Tuesday, February 25, 2020

#ഗർഭാധാനസംസ്‌കാരം:
ബ്രഹ്മചര്യാശ്രമത്തിനുശേഷം യഥാവിധി വിവാഹിതരാകുന്ന ദമ്പതികള്‍ സത്സന്താ നത്തിനു വേണ്ടി വ്രതാനുഷ്ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രജോവീര്യങ്ങളെ ശുദ്ധവും ശക്തിമത്തുമാക്കി സംരക്ഷിക്കുവാനുള്ള വിശുദ്ധാഹാരവും വിചാരവും ശീലിക്കണം. നിര്‍മ്മലവും സുപ്രസന്നവുമായ മനോഭാ വൈക്യം ഇരുവര്‍ക്കും ഉണ്ടാവുന്ന കാലത്തു വിധിപ്രകാരം ഗര്‍ഭാധാനം നിര്‍വ്വഹിക്കണം. നിഷേകം, പുത്രേഷ്ടി എന്നീ പേരുകളിലും
ഗര്‍ഭധാന സംസ്‌കാരം അറിയപ്പെടുന്നു.

#പുംസവനം: ഗര്‍ഭധാനശേഷം രണ്ടാം മാസ ത്തിലോ മൂന്നാം മാസത്തിലോ ഭാര്യാഭര്‍ ത്താക്കന്മാര്‍ അനുഷ്ഠിക്കേണ്ടുന്ന സംസ്‌കാ രമാണിത്. അനന്തരഗര്‍ഭധാനകാലം വരെ ദമ്പതികള്‍ ഒരുപോലെ ബ്രഹ്മചര്യം ദീക്ഷിക്കു മെന്ന പ്രതിജ്ഞയോടുകൂടി ധരിച്ച ഗര്‍ഭം പൂര്‍ണ്ണമായി ഒരു സത്സന്താനത്തിനുതക ത്തക്കവിധം സംരക്ഷിക്കണം. ഗര്‍ഭിണിയുടെ മനസ്സു നല്ല വിചാരങ്ങളാലും ശരീരം വിശുദ്ധാ ഹാരൗഷധികളാലും പരിപുഷ്ടമാവണം.

 നാടകം, സിനിമ മുതലായവയും മദമാത്സ ര്യാദി വികാരങ്ങളും വര്‍ജ്ജിക്കണമെന്നു തൊട്ട് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടുന്ന പല കാര്യങ്ങളും ഈ സംസ്‌കാരത്തില്‍ നിഷ്‌ക ര്‍ഷിച്ചിട്ടുണ്ട്.

#സീമന്തോന്നയനം: ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറും, സിരാബന്ധവും മറ്റും ഓജസ്സു റ്റതായി പോഷിപ്പിക്കുന്നതിനു നാലാം മാസ ത്തിലോ ആറാം മാസത്തിലോ അനുഷ്ഠി ക്കപ്പെടുന്ന സംസ്‌കാരമാണിത്. മാതാവിന്റെ മാനസ്സികപ്രവണതകളും ആഹാര രസാംശ വും ഗര്‍ഭസ്ഥശിശുവിന്റെ മസ്തിഷ്‌കത്തിലും ശരീരത്തിലും വ്യാപരിക്കും. അതുകൊണ്ട് ശിശുവിന്റെ ക്ഷേമവും നന്മയും കാംക്ഷി ക്കുന്ന ഏതൊരു മാതാവും യഥാവിധി സീമ ന്തോന്നയന സംസ്‌കാരമനുഷ്ഠിക്കണം.

#ജാതകർമ്മം: ജനിച്ച ശിശൂവിന്റെ പൊക്കി ള്‍ക്കൊടി ഖണ്ഡിക്കുന്നതിനുമുന്‍പ് നട ത്തപ്പെടുന്ന സംസ്‌കാരം. കുഞ്ഞിന്റെ നാവി ല്‍ സ്വര്‍ണ്ണം കൊണ്ട് 'ഓം 'എന്നെഴുതുകയും വേദമന്ത്രോച്ചാരണപൂര്‍വ്വം ആശംസിക്കുക യും ചെയ്യുന്നതാണു ഈ സംസ്‌കാരത്തിന്റെ മുഖ്യചടങ്ങ്. നാമകരണം: ജനനശേഷം 11ാം ദിവസത്തിലോ 101ാം ദിവസത്തിലോ ശിശു വിനു പേരുവിളിക്കുന്ന സംസ്‌കാരമാണിത്. ഐശ്വര്യം, വിദ്യാ, ബലം, സേവനം ഇത്യാദി ഗുണങ്ങളെ വ്യജ്ഞിപ്പിക്കുന്ന പേരു വിളി ക്കേണ്ടതാണ്. പെണ്‍കുഞ്ഞുങ്ങള്‍ക്കു ലളിതകോമളമായ, രണ്ടോ മൂന്നോ അക്ഷ രത്തിലധികപ്പെടാത്ത പേരുവിളിക്കണം. ഈ സംസ്‌ക്കാരകര്‍മ്മത്തിന്റെ അവസാനം ഇതില്‍ പങ്കെടുത്ത ബന്ധുമിത്രാദികള്‍ ശിശുവിനെ ഇപ്രകാരം ആശീര്‍വ്വദിക്കുന്നു:

ഹേ ബാലക! ത്വമായുഷ്മാന്‍ വര്‍ചസ്വീ തേജസ്വി ശ്രീമാന്‍ ഭുയാ:

ഹേ ബാലക! നീ ആയുഷ്മാനും, വിദ്യാസമ്പ ന്നനും, ധര്‍മ്മാത്മാവും, പുരുഷാര്‍ത്ഥിയും, പ്രതാപിയും, പരോപകാരിയും, ശ്രീമാനുമായി ഭവിയ്ക്കട്ടെ.

#നിഷ്‌ക്രമണം: ശിശൂവിനു മൂന്നോ നാലോ മാസം തികയുമ്പോള്‍ ഗൃഹാന്തര്‍ഭാഗത്തു നിന്നു പുറത്തുകൊണ്ടുവന്ന് പ്രാതഃകാലത്ത് സൂര്യരശ്മിയും സന്ധ്യാസമയത്തു ചന്ദ്രികാ പ്രകാശവും കൊള്ളിക്കുന്ന സംസ്‌കാരമാ ണിത്. തുറസ്സായ സ്ഥലത്തു എടുത്തുകൊ ണ്ടുപോയി ചുറ്റിവരുമ്പോള്‍
'ത്വം ജീവ ശരദഃ ശതം വര്‍ദ്ധമാനഃ' എന്നെല്ലാവരും ആശംസിക്കുന്നു.

#അന്നപ്രാശനം: ശിശൂവിന്റെ ആറാം മാസ ത്തില്‍ ജന്മതിഥിക്കു ചോറൂണു കഴിപ്പിക്കുന്ന സംസ്‌കാരം. തേന്‍, നെയ്യ്, തൈര്‍ ഇവ മൂന്നും കലര്‍ത്തി വിധിപ്രകാരം ഈശ്വരനു നിവേദിച്ച അന്നമാണ് ശിശുവിനു നല്‍കേണ്ടത്.

ഹിന്ദുധര്‍മ്മപരിചയം

No comments: