Thursday, February 27, 2020

ഗുരുവായൂർ വീണ്ടുമൊരു ഗജമോക്ഷത്തിന് സാക്ഷ്യം വഹിച്ചിരിയ്ക്കുന്നു.ഗജമോക്ഷം എന്നു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല ഇന്ന് ഗുരുവായൂരമ്പലത്തിലെ ശ്രീകോവിലിനകത്ത് നടന്ന ഒരു സംഭവത്തിന് ഗുരുവായൂർ പത്മനാഭന്റെ മരണവുമായി  ബന്ധമുണ്ട്. ഇന്ന് ഉച്ചപൂജയ്ക്ക് ശ്രീകോവിലിൽ അലങ്കാരം ചാർത്തിയ ഓതിക്കൻ തിരുമേനിയ്ക്ക് ആദ്യം മനസ്സിൽ വന്ന രൂപം ഗജേന്ദ്ര മോക്ഷമായിരുന്നു എന്നാൽ രൂപം ചെയ്ത് വന്നപ്പോൾ ബിംബത്തിൽ ഗരുഡനെ വരയ്ക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല അപ്പോൾ അദ്ദേഹം ആ രൂപത്തെ കോലമേന്തിയ ആനയുടെ രൂപമാക്കി മാറ്റി ആനയുടെ പുറത്ത് ഭഗവാൻ നിൽക്കുന്നതു പോലെയായിരുന്നു അലങ്കാരം ഉച്ചയ്ക്ക് 12.30 തിന് നട തുറന്നതു മുതൽ ഭക്തർ ഭഗവാനെ ഈ രൂപത്തിലാണ് കണ്ടു തൊഴുതിരുന്നത്. ഉച്ചയ്ക്ക് 2.15 ന് മുമ്പായി നട അടച്ചു ഏകദേശം നട അടച്ച അതേ സമയത്തു തന്നെയാണ് പത്മനാഭന്റെ മരണവും സംഭവിച്ചത്.ഉച്ചപൂജയ്ക്ക് ഉള്ള അലങ്കാരം തന്നെയാണ് രാത്രി തൃപ്പു ക കഴിഞ്ഞ് നട അടയ്ക്കുന്നത് വരെയും രാവിലെ നിർമ്മാല്യത്തിനും ഭക്തർ കണ്ടു തൊഴുന്നത്. ഞങ്ങൾ അത്താഴപൂജയ്ക്ക് ശേഷമുള്ള ശീവേലിയുടെ ഭജനസംഘത്തിൽ പെടുന്നവരാണ് അതുകൊണ്ട് തന്നെയാവണം ഞങ്ങൾക്കും ഭഗവാനെ ഇന്ന് ഈ രൂപത്തിൽ കണ്ടു തൊഴുവാൻ സാധിച്ചു.കൃഷ്ണ ഗുരുവായൂരപ്പ അങ്ങ് എന്നും ഭക്തർക്ക് മുന്നിൽ ഓരോ ലീലകൾ ആടികൊണ്ടേ ഇരിയ്ക്കുകയാണ്🙏🏻🙏🏻🙏🏻

No comments: