Sunday, February 23, 2020

 പ്രഹ്ളാദ സ്തുതി..(ഭാഗവതത്തിലെ)
സന്ധ്യാസമയത്താണ് നരസിംഹമൂർത്തി ഹിരണ്യാകശിപുവിനെ വധിച്ചത്.പ്രഹ്ളാദൻ നരസിംഹമൂർത്തിയുടെ കോപം ശമിപ്പിക്കാനായി സ്തുതിക്കുന്നു. സന്ധ്യാസമയത്ത് പ്രഹ്ളാദസ്തുതി ജപിക്കുന്നത് ഉത്തമമാണ്
ധൂർജ്ജടിം ലോകൈകനാഥം നരസിംഹ
മാർജ്ജവവീര്യപരാക്രമവാരിധിം
അഗ്നിനേത്രാലോക വ്യാപ്തജിഹ്വാമുഖ
മഗ്നിവിഭൂതിസ്വരൂപിണമവ്യയ
മഷ്ടഭുജോഷ്മകാനന്തവിജൃംഭണം
ദുഷ്ടനാശനഖദന്തം നമാമ്യഹം
ഘോരഹൃദയോരു ജാനു ജംഘാപദം
ഭൈരവനാദത്രി ലോക ഭയങ്കരം
ഭൂരീ കരുണാജലധിം നമാമ്യഹം
ദൂരികൃതാഘ മനിശം നമാമ്യഹം
ലോകവിനാശാം ബുധി സൂക്ഷ്മ ബിന്ദുവൽ
സ്ഥൂലവിരാട്ടാം സ്വശക്തിം നമാമ്യഹം
ആകാശഭൂമി സ്ഫുരജ് ജ്യോ തി രാദിമം
സ്തോകേതരാനന്ദ വിഗ്രഹം ശാശ്വതം
പാകാരി ഭർഗ്ഗാംബുജാവാസ പൂജിതം
ലോകാധിനായകം വിഷ്ണും നമാമ്യഹം
സംസാരസിന്ധുതരംഗാ കുലാത്മനാം
പുസാം മഹാമോഹനാശനം വേദാന്ത
വേദ്യസ്വരൂപം വിധിമുഖ്യ സേവിത
മാദ്യമജന്തം ജനാർദനം മാധവം
മീനസ്വരൂപമസുരവിനാശനം
നാനാവിധ വേദ്യമംബുജാതസ്തിതം
ആനന്ദരൂപമലേപകമവ്യയം
ജ്ഞാനസ്വരൂപമ ജ്ഞാനവിനാശനം
കച്ഛപസൂകരവേഷമാദ്യന്തം
നിശ്ചലമാശ്രിതകല്പക ഭൂരൂഹം
കായാംപൂവർണ്ണം കമലവിലോചനം
മായാമയം മധുകൈടഭ നാശനം
അസ്മജ്ജനകവിനാശനം നാരസിം
ഹോദ്യൽകളേബരം മോക്ഷദം ശാശ്വതം
നാരായണം ജഗദാസ്പദം യോഗിനാം
പാരായണം പരാത്മാനം നമാമ്യഹം
അംബുജനാഭ നാഗേശപര്യങ്ക ഗ
ചിൻമയമേ നിൻപാദാബ്ജസേവാസ്തു മേ
ഭീമസ്വരൂപശാന്ത്യർത്ഥം ന തോ സ്മിതേ
മാമവ സ്വാമിൻ പരമാത്മനേ നമഃ
നാഥാ ജയ ജയ നാരായണ ജയ
പാഥോജലോചനാ പത്മനാഭ ജയ
വിഷ്ണോ ജയ ജയ വിശ്വംഭര ജയ
ജിഷ്ണുമുഖമരസേവ്യാ ജയ ജയ
ദർവ്വീകരേന്ദ്രശയന ജയജയ
സർവ്വവന്ദ്യ ശരണാഗതവത്സല
ഭക്തപ്രിയ ജയ പാപവിനാശന
മുക്തിപ്രദ മുനിവൃന്ദ നിഷേവിത
സ്ഥാവരജംഗമാചാര്യ ജയ ജയ
താപസാന്തഃ സ്ഥിത താപാപ ഹാ ജയ
സർവ്വലോകേശ ജയ ജയ സന്തതം
പൂർവ്വ ദേവാരേ പുരുഷോത്തമ ജയ
കമിതദായക സോമബിംബാനന
കോമളാകാരാ ജയ ജയ ശ്രീപതേ
മൂന്നായ് വിളങ്ങി നിന്നീടിന ലോകത്തി
നുന്നായ് വിളങ്ങുന്ന തമ്പുരാനേ ഹരേ
നിന്മഹാമായാ ഗുണങ്ങളിൽ നിന്നുടൻ
ബ്രഹ്മാദിമൂർത്തികളുത്പന്നരായിതു
രാജസമായ ഗുണാശ്രിതൻ ബ്രഹ്മനും
രാജീവനേത്രനാം വിഷ്ണു സത്വാശ്രിതൻ
താമസമായ ഗുണാശ്രിത നായിട്ടു
കാമാരിയും മുർത്തി ഭേദങ്ങളിങ്ങനെ
ലോക സർഗ്ഗസ്ഥിതി സംഹാരവും പുന-
രേകനായ് നീതന്നെ ചെയ്തു പോരുന്നതും
മൂന്നായമൂർത്തികളൊന്നായ് വിളങ്ങിന
നിന്നെയും നീയൊഴിഞ്ഞാരറിഞ്ഞീടുവോർ?
വേദവുംകൊണ്ടു ജലധിയിൽ പോയൊരു
മേദുരനായ ഹയഗ്രീവനെക്കൊൽവാൻ
മത്സ്യമായന്നു ഭവിച്ചതു മാശ്രിത-
വത്സലനാകുന്ന നാഥാ ഭവാനല്ലോ
ക്ഷീരാംബുധിമഥനത്തിനു മന്ദരം
നേരേ മുതുകിൽദ്ധരിച്ചതും നീയല്ലോ
ഉർവ്വിയുംകൊണ്ടു രസാതലം പുക്കൊരു
ഗർവിതനായ ഹിരണ്യാക്ഷനെത്തദാ
ഘോണിയായ് ചെന്നവൻ തന്നെ വധിച്ചുടൻ
ക്ഷോണിയെത്തേറ്റമേൽ പൊങ്ങിച്ചതും ഭവാൻ
ഇന്നു നരസിംഹവേഷം ധരിച്ചതു -
മെന്നെ രക്ഷിപ്പതിനായിട്ടു ദൈവമേ
അന്നന്നിവണ്ണം ഭവിക്കുന്ന സങ്കട -
മൊന്നെന്നിയേതീർത്തു ലോകങ്ങൾ പാലിപ്പാൻ
ഇത്ര കാരുണ്യംകലർന്ന വരാരു മ -
റ്റിത്രിലോകത്തിങ്കൽ നാഥ പ്രസീദ മേ
ത്വൽപാദപങ്കേരുഹം മമ കേവല -
മെപ്പോഴുമുൾപ്പൂവിൽവാഴ്ക ധരാപതേ
മംഗലമൂർത്തേ നമസ്തേ നമോനമഃ
ശാർങ്ഗപാണേ തേ നമസ്തേ നമോസ്തുതേ
സച്ചിന്മയായ നമസ്തേ നമോസ്തുതേ
വിശ്വവന്ദ്യായ നമസ്തേ നമോ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
നിത്യായ നിഷ്കിഞ്ച നാർത്ഥായ തേ നമോ
വേദാന്തവേദ്യായ വിഷ്ണവേ തേ നമോ
വേദസ്വരൂപായ നിത്യം നമോസ്തുതേ

No comments: