Thursday, February 27, 2020

ഭഗവാനും ഭക്തനും
 ------------------------------------------------------

ശ്രീ ശുക ബഹ്മശ്രീ പരീക്ഷിത്ത് രാജാവിന് ഭാഗവതത്തിലെ ഭഗവാന്റെ കഥകൾ പറഞ്ഞുകൊ ണ്ടിരിക്കുമ്പോൾ ഒരു സന്ദർഭം വന്നപ്പോൾ പരീക്ഷിത്ത് മഹാരാജാവ് മഹർഷിയോട് ചോദിച്ചു. മഹർഷേ ഞാൻ പലരും പറയുന്നത് കേട്ടിട്ടുണ്ട് ഭഗവാൻ ശിവനെ പൂജിക്കുന്നവർക്ക് വളരെ സമ്പത്ത് ഉണ്ടാവുമെന്ന് എന്നാൽ മഹാവിഷ്ണുവിനെ ഭജിക്കുന്നവർ ദരിദ്രൻ ആകുമെന്ന് എന്താണിതിന് കാരണം. പരീക്ഷിത്തിന്റെ ചോദ്യം കേട്ടപ്പോൾ മഹർഷി പറഞ്ഞു ഹേ!രാജൻ  അങ്ങ് ചോദിച്ച ഇതേ ചോദ്യം തന്നെ നിന്റെ മുത്തച്ഛന്മാരായ പാണ്ഡവർ രാജാസൂയയാഗത്തിന്റെ ദിവസം ഭഗവാൻ കൃഷ്ണനോട് ചോദിച്ചു. ഭഗവാനെ കൃഷ്ണാ .ഞങ്ങൾ കേട്ടിട്ടുണ്ട് ഭഗവാൻ ശിവശങ്കരനെ ഭജിക്കുന്നവർക്ക് വൻ സമ്പത്ത് ഉണ്ടാവുന്നു എന്നാൽ അങ്ങയെ ഭജിക്കുന്നവർ ദരിദ്രരാവുന്നു എന്താണിതിന് കാരണം പാണ്ഡവരുടെ ചോദ്യം കേട്ടപ്പോൾ ഭഗവാൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു അർജുനാ ഞാൻ എന്റെ ഭക്തനെ അനുഗ്രഹിക്കണമെന്ന് വെച്ചാൽ ക്രമേണ അവന്റെ സമ്പത്തെല്ലാം ഞാൻ അപഹരിച്ചിരിക്കും അങ്ങനെ എല്ലാം നഷ്ടപ്പെടുമ്പോൾ ബന്ധുക്കളും സ്വജ്ജനങ്ങളും അവനെ ഉപേക്ഷിക്കും അങ്ങനെ എല്ലാ ബന്ധനങ്ങളും വിടുമ്പോൾ പിന്നെ അവന് വേറെ വഴിയില്ല മനസാകെ അസ്വസ്ഥമാകുമ്പോൾ അവന് പിന്നെ ഒറ്റ വഴിയെ ഉള്ളൂ അവൻ എന്നെ ശരണം പ്രാപിക്കാൻ തുടങ്ങും

 അതോടുകൂടി അവന് എന്നിൽ ഭക്തി വർദ്ധിക്കും ഭക്തി വർദ്ധിച്ചു കഴിഞ്ഞാൽ പിന്നീട് അവൻ എന്നിൽ എത്തിച്ചേരും പിന്നീടവന് ജനനമരണങ്ങളില്ല.......... ഇവിടെ ഒരാൾക്ക് ഭൗതികനേട്ടവും മറ്റൊരാൾക്ക് ആദ്ധ്യാത്മിക ഉയർച്ചയും ഉണ്ടാവുന്നു ഭൗതിക നേട്ടം ഏറെനാൾ നിലനിൽക്കില്ല അത് ഒരുനാൾ നശിക്കും ഭൗതിക നേട്ടംകൊതിക്കുന്നവർ വീണ്ടും വീണ്ടും അനേകായിരം യോനികളിൽ ജനിക്കാൻ ഇടവരുന്നു ആ ജന്മങ്ങളിലെല്ലാം പലവിധത്തിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും അനുഭവിച്ചു മരിക്കുന്നു വീണ്ടും ജനിക്കുന്നു. പുനരപി ജനനം പുനരപി മരണം എന്നാൽ ആധ്യാത്മികതലത്തിൽ ഉയർന്നവർ ഈ ജന്മം കൊണ്ട് തന്നെ ഭഗവാനിലെത്തുന്നു. നിങ്ങൾ ശിവഭക്തരായാലും വിഷ്ണു ഭക്തരായാലും. നിങ്ങളുടെ ഉപാസന മൂർത്തിയെ നല്ലവണ്ണം ഭജിക്കുക പണത്തോട് ഒട്ടി നിൽക്കാതെ ഭഗവാനോട് ഒട്ടി നിൽക്കുക. ഇവിടെ പൊതുവേ കൃഷ്ണ ഭക്തന്മാരെ ഭഗവാൻ പലവിധത്തിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും നൽകി അവരെ പരീക്ഷിക്കാറുണ്ട് എന്തിനേറെ പറയുന്നു നിങ്ങളെ എടുത്തിട്ട് കുടയും നിങ്ങൾ അതിലൊന്നും തോറ്റുപോവരുത് എന്തു സംഭവിച്ചാലും ഭഗവാനേ കൈവിടാതെ മുറുകെ പിടിച്ച് ആ പരീക്ഷണത്തിലെല്ലാം വിജയിക്കണം തന്റെ പ്രിയ ഭക്തരെയാണ് ഭഗവാന് സങ്കടപ്പെടുത്താൻ ഇഷ്ടം ഭഗവാന്റെ ഓരോ പരീക്ഷണത്തിലും ഓരോ പടി നമ്മളെ ഉയർത്തുകയാണെന്ന് മനസ്സിലാക്കണം ഭഗവാൻ ഇങ്ങനെയൊക്കെ ആണെങ്കിലും ഏതാപത്തിലും തന്റെ ഭക്തരുടെ കൂടെ ഉണ്ടാവും ഭഗവാന്റെ കാരുണ്യം പറഞ്ഞറിയിക്കാൻ വിഷമമാണ്.

 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

No comments: