Saturday, February 29, 2020

(72) ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ.

കണ്ണന് സഹസ്രകലശാഭിഷേകം മാർച്ച് 5 ന് ആണ്.മാർച്ച് ആറിന് ഉത്സവം കൊടികയറും.

ഇന്നലെ ആചര്യവരണം, മുളയിടൽ എന്നിവയോടു കൂടി സഹസ്രകലശ ചടങ്ങുകൾ ആരംഭിച്ചു.

ഇന്ന് പ്രാസാദ ശുദ്ധി, പ്രാസദ പൂജ, രക്ഷോഘ്ന ഹോമം എന്നിവയും വാസ്തുബലി, വാസ്തു ഹോമം, വാസ്തുകലശാഭിഷേകം എന്നിവയുമാണ് പ്രധാന കലശ ,പൂജ, ഹോമാദികൾ.

വാസ്തുകലശങ്ങളിൽ അരിയും, ജലവും നിറച്ച് പത്മമിട്ട് പീഠം വിരിച്ച് വാസ്തു ദേവന്മാരെയും പ്രാസാദ ദേവന്മാരേയും പൂജിക്കും.പൂജിച്ച കലശങ്ങളിലെ അരിയും, ജലവും, മന്ത്രപൂർവ്വം പ്രാസദത്തിൽ അഭിഷേകം ചെയ്യും. വാസ്തു പുണ്യാഹവും നടത്തി പ്രാസാദശുദ്ധി വരുത്തും.

എല്ലാവർക്കും ശാന്തിയും, സമാധനവും ഉണ്ടാവാൻ ശാന്തിദേവതകളെ പൂജിക്കുന്നു. ശാന്തി മന്ത്രമായ ശന്ന സൂക്തങ്ങളിലെ ഋക്കുകൾ ജപിക്കുന്നു. നവഗ്രഹദോഷങ്ങൾ, ഗൃഹ ദോഷങ്ങൾ എന്നിവ ഇല്ലാതാക്കി എല്ലാവർക്കും ശാന്തി ലഭിക്കാനാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്.

ദേവന്റെ സ്ഥൂല ശരീരമായ ക്ഷേത്രത്തിലെ പ്രാസദത്തിന്റെ ശുദ്ധി ഇപ്രകാരമാണ്.

ശുദ്ധി പൂജകൾ കഴിഞ്ഞ് കണ്ണന് അത്താഴപൂജ ആരംഭിക്കുന്നു.

നാളെ ബിംബ ശുദ്ധി.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785. ( 28-2-20).

No comments: