഷിത്ത് തന്റെ പുത്രനായ ജനമേജയനെ രാജ്യഭാരം ഏൽ‌പ്പിച്ച് ഹരിദ്വാറിരിലെത്തുന്നു. പ്രാർത്ഥിക്കാനായി അവിടെ ഒരു പർണ്ണശാലകെട്ടുന്നു. അത്രിമഹർഷി, വസിഷ്ഠമഹർഷി, ച്യവനൻ , കാവലൻ തുടങ്ങിയ മഹർഷിമാർ അവിടെ എത്തുന്നു. പരീക്ഷിത്ത്ന് നാമമൊക്കെ ചെയ്തിട്ടും മരണഭയം ഒഴിയുന്നില്ല. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ അവിടെ ശ്രീശുക മഹർഷി എത്തുന്നു. എല്ലാ മഹാത്മാക്കളും എഴുന്നേറ്റു വണങ്ങുന്നു. പരീക്ഷിത്ത് ശ്രീശുകമഹർഷിയോട് ചോദിക്കുന്നു,
‘മരണത്തെ എങ്ങിനെ അഭിമുഖീകരിക്കണം എന്നു പറഞ്ഞു തന്നാലും. ഞാൻ എന്തു കീർത്തിക്കണം, എന്തു സ്മരിക്കണംഎന്നൊക്കെ’.
കേവലം ഒരു പശുവിനെ കറക്കുന്ന സമയം പോലും ഒരിടത്തടങ്ങിയിരിക്കാത്ത ശ്രീശുകൻ ഭാഗവതകഥ പറയാനായ്യി 7 ദിവസം അവിടെ തങ്ങുന്നു.

----
ഒടുവിൽ...
അങ്ങിനെ 7 ദിവസം കൊണ്ട് മഹാഭാഗവത കഥ കേൾക്കയും, ഏഴാം ദിവസം ഒരു പഴത്തിൽ ഒരു പുഴുവായി ഒളിച്ച് തക്ഷകൻ രാജാവിനെ ദംശിക്കുകയും, അദ്ദേഹം ജീവന്മുക്തി പ്രാപിക്കയും ചെയ്യുന്നു.

ഒരു പ്രത്യേകത എന്തെന്നാൽ ശ്രീമഹാഭാഗവതം കഥ തുടങ്ങുന്നത് മഹാഭാരതയുദ്ധം കഴിഞ്ഞ് പാണ്ഡവർ പരീക്ഷിത്തിനെ രാജാവാക്കി പരീക്ഷിത്തിന്റെ യാഗത്തിൽ വച്ച് സൂതമുനി കഥപറയുമ്പോലെയാണെങ്കിൽ

മാഹാഭാരതം തുടങ്ങുന്നത് പരീക്ഷിത്തിന്റെ മകൻ, ജനമേജയൻ, തന്റെ അച്ഛനെ കൊന്നത് തക്ഷകൻ എന്ന സർപ്പമാണെന്നറിഞ്ഞ്, ഉത്തുംഗ മഹർഷിയുടെ ഉപദേശപ്രകാരം ഒരു സർപ്പയ്ജ്ഞം നടത്തുന്നു. അവിടെ വച്ചാണ് ശ്രീ മഹാഭാരതകഥയുടെ തുടക്കം.

പരീക്ഷിത്തിന്റെ രാജ്യഭാരം

പരീഷിത്തിന്റെ രാജ്യഭാരം

വളരെ ധർമ്മജ്ഞനായും നീതിമാനുമായി പ്രജകളുടെ ക്ഷേമത്തിനു പ്രാധാന്യം നൽകി രാജ്യം ഭരിച്ചുകൊണ്ടിരിക്കെ, ഒരിക്കൽ അദ്ദേഹം പ്രജകളുടെ ക്ഷേമവ്രത്താന്തം അറിയാനായി കുതിരപ്പുറത്ത് സവാരിചെയ്യുമ്പോൾ വഴിയിൽ മൂന്ന് കാലൊടിഞ്ഞ ഒരു കാളയും ഒരു പശുവും നിൽക്കുന്നു. അരികിൽ
കറുത്ത വസ്ത്രധാരിയായി രാജകീയ ചിഹ്നങ്ങളൊക്കെ അണിഞ്ഞു നിന്ന് കാളയെ ദ്രോഹിക്കുന്നു.
പരീക്ഷിത്ത് ചോദിക്കുന്നു, അപ്പോൾ അയാൾ പറയുന്നു, ഞാൻ കലിയാണ്
കാള ധർമ്മമൂർത്തിയും പശു ഭൂമീദേവിയുമാണ് എന്നും പറയുന്നു.
കലി പറയുന്നു, ശ്രീകൃഷ്ണൻ ശരീരം ത്വജിച്ചശേഷം എനിക്ക് ഇവിടെ
ഇത് കേട്ട് ദേഷ്യം വന്ന് കലിയെ വധിക്കാനൊരുങ്ങുന്നു.
അപ്പോൾ കലി പരീക്ഷിത്തിന്റെ കാൽക്കൽ വീഴുന്നു. (കാൽക്കൽ വീണാൽ പിന്നെ വധിക്കാൻ പാടില്ല എന്നാണ് നിയമം)
പരീക്ഷിത്ത് പറയുന്നു, എന്റെ ഭരണപരിധിക്കു പുറത്തു പോകൂ എന്ന്
കലി പറയുന്നു, അങ്ങയുടെ ഭരണപരിധിയിൽ പെടാത്ത ഒരു രാജ്യം ഇപ്പോൾ ഭൂമിയിൽ ഇല്ല എന്ന്
ഇത് കേട്ട് കലിക്ക് പരീക്ഷിത്ത് കലിക്കിരിക്കാനായി നാല് സ്ഥലങ്ങൾ കല്പിക്കുന്നു
1) ചൂത് കളിക്കുന്നയിടത്ത് (ചീട്ട് കളി, ലോട്ടറി, ലോട്ടറിയിൽക്കൂടി കഷ്ടപ്പെടാതെ പണക്കാരായവർ അധികവും നശിക്കുന്നു)
2) മദ്യം പാനം ചെയ്യുന്നിടാത്ത്
3) സ്ത്രീ- വേശ്യാലയങ്ങളിൽ
4)സൂനഹ (കൊലപാതകം)
പക്ഷെ ഇതൊന്നും അങ്ങയുടെ രാ‍ജ്യത്തില്ലല്ലൊ എന്ന് കലി പറയുമ്പോൾ കലിക്കായി അഞ്ചാമതായി ഒരിടം പരീക്ഷിത്ത് പറഞ്ഞുകൊടുക്കുന്നു.
5) മാറിക്കൊണ്ടിരിക്കുന്നതിൽ/ ചാപല്യമുള്ളതിൽ (ഒരു ഉദാഹരണം: സ്വർണ്ണം!)

(ഉദാഹരണമായി ഉദിത ചൈതന്യയതി പറയുന്ന കഥ:
ഗുരുവായൂരിൽ നാരായണനെ കാണാൻ ക്യൂവിൽ നിൽക്കുമ്പോൾ അനൌൺസ്മെന്റ് കേൾക്കുന്നു, ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ ആഭരണങ്ങലും പേർസും..’ എന്നു കേൾക്കുമ്പോൾ നാരായണനെ ഒക്കെ മറന്ന് മാലയിലും പേർസിലും ഒക്കെയാകുന്നു ശ്രദ്ധ) ഒക്കെ.
മനസ്സിനെ അസ്വസ്ഥമാക്കുന്നതൊക്കെ ‘കലി’യാണ്.
മനസ്സിന്റെ ശാന്തിയെ സ്വസ്ഥതയെ നശിപ്പിക്കുന്നതൊക്കെ കലിയാണ്.

Sunday, November 1, 2009


പാണ്ഡവരുടെ മഹാപ്രസ്ഥാനം -

പാണ്ഡവരുടെ മഹാപ്രസ്ഥാനം

അർജ്ജുനൻ വിവരം അന്വേക്ഷിച്ചു ദ്വാരകയിൽ പോകുന്നു.ആറുമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
എല്ലായിടത്തും ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. ധർമ്മപുത്രൻ ഭീമനോട് പോയി അന്വേക്ഷിക്കാൻ പറയുന്നു. അപ്പോൾ അർജ്ജുനൻ കണ്ണീരോടെ തിരിച്ചെത്തുന്നു.ധർമ്മപുത്രൻ അർജ്ജുനനോട് ചോദിക്കുന്നു, ദ്വാരകയിലെ വിശേഷങ്ങൾ. അപ്പോൾ അർജ്ജുനൻ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീകൃഷ്ണൻ ദേഹം ത്വജിച്ച വിവരം അറിയിക്കുന്നു.
‘ഭഗവാനേ അങ്ങ് ഇല്ലാത്ത ഒരു ലോകം എനിക്ക് സങ്കല്പിക്കാൻ കൂടിക്കഴിയുന്നില്ല’ എന്നു പറഞ്ഞ് കേഴുന്ന അർജ്ജുനന്റെ മനസ്സ് ഭഗവത്ഗീതയിൽ ഒരിക്കൽക്കൂടി കടന്നുപോകുന്നു. കാലത്താൽ മറന്നുപോയ ഭഗവത്ഗീതയിലെ അർജ്ജുനന് മനസ്സിലാവുന്നു. അന്ന് യുദ്ധക്കളത്തിൽ വച്ച്
ഭഗവാൻ പറഞ്ഞു, “ഞാൻ മുൻപുണ്ടാകാതിരുന്നിട്ടില്ല, നീ മുൻപുണ്ടാകാതിരുന്നിട്ടില്ല, ഈ രാജാക്കന്മാർ മുൻപുണ്ടാകാതിരുന്നിട്ടില്ല, ഇവിടെക്കാണുന്ന ആരും മുൻപുണ്ടാകാതിരുന്നിട്ടില്ല, എല്ലാവരും എക്കാലത്തും ഉള്ളവരായിരുന്നു” എന്ന്. ശരീരം നശിച്ചുപോയാലും മനസ്സൊരിക്കലും നശിക്കുന്നില്ല എന്ന സത്യം. മനസ്സിന് പ്രായമില്ല, ജനനമില്ല മരണമില്ല, ശരീരം വിട്ടുപോയാല്ലും മനസ്സ് എന്നും നിലനിൽക്കുന്നു എന്ന സത്യം അർജ്ജുനന് ബോധ്യം വരുന്നു.
അർജ്ജുനൻ രാജകീയ വസ്ത്രങ്ങളൊക്കെ മാറ്റി, ശ്രീകൃഷ്ണനില്ലാത്ത ഒരു ലോകം എനിക്കു വേണ്ട എന്ന് പറയുന്നു, ധൃതരാഷ്ട്രറും അതുതന്നെ ചെയ്യുന്നു.
ശ്രീകൃഷ്ണൻ ഇല്ലാതായ വൃത്താന്തം മനസ്സിലായ കുന്തീദേവി ഭഗവത് സ്മരണയിൽ ശരീരം ഉപേക്ഷിക്കുന്നു. (മക്കളെ ഓർത്തല്ല ശരീരം ത്വജിച്ചത്. ഭഗവത് സ്മരണയിൽ!)
അവിടെ നിന്നും പാണ്ഡവർ നേരെ കെദേർ നാഥിൽ പിന്നെ ബദരികാശ്രമത്തിലെത്തുന്നു.
അളകനന്ദയിൽ കുളിച്ചു തൊഴുത്, സരസ്വതീനദീയും കടന്ന് മുന്നോട്ടു പോകുമ്പോൾ
പാഞ്ചാലി ദേവി തളർന്ന് വീഴുന്നു. നകുലനും സഹദേവനും പാഞ്ചാലിയെ രക്ഷിക്കാനായി ധർമ്മപുത്രരോട് അറിയിക്കുന്നെങ്കിലും ധരമ്മപുത്രർ തിരിഞ്ഞുനോക്കുന്നില്ല (എല്ലാവരും ലൌകീകത ത്വജിച്ച്, മോക്ഷമുക്തിതേടി പോവുകയായിരുന്നു.) പാഞ്ചാലി വീഴുന്നത് ഒരു ഭരത്താവിന്റെയും പേര് വിളിക്കുന്നില്ല വാസുദേവനെ ഏകാന്തഭക്തിയോടെ സ്മരിച്ചുകൊണ്ടാണ് ശരീരം ത്വജിക്കുന്നത്.

നാം അവസാനം സ്മരിക്കുന്നതുപോലെയായിരിക്കും നമ്മുടെ പുനർജ്ജന്മം.

ഇതിനൊരുദാഹരണ കഥ ഉദിതചൈതന്യയതി പറയുന്നു:
പുനർജ്ജനനം

നാം പുനർജ്ജനിക്കുന്നത് നമ്മൾ മരിക്കാറാകുമ്പോൾ അവസാനനിമിഷം എന്താകാൻ ആഗ്രഹിക്കുന്നോ അപ്രകാരമായിരിക്കും എന്നതിനുദാഹരണം.
ഉമ പരമേശ്വരനോട് ദക്ഷയാഗത്തിനു ക്ഷണിച്ചില്ലെങ്കിലും പോകണം എന്ന് വാശിപിടിക്കുമ്പോൾ
പരശിവൻ മനസ്സിൽ കരുതും ഏതിനും ഉമയുടേ ആയുസ്സ് തീർന്നിരിക്കുകയാണ്. അച്ഛനെ കാണാൻ വിടാതിരുന്നാൽ ഉമ മരിക്കാൻ സമയം അച്ഛനെ ഓർത്തുകൊണ്ടാവും മരിക്കുക അപ്പോൾ അടുത്ത ജന്മം വീണ്ടും ദക്ഷന്റെ മകളായി തന്നെ ജനിക്കും. അതല്ല താൻ ദക്ഷയാഗത്തിനു പോകാൻ അനുവാദം കൊടുത്താൽ തീർച്ചയായും അവിടെവച്ചായിരിക്കും മരണം സംഭവിക്കുക അപ്പോൾ തീർച്ചയായും എന്നെഓർത്താവും മരിക്കുക. അപ്പോൾ അടുത്തജന്മം വീണ്ടും തന്റെ ഭാര്യയായി ജനിക്കും എന്ന്. അങ്ങിനെ ഉമ ദക്ഷയാഗത്തിനു പോവുകയും അവിടെ വച്ച് ദക്ഷനാൽ അപമാനിതയായി പരശിവനെ ഓർത്താണ് മരിക്കുന്നത്. അതുകൊണ്ട് അടുത്തജന്മം പാർവ്വതിയായി ജനിച്ച് വീണ്ടും പരമശിവന്റെ ഭാര്യയാവുന്നു.

പരീക്ഷിത്തിന്റെ ജനനം

ഭാഗവതം തുടങ്ങുന്നത് ഭാരതം കഴിയുമ്പോൾ :

ഭാരതയുദ്ധം കഴിഞ്ഞ് മഹാഭാരതത്തിന്റെ അവസാനമാണ് പരീഷിത്തിന്റെ ജനനം.
പരീക്ഷിത്തിന്റെ യാഗത്തിൽ വച്ച് ശ്രീമഹാഭാഗവതം (മഹാവിഷ്ണുവിന്റെ അവതാരകഥകൾ) ശ്രീസൂതമഹർഷി പറയുന്നു. പിന്നീട് ശ്രീകൃഷ്ണൻ ദേഹത്യാഗം ചെയ്തശേഷം കലിയുഗമാരംഭിക്കുമ്പോൾ നൈമിശികാരണ്യത്തിൽ വച്ച് സൂതമഹർഷി ശൌനകാനികൾക്കായി വീണ്ടും പറയുന്നു.

പരീക്ഷിത്തിന്റെ ജനനം

ദുര്യോധനൻ ഭീമനാൽ തുട തകർക്കപ്പെട്ട്, യുദ്ധക്കളത്തിൽ മരിക്കാൻ കിടക്കുമ്പോൾ അതുകണ്ടു വരുന്ന അശ്വത്ഥാമാവ് ‘സ്വാമീ, അങ്ങയെ ഈ വിധം ദ്രോഹിച്ചവരുടെയൊക്കെ കുലത്തോടെ നശിപ്പിച്ചിട്ടേ ഇനി കാര്യമുള്ളൂ എന്നു പറഞ്ഞ് പോകുന്നു. (അശ്വത്ഥാമാവിനെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ച് സ്വീകരിച്ചതിന്റെ നന്ദി! പണ്ട് പാലിനു പകരം മാവുപൊടി വെള്ളത്തിൽ കലർത്തി പാലാണെന്ന് പറഞ്ഞ് കൊടുത്തു അമ്മ, അത്രയ്ക്ക് നിവൃത്തികേടായിരുന്നു. അതിൽ നിന്നും രക്ഷിച്ചത് ദുര്യോദനനാണ്)

അശ്വത്ഥാമാവ് രാത്രി പാണ്ഡവരുടെ പർണ്ണശാലയിൽ എത്തുന്നു. അവിടെ പാണ്ഡവരെ കാണാഞ്ഞ്(പാണ്ഡവരെ ശ്രീകൃഷ്ണൻ നേരത്തെതന്നെ മാറ്റിയിരുന്നു!) ഉറങ്ങിക്കിടക്കുന്ന പാണ്ഡവരുടെ അഞ്ച് പുത്രന്മാരുടെയും തല വെട്ടി, തിരിച്ച് ദുര്യോദനെ കൊണ്ട് കാണിക്കുമ്പോൾ ദുര്യോദനൻ അശ്വദ്ധാമാവിനെ ശപിക്കുകയാണ് ചെയ്യുന്നത്, ‘ഒന്നാമത് ഒരു ബ്രാഹ്മണനായ നിനക്ക് വധം പറഞ്ഞിട്ടുള്ളതല്ല, രണ്ടാമത് നിരപരാ‍ധികളെ യുദ്ധമുറയൊക്കെ തെറ്റിച്ച് കൊന്നു, അതുകൊണ്ട്, നീ ഒരുക്കലും ഗതികിട്ടാത്ത ചിരഞ്ജീവിയായി അലയുമാറാകട്ടെ’ എന്ന് ശപിക്കുന്നു.
(ചിരഞ്ജീവിമാർ രണ്ടുതരത്തിലുണ്ട്.സുകൃതം ചെയ്തു പുണ്യാത്മാവും. ദുഷ്കൃതം ചെയ്ത് ഗതികിട്ടാത്ത ആത്മാവായും.)


പിന്നീട് അർജ്ജുനൻ അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി തന്റെ അഞ്ചുമക്കളുടെ മരണത്തിൽ വിതുമ്പിക്കൊണ്ട് നിൽക്കുന്ന പാഞ്ചാലിയുടെ മുന്നിൽ കൊണ്ടു വരുന്നു.. അപ്പോൾ പാഞ്ചാലി പറയുന്നു.
“വേണ്ട അവനെ കൊല്ലണ്ട. അവൻ ബ്രാഹ്മണനാണ്, ഗുരുപുത്രനാണ്. ഞാനനനുഭവിക്കുന്ന ഈ കൊടും പുത്രദുഃഖം അശ്വദ്ധാമാവിന്റെ അമ്മ (ഗൌതമി) കൂടി അനുഭവിക്കേണ്ട. ഭർത്തൃദുഃഖത്താൽ പരിതപിച്ചുകൊണ്ടിരിക്കുന്ന ആ പതിവ്രതയ്ക്ക് പുത്രദുഃഖം കൂടി കൊടുക്കരുതേ എന്നാണ് പാഞ്ചാലി കേഴുന്നത്. (തനിക്ക് സംഭവിച്ച പോലെ ഒരു ദുഃഖം മറ്റൊരാൽക്ക് നൽകരുതേ എന്നു പ്രാർത്ഥിക്കാനുള്ള ഹൃദയവിശാലത ഭാരതത്തിനുണ്ടായിരുന്നു!)

അപ്പോൾ ആകെ കൺഫ്യൂഷനായ അർജ്ജുനൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നു ‘ ഞാനിവനെ എന്തുചെയ്യണം അങ്ങ് പറയുക.’
ശ്രീകൃഷണൻ പറയുന്നു, ‘ഇവൻ ബ്രാഹ്മണനായതുകൊന്റ് കൊല്ലാനും പാടില്ല, എന്നാൽ തെറ്റ് ചെയ്തവനായതുകൊണ്ട് കൊല്ലുകയുംവേണം. ഒരു കാര്യം ചെയ്യാം അവന്റെ തലമുടി (കുടുമ-ചൂഡാമണിയൊടുകൂടിയ കുടുമ) അറുത്ത് വിടുക.’ (കുടുമ മുറിക്കുന്നതും ബ്രാഹ്മണരെയും ക്ഷത്രിയരെയും സംബന്ധിച്ച് വലിയ ശിക്ഷയാണ്. തലവെട്ടിയതിനു തുല്യമാകും.)

അങ്ങിനെ അശ്വദ്ധാമാവിന്റെ കുടുമ ചൂടാമണിയോടെ വെട്ടിമാറ്റി വിടുമ്പോൾ ഉടൻ അശ്വദ്ധാമാവ് വേദനയോടെ ഓടി മറയുന്നതിനിടക്ക് ഉടൻ ചെയ്യുന്നത് ബ്രഹ്മാസ്ത്രം തൊടുത്തുവിടുകയാണ്.. ഉത്തരയുടെ ഗർഭത്തിൽ കിടക്കുന്ന ശിശുവിന്റെ (പരീക്ഷിത്ത്) നേർക്ക്..

ശ്രീകൃഷ്ണൻ പറയുന്നു “പാണ്ഡവകുലം വംശനാശം വരാതിരിക്കാൻ ഞാൻ കാത്തോളാം. എന്നാൽ, ഏറ്റവും നിരപരാധിയായ ഗർഭസ്ഥശിശുവിനെ കൊല്ലാൻ തുനിഞ്ഞതിനാൽ നീ ഗതികിട്ടാത്ത ആത്മാവായി മൂവ്വായിരം കൊല്ലം ഭൂമിയിൽ ചുറ്റേണ്ടിവരും” എന്ന്. (ഏറ്റവും നിരപരാധിയായ ഗർഭസ്ഥശിശുവിനെ കൊല്ലുന്നവന് പാപികളിലും വച്ച് പാപിയാണ്)

ശ്രീകൃഷ്ണൻ പാണ്ഡവരോടും പാഞ്ചാലിയോടും കുരുക്ഷേത്രഭൂമിയിൽ പോയി മരിച്ചവർക്കൊക്കെ പിതൃദർപ്പണം ചെയ്ത ശേഷം തിരിച്ച് ദ്വാരകയിലേക്ക് പോകാനൊരുങ്ങുമ്പോൾ കരഞ്ഞുകൊണ്ട്
ഉത്തര ഓടിവരുന്നു.. തന്റെ ഗരഭസ്ഥശിശുവിനെ അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രത്തിൽ നിന്നും രക്ഷിക്കാനായി. ഉടൻ ശ്രീകൃഷണൻ തന്റെ സുദർശനമൂർത്തിയെ അയക്കുന്നു ശിശുവിനെ രക്ഷിക്കാൻ. എന്നാൽ ഗർഭത്തിൽ വച്ച്, കുഞ്ഞ് സുദർശനപ്രഭകണ്ട് ഭയക്കാതിരിക്കാനായി ഏറ്റവും ചെറിയ രൂപത്തിൽ ശംഖു ചക്ര ഗദാധാരിയായ ഭഗവാൻ ആ പ്രഭയ്ക്കു നാലുവശത്തും പുഞ്ചിരിതൂക്കിക്കൊണ്ട് നിൽക്കുന്നു. പ്രഭകണ്ട് കണ്ണു മിഴിച്ച് നോക്കുന്ന കുഞ്ഞ് കാണുന്നത് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ഭഗവാന്റെ രൂപം മാത്രമാണ്. അങ്ങിനെ പരീക്ഷിത്തിന് ഗർഭത്തിൽ വച്ചുതന്നെ ഭഗവത് ദർശനം കിട്ടിയിരുന്നു.
ശ്രീകൃഷ്ണൻ പാണ്ഡവരോടും പാഞ്ചാലിയോടുമൊപ്പം കുരുക്ഷേത്രയുദ്ധഭൂവിൽ ചെല്ലുന്നു..
അവിടെ ഭീഷ്മ പിതാമഹൻ ശരശയ്യയിൽ കിടപ്പുണ്ട്..

ധർമ്മോപദേശവും വിഷ്ണുസഹസ്രനാമസ്തോത്രവും:

ഭീക്ഷപിതാമഹന് സ്വച്ഛന്തമൃത്യു എന്ന വരം ഉള്ളതുകൊണ്ട് താൻ സ്വയം ആഗ്രഹിച്ചാൽ മാത്രമേ ജീവൻ വെടിയാനാകൂ. അദ്ദേഹത്തിനടുത്ത് വിഷാദവാനായി ധർമ്മപുത്രർ ശ്രീകൃഷ്ണനോടൊപ്പം എത്തുന്നു. അപ്പോൾ ഭീക്ഷപിതാമഹന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാരധാരയായി ഒഴുകുന്നു. അതുകണ്ട് വേദനയാലാകുമെന്ന് കരുതി ആശ്വസിപ്പിക്കാനൊരുമ്പെടുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറയുന്നു, “ഞാൻ കരയുന്നത് എന്റെ വേദനയാലല്ല, നിന്റെ വേദനയോർത്താണ്. നീ എത്ര ഭാഗ്യവാനാണ്! അനുസരണയുള്ള അനുജന്മാർ; ധർമ്മത്തിനുവേണ്ടി പൊരുതാൻ ഒരു ജന്മം! ഇതെല്ലാറ്റിനുമുപരി ശ്രീകൃഷണനെ തന്നെ സന്തതസഹചാരിയും കൂട്ടുകാരനായും കൂടെ കിട്ടുക എന്നതിൽ പരം ഭാഗ്യം മറ്റെന്തുണ്ട്! എന്നിട്ടും നീ ദുഃഖിക്കുന്നു. അതോർത്താണ് എന്റെ വിഷമം”

അപ്പോൾ ശ്രീകൃഷ്ണൻ പറയുന്നു. “ഇപ്പോഴും ഇദ്ദേഹത്തിന്റെ ദുഃഖം മാറിയിട്ടില്ല, അങ്ങ് ദയവുചെയ്ത് അങ്ങയ്ക്കറിയാവുന്ന ധർമ്മം ഉപദേശിച്ചുകോടുത്താലും” എന്ന്

അങ്ങിനെ അവിടെ വച്ച് ഭീക്ഷ്മർ ധർമ്മപുത്രർക്ക് ധർമ്മോപദേശവും പിന്നെ ഭഗവത് സ്മരണയ്ക്കായി വിഷ്ണുസഹസ്രനാമവും പറഞ്ഞുകൊടുക്കുന്നു..
(ധർമ്മോപദേശം പിന്നീട് ഉദ്ധവരുടെ കഥയിൽ വ്യക്തമായിഎടുത്ത് പറയും)

ധർമ്മോപദേശം പറയുന്നതിനിടയ്ക്ക്, ‘സ്ത്രീധർമ്മ’ത്തെപ്പറ്റി പറയുന്ന ഭാഗം വരുമ്പോൾ പാഞ്ചാലി ചിരിക്കുന്നു ‘അങ്ങ് എന്റെ വസ്ത്രാക്ഷേപസമയത്തൊക്ക് എന്തേ ഈ ധർമ്മം കാണിച്ചില്ല എന്ന് ചോദിച്ച്! അപ്പോൾ ഭേഷ്മർ പറയുന്നു, ‘അന്ന് ദുര്യോദനന്റെ ചോറുണ്ട് എന്റെ രക്ഷം ദുഷിച്ചിരുന്നു..
അതുകൊണ്ട് ഈ ധർമ്മം ഉപദേശിക്കാൻ ഞാൻ അയോഗ്യനായിരുന്നു. ഇപ്പോൾ ശ്രീകൃഷ്ണാംശമായ അർജ്ജുനന്റെ അസ്ത്രം ഏറ്റ് ആ ദുഷിച്ച് രക്തം എല്ലാം വാർന്നുപോയിരിക്കുന്ന്. ഇപ്പോൾ ഞാൻ ധർമ്മ ഉപദേശിക്കാൻ യോഗ്യനായിരിക്കുന്നു’ എന്ന്.

ഒടുവിൽ ഭീക്ഷമർ സ്വച്ഛന്തമൃത്യു വരിക്കാൻ/ ദേഹം ത്വജിക്കാൻ തയ്യാറാകുമ്പോൾ, അടുത്തു നിൽക്കുന്ന ശ്രീകൃഷനോട് അപേക്ഷിക്കുന്നത്, “അങ്ങ് എല്ലാ ആപത്ഘട്ടങ്ങളിലും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നത് ഒന്നു മാത്രം അങ്ങയോടുള്ള് ഭക്തി ഒന്നുമാത്രം. ഗോപികമാർക്ക് അങ്ങയോടുണ്ടായിരുന്ന പ്രണയം കലർന്ന അതിതീവ്രമായ ഭക്തി തന്ന് എന്നെ അനുഗ്രഹിച്ചാലും” എന്നാണ്. പിന്നീട് ഭീക്ഷ്മർ സ്വച്ഛന്തമൃത്യു വരിക്കുന്നു.

ശ്രീകൃഷ്ണൻ ദ്വാരകയിലേക്ക് പോകുന്നു..
ഉത്തര ശ്രീകൃഷ്ണനാൽ കാത്തു രക്ഷിക്കപ്പെട്ട പരീക്ഷിത്തിനു ജന്മം കൊടുക്കുന്നു.
*

നാരദ മഹര്‍ഷിയുടെ പൂര്‍വ്വകഥ

നാരദമഹർഷി അവിടെവച്ച് തന്റെ പൂർവ്വജന്മ കഥയും ചൊല്ലുന്നു..നാരദന്‍ പണ്ട് ബര്‍ഹണന്‍ എന്ന പേരോടു കൂടിയ ഒരു ഗന്ധര്‍വ്വനായിരുന്നു.. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു..
തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി ആ ഗന്ധര്‍വ്വന്‍ അടുത്ത ജന്മം ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന ഒരു ശൂദ്രസ്ത്രീയുടെ പുത്രനായി ജനിക്കുന്നു. പൂജയ്ക്കൊക്കെ ഒരുക്കുന്നതും മറ്റും ആ കുട്ടിയായിരുന്നു. അതിനിടയിൽ മഹാഭാഗവതം ശ്രദ്ധിച്ചുകേട്ടു, ഭഗവാനാണ് എല്ലാം എന്നും നാം ഭഗവാനെയാണ് സ്നേഹിക്കേണ്ടതും എന്നൊക്കെ മനസ്സിലായി ഒടുവിൽ അവിടെ കൂടിയിരുന്ന മഹാത്മാക്കൾ പോകാനൊരുങ്ങുമ്പോൾ അവരൊടൊപ്പം പോകാനൊരുങ്ങുന്നു.അതുകണ്ട് അമ്മ കരഞ്ഞുകൊണ്ട് തനിക്കാരുമില്ലെന്ന് പറഞ്ഞ് തിരിച്ചുവിളിക്കുന്നു. പിന്നീട് ഒരിക്കൽ കാട്ടിൽ വച്ച് അമ്മ സർപ്പദർശനമേറ്റ് മരിക്കുമ്പോൾ കുട്ടി സ്വതന്ത്രനായ് സമാധാനത്താൽ സരസ്വതീ നദീതീരത്ത് ഒരു ആൽ‌വൃക്ഷത്തിനടിയിൽ പോയി ഭഗവത് ദർശനത്തിനായി ധ്യാനിക്കുന്നു. പെട്ടെന്ന് ഉള്ളിലുള്ള രൂപം മറഞ്ഞ് പരിഭ്രാന്തിയോടെ കണ്ണുതുറന്ന് നോക്കുമ്പോൾ ശംഖു ചക്ര ഗദാധാരിയായ ഭഗവാൻ ചിരിച്ചുകൊണ്ട് മുന്നിൽ! ഭഗവാൻ പറയുന്നു ഇനി നിനക്ക് ഈ ജന്മം എന്നെ കാണാനാകില്ല, പക്ഷെ, അടുത്ത ജന്മത്തിൽ നീ എന്റെ ഭക്തനായി ജനിക്കാനാകും.. അടുത്തജന്മത്തിൽ ആ കുട്ടി ഭഗവാന്റെ അംശമായ നാരദനായി ജനിക്കുന്നു. (ഭ്രഹ്മാവിന്റെ പുത്രനായി ഭ്രഹ്മാംശത്തില്‍ ജനിക്കുന്ന നാരദന്‍)
ജനിച്ചപ്പോഴേ അദ്ദേഹം ബ്രഹ്മര്‍ഷിയായും തീര്‍ന്നു.
തന്റെ കയ്യിലുള്ള വീണയുമായി ലോകം മുഴുവന്‍ ഭഗവാനെ കീര്‍ത്തിച്ചുകൊണ്ടു ധര്‍മ്മരക്ഷക്കായു അലഞ്ഞു നടക്കുന്നു.. (ദക്ഷന്റെ ആയിരം പുത്രന്മാരെയും സന്യസിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തില്‍ ദക്ഷന്‍ നാരദനെ എന്നും അലഞ്ഞു തിരിയാന്‍ ഇടയാക്കട്ടെ എന്നു ശപിച്ചുവെങ്കിലും ആ ശാപം അദ്ദേഹത്തിന്റെ ലക്ഷ്യത്തിനു കൂടുതല്‍ പ്രയോജനമായി തീര്‍ന്നു)







































































































































































































































No comments: