Saturday, February 22, 2020

🙏 എല്ലാവർക്കും നമസ്കാരം🙏ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിനം.നിർമാല്യം മുതൽ തൃപ്പുക വരെ.. (62. )

കണ്ണന്റെ നിർമ്മാല്യം ദർശനം.

എണ്ണ അഭിഷേകം .

വാകചാർത്ത്.

ശംഖാഭിഷേകം.

മലർ നിവേദ്യം.

മലർനിവേദ്യത്തിന് നട അടച്ചാൽ ചന്ദനച്ചാർ ത്തലങ്കാരം.

ഉഷ നിവേദ്യം.

എതിരേറ്റ് പൂജ.(ഉഷപൂജ)

ഗണപതി ഹോമം.

ശിവേലി.

പന്തീരടി പൂജ ആരംഭം

പാൽ അഭിഷേകം

നവകാഭിഷേകം.

പന്തീരടി പൂജ നിവേദ്യം.

പന്തീരടി പൂജയുടെ പ്രസന്ന പൂജയ്ക്ക് ചന്ദനച്ചാർത്തലങ്കാരം.

ഉച്ചപ്പൂജ സമയത്തെ മണ്ഡലവിശേഷമായ പഞ്ചഗവ്യാഭിഷേകം.നവകാഭിഷേകം, നിവേദ്യവിശേഷങ്ങൾ എന്നിവയെല്ലാം പറഞ്ഞു.

ഉച്ചപ്പൂജ നിവേദ്യം കഴിഞ്ഞ് പ്രസന്ന പൂജ സമയത്ത് ശ്രീ അമ്പാടി കണ്ണന്റ ഓരോ ലീലകളും കളഭക്കൂട്ടിനാൽ അലങ്കരിക്കുന്നതിന്നെ പറ്റിയാണ് ഇപ്പോൾ പറത്ത് വരുന്നത്.

ഈ അലങ്കാര രൂപ ദർശനത്താൽ ശ്രീ ഗുരുവായൂർ അമ്പാടി കണ്ണൻ ഭക്ത ഹൃദയത്തിൽ ലീലയാടി വിളങ്ങി കൊണ്ടിരിക്കുന്നു.

കണ്ണാ, കൃഷ്ണാ ഗുരുവായുരപ്പാ എപ്പോഴും എന്റെ മനസ്സിൽ വിളയാടി കൊണ്ടിരിക്കണേ.സന്തോഷിക്കണേ കൃഷ്ണ!



ശ്രീ ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ പ്രാരാഭമായി ക്ഷേത്രവും, പരിസരവും,ശുദ്ധിയാക്കി, ശുചീകരണം നടത്തി മോഡി പിടിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള സഹസ്രകലശ ചടങ്ങുകൾ 2020 Feb 27 വ്യാഴാഴ്ച സമാരംഭിക്കുകയാണ്.

1971 മുതൽ എല്ലാവർഷവും ഉത്സവത്തിനും, താന്ത്രിക പ്രാധന്യമുള്ള സഹസ്രകലശം അതിവിപുലമായി നടത്തി വരുന്നു.

സഹസ്രകലശം തുടങ്ങി ഉത്സവത്തിന്റെ കൊടിയേറ്റം മുതൽക്കുള്ള ശുദ്ധിച്ചങ്ങുകൾ, ഹോമം, കലശങ്ങൾ, വിശേഷാൽ പൂജകൾ എന്നിവയെപ്പറ്റിയുള്ള വിവരണമാണു് അടുത്ത ദിവസം മുതൽ.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments: