നാരായണം നമസ്‌കൃത്യ നരംചൈവ നരോത്തമം
ദേവീംസരസ്വതീംവ്യാസംതതോജയമുദീരയേത്
മഹാപഥംഗതേരാജ്ഞി പരീക്ഷിത് പൃഥിവീപതിഃ
ജഗാമമഥുരാംവിപ്രാ വജ്രനാഭദിദൃക്ഷയാ
ദേവീംസരസ്വതീംവ്യാസംതതോജയമുദീരയേത്
മഹാപഥംഗതേരാജ്ഞി പരീക്ഷിത് പൃഥിവീപതിഃ
ജഗാമമഥുരാംവിപ്രാ വജ്രനാഭദിദൃക്ഷയാ
സൂതന്‍ പറഞ്ഞു: നാരായണനേയും ശ്രേഷ്ഠനരനായ നരനേയും സരസ്വതിയേയും വ്യാസനേയും വണങ്ങി ജയമോതുക. ശൗനകാദി ബ്രഹ്മര്‍ഷിമാരേ, യുധിഷ്ഠിര മഹാരാജാവും സഹോദരങ്ങളും സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം ഒരു ദിനം പരീക്ഷിത്ത് മഹാരാജാവ് വജ്രനാഭനെ കാണുവാനുള്ള ആഗ്രഹത്തോടെ മഥുരയിലേക്ക് പുറപ്പെട്ടു.
പിതൃവ്യമാഗതംജ്ഞാത്വാ വജ്രഃ പ്രേമപരിപ്ലുതഃ
അഭിഗമ്യാഭിവാദ്യാഥനിനായനിജമന്ദിരം
പരിഷ്വജ്യ സ തംവീരഃകൃഷ്‌ണൈകഗതമാനസഃ
രോഹിണ്യാദ്യാഹരേഃ പത്‌നീര്‍വവന്ദായതനാഗതഃ
താഭിഃ സമ്മാനിതോളത്യര്‍ത്ഥം പരീക്ഷിത് പൃഥിവീപതിഃ
വിശ്രാന്തഃസുഖമാസീനോ വജ്രനാഭമുവാച ഹന
അഭിഗമ്യാഭിവാദ്യാഥനിനായനിജമന്ദിരം
പരിഷ്വജ്യ സ തംവീരഃകൃഷ്‌ണൈകഗതമാനസഃ
രോഹിണ്യാദ്യാഹരേഃ പത്‌നീര്‍വവന്ദായതനാഗതഃ
താഭിഃ സമ്മാനിതോളത്യര്‍ത്ഥം പരീക്ഷിത് പൃഥിവീപതിഃ
വിശ്രാന്തഃസുഖമാസീനോ വജ്രനാഭമുവാച ഹന
പിതൃതുല്യനായ പരീക്ഷിത്ത് മഹാരാജാവ് ആഗതനായിരിക്കുന്നു എന്നറിഞ്ഞ വജ്രന്‍ പ്രേമത്താല്‍ നിറഞ്ഞ ഹൃദയത്തോടുകൂടി അദ്ദേഹത്തെ ചെന്നുസ്വീകരിച്ച് തന്റെ രാജമന്ദിരത്തിലേക്ക് ആനയിച്ചു. ശ്രീകൃഷ്ണനില്‍ത്തന്നെ മനസ്സുറപ്പിച്ചവനായ പരീക്ഷിത്ത് വജ്രനാഭനെ ആലിംഗനം ചെയ്തു. രോഹിണി ആദിയായ മാതൃജനങ്ങളേയും ശ്രീകൃഷ്ണപത്‌നിമാരേയും അദ്ദേഹം അന്തഃപുരത്തിലെത്തി വന്ദിച്ചു. എല്ലാവരാലും സമ്മാനിതനായ പരീക്ഷിത്ത്‌വിശ്രമിക്കുവാനായി ഇരുന്നു. അദ്ദേഹം വജ്രനാഭനോടു പറഞ്ഞു
ശ്രീപരീക്ഷിദുവാച
താത! ത്വത്പിതൃഭിര്‍ നൂനമസ്മത് പിതൃപിതാമഹഃ
ഉദ്ധൃതാ ഭൂരിദുഃഖൗഘാദഹഞ്ച പരിരക്ഷിതഃ
ന പാരയാമ്യഹംതാത സാധുകൃത്വോപകാരതഃ
ത്വാമതഃ പ്രാര്‍ത്ഥയാമ്യംഗസുഖംരാജ്യേളനുജ്യതാം
കോശസൈന്യാദിജാചിന്താതഥാരിദമനാദിജാ
മനാഗപി ന കാര്യാതേസുസേവ്യാഃകിന്തുമാതരഃ
നിവേദ്യമയികര്‍ത്തവ്യംസര്‍വാധിപരിവര്‍ജ്ജനം
ശ്രുതൈ്യതത് പരമപ്രീതോ വജ്രസ്തം പ്രത്യുവാച ഹ
ഉദ്ധൃതാ ഭൂരിദുഃഖൗഘാദഹഞ്ച പരിരക്ഷിതഃ
ന പാരയാമ്യഹംതാത സാധുകൃത്വോപകാരതഃ
ത്വാമതഃ പ്രാര്‍ത്ഥയാമ്യംഗസുഖംരാജ്യേളനുജ്യതാം
കോശസൈന്യാദിജാചിന്താതഥാരിദമനാദിജാ
മനാഗപി ന കാര്യാതേസുസേവ്യാഃകിന്തുമാതരഃ
നിവേദ്യമയികര്‍ത്തവ്യംസര്‍വാധിപരിവര്‍ജ്ജനം
ശ്രുതൈ്യതത് പരമപ്രീതോ വജ്രസ്തം പ്രത്യുവാച ഹ
പരീക്ഷിത്ത് പറഞ്ഞു: അങ്ങയുടെ പിതൃക്കള്‍(ശ്രീകൃഷ്ണാദികള്‍) എന്റെ പിതാവിനും (അഭിമന്യുവിനും) പിതാമഹന്‍മാര്‍ക്കും(പാണ്ഡവര്‍ക്കും) വളരെയധികംകഷ്ടതകളില്‍ നിന്ന് രക്ഷ നല്‍കിയിട്ടുണ്ട്. എന്നെ പരിരക്ഷിച്ചത് ശ്രീകൃഷ്ണഭഗവാനാണ്(അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രപ്രയോഗത്താല്‍ അഭിമന്യുവിന്റെ പത്‌നിയായ ഉത്തരയുടെ ഗര്‍ഭത്തില്‍കിടന്ന ബാലന്‍ മരിക്കുകയും ശ്രീകൃഷ്ണന്‍ ആ ബാലനെ പുനരുജ്ജീവിപ്പിക്കുകയുംചെയ്തു.
ഗര്‍ഭത്തില്‍ക്കിടക്കവേതന്നെ പരീക്ഷിക്കപ്പെട്ടതിനാല്‍ ബാലനു പരീക്ഷിത്എന്നു നാമവുംലഭിച്ചു). അവര്‍ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യുവാന്‍ ഞാന്‍ സമര്‍ത്ഥനല്ല. എന്നിരിക്കിലും ഞാന്‍ അങ്ങയോടുചോദിക്കുന്നു, കോശം(ധനം), സൈന്യം തുടങ്ങിയവയില്‍ എന്തെങ്കിലുംസഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിച്ചാലും. ഞാന്‍ എന്താണുചെയ്യേണ്ടത്എന്നു പറഞ്ഞാലും. സ്‌നേഹപൂര്‍വ്വമുള്ള പരീക്ഷിത്തിന്റെ വാക്കുകള്‍ കേട്ട് അതീവസന്തുഷ്ടനായ വജ്രനാഭന്‍ ഇപ്രകാരം പറഞ്ഞു
ജന്മഭൂമി: http://www.janmabhumidaily.com/news268856#ixzz4ofjAljks
No comments:
Post a Comment