🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിനം..നിർമാല്യം മുതൽ തൃപ്പുക വരെ.
കണ്ണന്റെ ഉച്ചപ്പൂജയുടെ കളഭാലങ്കാരം.( 60).
ഉലൂഖല ബന്ധനം. ഉരലിൽ ബന്ധിതനായ കണ്ണന്റെ രൂപം കളഭത്താൽ മനോഹരമായി ഗുരുവായൂർ ശ്രീലകത്ത്
അലങ്കരിക്കാറുണ്ട്.
അന്ന് കണ്ണനുണ്ണിക്ക് മൂന്ന് വയസ്സ് പ്രായം.
യശോദമ്മ തന്നെയാണ് വികൃതി കാട്ടിയ കണ്ണനെ കടകോൽ കയറിനാൽ കെട്ടിയത്.
അമ്മയുടെ ദൃഷ്ടിയിൽ കണ്ണൻ കുറ്റക്കാരനാണ്.
തയിർക്കലം പൊട്ടിച്ചു.തലേ ദിവസത്തെ വെണ്ണ മോഷ്ടിച്ചു.
സ്വയം കഴിച്ചതിന് ശേഷം ബാക്കിയുള്ള വെണ്ണ കുരങ്ങന്മാർക്ക് കൊടുത്തു നശിപ്പിച്ചു.
പിടിക്കാൻ ചെന്ന യശോദക്ക് പിടികൊടുക്കാതെ ഓടിപ്പിച്ചു വല്ലാതെ കഷ്ടപ്പെടുത്തി.
ഇതിനെല്ലാം കൂടി ഒരു ശിക്ഷ കൊടുത്തതാണ് ഉലൂഖല ബന്ധനം.
ഭഗവാനെ എങ്ങിനെ കെട്ടാൻ കഴിയും. പാശത്താൽ കെട്ടാൻ പറ്റില്ല. ഭഗവാന് ഉൾഭാഗം, പുറം ഭാഗം, മുൻഭാഗം പിൻഭാഗം, ആദി, അവസാനം ഇവയൊന്നുമില്ല.
പ്രപഞ്ചാകാരേണ വിളങ്ങുന്ന ഗുരുവായൂർ കണ്ണനെ യശോദക്ക് എങ്ങിനെ ബന്ധിക്കാൻ കഴിയും.
പുത്രഭാവേന ഉരലിൽ ബന്ധിക്കാൻ ആരംഭിച്ചു. കയറിന്റെ ഒരറ്റം ഉരലിൽ മുറിക്കി കെട്ടി. ബാക്കി ഭാഗം കൊണ്ട്, കണ്ണനെ ഉരലിൽ കെട്ടാൻ തൂടങ്ങി. കയറിന് രണ്ട് വിരൽ നീളം കുറവുണ്ട്. മറെറാരു കയർ കൊണ്ടുവന്ന് കെട്ടി.യശോദാഗൃഹത്തിലെ എല്ലാ കയറും കൊണ്ടു വന്നിട്ടും രണ്ട് അംഗുലം കയർ തികയാതെ വന്നു.
യശോദമക്ക് പാരവശ്യം വന്നു.അത് കണ്ട് കണ്ണന് കരുണ്യം തോന്നി.
ആദ്യം കൊണ്ടുവന്ന കയർ കൊണ്ടു തന്നെ യശോദ കണ്ണനെ ഉരലിൽ കെട്ടിയിട്ടു.
അതെ ശ്രീ ഗുരുവായൂർ ശ്രീലകത്ത് മേശാന്തി യശോദാ ഭാവം ഉൾകൊണ്ടു കൊണ്ടു മൃദുവായ പട്ടു ചരട് കൊണ്ട് ഉരലിൽ കണ്ണനെ ബന്ധിച്ച കളഭാലങ്കാരം കണ്ണിന് അമൃത ധാരയായി. കണ്ണാ......
ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments:
Post a Comment