Monday, February 24, 2020

സംശയം ഇതാണ്:-
കോ ഭേദ: എന്നതും ക: ഭേദ: എന്നതും ഒന്നു തന്നെയാണോ?

*ഉത്തരം*
ഒന്നു തന്നെ.

ഇനി അല്പം കൂടി പറയാനുണ്ട്. എനിക്ക് പണ്ട് ഉണ്ടായിരുന്ന ഒരു അബദ്ധധാരണയുടെ കഥയാണ്. സംസ്കൃതം വായിക്കുമ്പോൾ രാമ: എന്നും രാമോ എന്നും കാണാം. അതുപോലെ രാവണ: എന്നും രാവണോ എന്നും കാണാം. ഇതിൽ നിന്നു ഞാൻ മനസ്സിലാക്കിയത് അ: എന്നതിനെ യഥേഷ്ടം ഓ ആക്കാം എന്നായിരുന്നു. പിന്നീടാണ് അതു സംബന്ധിച്ചു ചില നിയമങ്ങൾ ഒക്കെ ഉണ്ടെന്നു മനസ്സിലായത്. നിയമം ഇങ്ങനെയാണ്. അ: എന്നതിനു ശേഷം കടുപ്പമുള്ള അക്ഷരം (കചsതപ, ഖഛഠഥഫ) വന്നാൽ മാറ്റം വരികയില്ല. കടുപ്പമില്ലാത്ത അക്ഷരം (ബാക്കി അക്ഷരങ്ങൾ) വന്നാൽ ഓ എന്നായി മാറും.
ഉദാ:-
രാമ: കരോതി.
രാമോ ഗച്ഛതി.
ക: ഖാദതേ?
കോ ഭേദ:?

No comments: