Thursday, February 27, 2020

*വിസർഗ്ഗസന്ധി*

സംസ്കൃതത്തിൽ പല തരം സന്ധികൾ ഉണ്ട്. അവയിൽ മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ളതു വിസർഗ്ഗസന്നിയാണ്.
1.വിസർഗ്ഗത്തിനു ശേഷം ക ഖ പ ഫ ഇവ വന്നാൽ വിസർഗ്ഗത്തിനു യാതൊരു മാറ്റവും വരികയില്ല. ഉദാ:- ദുഃഖം തപഃഫലം.
2 ഹ്രസ്വമായ അകാരത്തിനു ശേഷം വരുന്ന വിസർഗ്ഗം പിന്നിൽ ഹ്രസ്വമായ അകാരം അല്ലാതെ മറ്റേതെങ്കിലും സ്വരം വന്നാൽ ലോപിക്കും.
ബാല: ആയാതി = ബാല ആയാതി.
നാരദ: ഉവാച = നാരദ ഉവാച.
NB. ഇങ്ങനെ വിസർഗ്ഗം ലോപിച്ചിടത്തു  പിന്നെ വീണ്ടും സന്ധിചേർക്കേണ്ട ആവശ്യമില്ല. നാരദ ഉവാച എന്നതിനെ നാരദോവാച ആക്കേണ്ടതില്ല.
3. ദീർഘമായ അകാരത്തിനു ശേഷം വരുന്ന വിസർഗ്ഗം പിന്നിൽ സ്വരമോ മൃദു അക്ഷരമോ വന്നാൽ ലോപിക്കും.
ബാലാ: അടന്തി = ബാലാ അടന്തി
ബാലാ: നമന്തി = ബാലാ നമന്തി.
4. മറ്റു സ്വരങ്ങൾക്കു ശേഷം വരുന്ന വിസർഗ്ഗം സ്വരമോ മൃദു അക്ഷരമോ പിന്നിൽ വന്നാൽ ർ എന്നാകും.
ഗുരു: ഏവ = ഗുരുരേവ.
ബഹി: ഗമനം = ബഹിർഗമനം.
5. പിന്നിൽ ച വന്നാൽ വിസർഗ്ഗം ശ് ആകും.
രാമ: ച = രാമശ്ച
6.പിന്നിൽ ത വന്നാൽ സ് ആകും.
നി: തേജ: = നിസ്തേജ:
7. സ: ഏഷ: എന്നിവയുടെ വിസർഗ്ഗം മിക്കപ്പോഴും ലോപിക്കും
സ: കരോതി = സ കരോതി.
8. പിന്നിൽ ര വന്നാൽ വിസർഗ്ഗം ലോപിക്കും അതോടൊപ്പം മുന്നിലുള്ള സ്വരം ദീർഘമാവുകയും ചെയ്യും.
ശിവാജി: രേജേ = ശിവാജീ രേജേ.
അന്ത: രാഷ്ട്രീയ = അന്താരാഷ്ട്രീയ.
9.മൃദു അക്ഷരങ്ങൾ പിന്നിൽ വന്നാൽ വിസർഗ്ഗം ഓ ആകും.
രാമ: ഗച്ഛതി = രാമോ ഗച്ഛതി.
10 ഹ്രസ്വ അകാരം വന്നാലും ഇങ്ങനെ തന്നെ. പക്ഷേ അകാരം അപ്രത്യക്ഷം ആവുകയും ചെയ്യും.
രാമ: അവദത് = രാമോവദത്.
ലോപിച്ച അകാരത്തിന് അവഗ്രഹം ഇടാറുണ്ട്.(രാമോ/വദത്).

No comments: