Thursday, February 27, 2020

*പ്രസാദം*

നമ്മളിൽ ഒരു തവണയെങ്കിലും ക്ഷേത്രത്തിൽ പോകാത്തവർ ആരും തന്നെയില്ല. ക്ഷേത്രത്തിലെത്തി നാം ഭഗവാനെ തൊഴുതു കഴിഞ്ഞാൽ പിന്നെ നമ്മുക്ക് പ്രസാദം കിട്ടും.
ആദ്യം തീർഥം പിന്നെ ചന്ദനം അവസാനം പുഷ്പം ഇതിൽ ആദ്യം കിട്ടുന്ന തീർഥം നാം അൽപ്പം കുടിക്കും ബാക്കി തലയിൽ കുടയും.
പിന്നിട് കിട്ടുന്ന ചന്ദനം ആദ്യം നെറ്റിയിൽ തൊടും പിന്നെ തൊണ്ടയിൽ തൊടും പിന്നിട് നമ്മുടെ രണ്ടു കൈത്തണ്ടയിൽ തൊടുന്നു
പിന്നെ നെഞ്ചിൽ .അവസാനം അപൂർവ്വം ചിലർ ചെവിയിൽ തൊടുന്നത് കാണാം മേൽ പറഞ്ഞതുപോലെ എന്തിനും വേണ്ടിയാണ് നാം ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചാൽ പലർക്കും അറിയില്ല?
എന്നാൽ എതെങ്കിലും ഒരു വ്യക്തി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഒരു മറുപടി നമുക്ക് കൊടുക്കാൻ കഴിയണം .

ചന്ദനം നെറ്റിയിൽ തൊടുന്നത് ബുദ്ധിശക്തിക്ക് വേണ്ടിയാണ്.

രണ്ടാമതായി തൊണ്ടയിൽ തൊടുമ്പോൾ ഭഗവാനോട് ഇങ്ങനെ പ്രാർഥിക്കുക ഭഗവാനെ എനിക്ക് മറ്റുള്ളവരോട് നല്ല വാക്കുകൾ ഉച്ചരിക്കാൻ കഴിയണമെയെന്ന്.
പിന്നെ കൈത്തണ്ടയിൽ തൊടുമ്പോൾ എന്റെ ഈ കൈകൾകൊണ്ട് നല്ല കർമ്മങ്ങൾ ചെയ്യാൻ പറ്റണമേയെന്ന്. പ്രർഥിക്കണം.
പിന്നെ നെഞ്ചിൻ തൊടുമ്പോൾ എന്റെ ഹൃദയം എല്ലാ ജീവജാലങ്ങളോടും ദയ കാട്ടാൻ കഴിയണമെന്ന് പ്രർഥിക്കുക.
പിന്നെ ചെവിയിൽ തൊടുംമ്പോൾ നല്ലതു കേൾക്കാൻ കഴിയണമെന്ന് പ്രാർത്ഥിക്കുക.ഭഗവാന്റെ പ്രസാദം വാങ്ങുന്നതിന് മുൻപ് നമ്മുടെ ശരീരം ശുദ്ധിയാവണം തീർത്ഥം തലയിൽ കുടയുന്നത് കൊണ്ട് കുളിച്ചതിന് തുല്യമായി നിത്യവും തീർത്ഥം സേവിക്കുകയാണങ്കിൽ ശരീരത്തിന് അസുഖങ്ങൾ ഉണ്ടാവില്ല. ഭഗവാന്റെ പാദത്തിൽ അർപ്പിക്കുന്ന പുഷ്പം നമ്മൾ തലയിൽ ചൂടുന്നു ഭഗവാന്റെ പാദം നമ്മുടെ ശിരസ്സിൽ വെച്ചതിന് തുല്യമായി


 '''' 1 ബുദ്ധിശക്തി ഉണ്ടാവാൻ
2 നല്ല വാക്കുകൾ ഉച്ചരിക്കാൻ
 3 നല്ല കർമ്മങ്ങൾ ചെയ്യാൻ വേണ്ടി
4 എല്ലാവരോടും ദയ തോന്നാൻവേണ്ടി
5 നല്ലതു കേൾക്കാൻ വേണ്ടി.. ഇങ്ങനെ ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും ഓരോ അർത്ഥമുണ്ട്... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..
🕉🙏🏻

No comments: