Sunday, February 23, 2020

[24/02, 10:43] +91 94955 57148: വിവേകചൂഡാമണി- 184

മിശ്രസ്യ സത്വസ്യ ഭവന്തി ധർമ്മാഃ ത്വമാനിതാദ്യാഃ നിയമാ യമാദ്യാഃ ശ്രദ്ധാ ച ഭക്തിശ്ച മുമുക്ഷുതാ ച ദൈവീ ച സമ്പത്തിരസത് നിവൃത്തിഃ                                    (118)

     അമാനിത്വം, യമനിയമങ്ങൾ, ശ്രദ്ധ, ഭക്തി, മുമുക്ഷുത്വം ദൈവീസമ്പത്തി, അസത്തിൽനിന്ന് നിവൃത്തി തുടങ്ങിയ ഗുണങ്ങൾ മിശ്രസത്വത്തിന്റെ ധർമ്മങ്ങളാണ്.

രജസ്തമോഗുണങ്ങൾ വളരെ കുറഞ്ഞും, സത്വഗുണം കൂടിയുമിരിക്കുന്നതിനെയാണ് 'മിശ്രസത്വം' എന്നു പറയുന്നത്. അതിന്റെ പ്രകൃതം എപ്രകാരമാണെന്ന് ഈ ശ്ലോകം വിവരിക്കുന്നു. ആരുടെ     ബുദ്ധിയിൽ സത്വം വികസിച്ചും രജസ്തമസ്സുകൾ ചുരുങ്ങിയും കാണപ്പെടുന്നുവാ, അയാൾ ആത്മസാക്ഷാത്കാരത്തിലേക്കുള്ള രാജപാതയിലെത്തിക്കഴിഞ്ഞു. സത്വഗുണത്തിന്റെ ആധിക്യം കാരണം അയാളുടെ മോക്ഷേച്ഛ പ്രബലമായിത്തീരുന്നു. മോക്ഷത്തിനുള്ള ആകാംക്ഷ കൂടുംതോറും മാനിത്വം (ദുരഭിമാനം) തുടങ്ങിയ രജോഗുണധർമ്മങ്ങൾ സാധകനെ വിട്ടൊഴിയും.

      ദൈവീസമ്പത്തി'യെന്ന്* വിശേഷിപ്പിക്കപ്പെട്ട സത്വഗുണ ധർമ്മങ്ങളെ ഗീതയിൽ വിവരിക്കുന്നുണ്ട്. സാത്വികധർമ്മങ്ങളെ ആശ്രയിച്ചവൻ ദിവ്യഗുണങ്ങൾക്കിരിപ്പിടമായത്തീരുന്നു. സത്തായ ബ്രഹ്മത്തിൽ മാത്രം തല്പരനായ അയാൾ അതിൽനിന്നന്യമായ അസത് പദാർത്ഥങ്ങളിൽനിന്നെല്ലാം നിവർത്തിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.

      ഒരു യഥാർത്ഥ സാധകന് -- അധികാരിയായ മുമുക്ഷുവിന് - വേണ്ട എല്ലാ ഗുണങ്ങളും അയാളിൽ കാണാം. പരമശ്രേയസ്സിലേക്ക് നയിക്കുന്ന 'അമാനിത്വം'* തുടങ്ങിയ വിശിഷ്ടഗുണങ്ങളും, ആദ്ധ്യാത്മികസാധനകൾക്ക് സഹായകങ്ങളായ 'യമനിയമാദി' യോഗാംഗങ്ങളും ശമാദിഷഡ്ക്കസമ്പത്തിയും,* പരമാത്മാവിൽ പരമപ്രേമവും എല്ലാം മിശ്രസത്വത്തിന്റെ -- രജസ്തമോഗുണങ്ങൾ കുറവായും, സത്വഗുണം കൂടിയുമിരിക്കുന്ന അവസ്ഥയുടെ -- ധർമ്മങ്ങളാണ്.

*ദൈവീസമ്പത്തി-ഗീത xvi 1, 2, 3 ശ്ലോകങ്ങൾ നോക്കുക:-- (ഭയമില്ലായ്മ, ഹൃദയശുദ്ധി, ജ്ഞാനയോഗനിഷ്ഠ, ദാനം, ഇന്ദ്രിയസംയമം, യജ്ഞം, സ്വാദ്ധ്യായം, ആർജ്ജവം, അഹിംസ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണം പറയാതിരിക്കൽ, ഭൂതദയ, വിഷയാസക്തിയില്ലായ്മ, മൃദുലത, ലജ്ജ, ചാപല്യമില്ലായ്മ, തേജസ്സ്, ക്ഷമ, ധൈര്യം, ബാഹ്യാഭ്യന്തരശുദ്ധി, ദ്രോഹം ചെയ്യാതിരിക്കൽ, ഗർവ്വില്ലായ്മ ഇവയാണ് ദൈവീസമ്പത്തി.)

* ഗീത xiii 7 മുതൽ 11 വരെ ശ്ലോകങ്ങൾ നോക്കുക:-- ദുരഭിമാനമില്ലായ്മ, ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് നടിക്കാതിരിക്കൽ, അഹിംസ, ക്ഷമ, വക്രതയില്ലായ്മ, ആചാര്യോപാസനം, ശുചിത്വം, സ്ഥിരത, ആത്മസംയമനം, ഇന്ദ്രിയവിഷയങ്ങളിൽ വൈരാഗ്യം, അഹങ്കാരമില്ലായ്മ, ജനനം, മരണം ജര, രോഗം -- ഇവയെല്ലാം ദുഃഖഹേതുക്കളും ദോഷദുഷിതവുമാണെന്നറിയൽ ആസക്തിയില്ലായ്മ, പുത്രൻ-ഭാര്യ-ഗൃഹം മുതലായവയിൽ താദാത്മ്യമില്ലാതിരിക്കൽ, ഇഷ്ടം വന്നാലും അനിഷ്ടം വന്നാലും സദാ സമചിത്തതയോടെ വർത്തിക്കൽ, പരമാത്മാവിൽ അനന്യഭാവത്തോടെയുളള ഏകാന്തഭക്തി, ഏകാന്തവാസം, ജനമദ്ധ്യത്തിലിരിക്കാൻ ഇഷ്ടമില്ലായ്മ, ആദ്ധ്യാത്മികജ്ഞാനത്തിൽ നിരന്തരം മനസ്സിരുത്തൽ, തത്ത്വജ്ഞാനത്തിന്റെ പരമോദ്ദേശ്യമെന്തെന്നറിയൽ -- ഇതത്രെ 'ജ്ഞാനം' ഇതിൽനിന്നന്യമായതെല്ലാം അജ്ഞാനവും.)

*യമനിയമാദികൾ: യമം -- അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, നിയമം-ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം (കാമ്യകർമ്മങ്ങളിൽനിന്ന് നിവർത്തിപ്പിച്ച് നിഷ്കാമകർമ്മത്തിലേക്ക് നിയമനം ചെയ്യുന്നു എന്നതുകൊണ്ട് ശൗചാദികളെ നിയമങ്ങളെന്ന് പറയുന്നു.)

*ശമാദിഷഡ്ക്കസമ്പത്തി -- ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം. (വിവേകചൂഡാമണി 22 മുതൽ 26 വരെ ശ്ലോകങ്ങൾ നോക്കുക.)

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[24/02, 10:43] +91 94955 57148: ഹരിനാമകീർത്തനം-104

    സത്യം വദാമി മമ
    ഭൃത്യാദിവർഗ്ഗമതു-
    മർത്ഥം കളത്രഗൃഹ-
    പുത്രാദിജാലമതും
    ഒക്കെ ത്വദർപ്പണമതാക്കീട്ടു
    ഞാനുമിഹ
    തൃക്കാല്ക്കൽ വീണു;
    ഹരിനാരായണായ നമഃ         (61)

      അല്ലയോ ഭഗവാൻ, ഞാനിതാ സത്യം പറയുന്നു; എന്റെ ഭൃത്യന്മാർ തുടങ്ങിയ പരിവാരങ്ങളെയും, പണം, ഭാര്യ, വീട്, പുത്രൻ തുടങ്ങിയ സമ്പത്തുക്കളെയും ബന്ധുക്കളെയുമെല്ലാം പൂർണ്ണമായും അങ്ങയിൽ സമർപ്പിച്ചിട്ട് ഞാനും ഇതാ അങ്ങയുടെ കാലടികളെ ശരണം പ്രാപിക്കുന്നു. ഹരിനാരായണനു നമസ്കാരം.

സർവ്വാർപ്പണം

     എന്താണ് സർവ്വാർപ്പണം! പ്രപഞ്ചം ജഗദീശ്വരമയമാണെന്നു കണ്ടുവല്ലോ. ഈ യാഥാർത്ഥ്യം ധരിച്ച് താനുൾപ്പെടെ സകലതും ഭഗവദംശമായതുകൊണ്ടു ഭഗവാന്റെ വകയാണെന്നുള്ള ഭാവനയോടെ മമത വെടിയുന്നതാണ് സർവ്വാർപ്പണം. ഇങ്ങനെ സർവ്വാർപ്പണം ചെയ്തയാൾ കൊട്ടാരത്തിലോ കൊടുങ്കാട്ടിലോ എവിടെയിരുന്നാലും ഈശ്വരനെ കണ്ടെത്തും. അയാളുടെ എല്ലാ കർമ്മവും ഈശ്വരാരാധനയായി മാറും. ഈ സർവ്വാർപ്പണഭാവന ഉൾക്കൊള്ളാൻ കഴിയാത്തയാൾ വീടുവിട്ടു കാട്ടിൽ പോയി കഠിനതപം ചെയ്യുന്നതുകൊണ്ടും വലിയ പ്രയോജനമൊന്നും ഉണ്ടാകാനില്ല. ഗീതയിൽ പതിനെട്ടാമദ്ധ്യായത്തിന്റെ അവസാനഭാഗം ഭഗവാൻ സത്യം കണ്ടെത്താനുള്ള എളുപ്പവഴിയായി ഈ സർവ്വാർപ്പണമാണ് ഉദ്ദേശിക്കുന്നത്. നീ എന്റെ പ്രിയസുഹൃത്തായതുകൊണ്ട് അത്യന്തം രഹസ്യമായതു ഞാൻ നിനക്കുപദേശിക്കാം. മനസ്സ് എന്നിൽ സദാ അർപ്പിക്കൂ, സദാ എന്നെ കിട്ടാൻ കൊതിക്കു. എന്നെ പൂജിക്കൂ എന്നെ നമസ്കരിക്കൂ. തീർച്ചയായും എന്നെ പ്രാപിക്കും. ഞാനിതാ സത്യം ചെയ്യുന്നു. എന്നൊക്കെ ഉറപ്പിച്ചു പറഞ്ഞിട്ട് ഭഗവാൻ ഇങ്ങനെ തുടരുന്നു;

   സർവ്വധർമ്മാൻ പരിത്യജ്യ
   മാമേകം ശരണം വ്രജ
   അഹം ത്വാ സർവ്വപാപേഭ്യോ
   മോക്ഷയിഷ്യാമി മാ ശുചഃ
                                         (ഗീത, 18-66)

     എല്ലാ ധർമ്മങ്ങളും വെടിഞ്ഞ് എന്നെത്തന്നെ ശരണം പ്രാപിക്കൂ;  ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും രക്ഷിച്ചു കൊള്ളാം. ദുഃഖിക്കാതിരിക്കൂ. ഇവിടെ എല്ലാ ധർമ്മങ്ങളും വെടിയുന്നതിന് പുറമേ സ്വധർമ്മം വെടിയുകയോ വീടുവിട്ടിറങ്ങിപ്പോവുകയോ അല്ല, മാനസികമായി സർവ്വം ഭഗവാന്റേതാണെന്നു കണ്ട് മമത ഉപേക്ഷിച്ചു സ്വധർമ്മം ഭംഗിയായി അനുഷ്ഠിക്കലാണെന്ന് ഓർക്കണം. അങ്ങനെ അല്ലായിരുന്നുവെങ്കിൽ അർജ്ജുനനോടു യുദ്ധം ചെയ്യാൻ പറയുമായിരുന്നില്ലല്ലോ. എന്തായാലും ഈ സർവാർപ്പണബുദ്ധിയുടെ പ്രായോഗികഭാവനയാണ് തുഞ്ചത്താചാര്യൻ അറുപത്തൊന്നാം ശ്ലോകത്തിൽ നമുക്കു കാട്ടിത്തന്നിരിക്കുന്നത്.

    പൂർണ്ണസത്യദർശനം എന്താണ്? സ്വയം സത്യമായിത്തീരുകയാണ് പൂർണ്ണസത്യദർശനം. സത്യത്തിൽ നിന്നും അൽപ്പമെങ്കിലും അകന്നു നിന്നു കൊണ്ടുള്ള ദർശനം അപൂർണ്ണമായി ഇരിക്കുകയേയുള്ളു. ഈ സത്യദർശന രഹസ്യമാണ് അടുത്തപദ്യത്തിൽ സൂചിപ്പിക്കുന്നത്;

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.
[24/02, 11:32] +91 94955 57148: 🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
 
       *ശ്രീമദ് ദേവീഭാഗവതം*

           *നിത്യപാരായണം*

                   *ദിവസം 50*

        *3. 13. അംബായജ്ഞാനുഷ്ഠാനം*


*ഹരിണാ തു കഥം യജ്ഞ: കൃത: പൂര്‍വ്വം പിതാമഹ*
*ജഗത്കാരണരൂപേണ വിഷ്ണുനാ പ്രഭവിഷ്ണുനാ*
*കേ സഹായാസ്തു തത്രാസന്‍ ബ്രാഹ്മണാ: കേ മഹാമതേ*
*ഋത്വിജോ വേദതത്ത്വജ്ഞാസ്തന്മേ ബ്രൂഹി പരന്തപ*


*ജനമേജയന്‍ ചോദിച്ചു:* 'ഭഗവാന്‍ വിഷ്ണു സ്വയം ജഗത്കാരണനാണല്ലോ? അദ്ദേഹമെങ്ങിനെയാണ് യജ്ഞം നടത്തിയത്? ആരൊക്കെയാണ് യാഗസഹായത്തിന് കൂടെ കൂടിയവര്‍? ഭഗവാന്‍ വിഷ്ണു ചെയ്ത അംബായജ്ഞത്തിന്റെ വിശേഷങ്ങള്‍ കേട്ട് മനസ്സിലാക്കിയ ശേഷം ഞാനും ശ്രദ്ധാപൂര്‍വ്വം അംബായജ്ഞത്തെ അനുഷ്ഠിച്ചുകൊള്ളാം.'

വ്യാസന്‍ പറഞ്ഞു: 'ഭഗവാന്‍ വിഷ്ണു ചെയ്ത ആ മഹാ യജ്ഞത്തിന്റെ വൈശിഷ്ട്യം പറഞ്ഞാല്‍ തീരില്ല. എങ്കിലും ഞാനത് അങ്ങേയുടെ അറിവിലേയ്ക്കായി സവിസ്തരം പറഞ്ഞു നോക്കാം. മൂന്നു ശക്തികളെ സഹധര്‍മ്മം അനുഷ്ഠിക്കാന്‍ കൂട്ടു നല്‍കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ ദേവി വിമാനമാര്‍ഗ്ഗം തിരികെ അയച്ചതിനെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ? അവര്‍ മൂന്ന് ദമ്പതികളും ഘോരസമുദ്രത്തില്‍ ചെന്ന് സ്വധാമങ്ങള്‍ നിര്‍മ്മിക്കാനായി ആദ്യം ഭൂമിയെ സൃഷ്ടിച്ചു. അപ്പോള്‍ ദേവി സ്വമേധയാ തന്‍റെ ആധാരശക്തിയെ അവര്‍ക്കായി നല്‍കി. അങ്ങിനെ ഭൂമി ആധാരശക്തിയെ ആശ്രയിച്ചു മേദസ്സോടു കൂടി നിലകൊണ്ടു. മധുകൈടഭന്‍മാരുടെ മേദസ്സിനാല്‍ മേദിനിയായും എല്ലാറ്റിനെയും ധരിക്കുന്നവളാകയാല്‍ ധരയായും വിസ്താരം കൊണ്ട് പ്രിഥ്വിയായും വലുപ്പം കൊണ്ട് മഹിയായും ഭൂമി അറിയപ്പെട്ടു. ദേവി ആ ഭൂമിയെ ശേഷന്റെ മസ്തകത്തിലെ നാഗമണിയായി പ്രതിഷ്ഠിച്ചു. എന്നിട്ട് മരക്കഷണങ്ങള്‍ ഉറപ്പിക്കാന്‍ ആശാരിമാര്‍ ആണി വെയ്ക്കുന്നതുപോലെ സര്‍പ്പമസ്തകത്തിലിരിക്കുന്ന ഭൂഗോളം ഇളകാതിരിക്കാന്‍ ദേവി പര്‍വ്വതങ്ങളെയും സ്ഥാപിച്ചു. അതിനാല്‍ പണ്ഡിതന്മാര്‍ പര്‍വ്വതങ്ങളെ മഹീധരം എന്ന് വിളിക്കുന്നു. മഹീധരങ്ങളില്‍ പ്രമുഖനാണ് മേരു. അതിവിസ്തൃതിയും രത്നശൃംഗങ്ങള്‍ നിറഞ്ഞതുമാണ് ആ മഹാപര്‍വ്വതം.

ബ്രഹ്മാവ്‌, മരീചി, യത്രി, പുലഹന്‍, പുലസ്ത്യന്‍, നാരദന്‍, ക്രതു, ദക്ഷന്‍, വസിഷ്ഠന്‍, തുടങ്ങിയവരെ തന്‍റെ മാനസപുത്രന്മാരായി സൃഷ്ടിച്ചു. മരീചിയില്‍ നിന്ന് കശ്യപന്‍ ജനിച്ചു. ദക്ഷന് പതിമൂന്നു പുത്രിമാരുണ്ടായിരുന്നു. അവരില്‍ നിന്നാണ് ദേവാസുരജാതികളുടെയെല്ലാം  ഉദ്ഭവം. കശ്യപന്‍ വീണ്ടും സൃഷ്ടി തുടര്‍ന്നു. മനുഷ്യന്‍, പശു, മറ്റു മൃഗങ്ങള്‍, സര്‍പ്പങ്ങള്‍,  എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികളായിരുന്നു കശ്യപസൃഷ്ടികള്‍. ബ്രഹ്മാവിന്റെ പാതി മെയ്യില്‍ വലത്തുഭാഗത്തുനിന്ന് സ്വയംഭുവമനുവും ഇടതുഭാഗത്തുനിന്നും ശതരൂപയും ആവീര്‍ഭവിച്ചു. അവരുടെ മക്കളാണ് ഉത്താനപാദനും പ്രിയവ്രതനും. അവര്‍ക്ക് മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു. ബ്രഹ്മാവ്‌ ഇങ്ങിനെയുള്ള സൃഷ്ടികള്‍ ചെയ്തശേഷം സുമേരു പര്‍വ്വതത്തിന്റെ മുകളിലായി ബ്രഹ്മലോകത്തെ സൃഷ്ടിച്ചു. ഭഗവാന്‍ വിഷ്ണുവാകട്ടെ തന്റെ വാമഭാഗമായ ലക്ഷ്മീദേവിയെ സന്തോഷിപ്പക്കാന്‍ വൈകുണ്ഡം നിര്‍മ്മിച്ചു. പരമശിവന്‍ തനിക്കായി കൈലാസം സൃഷ്ടിച്ചു. കൈലാസത്തില്‍ കിങ്കരന്മാരായി ഭൂതഗണങ്ങളെയും സൃഷ്ടിച്ച് ഭാഗവാനവിടെ സദാ ധ്യാനമഗ്നനായിക്കഴിഞ്ഞു.

മേരുശിഖിരത്തിലാണ് ഇന്ദ്രന്റെ ആസ്ഥാനമായ സ്വര്‍ഗ്ഗം. നാനാവിധ രത്നങ്ങളാല്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ഗ്ഗലോകം ത്രിവിഷ്ടപമാണ്. പാലാഴി മഥനവേളയില്‍ ലഭ്യമായ പാരിജാതം, ഐരാവതം (ആന), ഉച്ചൈശ്രവസ് (കുതിര), കാമധേനു, രംഭാദികളായ അപ്സരസ്സുകള്‍, ഇങ്ങിനെയുള്ള ദിവ്യജീവികള്‍ സ്വര്‍ഗ്ഗത്തിനു മോടി കൂട്ടി. ധന്വന്തരിയും, ചന്ദ്രനും പാലാഴി മഥനത്തില്‍ നിന്നും ഉത്ഭവിച്ചവരാണ്. അവരും സ്വര്‍ഗ്ഗത്തില്‍ത്തന്നെ വസിക്കുന്നു. പൊതുവില്‍ മനുഷ്യര്‍, ദേവന്മാര്‍, മൃഗങ്ങള്‍ എന്നിങ്ങിനെ മൂന്നു തരമാണ് സൃഷ്ടികള്‍. കര്‍മ്മാനുസാരിയായി അണ്ഡജം (മുട്ടയില്‍ നിന്നും), സ്വേദജം (വിയര്‍പ്പില്‍ നിന്നും), ഉദ്ബിജം (പൊട്ടിമുളച്ച്), ജരായുജം (പ്രസവിച്ച്) എന്നിങ്ങിനെ നാലുതരമാണ് ജീവസൃഷ്ടികള്‍. ഇങ്ങിനെയുള്ള വൈവിദ്ധ്യതയാര്‍ന്ന സൃഷ്ടികളുണ്ടാക്കി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ സസുഖം വാണു.

സൃഷ്ടികള്‍ തുടരവേ, ഒരുനാള്‍ ലക്ഷ്മീദേവിയുമൊരുമിച്ചു രമിച്ചിരുന്ന വിഷ്ണുഭഗവാന്‍ സുധാസിന്ധുവില്‍ കുടികൊള്ളുന്ന രത്നവിഭൂഷിതമായ ആ മണിദ്വീപിനെപ്പറ്റി ഓര്‍ക്കുകയുണ്ടായി. അവിടെവച്ചാണല്ലോ ദേവീസ്മരണയാല്‍ താന്‍ സ്ത്രീരൂപം പ്രാപിച്ചത്! മഹാമായയെ നേരിട്ട് ദര്‍ശിച്ചതിനാല്‍ തനിക്ക് മന്ത്രദീക്ഷകിട്ടിയതും അവിടെ വച്ചാണ്. എന്നാലിനി അംബികായജ്ഞം നടത്തുകതന്നെ എന്ന് നിശ്ചയിച്ച ഹരി മറ്റുള്ളവരെയെല്ലാം വിളിച്ചു കൂട്ടി. ബ്രഹ്മാവ്‌, ശിവന്‍, വരുണന്‍, ശക്രന്‍, അഗ്നി, യമന്‍, വസിഷ്ഠന്‍, കശ്യപന്‍, ദക്ഷന്‍, വാമദേവന്‍, ബൃഹസ്പതി, എന്നിവര്‍ ചേര്‍ന്ന് ഒരു മഹായാഗത്തിനുള്ള ഒരുക്കം തുടങ്ങി. ഏറ്റവും മനോഹരമായ ഒരു യജ്ഞമണ്ഡപം തീര്‍ക്കാന്‍ അതിവിദഗ്ദ്ധരായ ശില്‍പികള്‍ വന്നെത്തി. യാഗശാലയില്‍ ഇരുപത്തേഴു ഋത്വിക്കുകള്‍ നിരന്നു. ചിതിയും വലിയ യജ്ഞവേദിയും അവിടെ നിര്‍മ്മിക്കപ്പെട്ടു. യാഗശാല മന്ത്രമുഖരിതമായി. വിധിയാംവണ്ണം പ്രോജ്വലിപ്പിച്ചുയര്‍ന്ന അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കവേ ഒരശരീരി കേട്ടു: ‘വിഷ്ണോ, ദേവന്മാരില്‍ സുപ്രധാനി നീയാകട്ടെ. ബ്രഹ്മാദികളായ മറ്റു ദേവന്മാര്‍ നിന്നെ പൂജിക്കട്ടെ. ഭൂമിയിലെ ജനങ്ങള്‍ നിന്നെ പൂജിക്കട്ടെ. നീ അവരുടെ അഭീഷ്ടങ്ങളെ സാധിപ്പിക്കുന്നവനാകട്ടെ. ദൈത്യപീഢയാല്‍ വലയുന്നവര്‍ക്ക് നീ ആശ്വാസം നല്‍കാന്‍ നിനക്കാവട്ടെ. എല്ലാ വേദങ്ങളും പൂജാര്‍ഹനായി അങ്ങയെ കണക്കാക്കട്ടെ. ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോള്‍ ഭൂമിയില്‍ യഥാസമയം അവതരിച്ചു ധര്‍മ്മസംരക്ഷണം ചെയ്യുക എന്ന കര്‍ത്തവ്യം അങ്ങില്‍ നിക്ഷിപ്തമാണ്. നാനായോനികളിലായി അങ്ങ് കൈക്കൊള്ളുന്ന അംശാവതാരങ്ങളെല്ലാം സര്‍വദാ പൂജനീയമായിത്തീരും. മൂന്നു ലോകത്തിലും അങ്ങയുടെ പുകള്‍ പരക്കും. അവിടെയെല്ലാം ശക്തിയുടെ സാന്നിദ്ധ്യവും സഹായവും അങ്ങേയ്ക്ക് കൂട്ടായി ഉണ്ടാവും. ഈ അവതാരങ്ങള്‍ക്ക് തുണയായി വാരാഹി, നാരസിംഹി എന്നിങ്ങിനെയുള്ള ഭേദങ്ങളോടെ ശക്തി പ്രകടിതമാവും. നാനാതരം വേഷഭൂഷകളും, സര്‍വ്വാഭരണങ്ങളും അണിഞ്ഞു വിളങ്ങുന്ന ശക്തിയുടെ പിന്തുണയോടെ എല്ലാ ദേവകാര്യങ്ങളും നടത്താന്‍ ഞാന്‍ അങ്ങയെ ചുമതലപ്പെടുത്തുന്നു. എന്‍റെ വരം മൂലമാണ് നിനക്കീ പ്രാഭവങ്ങള്‍ എല്ലാമുണ്ടാവുന്നതെന്ന് മറക്കാതിരിക്കുക. ഗര്‍വ്വലേശംപോലും നീയീ ശക്തി ഭേദങ്ങളോടു കാണിക്കാനിടവരരുത്. നീയീ ശക്തികളെ യഥാവിധി പൂജിക്കുകയും ബഹുമാനിക്കുകയും വേണം. അങ്ങിനെ സകലാഭീഷ്ടങ്ങളെയും നല്‍കുന്ന ശക്തിസ്വരൂപിണികള്‍ അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും. ഭൂമണ്ഡലത്തില്‍ മാത്രമല്ല, സപ്തദ്വീപുകളിലും മനുഷ്യര്‍ അവരവരുടെ ആഗ്രഹസംപൂര്‍ത്തിക്കായി എപ്പോഴും അവരെ പൂജിക്കുന്നതാണ്. അവര്‍ക്കും നിനക്കും അങ്ങിനെ യശസ്സ് വര്‍ദ്ധിക്കട്ടെ. ഓരോരോ മന്ത്രങ്ങള്‍ കൊണ്ടു ജപിച്ചും നാനാവിധ വസ്തുക്കള്‍ കൊണ്ട് അര്‍ച്ചിച്ചും അവര്‍ നിങ്ങളെ പൂജിക്കും. മാനവ പൂജയാല്‍ അങ്ങേയ്ക്ക് കീര്‍ത്തിയും അഭിവൃദ്ധിയും ഉത്തരോത്തരം വര്‍ദ്ധിതമാവും.'

വ്യാസന്‍ പറഞ്ഞു: ദിവ്യമായ അശരീരി നിലയ്ക്കവേ ഭഗവാന്‍ ഹരി സംപ്രീതഭാവത്തോടെ മനസ്സുമുഴുവന്‍ ദേവിയില്‍ അര്‍പ്പിച്ചു വിധിപൂര്‍വ്വം യജ്ഞമവസാനിപ്പിച്ചു. എല്ലാ ദേവന്മാരെയും യാത്രയയച്ച ശേഷം ഭഗവാന്‍ തന്‍റെ ഗരുഡവാഹനമേറി അനുചരസമേതം വൈകുണ്ഡം പൂകി. യജ്ഞത്തിന്റെ ദിവ്യവാര്‍ത്തകള്‍ പരസ്പരം പറഞ്ഞും സന്തോഷിച്ചും ദേവന്മാര്‍ തങ്ങളുടെ ഗേഹങ്ങളിലേയ്ക്ക് മടങ്ങി. അങ്ങിനെ കാതിനു തേന്മൊഴിയായി മുഴങ്ങിയ ആകാശവാണി കേട്ട് എല്ലാവര്‍ക്കും ഭഗവതിയോട് അനന്യമായ ഭക്തിയുണ്ടായി. അതിനുശേഷം മുനിമാരും ബ്രാഹ്മണരും മറ്റുസജ്ജനങ്ങളും വേദവിഹിതവും സര്‍വ്വഫലദായകവുമായ ദേവീപൂജ – അംബായജ്ഞം- നിത്യവും ചെയ്യാന്‍ തുടങ്ങി. 

 *തുടരും ....*

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
[24/02, 11:32] +91 94955 57148: *🔱🔥കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം🔥🔱*


കേരളത്തിലെ അതി പ്രാചീനമായ ക്ഷേത്രങ്ങളില് ഒന്നാണ് കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. .വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്. രുധിരമഹാകാളി ആയതിനാൽ നേരിട്ട് കാണാൻ സാധിക്കുകയില്ല. ഭക്ത ജനങ്ങൾ തൊഴുന്ന ഭാഗം(വടക്ക് നിന്ന് കാണുന്ന ഭാഗം) യഥാർത്ഥതിൽ ഒരു പ്രതിബിംബം മാത്രമാണ് ഈവിഗ്രഹം നേരിട്ട് ദർശിക്കാൻ പാടില്ല എന്ന വിധി ഉള്ളത് കൊണ്ടാണ് രഹസ്യ അറയിൽ ഒരു കറുത്ത തുണികൊണ്ട് മറച്ചിരിക്കുന്നു.

ആദി പരാശക്തിയെ നാല് വ്യത്യസ്ത ഭാവങ്ങളിലാണ് പരശുരാമന് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. തെക്ക് കന്യാകുമാരിയില് ബാലാംബികയും പടിഞ്ഞാറ് കൊടുങ്ങല്ലൂരില് ലോകാംബികയായും വടക്കു കൊല്ലൂരില് മൂകാംബികയും കിഴക്കു കരിമലയില് ഹേമാംബികയുമായാണ് ദേവി കുടികൊള്ളുന്നത്.
ഭദ്രകാളിയെ ഒരിടത്തും കുടിയിരുത്താന് കഴിയാതിരുന്ന കാലത്ത് വളരെയധികം താന്ത്രികവിദ്യകള് പ്രയോഗിച്ച് ആദ്യമായി കുടിയിരുത്താന് കഴിഞ്ഞത് കൊടുങ്ങല്ലൂരിലാണത്രേ... ഈ ക്ഷേത്രത്തില് നിന്ന് ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ള നൂറ് കണക്കിന് ശ്രീ ഭദ്രകാളീ ക്ഷേത്രങ്ങള് ഇന്ന് കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്.
കൊടുങ്ങല്ലൂരില് ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ക്ഷേത്രനാഥന് ശിവനാണ്. ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്തി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.
രുരുജിത്ത് സംവിധാനത്തിലാണ് ഇവിടെ ക്ഷേത്രപ്രതിഷ്ഠ. ഇതേ വിധി പ്രകാരമാണ് ഇവിടെ പൂജയും പൂജാകര്മ്മങ്ങളും നടക്കുന്നത്. രുരു എന്ന അസുരനെ ജയിക്കാന് യോഗമായ പ്രത്യേക സ്വരൂപത്തില് ആവിര്ഭവിച്ചതാണ് രുരുജിത്ത് ദേവതാഭാവത്തിന്റെ സങ്കല്പം. ഈ വിധത്തില് പ്രതിഷ്ഠിക്കുമ്പോൾ കാര്മ്മികന്റെ കഠിന തപസ്യയും കര്മ്മത്തിനാവശ്യമായ അതിനിപുണതയും ആവശ്യമാണ്. ഇതനുസരിച്ച് ശിവനെ സ്വതന്ത്രനായി കിഴക്കോട്ടഭിമുഖമായി പ്രതിഷ്ഠിക്കുന്നു.
കൊടുങ്ങല്ലുര് ഭഗവതി ക്ഷേത്രത്തിന് കണ്ണകി സങ്കല്പവുമായി ബന്ധപ്പെട്ട് ഒരു ഹെതീഹ്യമുണ്ട്. ഇളംകോവടികളുടെ ചിലപ്പതികാരത്തിലെ പതിവ്രതയായ നായികയാണ് കണ്ണകി. ഈ കണ്ണകിയെ പത്തിനി ദേവിയായി എ.ഡി രണ്ടാം നൂറ്റാണ്ടില് ചേരസാമ്രാജ്യ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില് ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിഎന്നാണ് വിശ്വാസം. ദാരിക വധത്തിനുശേഷമുള്ള വിശ്വരൂപമാണ് കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠ.

ദാരുകത്തിന്റെ തല, കട്ട്വംഗം, തൃശൂലം, വാള്, മണിസര്പ്പം, മട്ടകം, ഗ്രന്ഥം എന്നിവയോട് കൂടിയതാണ് അഷ്ടബാഹുക്കള്. വിഗ്രഹത്തില് അഷ്ടബാഹുക്കളുണ്ടെങ്കിലും കൈയിലെ ആയുധം പുറത്തേക്കു കാണാന് സാധിക്കില്ല. വിഗ്രഹത്തിന് പീഠത്തോടു കൂടി ആറടിയോളം ഉയരം വരും വലത്തേക്കാല് മടക്കിവെച്ച് ഇടത്തേക്കാല് താഴോട്ട് തൂക്കിയിട്ടാണ് ഇരുപ്പ്. തലയില് കിരീടം രാജകീയ പ്രൗഡിയെടുത്തു കാട്ടുന്നു. മുഖ്യ ശ്രീ കോവിലിന് കിഴക്കുഭാഗത്തായി ഒരു രഹസ്യ അറയുണ്ട്. ഈ രഹസ്യ അറയുടെ പടിഞ്ഞാറു ഭാഗത്തായുള്ള വാതില് തുറക്കുന്നത് മുഖ്യ ശ്രീകോവിലിനകത്തേക്കാണ്. ഒരിടഭിത്തികൊണ്ട് ശ്രീ കോവിലിനെ അറയില് നിന്ന് വേര്തിരിക്കുന്നു. ശങ്കരാചാര്യര് ശ്രീ ചക്രം പ്രതിഷ്ഠിച്ച ഈ രഹസ്യ അറ ശ്രീമുലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.
ക്ഷേത്രത്തിന്റെ മധ്യത്തില് അതിപുരാതനമായ ഒരു ശിവക്ഷത്രമുണ്ട്. മകളായ കാളിയുടെ ശ്രീ കോവിലിനു മുന്നിലായി പിതാവായ ശ്രീ പരമേശ്വര പ്രതിഷ്ഠയാണിവിടെ. വടക്കോട്ട് ദര്ശനമായുള്ള ദേവിയുടെ ദാരു വിഗ്രഹവും കിഴക്കോട്ട് ദര്ശനമായുള്ള ശിവ പ്രതിഷ്ഠയും കൂടാതെ വടക്കോട്ട് ദര്ശനമായി സപ്തമാതാക്കളേയും നിര്യതികോണില് കിഴക്കോട്ട് ദര്ശനമായി ഗണപതിയേയും പടിഞ്ഞാട്ട് അഭിമുഖമായി വീരഭദ്രനേയും പ്രധാന ക്ഷേത്രത്തിന് പുറത്ത് ഈശാനകോണില് ക്ഷേത്രപാലകനേയും പ്രതിഷിഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വസൂരിമാല പ്രതിഷ്ഠയുണ്ട്. കുരുംബക്കാവിലെ പ്രധാന വഴിപാടായ ഗുരുതി നടത്തുന്നതിവിടെയാണ്.

കൊടുങ്ങല്ലൂര് ക്ഷേത്രത്തില് പ്രധാന ഉത്സവങ്ങളാണ് താലപ്പൊലി മഹോത്സവവും മീന ഭരണിയും. മകരം ഒന്നു മുതല് നാലു വരെയുള്ള നാലു ദിവസങ്ങളിലാണ് താലപ്പൊലി ആഘോഷിക്കുന്നത്. മുസിരിസ് പട്ടമമെന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ചരിത്രത്തോളം പഴക്കമുള്ള ഒന്നു കുറേ ആയിരം യോഗക്കാരും കഠിന വ്രതം നോറ്റ് മലയിറങ്ങുന്ന മലയന്മാരും ആടുകളെ നടതള്ളാനെത്തുന്ന കുടുംബി സമുദായക്കാരും താലപ്പൊലിയുടെ ഭാഗമായി മാറുന്നു .

താലപ്പൊലിക്കാലത്ത് ക്ഷേത്ര നട അടക്കാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മകരം ഒന്നിന് രാവിലെ നട തുറന്നാല് മകരം അഞ്ചിന് ഉച്ച പൂജ കഴിഞ്ഞാണ് നട അടയ്ക്കുക. മുമ്പ് കാലത്ത് കാവില് ഏഴു ദിവസത്തെ താലപ്പൊലിയാണ് നടന്നിരുന്നത്. ഇന്നത് നാലായി ചുരുങ്ങി. കുരുംബക്കാവില് ദക്ഷിണേന്ത്യ മുഴുവന് അറിയാപ്പെടുന്ന ആഘോഷം മീനഭരണിയാണ്. ഭരണി ആഘോഷങ്ങള്ക്ക് തുടക്കമാകുന്നതോടെ കാവില് തൃച്ചന്ദനച്ചാര്ത്തിനെത്തുന്ന ശാക്തേയ കോമരങ്ങളുടെ ആരവമുയരുകയായി. ചെമ്പട്ട് ധരിച്ച് അരയില് അരമണി ചുറ്റി പള്ളിവാളും കാല് ചിലമ്പുമായി ഉറഞ്ഞുതുള്ളിയെത്തുന്ന കോമരങ്ങള് തലവെട്ടിപ്പൊളിച്ച് ചോരയൊഴുക്കി അമ്മയുടെ തിരുനടയില് സാഷ്ടാംഗം പ്രണമിക്കുന്ന കാഴ്ചയാണ് കാണാനാകുക.

കോഴിക്കല്ല് മൂടിക്കഴിഞ്ഞാല് കാളിയും ദാരികനുമായുള്ള യുദ്ധം തുടങ്ങിയെന്നാണ് വിശ്വാസം. ഭരണിയോടനുബന്ധിച്ച് കാവിലെത്തുന്ന കോമരങ്ങള് മൂപ്പനും മൂപ്പത്തിയുമായാണ് അറിയപ്പെടുക. കോഴിക്കല് മൂടല് മീനഭരണിയിലെ പ്രധാന ചടങ്ങാണ്. പണ്ട് കാവില് കോഴിയെ വെട്ടി ബലിയര്പ്പിച്ചിരുന്നു. പിന്നീട് കോഴി വെട്ട് നിന്നു പോവുകയും കോഴിക്കല്ല് മൂടല്കഴിഞ്ഞ് ചെമ്പട്ട് വിരിച്ച് അതിനുമേല് കോഴിയെവെച്ച് കോഴിയെ നടയിരുത്തുന്ന ഇന്നത്തെ സമ്പ്രദായം നിലവില് വരികയും ചെയ്തു. കടത്തനാട്ടിലെ തച്ചോളി തറവാട്ടുക്കാര്ക്കാണ് കോഴിയെ നടയിരുത്താനുള്ള അവകാശം.

മീനമാസത്തിലെ അശ്വതി നാളിലാണ് തൃച്ചന്ദനച്ചാര്ത്ത്. ദേവിയുടെ ശക്തി ചൈതന്യം വര്ദ്ധിപ്പിക്കുന്നതിനു ആണ്ടിലൊരിക്കല് നടത്തുന്ന പ്രത്യേക പൂജയാണിത്. ഇതിനായി പ്രത്യേകം വിളക്കും പൂജാപാത്രങ്ങളുമുണ്ട്. പരശുരാമന്റെ വിധി പ്രകാരമാണ് ഈ പൂജ. പൂജ നടത്താനുള്ള അവകാശം അടികള്ക്കാണ്. പൂജാ വിധികള് അതീവ രഹസ്യമായി വെയ്ക്കാന് അടികള് ശ്രദ്ധിക്കുന്നു.
തൃചന്ദനച്ചാര്ത്തു തുടങ്ങിയാല് ആരും തെറിപ്പാട്ട് പാടാറില്ല. മൂന്നൂ മണിക്കൂറോളമാണ് പൂജ നടക്കുന്നത്. ശാക്തേയ സങ്കല്പമാണിത്. പൂജയില് മൂടുവെട്ടിയ കരിക്കും തൃമധുരവുമാണ് നിവേദ്യം. ബിംബത്തില് മഞ്ഞള്പ്പൊടി ആടിക്കുന്നു.കരിക്കിന് വെള്ളത്തില് മഞ്ഞള്പ്പൊടി ചേര്ത്ത് കുഴച്ച് ബിംബത്തില് ചാര്ത്തുന്നു. മത്സ്യം എന്ന സങ്കല്പത്തില് വെള്ളത്തില് മത്സ്യത്തെ വരച്ച് ദേവിക്കു തര്പ്പണവും തെറിപ്പാട്ട് മൈഥനവുമാണ്. ഇപ്രകാരം സമര്പ്പിക്കുന്ന പൂജയാണ് ശാക്തേയ പൂജ. ഈ പൂജ അശ്വനി ദേവകളുടെ സാന്നധ്യത്തില് നടക്കുന്നുവെന്നു സങ്കല്പം. തൃച്ചന്ദനച്ചാര്ത്ത് കഴിഞ്ഞ് നട തുറക്കുമ്പോള് ദര്ശനം നടത്തുന്നത് ഏറ്റവും ശ്രേയസ്ക്കരമെന്നാണ് വിശ്വസം.
തൃച്ചന്ദനച്ചാര്ത്ത് കഴിയുന്നതോടെ തമ്പുരാന് പട്ടുകൊട നിവര്ത്തി പിടക്കുന്നതൊടെ കാവുതീണ്ടല് ചടങ്ങിന് അവകാശിയായ പാലയ്ക്കല് വേലന് ക്ഷേത്രത്തില് ചെമ്പുതകിടില് തട്ടി കാവു തീണ്ടുന്നു. തുടര്ന്ന് വിവിധ തറകളില് നിലയുറപ്പിച്ചിട്ടുള്ള കോമരങ്ങളും ദേവീ ഭക്തരും ക്ഷേത്രത്തിനു ചുറ്റും ചെമ്പുപലകയില് അടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ട് മൂന്നു പ്രദക്ഷിണം വെയ്ക്കുന്നു. കാവു തീണ്ടലിന് മുമ്പ് അല്പ സമയം കാവ് നിശബ്ദമായിരിക്കും. ഈ സമയം മൂന്നു കൃഷ്ണപരുന്തുകൾ ക്ഷേത്ര മുറ്റത്തെ ആലുകള്ക്കു മുകളിലും ഗോപുരത്തിനു മുകളിലും വട്ടമിട്ടു പറക്കും.ഭരണിക്കാലത്ത് പ്രസാദം ഉണക്ക ചെമ്മീനും പൊരിയുമാണ്. കോമരങ്ങള്ക്കിത് രോഗദുരിതങ്ങള്ക്കുള്ള ഔഷധമാണ്. കാവില് നിന്ന് കോമരങ്ങള് മടക്ക യാത്ര ആരംഭിക്കുന്നതോടെ സന്ധ്യക്കു ചെറുമികളുടെ തെയ്യാട്ടവും മുടിയാട്ടവും നടക്കുന്നു. പിറ്റേ ദിവസം പ്രഭാതത്തിലാണ് മീനഭരണിയാഘോഷം നടക്കുന്നത്. അശ്വതിക്കു കാവുതീണ്ടല് കഴിഞ്ഞ് നടയടക്കും. ഭരണി ദിവസം കാലത്ത് ഒരു പൂജ മാത്രം. അന്നു വരിയരി പായസം വച്ച് ദേവിക്കു നിവേദിക്കും. ഇതൊരു പത്യാഹാരമാണ്. ഭരണി കഴിഞ്ഞ് ആറാം ദിവസമാണ് നടതുറപ്പ്. മറ്റു ദിവസങ്ങളില് ഒരോ യാമങ്ങളിലും ഓരോ പൂജ. പണ്ടു കാലത്ത് ഭണ്ഡാരത്തറയിലെ തുരങ്കത്തിലൂടെ വന്ന് അടികള് പൂജ നടത്തിപോകും. ഇന്ന് കിഴക്കേ നടയിലൂടെ എത്തിയാണ് പൂജ നടത്തുന്നത്. നടത്തുറപ്പിന്റെ അന്ന് ഏഴാം യാമത്തിലാണ് പൂജ. അതോടെ കുരുംബക്കാവ് സാധാരണ ദിവസങ്ങളിലേക്കും പൂജാദികര്മ്മങ്ങളിലേക്കും മടങ്ങിയെത്തുന്നു.

➖➖➖➖➖➖➖➖➖
*
[24/02, 11:32] +91 94955 57148: *🔱🔥കാടാമ്പുഴ ഭഗവതിക്ഷേത്രം🔥🔱*


കേരളത്തിലെ മലപ്പുറം ജില്ലയിൽ മാറാക്കര പഞ്ചായത്തിൽ, കോട്ടക്കലിനടുത്ത് കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ്‌ കാടാമ്പുഴ ഭഗവതിക്ഷേത്രം. പ്രധാന മൂർത്തി ഭഗവതിയാണ്. പാർവ്വതിയുടെ കിരാതരൂപത്തിലുള്ള സങ്കല്പം. ഇവിടത്തെ “മുട്ടറുക്കൽ“ വഴിപാട് പ്രസിദ്ധമാണ് . ഈ ക്ഷേത്രത്തിൽ വിഗ്രഹങ്ങളില്ല. ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. ഭഗവതി പ്രതിഷ്ഠയായതിനാൽ ഇത് പുരാതനകാലത്തെ ദ്രാവിഡക്ഷേത്രമായിരുന്നെന്നും മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് പിന്നീട് ജൈന-ബുദ്ധ ക്ഷേത്രമായി മാറിയതായും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.

 *ഐതിഹ്യം*

പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശിവനും പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മുകാസുരനെ, അർജ്ജുനൻറെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടേയെന്ന്. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശിവനും പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ഠാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശിവനും പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശങ്കരാചാര്യസ്വാമികൾ പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.

കിരാതപാർവ്വതിദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിൻറെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിതീർക്കുകയും ചെയ്തു എന്നാൺ വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു.

 *പ്രതിഷ്ഠ*

പ്രധാന പ്രതിഷ്ഠ ഭഗവതി. വിഗ്രഹമല്ല. ഒരു ദ്വാരത്തിൽ സ്വയംഭൂ ചൈതന്യം. പടിഞ്ഞാട്ടാണ് ദർശനം.

ഉപദേവത : ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി നരസിംഹമൂർത്തിയും വടക്കോട്ട് ദർശനമായി സുദർശനചക്രവും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

ശ്രീകോവിലിൻറെ വടക്കുഭാഗത്ത് നാഗകന്യകയുടെയും തെക്കുഭാഗത്ത് പൂർണ്ണ പുഷ്കലാസമേതനായ ശാസ്താവിൻറെയും പ്രതിഷ്ഠയുണ്ട്.
മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി.

 *വഴിപാടുകൾ*


 *മുട്ടറുക്കൽ*

പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ഒരു ദിവസം ഏറ്റവും കുറവ് 6000 നാളികേരങ്ങൾ മുട്ടറുക്കലിനു ഉണ്ടാകും. 16,000 നാളികേരം മുട്ടറുക്കാൻ ഉണ്ടായ ദിവസങ്ങളുണ്ട്. പുറത്തുനിന്നും നാളികേരം വാങ്ങി ക്ഷേത്രക്കുളത്തിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിൻറെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്.

 *പൂമൂടൽ*

മുട്ടറുക്കലാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടെങ്കിലും പരിപാവനവും പ്രധാനപ്പെട്ടതുമായ മറ്റൊരു വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശങ്കരാചാര്യസ്വാമികൾ എന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാൺ ആദ്യ പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്. മുന്നിൽ വച്ചിരിക്കുന്ന വെള്ളിതളികയിലേക്ക് നാളും പേരും പറഞ്ഞ് തെച്ചിപ്പൂവ് വർഷിക്കുന്നു. തുടർന്ന് ഇരുപതു മിനിറ്റോളം പൂമൂടൽ ചടങ്ങുകൾ നടത്തുന്നു. ദേവീസ്തുതികളാൽ പൂക്കൾ വർഷിച്ചു കൊണ്ടിരിക്കും. ശ്രീകോവിലിലെ ദേവീ തിടമ്പ് ഏടുത്തു മാറ്റിയ ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ സമയമത്രയും ശ്രീകോവിൽ അടയ്ക്കാതെ മുൻപിൽ പട്ടു വിരിച്ചിരിക്കും. അതിനാൽ ഈ സമയം ദർശനം അസാധ്യമാണ്.

ദേഹപുഷ്പാഞ്ജലി

രക്തപുഷ്പാഞ്ജലി

ത്രികാലപൂജ

 *എത്തിച്ചേരുവാൻ*

കോഴിക്കോട് നിന്ന് 60 കിലോമീറ്ററും തൃശ്ശൂരിൽനിന്ന് 75‌ കിലോമീറ്ററുമാണ് കാടാമ്പുഴ ക്ഷേത്രത്തിലേക്കുള്ള ദൂരം. ഇരു വശത്തുനിന്നും വരുമ്പോൾ ദേശീയപാത 17-ൽ വെട്ടിച്ചിറയിൽനിന്ന് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.

➖➖➖➖➖➖➖➖➖

No comments: