Saturday, November 04, 2017

ചിത്തത്തിന് പ്രധാനമായും 5 അവസ്ഥകൾ ആണ് ഉള്ളത്.
1.ക്ഷിപ്തം.
*************
ഈ അവസ്ഥ ഏറ്റവും ചഞ്ചലമായതാണ്. ഈ അവസ്ഥയിൽരജോഗുണത്തിന്റെ ആധിക്യമാണ് ഉള്ളത്.
2.മൂഢം
*******
നിർവ്യാപാരാവസ്ഥ.തമോഗുണത്തിന്റെ ആധിക്യമാണ് ഈ അവസ്ഥയ്ക്ക് കാരണം. നിദ്ര, ആലസ്യം, ദ്രോഹാസക്തി എന്നിവ ഈ അവസ്ഥ മൂലം ഉണ്ടാകുന്നു.
3.വിക്ഷിപ്തം
************
ഈ അവസ്ഥയിൽ അസ്ഥിരതയും സ്ഥിരതയും മാറി മാറി അനുഭവപ്പെടുന്നു. പൊതുവെ ചഞ്ചലമാണെങ്കിലും ഇടയ്ക്ക് അൽപ നേരം ഏകാഗ്രത അനുഭവപ്പെടാം. ഈ അവസ്ഥയിൽരജോഗുണംപ്രധാനമാണെങ്കിലുംസത്വഗുണത്തിന്റെ നിഴലാട്ടം കാണുന്നു.
4.എകാഗ്രം
*************
ചിത്തത്തെ കുറെ നേരം ഒരു വിഷയത്തിൽ(ഏക അഗ്രത്തിൽ) സ്ഥിരമായി നിർത്തുക.സത്വഗുണംപ്രധാനമാണെങ്കിലും പൂർവാനുഭൂതമായ ബാഹ്യവിഷയങ്ങളുടെ സ്വഭാവം ചിത്തത്തിലുള്ളതിനാൽ ഏകാഗ്രതയ്ക്ക് ഭംഗം സംഭവിക്കാം. അതിനാൽ ഏകാഗ്രത നിലനിർത്താൻ അഭ്യാസം അനിവാര്യമാണ്.
5.നിരുദ്ധം
************
സകല ചിത്തവൃത്തികളേയും നിരോധിക്കുമ്പോൾ നിരുദ്ധാവസ്ഥ എത്തുന്നു. ചിത്തം ശാന്തവും നിശ്ചലവും ആകുന്നു.
യോഗദർശനപ്രകാരം ആദ്യ മൂന്ന് അവസ്ഥകളിലും സമാധി ഉണ്ടാകില്ല. ഈ അവസ്ഥകളിൽ ചിത്തം ഇന്ദ്രിയദ്വാരാ നിരന്തരം ബാഹ്യവിഷയങ്ങളുമായി ബന്ധപ്പെടുന്നതിനാലാണിത്..
vipinkumar

No comments: