Sunday, February 23, 2020

🙏🏼👨🏻‍🦲🤝🏼🕉☯🔯🌹👨🏻‍🦲🙏🏼

 *ഓം ശ്രീ മഹാഭാരതം കഥകൾ...ഖണ്ഡം...44*
🟡🌹🟡🌹🟡🌹🟡🌹
 *സഭാപർവ്വം*

 *മയൻ പാണ്ഡവർക്കായി സഭാമന്ദിരം നിർമ്മിക്കുന്നു*

കൂടാരം വിട്ട് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങുവാൻ ഇറങ്ങുമ്പോൾ ഖാണ്ഡവവനം ദഹിപ്പിക്കുന്നതിനിടെ കൃഷ്ണാർജ്ജുനന്മാർ രക്ഷപ്പെടുത്തിയ അസുരശില്പിയായ മയൻ വിനയാന്വിതനായി അർജ്ജുനന് മുന്നിൽ ചെന്ന് തന്റെ ജീവൻ രക്ഷിച്ചതിനുള്ള പ്രത്യുപകാരം ചെയ്യുവാൻ ഒരവസരം തന്ന് സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. *സത്കർമ്മങ്ങൾക്കു പ്രതിഫലേശ്ച പാടില്ല* എന്ന പ്രമാണത്തിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും അതിനാൽ തനിക്ക് മയന്റെ ഒരു സഹായവും ആവശ്യം ഇല്ലെന്നും ഇനി നിർബന്ധിച്ചാൽ കൃഷ്ണൻ പറയുന്നത് ചെയ്യുക അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ മയൻ ശ്രീ കൃഷ്ണന്റെ പിന്നാലെ കൂടി.
മഹാവിഷ്ണുവിന്റെ അവതാരമായി ഭൂമിദേവിയുടെ അപേക്ഷപ്രകാരം മനുഷ്യജന്മം എടുത്തു നരനാരായണന്മാരായി ഭൂമിദേവിയെ ദുഷ്ടജനങ്ങളിൽ രക്ഷിക്കുവാൻ ജന്മം കൊണ്ടവരാണ് തങ്ങൾ എന്നും തന്റെ പ്രിയ കാവൽക്കാരായിരുന്ന ജയവിജയന്മാരുടെ മോക്ഷവും മനുഷ്യാവതാര ലക്ഷ്യം ആണെന്ന് തിരിച്ചറിഞ്ഞ കൃഷ്ണൻ തന്റെ പൂർവ്വ ജന്മത്തിൽ ഹിരണ്യാക്ഷനെയും -ഹിരണ്യകശിപുവിനെയും നിഗ്രഹിച്ചിരിന്നു, പിന്നീട് ജയവിജയന്മാരുടെ മോക്ഷാർത്ഥം രാവണനെയും -കുംഭകർണ്ണനെയും നിഗ്രഹിച്ചു, ഇപ്പോൾ ഇതാ ജയവിജയന്മാരുടെ അവസാന ജന്മമായ ശിശുപാലനെയും -ദന്തവക്ത്രനേയും നിഗ്രഹിച്ചു കൂട്ടത്തിൽ ഭൂമിദേവിയ്ക്കു പാപ ഭാരമായി മാറിയിട്ടുള്ള ദുഷ്ടന്മാരെ നിഗ്രഹിച്ചു ശിഷ്ടന്മാരെ രക്ഷിക്കുവാൻ മനുഷ്യരായി ജനിച്ച നരനാരാണന്മാരാണ് തങ്ങൾ എന്നും കൃഷ്ണൻ മയനോട് മനസ്സിലാക്കി കൊടുത്തു. അതിനിടെ കൃഷ്ണൻ അൽപ്പം സമയം മൗനത്തിൽ ഇരുന്ന ശേഷം മയനോട് യുധിഷ്ഠിരന് വേണ്ടി വളരെ പ്രത്യേകതകൾ ഉള്ള വിശാലമായ ഒരു സഭാമന്ദിരം നിർമ്മിച്ച് നൽകുവാൻ കൃഷ്ണൻ മയനോട് പറഞ്ഞു. മയൻ കൃഷ്ണാർജ്ജുനപരിവാരത്തോടൊപ്പെം ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചേർന്നു. യുധിഷ്ഠിരനോട് കൃഷ്ണാർജ്ജുനന്മാർ നടന്ന സംഭവങ്ങൾ വിശദീകരിച്ചു. സഭാമന്ദിരം പണിയുവാനുള്ള സ്ഥലവും അതിനുള്ള വിശദമായ വിവരങ്ങൾ യുധിഷ്ഠിരനും -പാണ്ഡവ സഹോദരന്മാരുമായി തീരുമാനിച്ചുറപ്പിച്ചു മയൻ നിർമ്മാണം ആരംഭിച്ച ശേഷം ശ്രീ കൃഷ്ണൻ കുറെ അധികം നാളായി താൻ ദ്വാരകയിൽ നിന്ന് പോന്നിട്ടു, അതിനാൽ തിരിച്ചു ദ്വാരകയിലേയ്ക്ക് മടങ്ങുക ആണെന്നും അതിനുള്ള അനുവാദം യുധിഷ്ഠിരൻ നൽകണം എന്നും കൃഷ്ണൻ ഉറപ്പ് പറഞ്ഞതനുസരിച്ചു തന്റെ സാന്നിധ്യം എപ്പോൾ ആവശ്യപ്പെട്ടാലും ആ സമയത്തു തന്നെ താൻ തിരികെ പാണ്ഡവരുടെ സഹായത്തിന് എത്തും എന്നും പറഞ്ഞു. എന്നാൽ മയൻ സഭാമന്ദിരം പണി പൂർത്തീർക്കരിച്ച ശേഷം മടങ്ങിയാൽ മതി എന്ന തീരുമാനത്തിൽ മയൻ ഗംഗയുടെ ഉത്ഭവസ്ഥാനത്തു നിന്നും -ബിന്ദുസരസ്സിൽ നിന്നുള്ള അപൂർവ്വ അനവധി അമൂല്യ രത്‌നങ്ങളും ഭീമന് ഇതോടൊപ്പം ദേവദത്തം എന്ന ഗദയും ഒക്കെ സംഘടിപ്പിച്ചു കൊണ്ടുവന്നു നൂറുകണക്കിന് ജോലിക്കാർ മയന്റെ നിർദ്ദേശ പ്രകാരം 14മാസങ്ങൾ കൊണ്ട് സഭാമന്ദിരം ചമച്ചു നല്ല സമയം നോക്കി ഗൃഹപ്രവേശം ഭാരത ഭൂവിലെ എല്ലാ രാജാക്കന്മാരുടെയും സാന്നിധ്യത്തിൽ കൗരവർ ഈ ചടങ്ങിൽ പങ്കെടുത്തില്ല എങ്കിലും സഭാമന്ദിര പ്രവേശനം നടത്തി. മയൻ സമ്മാനങ്ങൾ ഏറ്റു വാങ്ങി തിരികെ ദേവലോകത്തേയ്ക്കു മടങ്ങി. ഇതോടൊപ്പം സുഭദ്ര അഭിമന്യുവിന് ജന്മം നൽകി. ദ്രൗപദി യുധിഷ്ഠിരനിൽ നിന്നും പ്രതിവിന്ധ്യനെന്നും, ഭീമനിൽ നിന്നും സുതസോമനെന്ന പുത്രനും, അർജ്ജുനനിൽ നിന്നും ശ്രുതസോമനെന്നും, നകുലനിൽ നിന്നും ശതാനികൻ എന്നും സഹദേവനിൽ നിന്നും ശ്രുതസേനൻ എന്നും പേരായ ആൺകുട്ടികൾക്ക് ജന്മം നൽകി പാണ്ഡവ കുടുംബം വിപുലപ്പെടുത്തിയിരുന്നു. യാത്ര പറഞ്ഞിറങ്ങിയ ശ്രീകൃഷ്ണനെ മനസ്സില്ലാമനസ്സോടെ പാണ്ഡവർ നാഗരാതിർത്തി വരെ അനുഗമിച്ച ശേഷം പാണ്ഡവർ ഇന്ദ്രപ്രസ്ഥത്തിലേയ്ക്കും -ശ്രീകൃഷ്ണൻ പരിവാരസമേതം ദ്വാരകയിലേയ്ക്കും മടങ്ങി. താൻ അനുഭവിച്ച ദുഃഖ കാലത്തിനെല്ലാം അറുതി ആയി എന്ന് കുന്തിയും മക്കളും മരുമക്കളും എല്ലാം ആശ്വസിച്ചു. സുഖജീവിതം അല്പനാൾ മുന്നോട്ട് കൊണ്ടുപോയി.

 *ഹരേ രാമാ, ഹരേ രാമാ, രാമ രാമ ഹരേ.... ഹരേ.....*
 *ഹരേ കൃഷ്ണാ, ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ... ഹരേ...* 

വർഷങ്ങൾ നീണ്ടു നിൽക്കുന്ന മഹാഭാരതം കഥകൾ നിത്യവും മുടങ്ങാതെ നിങ്ങളിൽ എത്തിച്ചു തരുവാൻ ജഗദീശ്വരൻ എന്നെയും, ഈ കഥകൾ മുഴുവൻ കേട്ടറിയുവാൻ അങ്ങയ്ക്കും ആയുസ്സും -ആരോഗ്യവും -അതോടൊപ്പം നമ്മുടെ സൗഹൃദവും ദീർഘനാൾ നിലനിൽക്കുവാനും നമ്മൾ ഇരുവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ഒരിക്കൽ കൂടി പ്രാർത്ഥിക്കുന്നു.

🟡🌹🟡🌹🟡🌹🟡🌹

No comments: