Friday, February 21, 2020

[21/02, 21:23] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  239
ഒരു വലിയ സാധു ജനകമഹാരാജാവിനെ കാണാനായിട്ട് പോയി. ജനകൻ ജ്ഞാനി ആയതു കൊണ്ട് ജനകന്റെ അടുത്ത് ഉപദേശം വാങ്ങിക്കാനായിട്ട് സന്യാസികൾ ഒക്കെ വരുമായിരുന്നത്രേ. വ്യാസൻ തന്നെ തന്റെ പുത്രനായ ശുകനെ ജനകന്റെ അടുത്ത് പൂർണ്ണമാക്കാനായിട്ട് പറഞ്ഞ് അയച്ചു എന്ന് ദേവീഭാഗവതത്തിൽ കഥയുണ്ട്. വാസിഷ്ഠത്തിൽ കഥയുണ്ട് .അപ്പൊ ജനകൻ ചക്രവർത്തിയായിരുന്നു കൊണ്ട് എന്നു വച്ചാൽ ഗീതയിൽ നമ്മൾ പറയാൻ പോകുന്ന സ്ഥിത പ്രജ്ഞ ലക്ഷണത്തിന് ഒരുദാഹരണമായിരുന്നു ജനകൻ എന്നാണ്. രാജാവായിരുന്നു കൊണ്ട് എല്ലാ കർമ്മങ്ങളും ചെയ്തു കൊണ്ട് വിദേഹൻ എന്നു പേര് ജനകന്. അതായത് ദേഹം ഞാനല്ല എന്നുള്ള സ്ഥിതിയല്ല .കഴിഞ്ഞ പ്രാവശ്യം ഒക്കെ ഞാൻ ഒരു അനാലിസിസ് നടത്തി ദേഹം ഞാനല്ല, ദേഹം എന്റെ അല്ല ദേഹം എനിക്കു വേണ്ടി അല്ല. ജനകന്റെ സ്ഥിതി അതല്ല ദേഹമേ ഇല്യാ എന്നുള്ളതാണ്. ദേഹം ഉണ്ടങ്കിൽ അല്ലേ അതുമായിട്ടുള്ള ഡീലിങ്ങ്.വിദേഹൻ എന്നാണ് പേര് ദേഹമേ ഇല്ലാത്ത സ്ഥിതി ആണ് ജനകന്. എന്നാലോ ആ ദേഹം ലോകത്തിൽ വ്യവഹരിക്കുന്നതിയിട്ടും ആളുകളെ ശിക്ഷിക്കുന്നതായിട്ടും ആളുകൾക്ക് സമ്മാനം കൊടുക്കുന്നതിയിട്ടും സദസ്സിലിരിക്കു ന്നതായിട്ടും എത്രയോ ആളുകൾ മുമ്പിലിരിക്കുന്നതായിട്ടും ജനകനെ കാണുന്നുണ്ട് ആളുകൾ. ഒരു സന്യാസി ചോദിക്കുകയും ചെയ്തു അങ്ങ് എങ്ങനെ ഇത്രയും ജനങ്ങളുടെ നടുവിൽ ഇരുന്നു കൊണ്ട് യാതൊന്നുകൊണ്ടും ബാധിക്കപ്പെടാതിരിക്കാൻ എങ്ങനെ സാധിക്കുന്നു അങ്ങേക്ക്? അപ്പൊ ജനകൻ പറഞ്ഞു ആരു പറഞ്ഞു ഞാൻ ജനങ്ങളുടെ കൂടെ ഇരിക്കുന്നു എന്ന്. ഞാൻ കൊടുംകാട്ടിലല്ലെ ഇരിക്കണത് എന്ന്. അഹോ ജനസമൂഹേ പി ന ദ്വൈതം പശ്യതോ മമ അരണ്യ മിമ സംവൃത്തം കൊരതിം കരവാണ്യഹം" ജനങ്ങളുടെ കൂട്ടത്തിന്റെ നടുവിലും കാണുന്നതൊക്കെ അദ്വൈതമായ ആത്മസ്വരൂപമായി കാണുന്ന എനിക്ക് രണ്ടാമതൊന്നില്ല എന്നുള്ള  ഉറപ്പുറ്റ അനുഭവത്തിലിരിക്കുന്ന എനിക്ക് കൊടുംകാട്ടിലിരിക്കുന്ന നിശ്ചലതയാണ് എന്നാണ്.ശാന്തി ആണ് എന്നാണ് ഇത്രയും ആളുകളുടെ നടുവിലും.
( നൊച്ചൂർ ജി )
[21/02, 21:23] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  240
 അപ്പൊ ആ ജനകന്റെ അടുത്തേക്കാണ് ഈ സന്യാസി പോയത്. ഈ സന്യാസി ഉപദേശം വാങ്ങിക്കാനായിട്ട് ചെന്നതാണ്. അദ്ദേഹം നല്ല ഉയർന്ന സ്ഥിതിയിലെത്തിയ ആളാണ് ഈ സന്യാസി. അദ്ദേഹം വന്നതും ജനകന്റെ കോട്ടക്ക് മുൻപ് രണ്ടു ദിവസം ജനകൻ പിടിച്ചിരുത്തി അയാളെ. ശ്രദ്ധിച്ചതേ ഇല്ല എന്തൊക്കെയോ വ്യവഹാരങ്ങൾ നടക്കുണൂ ജനകന് പലവട്ടം കൊട്ടാരത്തിൽ നിന്നും രഥത്തിൽ  പുറത്തേക്ക് പലവട്ടം പോകും കൊട്ടാരത്തിലേക്ക് വരും. അപ്പോഴൊക്കെ ഈ സന്യാസി അവിടെ ഇരിക്കുന്നുണ്ട് ഒരു നോട്ടം അങ്കട് നോക്കിയില്ല. അദ്ദേഹം വന്നപ്പോൾ കാവൽക്കാരോട് പറഞ്ഞതാണ് രാജാവിനെ കാണണം എന്ന് അവര് അറിയിച്ചിട്ടും ഉണ്ട്. അപ്പോഴും രാജാവ് ശ്രദ്ധിച്ചില്ല .രണ്ടു ദിവസം കഴിഞ്ഞതും ഇദ്ദേഹം ഒരു ചലനം ഇല്ലാതെ ഈ സന്യാസി ഇരുന്നു. അപ്പോൾ ഈ സന്യാസിയെ ജനകൻ അകമേക്ക് വിളിച്ചു കൊണ്ടുപോയി .സകല അകമ്പടികളോടുകൂടിയും വിളിച്ചു കൊണ്ടുപോയി. വിളിച്ചു കൊണ്ടുപോയപ്പോൾ കൈയ്യില് , ജനകൻ ക്ഷത്രിയൻ നമസ്കരിക്കണ്ട രീതിയില് സന്യാസിയെ നമസ്കരിച്ചിട്ട് പറഞ്ഞു സ്വാമിൻ ഞങ്ങളുടെ സമ്പ്രദായപ്രകാരം ഒരു യതിയെ സ്വീകരിക്കുമ്പോൾ ഒരു ചെറിയ സ്പൂണില് അല്പം എണ്ണ കൊടുക്കുക പതിവുണ്ട്. അതു കൊണ്ട് എണ്ണ വാങ്ങിച്ചു കൊൾക എന്നു പറഞ്ഞ് ആ സ്പൂണിൽ എണ്ണ കൊടുത്തു ആ യതിക്ക്. ആ സന്യാസി കൈയ്യിൽ എണ്ണ പിടിച്ചു.ജനകൻ മുമ്പില് നടന്നു ഇദ്ദേഹം പുറമേ നടന്നു.നടന്നപ്പോൾ പോകുന്ന വഴിയിൽ കുറെ സ്ത്രീകൾ നർത്തനം ചെയ്യുന്നു .അതിനിടയിൽ ജനക മഹാരാജാവ് ഇങ്ങനെ കൈയും കൊട്ടി രസിച്ചു അവരെയൊക്കെ കണ്ടു കൊണ്ടു തന്നെ നടക്കുന്നു. അതിനു പുറകിൽ സന്യാസിയും നടക്കണ് ണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധഒരിടത്തും ഇല്ല ആരെയും നോക്കുന്നില്ല അദ്ദേഹം. അടുത്തത് ഒരിടത്ത് ചെന്നപ്പോൾ ധാരാളം ശാപ്പാട് നടക്കുന്നു മധുരപലഹാരങ്ങളും മറ്റും ഒക്കെ വച്ചിരിക്കുന്നു ഒരു മുറിയില് ജനകൻ അവിടുന്ന് പലതും എടുത്ത് ഭക്ഷിച്ചു. അപ്പോഴും ഈ സന്യാസി യാതൊന്നും ശ്രദ്ധിച്ചില്ല. കുറച്ചു കൂടി അങ്ങോട്ടു ചെന്നപ്പോൾ ഒരു ട്രഷറി. ധാരാളം സ്വർണ്ണ ആഭരണങ്ങളും മറ്റു പല വസ്തുക്കളും നിരത്തി വച്ചിരിക്കുന്നു .ജനകൻ അവിടെ ഓരോന്നും ഒക്കെ പോയി തൊട്ടു നോക്കി . ഈ സന്യാസി യാതൊന്നും ശ്രദ്ധിച്ചില്ല. പിന്നെയും മുന്നോട്ടു പോയി ഇങ്ങനെ പലെ വസ്തുക്കളും കണ്ട് കണ്ട് ജനകൻ സദസ്സിലെത്തി.
(നൊച്ചൂർ ജി )
[21/02, 21:23] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  241
സദസ്സിലെത്തിയപ്പോൾ ഈ സന്യാസിയെ നമസ്കരിച്ചു കൊണ്ട് ജനകൻ ചോദിച്ചു സ്വാമീ അങ്ങ് എന്ത് അറിയുവാനാണ് വന്നിരിക്കുന്നത്? അപ്പോൾ ആ സ്വാമി പറഞ്ഞു ഹേ മഹാരാജാവേ അങ്ങു മഹാ ജ്ഞാനി ആണ് . അങ്ങയെ ഞാൻ നമസ്കരിക്കേണ്ടതാണ്. പക്ഷേ വർണ്ണാശ്രമധർമ്മത്തിനെ ആശ്രയിച്ച് അങ്ങ് എന്നെ നമസ്കരിക്കുന്നു. ഞാൻ അങ്ങയോട് ഒരു വിഷയം ചോദിക്കാനായിട്ടാണ് വന്നത് . സ്ഥിതപ്രജ്ഞ സ്ഥിതിയുടെ രഹസ്യം എന്താണ്? ലോകത്തിൽ എല്ലാറ്റിന്റെ നടുവിൽ ഇരുന്നു കൊണ്ടും യോഗ സ്ഥിതി ഭജ്ഞ നപ്പെടാതിരിക്കുക എന്നുള്ളത് എന്താണ്? അപ്പോൾ സ്വാമിയോടു ജനകൻ പറഞ്ഞു സ്വാമീ , അങ്ങ് ഇപ്പൊൾ എന്റെ പുറകെ വന്നുവല്ലോ ആദ്യത്തെ കവാടം കഴിഞ്ഞതും അവിടെ ധാരാളം സ്ത്രീകൾ നർത്തനം ചെയ്യുന്നുണ്ടായിരുന്നു വല്ലതും കണ്ടുവോ എന്നു ചോദിച്ചു. ഏയ് ഞാൻ ഒന്നും കണ്ടില്ല. അടുത്തത് ധാരാളം ആഭരണങ്ങൾ ഉണ്ടായിരുന്നു വല്ലതും കണ്ടുവോ ? ഏയ് കണ്ടില്ല. പിന്നെ മധുര പലഹാരങ്ങൾ ഉണ്ടായിരുന്നു വല്ലതും കണ്ടുവോ? ഏയ് കണ്ടില്ല . ഇങ്ങനെ പലതും ചോദിച്ചു . അതൊന്നും കാണാതെ വന്നതുകൊണ്ടാണ് അങ്ങയുടെ കൈയ്യിലുള്ള ആ ചെറിയ സ്പൂൺ ഉണ്ടല്ലോ അതിലെ എണ്ണ ഒരു ഡ്രോപ്പ് പോലും പോയിട്ടില്ല. അതായത് ലോകത്തിൽ ഡിസ്ട്രാക്റ്റ് ചെയ്യുന്ന വസ്തുക്കൾ , വിക്ഷേപം ഉണ്ടാകുന്ന വസ്തുക്കളെ ഒന്നും ശ്രദ്ധിക്കാതെ അന്തർമുഖമായി ധ്യാനസ്ഥിതിയിൽ ഇരിക്കുകയാണെങ്കിൽ നമ്മുടെ ഉള്ളിലുള്ള ഊർജ്ജം, ശാന്തി, ഓജസ്സ്, തേജസ്സ് നഷ്ടപെടാതിരിക്കാൻ കഴിയും എന്നുള്ളതിനുള്ള ഒരു തെളിവാണ് അങ്ങ് ഇത്രയും കണ്ടിട്ട് എണ്ണ അല്പം പോലും പുറത്ത് വിടാതെ വന്നത്. ഇനി ഒരു കാര്യം ചെയ്യൂ അങ്ങ് വീണ്ടും പോവൂ ഇതേ സ്പൂൺ എടുത്ത് കൊണ്ട് പോകൂ എല്ലാവരെയും കണ്ടിട്ട് വരാൻ പറഞ്ഞു .ഇദ്ദേഹം പോയി നർത്തനം ചെയ്യുന്നവരെ കണ്ടു . ആഭരണങ്ങൾ വച്ചിരിക്കുന്നതു കണ്ടു പലെ വസ്തുക്കളും സാമഗ്രികളും കണ്ടു. എല്ലാം കണ്ട് കണ്ട് ജനകൻ രസിച്ച പോലെ തന്നെ എല്ലാം കണ്ട് രസിച്ചു.
(നൊച്ചൂർ ജി )
[21/02, 21:23] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  242

എല്ലാം കഴിഞ്ഞിട്ട് തിരിച്ച് ജനകന്റെ അടുത്തേക്ക് വന്നു .ജനകൻ ചോദിച്ചു നർത്തനം ചെയ്യണ സ്ത്രീകളെ കണ്ടോ സ്വാമീ ? എല്ലാം കണ്ടു . അടുത്ത മുറിയിൽ ധാരാളം മധുര പലഹാരങ്ങൾ കണ്ടു എന്തൊക്കെ എടുത്ത് ഭക്ഷിച്ചു? ഓരോന്നും എടുത്തു പറഞ്ഞു സന്യാസി , അതൊക്കെ ഭക്ഷിച്ചു. അടുത്തത് ആഭരണങ്ങൾ ഒക്കെ കണ്ടോ? എന്തൊക്കെ ആഭരണങ്ങൾ കണ്ടു ? അതിന്റെ വൈഭവങ്ങൾ ഒക്കെ പറഞ്ഞു. ഇങ്ങനെ ഓരോ അറയിലും ഉള്ളത് കണ്ടു വന്നു. അങ്ങയുടെ സ്പൂൺ നോക്കൂ എന്നു പറഞ്ഞു, സ്പൂണിൽ എണ്ണയില്ല എല്ലാം പോയിരിക്കുന്നു .അപ്പോൾ ജനകൻ പറഞ്ഞു കൊടുത്തു എല്ലാം കാണുകയും വേണം സ്പൂണിലുള്ള എണ്ണ വീഴ്ത്തി കളയുകയും അരുത് അതാണ് സ്ഥിത പ്രജ്ഞത്വം എന്ന്. എണ്ണ വീഴ്ത്തി കളയാതെ അന്തർമുഖമായിരിക്കുന്നത് യതി ധർമ്മം, അത്  നിർവ്വികല്പ സമാധി എന്നു പറയാം അതിനെ.  അതായത് അന്തർമുഖമായി വ്യവഹാരത്തിലേക്ക് മനസ്സിനെ വിടാതെ ധ്യാനത്തിലിരി ക്കുന്നവർ യോഗികളാണ്. അവർ മഹാത്മാക്കൾ ആണ് പക്ഷെ അവർ വ്യവഹാരത്തിൽ വന്നാലും പതറിപ്പോകാത്ത സ്ഥിതിയിൽ എത്തിയിട്ടില്ല .പക്ഷെ രണ്ടാമത്തെ എന്താ എണ്ണ വററി പോണത് വ്യവഹാരത്തിൽ വന്നാൽ പോയിപ്പോകും. യോഗത്തിൽ സ്ഥിതപ്രജ്ഞതത്വം നേടിയിട്ടില്ലാത്തവർക്ക് അകമേക്ക് ശാന്തി ഒക്കെ ധ്യാനിക്കുമ്പോൾ ഉണ്ടാവും ജപിക്കുമ്പോൾ ഉണ്ടാവും  ആത്മവിചാരം ചെയ്യുമ്പോൾ ഉണ്ടാവും സത്സംഗത്തിൽ ഇരിക്കുമ്പോൾ ഉണ്ടാവും . ചിലർ ഒക്കൊ  സത്സംഗം കഴിഞ്ഞാൽ പറയും ഇപ്പോൾ കിട്ടി എന്ന്  തോന്നി എന്ന് തോന്നും പിന്നെ കുറച്ചു കഴിഞ്ഞാൽ അതു പോയ വഴി അറിയില്ല. എന്തു പറ്റുന്നു? വ്യവഹാരത്തിലേക്ക് പോകുമ്പോൾ ഈ എണ്ണ വററി പോകുന്നു. ശ്രദ്ധ അവിടെ പോകുമ്പോൾ ആത്മാവിൽ ശ്രദ്ധ ഉണ്ടാകുന്നില്ല. പഞ്ചദശിയിൽ വിദ്യാരണ്യസ്വാമികൾ പറയുന്നു ഒരു കുംഭാട്ടം കളിക്കുന്ന സ്ത്രീ എത്ര തന്നെ ചുവട് വച്ച് രാഗത്തിനും താളത്തിന്നു അനുസരിച്ച് നർത്തനം ചെയ്താലും " പുങ്കാനുപുങ്കവിഷയേക്ഷണതത് പരോപി ബ്രഹ്മാവലോകധിഷണാം ന ജഹാദി യോഗി സംഗീത താളലയ നൃത്യ വശം ഗതാഭി  മൗലിസ് ത കുംഭ പരിരക്ഷണ ധീ ഹി നടീവ" എല്ലാ താളത്തിനും രാഗത്തിനും ഒക്കെ അനുസരിച്ച് നർത്തനം ചെയ്താലും അവളുടെ ശ്രദ്ധ മുഴുവൻ തലയിലെ കുംഭം വീഴാതിരിക്കലില് ആണ്. അതേ പോലെ ഒരു സ്ഥിതപ്രജ്ഞൻ ലോകത്തിൽ എന്തൊക്കെ വ്യവഹാരം ചെയ്താലും എന്തൊക്കെ ചെയ്യുമ്പോഴും ശ്രദ്ധ അകമേയുള്ള ആ ശാന്തിഭജ്ഞി ക്കപ്പെടാതെ അകമേക്കുള്ള ആ പൂർണ്ണത നഷ്ടപ്പെടാതെ ആ പൂർണ്ണത അല്പം പോലും ച്യുതി ഇല്ലാതെ കാത്തുരക്ഷിക്കുന്നതിൽ ജാഗരൂകനാ യിട്ടിരിക്കും. ഒരു വശത്ത് അമൃതത്തിനെ ക്കുറിച്ച് ബോധവാനാണ് മറ്റൊരു വശത്ത് മൃത്യുവേ സ്വരൂപമായ ശരീരം കൊണ്ടു വ്യവഹരിക്കുകയും ചെയ്യുന്നു. മരണവും അമൃതവും ഒരേ ഇടത്ത് നിർത്തിക്കൊണ്ടി രിക്കുന്നു ഒരു ജീവൻ മുക്തൻ. ആ ജീവന്മുക്തനെത്തന്നെ ഭഗവദ് ഗീതയിൽ സ്ഥിതപ്രജ്ഞൻ എന്നു പറയുന്നു. ആ സ്ഥിത പ്രജ്ഞനെ തന്നെ ഭഗവദ് ഗീതയിൽ മറ്റൊരു സ്ഥലത്ത് ഭക്തൻ എന്നു പറയുന്നു. ആ ഭക്തനെ തന്നെ ഗുണാധീ തൻ എന്നു പറയുന്നു. യോഗി എന്നു പറയുന്നു. പേരുമാത്രം വ്യത്യാസം ലക്ഷണങ്ങൾ ഒക്കെ ഒരേ ലക്ഷണങ്ങൾ തന്നെ..
( നൊച്ചൂർ ജി )

No comments: