Friday, February 21, 2020

🙏എല്ലാവർക്കും നമസ്കാരം🙏ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിനം.നിർമാല്യം മുതൽ തൃപ്പുകവരെ.

കണ്ണന്റെ ഉച്ചപ്പൂജയുടെ കളഭാലങ്കാരം.(61).

ചില ദിവസങ്ങളിൽ, ഉച്ചപ്പൂജക്ക് ലക്ഷ്മീ സമേതനായ  ശ്രീകൃഷ്ണ ഭഗവാനെ കളഭത്താൽ അലങ്കരിക്കാറുണ്ട്.

ശ്രീകൃഷ്ണ ഭഗവാന്റ ശരീരത്തിൽ കളിയാടി കൊണ്ടിരിക്കുന്നതും, സകല ഐശ്വര്യങ്ങളും കൈകൊണ്ടിരിക്കുന്നതും ആയ മംഗളാദേവതയായ മഹാലക്ഷ്മീ സമേതനായ ശ്രീകൃഷ്ണ ദർശനം കൊണ്ട് സർവ്വ മംഗളവും  ഭക്തജനങ്ങൾക്ക് ലഭിക്കുന്നു.

കൃഷ്ണ ദർശന ഭാഗ്യത്താൽ, മഹാലക്ഷ്മിയുടെ കടാക്ഷ വിലാസം നമ്മുക്ക് സമ്പത്തിനെ നൽകുന്നു.

കൗസ്തുഭ രത്നം അണിഞ്ഞിരിക്കുന്ന ശ്രികൃഷ്ണന്റെ മാറിടത്തിൽ ഇന്ദ്രനീല നിർമ്മിതമായ ഹാരാവലി പോലെ മഹാലക്ഷ്മി പരിശോഭിക്കുന്ന  ഈ ലക്ഷ്മീ കൃഷ്ണ കളഭാലങ്കാര ദർശനം നമ്മുക്ക് കല്യാണത്തേയും, സർവ്വ സമ്പത്തിനേയും തരുന്നു.

അമ്പാടി കണ്ണന്റെ മേഘ ശ്യാമളമായ തിരുമാറിടത്തോടു ചേർന്ന് നിൽക്കുന്ന മഹാലക്ഷ്മീ മഹനീയമായ കടാക്ഷം എല്ലാവർക്കും മംഗളത്തെ നൽകുന്നതാണ്.

വിശിഷ്ട മതികളായ ഭക്തന്മാർക്ക്, ഈ ഉച്ചപ്പൂജയുടെ കളഭാലങ്കാര കൃഷ്ണദർശനം ശ്രേയസ്സിന്റെ പുഷ്ടിയെ പ്രദാനം ചെയ്യും.

ഭൃഗു പുത്രിയും ശ്രീ കൃഷ്ണ ഭഗവാന്റെ മാറിടത്തിൽ സ്ഥിതി ചെയ്യുന്ന ദാമോദര വല്ലഭ യായ ശ്രീ ഭഗവതി നമ്മളിൽ  സമ്പത്തിന്റെ ജലധാര വർഷിക്കുമാറകട്ടെ.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ.

No comments: