Wednesday, February 26, 2020

(67) ശ്രീഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ.

ആചാര്യവരണം,മുളയിടൽ എന്നിവക്ക് ശേഷം അടുത്ത ദിവസം ദീപാരാധനക്ക് ശേഷം "പ്രാസദ ശുദ്ധി " നടത്തുന്നു.

പ്രാസദം എന്നാൽ കാണുമ്പോൾ പ്രസാദത്തെ സന്തോഷത്തെ ഉണ്ടാക്കുന്നത് എന്നാണർത്ഥം. അപ്പോൾ പ്രാസദം ശില്പ കലകളാലും ,കപോല മാല, ഭൂത മാല, എന്നിവയാലും, ചുമർചിത്രങ്ങളാലും അലംകൃതമായിരിക്കും.

അതെ . ശ്രീ ഗുരുവായൂർ കണ്ണന്റെ ശ്രീകോവിലിന്റെ പ്രാസദ ഭഗമായ, തറ ഭിത്തി, സോപാനപടികൾ, ഓവ്,  എന്നിവയെല്ലാം കലകളാൽ അലംകൃതമാണ്.

തെക്ക് ഭാഗത്തെ ഭിത്തിയിലെ ചുമർചിത്രങ്ങൾ ശിവമയമാണ്. അവിടെ ഉണ്ണിഗണപതി, ബാല മുരുകൻ,ശങ്കര മോഹനം, കിരാതം, നടരാജനടനം, തുടങ്ങിയ ചുമർ ചിത്രങ്ങൾ പഞ്ചവർണ്ണത്താൽ അലംങ്കരിച്ചിരിക്കുന്നു.

ശ്രീകോവിലിന്റെ ചുമരിന്റെ മുകൾ ഭാഗം ഭൂതമാല, കപോല മാല എന്നിവയാൽ അലംകൃതമാണ്. അതിന് മുകളിൽ, എല്ലാറ്റിനം സാക്ഷിയായി , സദാശിവമൂർത്തിയുടെ സുന്ദരമായ ഒരു പ്രതിമയും ഉണ്ട്.

ഇപ്രകാരം വിവിധ അലങ്കാരങ്ങളോടുകൂടിയ പ്രാസാദം കാണുമ്പോൾ ആർക്കാണ് പ്രസദം ഉണ്ടാകാതിരിക്കുക?

കണ്ണനിരിക്കുന്ന, ശ്രീകോവിലിന്റെ ഗർഭഗൃഹം, അതിന് ചുറ്റുമുള്ള ഇടനാഴിക, മുഖമണ്ഡപം, പുറത്തെ പ്രാസാദം എന്നിവ വൃത്തിയാക്കി മന്ത്രപൂർവ്വം, ക്രിയാ പൂർവ്വം, പലതരം അനുയോജിമായ ദൃവ്യങ്ങളാൽ ശുദ്ധി ചെയ്യുന്ന ക്രിയക്ക് പ്രാസദ ശുദ്ധി എന്ന് പറയുന്നു
നൂല്ല്, മാല, മുഷ്ടി,ഗോമയ ജലം, കടുക്, ഗോമയം പഞ്ചഗവ്യം, പുഷ്പം, അക്ഷതം, ദർഭാഗ്രം, മുള പൊട്ടിയ വിത്ത് എന്നിവയാണ് ശുദ്ധി ദ്ര വ്യങ്ങൾ.

പ്രാസദ ശുദ്ധിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ.9048205785.

No comments: